Pages

Tuesday, May 22, 2012

ലാലേട്ടന്‍ പറയുമ്പോള്‍ തട്ടി കളയാന്‍ ആകുമോ??

എന്‍റെ അമ്മയും മോഹന്‍ലാലും പിറന്നാള്‍ കൊണ്ടാടുന്നത് ഒരേ ദിവസം ആണ് - മെയ്‌ 21 . ഈ കൊല്ലം പിറന്നാളിന് മോഹന്‍ലാല്‍ തന്‍റെ blog പ്രസിധികരിച്ചു . അത് നിങ്ങള്‍ക്കും താഴെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ വായിക്കാവുന്നതാണ് .


ഇത്രയും ക്രൂരമായ ഒരു വധം നടന്നിട്ടും പല സാംസ്കാരിക നായകന്മാരുടെയും മൌനത്തിനു എതിരെ ഉള്ള ഒരു ഹൃദയ സ്പര്‍ശിയായ expression എന്നാണ് എനിക്ക് തോന്നിയത്. അദ്ദേഹം രാഷ്ട്രിയം പറയുന്നില്ല മറിച്ചു തികച്ചും മനുഷ്യത്വം നിറഞ്ഞ ഒരു അവലോകനം. അന്ധമായി രാഷ്ട്രിയത്തില്‍ വിശ്വസിക്കാത്ത പലര്‍ക്കും മനസ്സില്‍ തോന്നിയ കാര്യം തന്നെ ലാലേട്ടന്‍ പറഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞു പോയി. ഒരാളുടെ കൊലയ്ക്കു പിന്നില്‍ വിതുമ്പുന്ന അമ്മയും, ചങ്ക് പൊട്ടി മരിക്കാതെ മരിക്കുന്ന ഭാര്യയേം നമ്മള്‍ ചാനല്‍ മാറ്റുന്ന ലാഘവത്തോടെ മറക്കുന്ന ഈ കാലത്ത്, അതെ കാര്യം  ലാലേട്ടന്‍ പറയുമ്പോള്‍ that subject gets much more attention .  സെലെബ്രിട്ടിസ് എന്തു കോപ്രായം കാണിച്ചാലും അത് കണ്ടു കയ്യടിക്കാനും, നല്ലത് ചെയ്യുമ്പോള്‍ 'ഇതൊക്കെ വെറും demo അല്ലെ?' എന്ന് പുച്ചിക്കുന്ന മിക്ക മലയാളികള്‍ക്കും അദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലായി കാണുമോ എന്നറിയില്ല . ഉണ്ടായാലും ഇല്ലെങ്കിലും വാളെടെക്കുന്ന ഒന്ന് രണ്ടു സഹോദരന്മാര്‍ ചിന്തിക്കും എന്നാണ് എന്‍റെ വിശ്വാസം. ഈ വാളെടെക്കുന്നവരെ സൃഷ്ടിക്കുന്ന പാര്‍ട്ടികാര്‍ അത് നിര്‍തുമായിരിക്കും. ഈ കൊലയ്ക്കു പിന്നില്‍ ആരെന്നു തര്‍ക്കിച്ചു 'brownie points ' നേടാന്‍ ആവരത് നമ്മുടെ focus , മറിച്ചു ഇങ്ങനത്തെ ഒരു കൊലകളുടെ പരമ്പര തന്നെ കണ്ടില്ല എന്ന് നടിക്കുന്ന നമ്മുടെ mentality ആണ് നമ്മള്‍ മാറ്റി എടുക്കേണ്ടത് . കൊല ചെയ്യുന്ന പാര്‍ട്ടിക്ക് വോട്ടില്ല, അക്രമ രാഷ്ട്രീയത്തിന് നാട്ടില്‍ സ്ഥാനമില്ലാത്ത   സ്ഥിതി വരുമ്പോള്‍ ഏതു കൊലകൊമ്പനും ഒന്ന് താഴും അല്ലെങ്കില്‍ താഴ്ന്നെ പറ്റു. അപ്പോള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് excuse ഉണ്ട്, 'ഏതു പാര്‍ട്ടിക്ക് ആണ് രക്തക്കറ ഇല്ലാത്തതു??'. ഇപ്പോള്‍ നമ്മള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നത്തിന് പരിഹാരം ഈ ചോദ്യം അല്ല. പക്ഷെ ചോദ്യം ഇതാണ് 'എന്ത് കൊണ്ട് രക്തക്കറ ഇല്ലാത്ത ഒരു പാര്‍ട്ടി ഉണ്ടാകുന്നില്ല'. അടിച്ചമര്‍ത്ത ഒരു ജനതയുടെ ചോരയില്‍ നിന്നുണ്ടായ പാര്‍ട്ടി ഇന്ന് രക്തത്തില്‍ കുളിക്കുന്നു , ജാതിയുടെ ബലത്തില്‍ ഓടുന്ന പാര്‍ട്ടികള്‍ ദൈവം പോലും പൊറുക്കാത്ത രീതിയില്‍ കൊന്നൊടുക്കുന്നു. എല്ലാ കൊലകളും നമ്മള്‍ കണ്ടില്ലെന്നു കേട്ടില്ലെന്നും നടിക്കുന്നു, അത് തന്നെ ആണ് പാര്‍ട്ടികളുടെയും ശക്തി (നമ്മുടെ ഷണ്ടത്വം ).

കോടിയുടെ നിറം മറന്നു, അന്ധമായ രാഷ്ട്രീയം മറന്നു , ഗ്രൂപ്പ്‌ കളി മറന്നു ഒരു നിമിഷം ഈ വധത്തെ കുറിച്ച് ഓര്‍ക്കുക.എന്‍റെ അച്ഛന്‍ എപ്പോളും പറയും common man plays only one politics , the politics to feed his family . ചിലപ്പോള്‍ തോന്നും രാഷ്ട്രീയം ഇത്രെയും സിമ്പിള്‍ ആയിരുന്നെങ്കില്‍ എത്ര നന്നായെന്നെ?? ഈ പോസ്റ്റില്‍ ഞാന്‍ ബോധപൂര്‍വം ആരെയും കുറ്റം പറയുന്നില്ല . നിങ്ങളുടെ യുക്തിക്ക് ചിന്തിക്കാന്‍ my two cents , അത്രയേ ഉള്ളു with a big help from ലാലേട്ടന്‍  :)


Thursday, May 10, 2012

R.I.P.....dear R.M.P leader...



This the time,

When political parties are run by power greedy men.
When politics is a mere affectation of ideologies.
When lives are taken with ease of deflating a balloon.
When accusation becomes the general tone in a leaders sentiments.
When yelling 'inquilab zindabad' overcomes the emotional barriers and seduced by blind ideologies.
When political fronts pose a goats exterior and a devilish inside.
When media cameras are scavenging 'hot news' standing over a dead disfigured body.
When  a 'rebel' is sacrificed like a pawn in chess.
When martyrdom is celebrated as an ideal brave mans death.
When cruelty is copyrighted to 'talibanism' as a political lingo.
When me and you have brains which are astonishingly empty, and can be filled by huge amounts of Bullshit. 
When we foolishly believe, after all this play with blood there is a lovely dawn waiting for us.

Who gets maximum benefits out of killing a leader?? Our new age media openly discusses and measures the 'price value' of a dead body without any remorse. Will a political front use this murder for their own advantage?? Is this the time to down play the murder and give utmost importance to political equations?? Some leaders are openly accusing each other and digging up old graves of dead martyrs from their party. Down the lane as common men we see everyone has blood in their hands. Whom do i believe?? One more brave leader bites the dust. His widow cries till she wishes for a peaceful death. His son cannot close his eyes to sleep and not see his dads disfigured head. 50 cuts on a face bandaged and stitched like a mass of meat. There is a family behind all this which lived in a shadow of fear now praying death gods to show some mercy at them. Leaders from all parties come and go, garlands and 'crocodile tears' aplenty. Murderers may or may not  be caught forever. Police will be accused in political circles of handing favoritism to one side and that is pretty obvious. And we sit here in our plush couches accusing everyone else but ourselves. People like me and you have been silently supporting this murderous streak from each party based on revenge, avenge and what not. Its time to bring an end to this, time for disregarding those party lines which believe in aggression. Time to unlearn what we have learnt all along and adopt a peaceful future. We love our martyrs but let their deaths show us the value of life rather than martyrdom, there is so much to do for the society.

May T.P.Chandrasekharans soul rest in peace!!
May there be common sense and love amongst us!!!

Saturday, May 5, 2012

S.L.R. ക്യാമറ മേനോന്‍ ഫ്രം കേരള

രാവിലെ ആകുമ്പോ പുട്ടുകുറ്റിയും താങ്ങി പിടിച്ചു കണ്ണില്‍ കാണുന്നത് എല്ലാം ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തുന്നത് ഇപ്പോള്‍ ഒരു തരം ഹോബി ആണ്. പ്രൊഫഷണല്‍ ഹോബി എന്ന് വേണേല്‍ പറയാവുന്നതാണ്, പിന്നെ ഇതെല്ലം ഫേസ് ബുക്കില്‍ ഇടുന്നതിന്റെ പണി കൂടെ ഉള്ളു. കാക്ക കാഷ്ടിക്കുന്നത് മുതല്‍ ഷാരോത്തെ പ്ലവിന്മേല്‍ ഉള്ള ഓരോ ഇലയും ആധുനിക ലെന്‍സുകള്‍ വഴി ഇവര്‍ ക്ലിക് ചെയ്യും. നമ്മുടെ നാട്ടിലെ ചില കച്ചവടക്കാരെ പോലെ 'ഇവിടെ എന്തും എടുക്കും' അതാണ്‌ ജനറല്‍ principle. ചെറുപ്പകാലത്ത് കുളികടവില്‍ ഒളിഞ്ഞു നോക്കിയതിനു നാട്ടുകാരുടെ തല്ലു കൊണ്ട ദാമു ഇപ്പോള്‍ SLR കൊണ്ട് ചെല്ലുമ്പോള്‍ തരുണിമണികള്‍ ഒട്ടും നാണമില്ലാതെ പോസ് ചെയ്യുനെത്രേ. കഥകളി എന്ന് കേട്ടാല്‍ തന്നെ ഉറങ്ങുന്ന ഉണ്ണിമോന്‍ ആവട്ടെ ഇപ്പോള്‍ കഥകളി എന്ന് കേട്ടാല്‍ തന്നെ 4 - 5 പുട്ടുകുറ്റിയും ആയി ഓടി എത്തും. കഥകളി ആശാന്റെ നെഞ്ചത്ത് കേറി ഇരുന്നു അങ്ങോരുടെ മുഖത്തിലെ വര്‍ണങ്ങള്‍ ഒപ്പി എടുക്കുമ്പോള്‍ കലാമണ്ഡലം എന്നുള്ളത് ഇവന്റെ തറവാട് വക ആണോ എന്ന് തോന്നി പോവുമെത്രേ. ബീഡി വലിക്കുന്ന മുത്തശന്‍ , വെറ്റ്ല മുറുക്കുന്ന അമ്മൂമ്മ , മിട്ടായി നുണയുന്ന കുട്ടികള്‍ ഇവ എല്ലാം ഇപ്പൊ കൌതുക വസ്തു ആയി മാറി കഴിഞ്ഞു. കേരളത്തെ റോഡ്‌ അരികില്‍ മൂത്രം ഒഴിക്കുന്നവരുടെ എണ്ണം കുറയാന്‍ ഉള്ള പ്രധാന കാരണം ഈ ക്യാമറ കണ്ണ് തന്നെ , അങ്ങനെ ചില ഗുണങ്ങളും ഉണ്ട് കേട്ടോ. അമേരിക്കയില്‍ നിന്നും നാട്ടില്‍ വെക്കേഷന് പോയവന്മാര്‍ ഫോട്ടോ ഇടുന്നത് കണ്ടാല്‍ നാട്ടിലെ കമ്മ്യൂണിസ്റ്റ്‌ രാമുഎട്ടന്‍ പറഞ്ഞത് എത്ര ശെരി ' അമേരിക്ക മൊത്തം ബൂര്‍ഷ്വാസികള്‍ ', ആരെ ബോധിപ്പിക്കാന്‍ ആവോ റോഡിലെ പശുവും, വഴി ഓരത്തെ പട്ടിയും, ബിക്ഷക്കാരെയും നേരത്തി നിര്‍ത്തി ഫോട്ടോ എടുത്തിരിക്കുന്നത് . ബ്ലടിഫൂള്‍ !!

കൂട്ടുകാരന്റെ കല്യാണ ഫോട്ടോ ആല്‍ബം ലിങ്ക് കണ്ടപ്പോള്‍ ആക്രാന്തത്തോടെ നോക്കിയാ ഞാന്‍ വിഡ്ഢി ആയി പോവുകയായിരുന്നു . കല്യാണ ചെക്കനും പെണ്ണും ക്യാമറ trick കാരണം ഏകദേശം ഓറഞ്ച് പോലെ ഇരിക്കുന്നു , പിന്നെ പയ്യന്റെ കണ്ണുകള്‍, പെണ്ണിന്റെ കാലിലെ പോളിഷ്, ഒരു പത്തിരുപതു വിളക്കിന്‍റെ ഫോട്ടോസ് (എല്ലാം ഒരേ വിളക്ക് തന്നെ as well as the change in angle ), സദസ്സില്‍ ഉള്ള എല്ലാവരുടെയും കുറെ ബ്ലാക്ക്‌ & വൈറ്റ് portraits , അങ്ങനെ അങ്ങനെ അങ്ങനെ. താലി കെട്ടുന്ന ഒരു ഫോട്ടോ ഉണ്ട് പക്ഷെ നിര്‍ഭാഗ്യവശാല്‍ ചെറുക്കന്റെ മുഖം ഇല്ല . അടൂരിന്റെ പോലത്തെ ചില മനസിലാവാത്ത ബുദ്ധിജീവി പടങ്ങളുടെ കൂട്ടത്തില്‍ ഇതും കിടക്കട്ടെ. പണ്ട് ഇതേ കൂട്ടുകാരന്‍ ഒരു സീദ-സാധ ക്യാമറ കൊണ്ട് ഏതു കല്യാണത്തില്‍ പോയാലും അവിടുത്തെ എല്ലാ ചരക്കുകളുടെയും ഫോട്ടോ മിസ്സ്‌ ആക്കാരില്ലയിരുന്നു , ആ പയ്യന്‍ ഇപ്പൊ എന്ത് പറ്റി ആവോ?? മമ്മുട്ടി പറയും പോലെ 'its a particular case of misuse of technology '

"അളിയാ shutter speed എത്രയായിരുന്നു?" (പിന്നെ...?? മലമ്പുഴ ഡാം അല്ലെ ഷട്ടര്‍ തുറന്നു വിടാന്‍??) , 'exposure കൂട്ടിയാല്‍ ശേരിയാവുമോ?' (ഉറപ്പല്ലേ... exposure കൂടിയിട്ടു അല്ലെ വെറും സ്മിത പിന്നീട് സില്‍ക്ക് സ്മിത ആയി മാറിയത് ഒട്ടും കുറയ്ക്കേണ്ട) എന്നാണു ഇപ്പോളത്തെ trend ചോദ്യങ്ങള്‍ . പത്താം ക്ലാസ്സ്‌ തട്ടിയും മുട്ടിയും പാസ്സായ വര്‍ക്കിച്ചന്‍ ഇപ്പോള്‍ aperture , resolution , shutter delay , shutter speed എന്ന ആധുനിക സിദ്ധാന്തങ്ങള്‍ കൊണ്ട് അമ്മാനം ആടുന്ന കാലം. ബുദ്ധിജീവികളായ മലയാളീസ് ഏതു ഊച്ചാളി ഫോട്ടോ കണ്ടാലും അതിനു 'താത്വികമായ ഒരു അവലോകനം' (സോറി Mr .ശ്രീനിവാസന്‍)കണ്ടെത്തും എന്നുള്ളത് തീര്‍ച്ച . For example ഒരു പൂട്ടിയിട്ട വാതില്‍, പാറി പറക്കുന്ന ബല്ലൂനുകള്‍, സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സൈക്കിള്‍, ആകാശം (നീല, കറുപ്പ്, ചുവപ്പ് എല്ലാമെല്ലാം), പണി തീരാത്ത വീട് , സ്രീറ്റ് ലൈറ്റ് ഇങ്ങനത്തെ ചില സാധാരണ ഫോട്ടോകളിലെ കമന്റുകള്‍ വായിച്ചാല്‍ പെറ്റ തള്ള പോലും സഹിക്കൂല്ല . യെവരാണ് യഥാര്‍ത്ഥത്തില്‍ ഈ ക്യാമറ മേനോന്മാരെ കേടു വരുത്തുന്നത് , ഇവന്മാര്‍ എന്തോ സംഭവം ആണെന്ന ഒരു ധാരണ വരുന്നത് ഈ മേലില്‍ പറഞ്ഞ 'കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് കമന്റ്സ് ' കാരണം ആണ് .

Every monkey with an SLR camera - Thinks he is a photographer എനിക്ക് ഒരു SLR ഇല്ലാത്തതിന്റെ അസൂയ കൊണ്ടോ അതോ മേലില്‍ പറഞ്ഞ ഇവന്മാരുടെ ജാഡ കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ചോദിച്ചു പോവുകയാണ്. 'താന്‍ ആരുവ??..ഒന്നോ രണ്ടോ ഫോട്ടോ എടുത്തു കുറെ പെമ്പിള്ളെരുടെ ലൈക്‌ വാങ്ങി നീ ഒക്കെ എന്തോ ഉണ്ടാക്കിയെട ?? ഇരുട്ടത്ത്‌ ഫോട്ടോ എടുത്തത്‌ കൊണ്ട് നീ സന്തോഷ്‌ ശിവനും , ആകാശത്തിന്റെയും കടലിന്റെയും ഫോട്ടോ എടുത്തത്‌ കൊണ്ട് നീ മധു അമ്പാട്ട് ആവാന്‍ പോണില്ല.. just remember that !!' ;-)