Pages

Saturday, July 7, 2012

ഓര്‍ഡിനറി ആയ എന്‍റെ പാലക്കാട്‌

ഭാര്യയെ വല്ലാണ്ടെ miss ചെയ്യുന്നു എന്നുള്ളത് കൂടാണ്ടേ , കാല്‍മുട്ടിന് പരിക്ക് പറ്റി വീട്ടില്‍ ഇരുന്നു മുഷിഞ്ഞു കൊണ്ട് ഇരിക്കുമ്പോ ജോജിയുടെ ഇമെയില്‍ . മലയാളം പടം ഓര്‍ഡിനറി in youtube . ഒട്ടും സമയം കളഞ്ഞില്ല ഉടന്‍ തന്നെ കണ്ടു കളയാം എന്ന് വച്ചു. പടത്തിന്റെ promos were exciting enough . പിന്നെ ബിജു മേനോന്‍ ഞമ്മണ്ടേ നാട്ടുകാരന്‍ ആയിട്ട് . അത് miss ചെയ്യാന്‍ പാടുമോ ?? നാട്ടില്‍ ആയിരുന്നേല്‍ എപ്പോ കണ്ടു എന്ന് ചോദിച്ചാല്‍ മതി . എന്തായാലും പടം മൊത്തം ഒറ്റ ഇരിപ്പില്‍ കണ്ടു . സീധ സാധ predictable movie and അത് തന്നെ ആണ് പടത്തിന്റെ plus point . അധികം ബുദ്ധി ജീവി കളിക്കാണ്ടേ simple and humble പടം. ഗവി എന്ന location കിടുക്കി , ഒരു ഒന്ന് ഒന്നര ഭംഗി തന്നെ ആണ് ഈ സ്ഥലം.  അത് എവിടെ ആയാലും one more in my bucket list to visit .

പടത്തിന്റെ highlight ബിജു മേനോന്‍ അവതരിപ്പിച്ച പാലക്കാട്ടുകാരന്‍ സുകു തന്നെ . നീട്ടി വച്ച 'ഓ' വിളി , എന്ത് കാര്യം പറയുമ്പോളും ഒടുക്കത്തെ സ്പീഡ്, തല ആട്ടുന്ന രീതിയും അങ്ങനെ കുറെ ചെറിയ ചെറിയ കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന എന്റെ പാലക്കാടിന്റെ തനതായ ഭാഷ ശൈലി . ഇതൊക്കെ ഞാന്‍ ചെറുപ്പത്തില്‍ എത്ര കണ്ടിരിക്കുന്നു . ബിജു മേനോന്‍ അവതരിപ്പിച്ച അതെ പോലെ ഒരാളെ എനിക്ക് അറിയാം - ബാബു ഏട്ടന്‍ . ഞങ്ങള്‍ ഒരുമിച്ചു cricket കളിക്കുമ്പോള്‍ , പുള്ളിക്കാരന്‍ ചെറിയ തമാശ ഒക്കെ പറഞ്ഞു ഇങ്ങനെ നടക്കും. പാലക്കാട്‌ co - operative ആശുപത്രിയില്‍ attendant ആണ് പുള്ളി. വൈകിട്ട് അമ്പലത്തറയില്‍ വന്നു അന്ന് നടന്ന സംഭവങ്ങള്‍ വിശദമായി പറയുന്ന ഒരു രീതിയുണ്ട്...അതൊക്കെ ഇപ്പോള്‍ ഓര്‍മ വരുന്നു. ചെണ്ട പുറത്തു കോല്‍ വയ്ക്കേണ്ട താമസം ബാബേട്ടന്‍ അവിടെ കാണും, കൂടെ വലിയപാടത്തെ എല്ലാരും കാണും. അതൊക്കെ കാണാന്‍ തന്നെ ഒരു രസം ആയിരുന്നു..

അങ്ങനെ ഓരോരോ   ഓര്‍മ്മകള്‍ ..... ഒരിക്കല്‍ ഫുട്ബോള്‍ കളിക്കുമ്പോ കുമാര്‍ അടിച്ച പന്ത് നേരെ പോയി പട്ടര്ടെ വീട്ടിലെ ചില്ല് പൊട്ടിച്ചു , എല്ലാവരും ഓടി കളഞ്ഞു . പന്ത് എന്റെ ആയതു കൊണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. ശബ്ദം കേട്ടിട്ട് ഓടി വന്ന ഡ്രൈവര്‍ രാജേട്ടന്‍ ചുറ്റും നോക്കി എന്നോട് പറഞ്ഞു ...
' എന്താടാ ഉണ്ണ്യേ നീ കാണിച്ചത്, ജീവന്‍ വേണേല്‍ ഓടിക്കോ . പന്ത് വേറെ വാങ്ങിക്ക ജീവന്‍ വേറെ വാങ്ങിക്കാന്‍ പറ്റുവോ ?? ഓടിക്കോ നീയ് '. 
'പന്ത് പുതിയത് ആണ്, അതില്ലാണ്ടേ പോയാല്‍ അച്ഛന്‍ തല്ലും' എന്നായി ഞാന്‍ .
'ഈ ചെക്കന്റെ കാര്യം , അപ്പോള്‍ തല്ലു ഏതായാലും ഉറപ്പായി . ചന്ദ്രേട്ടന്റെ മോനല്ലേ നീയ് , ബോള്‍ ഞാന്‍ നിന്റെ വീട്ടില്‍ എത്തിക്കാം. പൊയ്ക്കോ നീയ്...ഇനി നീ ഇവിടെ നിന്നാല്‍ എല്ലാം താറു മാറാകും.'
മനസ്സില്ല മനസ്സോടെ ഞാന്‍ പോയി , രാത്രി ആയപ്പോള്‍ പന്ത് കുട്ടന്റെ കയ്യില്‍ രാജേട്ടന്‍ കൊടുത്തു വിടുകയും ചെയ്തു.
പൊട്ടിയ ചില്ല് മഹാമനസ്കനായ പട്ടരുടെ തലയില്‍ കെട്ടി വച്ചു രാജേട്ടന്‍ എന്റെ അന്നത്തെ ഹീറോ ആയി. ഇങ്ങനെ കുറെ പേര്‍ രാജേട്ടന്‍, ബാബേട്ടന്‍ , ഉണ്ണിയേട്ടന്‍, പ്രമോദ്, സുനി, കുട്ടേട്ടന്‍, കുമാര്‍, കുട്ടന്‍, രാമന്‍, സന്തോഷ്‌ , കണ്ണന്‍, ഒഞ്ചി , രഘു, ചോത്തി, ചാത്തന്‍,  മണി, അയ്യപ്പന്‍, പ്രശാന്തെട്ടന്‍, നിശാന്തെട്ടന്‍, മനുഎട്ടന്‍ , ദിനു, ദിപു, ജയേട്ടന്‍, ബിനു  അങ്ങനെ കുറെ പേര്‍ .  എന്റെ നാട്ടിലെ അങ്ങനെ കുറെയേറെ characters , അവരെ ഒക്കെ ഓര്‍ത്തു ഓരോ കഥകള്‍ ഓര്‍ത്തു ഇരിക്കുകയാണ് ഇപ്പോള്‍ ഞാന്‍. രണ്ടെണ്ണം അടിക്കണം എന്നുണ്ട് പക്ഷെ സാധനം stock ഇല്ല താനും .

nostalgia is funny feeling , പടം കണ്ട ആദ്യത്തെ 2 - 3 മണിക്കൂര്‍ ഭയങ്കര സന്തോഷം . കാരണം എന്താണെന്ന് അറിയില്ല but ഭയങ്കര സന്തോഷം. പിന്നെ പിന്നെ നാടിനെയും വീടിനെയും ഒക്കെ miss ചെയ്യുന്ന ഒരു തരാം isolated feeling . എല്ലാവരെയും ഒരിക്കല്‍ കൂടെ കാണാന്‍ ഒരാഗ്രഹം . കുറച്ചു പേരെ phone വിളിച്ചു ദാഹം തീര്‍ക്കാം എന്ന് വച്ചു തല്‍ക്കാലം. രണ്ടു ദിവസം കഴിഞ്ഞു പടം ഒന്ന് കൂടെ കണ്ടു കളയാം ബിജു മേനോന്‍ ഉള്ള portions മാത്രം .

ജയ് പാലക്കാട്‌  :)

1 comment:

chandrettan said...

oru paalakkaattukaarante chinthagal ugren......

Love to hear what you think!
[Facebook Comment For Blogger]