Pages

Wednesday, October 17, 2012

ആരാണപ്പാ ഈ ന്യൂട്രല്‍ ???


Discussion : Politics
Location : Cafeteria
Characters : Sabarish & Biju

Biju  : ശബരിയെട്ടാ നിങ്ങള്‍ BJP  ആണല്ലേ?
Sabarish  : എന്താടാ നീ അങ്ങനെ ചോദിച്ചത് ?
Biju  : നിങ്ങട കൈയ്യില്‍ കാവി ചരട് , പിന്നെ എപ്പോളും നെറ്റിയില്‍ ചുവന്ന കുറി . അത് കൊണ്ട് ചോദിച്ചതാണ് . ഒന്നും വിചാരിക്കേണ്ട .
Sabarish  : ഓഹോ ഞാന്‍ ഈ ചരട് ഊരി  എറിഞ്ഞ് , നെറ്റികുറി മായ്ച്ചു കളഞ്ഞാലോ ?? അപ്പോള്‍ ഞാന്‍ കോണ്‍ഗ്രസ്‌ ആവുമോ ? ഇത് കൊള്ളാലോ !
Biju  : (ചെറു പുഞ്ചിരിയോടെ )ചിലപ്പോള്‍ ആവും... പക്ഷെ ഒരിക്കല്‍ ഒരു പാര്‍ട്ടിയില്‍ ആയാല്‍ പിന്നെ മാറാന്‍ പറ്റില്ലല്ലോ. അപ്പോള്‍ നിങ്ങള്‍ കാവി പാര്‍ട്ടി തന്നെ...
Sabarish  : എന്ന് ആര് പറഞ്ഞു ?? നീ അങ്ങനെ ആണോ സഖാവ് ആയതു ? ഹാ ഹാ  കൊള്ളാം .
Biju  : അങ്ങനെ അല്ല... ഞങ്ങടെ സമൂഹക്കാരെ രക്ഷപെടുത്തിയത് ഈ കമ്മ്യൂണിസ്റ്റ്‌-കാര്‍ അല്ലെ? പിന്നെ കമ്മ്യൂണിസം ഉള്ളത് കൊണ്ട് നാട്ടില്‍ equality ഉണ്ട്.
Sabarish  : ആദ്യം പറഞ്ഞത് ഹിസ്റ്ററി which is true to an extent . രണ്ടാമത് പറഞ്ഞത് മനസിലായില്ല .
Biju  : എന്ത് equality ആണോ? ഞാന്‍ ഉദ്ദേശിച്ചത് , കമ്മ്യൂണിസം ഇല്ലേല്‍ ഞാന്‍ നിങ്ങടെ പാടത്തു ഇന്നും പണി എടുത്തേനെ .. കുത്തക മുതലാളി ശബരിയെട്ടന്‍ .. ഹിഹി 
---രണ്ടു പേരും കാരണം ഇല്ലാണ്ടെ ചിരിക്കുന്നു ---
Sabarish  :  (ചിരിച്ചു കൊണ്ട് ) അപ്പോളും equality എവിടെ ? ഞാനും നീയും ഒരുമിച്ചു ഇരുന്ന് ചായ കുടിക്കുന്നത് ആണോ equality ?
Biju  : എന്നല്ല .. ഇപ്പൊ പിന്നെ എല്ലാര്‍ക്കും നാട്ടില്‍ ഒരു വിലയുണ്ട്‌ . അതാണ്‌ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത് .
Sabarish  : നാട്ടില്‍ വില ഉള്ളത് കൊണ്ടാണോ നമ്മള്‍ രണ്ടു പേരും ഈ കന്നഡ നാട്ടില്‍ കഷ്ടപെടുന്നത് . നാട്ടിലെ equality കൊണ്ടായിരിക്കും നാട്ടില്‍ കുഴല്‍പണം കുമിഞ്ഞു കൂടുന്നത് ? നമ്മുടെ കേരളം മാത്രം ഒച്ചിന്‍റെ വേഗത്തില്‍ മുന്നേറുന്നത് ? എന്ത് കൊണ്ട് നീ അങ്ങനെ ആലോചിക്കുന്നില്ല . കമ്മ്യൂണിസം കൊണ്ട് വരുന്ന overheads എന്ത് കൊണ്ട് കണ്ടില്ല എന്ന് നടിക്കുന്നു ?? 
Biju  : അമ്പമ്പോ മൂര്‍ഖനെ ആണല്ലോ ഈശ്വര ചവിട്ടിയത് . നിങ്ങള്‍ ചായ കുടിക്കിന്‍ ശബരിയെട്ടാ .
--- ചായ കുടിക്കുന്നതിന്‍  ഇടയില്‍ -----
Biju  : സത്യം പറയട്ടെ , ഞാന്‍ കൊച്ചായിരിക്കുമ്പോ തൊട്ടു ഞങ്ങടെ വീട്ടില്‍ എല്ലാവരും ഇടതുപക്ഷക്കാര്‍ ആണ് . നാട്ടില്‍ പിടിച്ചു നില്‍ക്കണം എങ്കില്‍ ഏതെങ്കിലും ഒരു സൈഡ് എടുത്തേ പറ്റു . കാക്കാന്മാര്‍ എല്ലാം കണ്ണടച്ച് ലീഗില്‍ ചേര്‍ന്ന് നാട്ടില്‍ നില്‍ക്കാന്‍ പറ്റാണ്ടായി . RSS-കാര്‍ക്ക്  ആണെങ്കില്‍ കട്ട വര്‍ഗീയ സ്പിരിറ്റ്‌ ആണ് . കോണ്‍ഗ്രസ്‌ ആവട്ടെ പള്ളി കമ്മിറ്റി പോലെ ആയി , അച്ചായന്മാരുടെ ദേശിയ പാര്‍ട്ടി . ഒരു neutral സോഷ്യലിസ്റ്റ്‌  ഹിന്ദു ആയ എനിക്ക് കമ്മ്യൂണിസം അത് വേഗം വഴങ്ങും . ശബരിയെട്ടന്‍ വിചാരിക്കണ പോലെ എനിക്ക് വെട്ടും , കുത്തും , കൊലയും ഉള്ള രാഷ്ട്രീയം  അതില്‍ താല്പര്യം ഇല്ല. ഞങ്ങടെ പാര്‍ട്ടിയിലും നല്ല ആള്‍ക്കാര്‍ ഉണ്ട് .
---ശബരിഷ് പൊട്ടി ചിരിക്കുന്നു -----
Biju  : എന്താ ശബരിയെട്ട ചിരിക്കുന്നെ ????
Sabarish  : ഇത്രയും frank ആയ...വര്‍ഗീയമായ statement ഞാന്‍ ഇത് വരെ കേട്ടിട്ടില്ല. ഇപ്പോള്‍ മനസിലായി നീ യഥാര്‍ത്ഥ  neutral ആണെന്ന്.. കണ്ടതില്‍ സന്തോഷം.......

Conclusion : 
People who speak politics have already taken sides. 
Secularism, Socialism are good words but have no implications in our current society.
Friendship has no boundaries if you are not serious about what you say.

No comments:

Love to hear what you think!
[Facebook Comment For Blogger]