Pages

Sunday, February 17, 2013

Top 5 Malayalam Movies of 2012

Its that time of the year when we look back at the top 5 Malayalam Movies of the year 2012. My views here neither intends to dissect the movies with technical excellence 'quotients & definitions' nor want to take away the onus from any other movie maker. To simply put it, its a list of movies which a majority of us would agree for.

Lets begin with the Number 5 : Thattathin Marayathu

A youthful experiment from Vineeth Srinivasan to say the least. Ensembled with a cute love story and some melodious songs. Vineeth possesses an uncanny humor sense which is very well received by the malayalam movie lovers. A youthful cast with a present Thalassery as background deservedly won the accolades of young and old alike. Movie could very well be stepping stone for Nivin Pauly as a single hero. Shan Rahman's melodious and vibrant music added the movie a much needed flavor. Sadly Isha Talwar was treated as a barbie doll and viewers were very little exposed to her acting in the movie. Jomon T John once again proved why he is one of the top regarded upcoming talents in Malayalam Industry. Vineeth and Jomon have been successful in soaking up the beauty of Thalassery and beauty of Thattam(s).

At Number 4 :  Ee Adutha Kalath

This movie had potentially the best script of 2012. Had been there a bit more creative marketing and media presence movie could have easily raked up wonders. Movies like Ee Adutha Kalath are an excellent reminder of our movie successes depending on Mega Stars (M&M). But on other hand such movies promise a great future for Malayalam movies with upcoming writers like Murali Gopy. Movie had a cluster of  stories which could have easily been developed into a stand alone story. But refraining to that thought Murali and Director Arun Aravind went forward with stitching the stories in a tailored manner. Indrajith once again puts in a solid shift in this movie along with Murali himself in a funny but irritating role. Lena with a sweet and quirky role could end up being the silver lining of her career so far. As the move ads said 'There are no good or bad people only unfortunate people..'. This movie simply stands out because of its innovative thoughts and story lines.

At Number 3 : 22 Female Kottayam

Aashiq Abu has a firebrand personality about himself and it reflects in his movies too. Though the movie has been accused of plagiarism. I personally don't have any qualms about it. As long as the movie entertains the crowd and after 2+ hours the audience feel its worth their time and money. Who the F^*& cares? So coming back to the movie, this movie is all about Fahadh and Rima from the promos. An Avial music sets the tone and soothes in with the movie. 'Chillane' is easily the best malayalam song of 2012 and has been well shot by Aashiq and crew. Rima who in her earlier films was accused of being one dimensional looks lost in between but somehow holds on to Tessa. Fahadh had a great 2012 and 22 female is the burning example of his innate talent and abilities. Movie brings back erstwhile actors Sathaar and Prathap Pothen back to our frames and its so good to have them back isn't it?

At Number 2 : Diamond Necklace

Laljose reinvents himself after every movie. Diamond Necklace is just another example of his excellent movie making skills. Like most of his movies Laljose has stuck with Vidyasagar to provide him the melodies for this melodious drama. Fahadh carries the movie all alone on his shoulders and does an excellent job with that. Srinivasan, Samvrutha, Gauthami and Anusree all performing tiny roles and doing an excellent planetary job revolving around Fahadh. Newcomer Anusree seems to handle comedy with ease which in fact is a rare trait among actresses these days (Oh my Manju Warrier I miss her ). The movie is set in Dubai and the locales are well shot by Laljose and crew, seducing us light hearted ones to visit this magnificient city. Behind a simple story Laljose sends an underlying signal of human emotion which strikes chord with hapless Mallu (malayalee) lifestyles abroad far far away from our loved ones. Sometimes we basically forget where we are from and What we really are. Don't we?

Numero Uno and the Number One movie of 2012 : Ustad Hotel


Thilakan as Ustad, Anjali Menon's script, Music by Gopi Sundar, Starring Dulquer & Nithya and directed by Anwar Rasheed. Well what more could a movie lover ask for. Anjali Menon's thought provoking story lays the backbone for the movie. Anjali herself is an excellent film maker was able to evoke human emotions in an insanely beautiful manner with this sorta script. Thilakan as always a class act in passionately portraying Ustad, unfortunately he is no more with us to honor us even more with his acting abilities. Gopi Sundar who gave us Anwar & Doctor Love in last few years has been giving us a few memorable songs off late. But Ustad Hotel provides us a complete package of beautiful songs. Lyrics for the songs were penned by Rafeeq Ahmed and suited very well to the movie theme and music. Finally Anwar Rasheed collaborates all the above spices to prepare an excellent Ustad Biriyani for us viewers.  Dulquer & Nithya along with Mammukoya and Siddique play an ensemble cast to rake off big success with this true blockbuster of a movie. Anwar Rasheed made some box office hits like Rajamanikyam & Chotta Mumbai looked to be another masala movie maker in the Johnny Antony series. But he broke all his shackles of mass movie with his part story or segment in 'The Bridge' in Kerala Cafe. Many like me are expecting wonders from this creative film maker. Shedding his "Before Bridge" era and starting of his "After Bridge" age with Ustad Hotel.

Special Mentions : Trivandrum Lodge, Ordinary, Run Babby Run, Ozhimuri 

NB : Although I do see 'Spirit' as a well like movie from Ranjith and Mohanlal, I personally didn't strike a chord with it. And its interesting to see that there were no big movies from Mammooty this 2012. 'Bavoottiyude Namathil' coming close enough to a Sathyan Anthikad styled simple narrative and box office success but no where near the top 5 I have mentioned here in being a complete movie.

Wednesday, February 13, 2013

കഥ ഇത് വരെ..കഥ അറിയാതെ..

ഇന്നലെ മഴവില്‍ മനോരമയുടെ 'കഥ ഇത് വരെ വിത്ത്‌ ലാല്‍ ജോസ് ' കണ്ടു . മലയാളത്തില്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍, പോരാത്തതിനു ഒറ്റപാലം-കാരന്‍....... . ആകാംഷയോടെ ഇരുന്ന ഇരുപ്പില്‍ എല്ലാ എപ്പിസോഡും  കണ്ടു (thanks to youtube). അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമയിലെ ലിസകുട്ടിയെ അവതെരിപ്പിച്ച  മുക്ത വന്നതോടെ ലാല്‍ജോസ് ആകെ ഇമോഷണല്‍ ആന്‍ഡ്‌ പ്രൌഡ് ആവുന്നത് ശ്രദ്ധിച്ചു . തന്‍റെ ഇത് വരെ ഉള്ള സിനിമകളിലെ മികച്ച നായിക മുക്ത ആണെന്നും അതിനു കാരണവും അദ്ദേഹം പറഞ്ഞു . ആ ചെറുപ്രായത്തില്‍ അത്രെയും വലിയൊരു റോള്‍ കൈകാര്യം ചെയ്തതിനു ഉള്ള deserved ക്രെഡിറ്റ്‌ ആ നടിക്കോ കഥപാത്രത്തിനോ കിട്ടിയിട്ടില്ല എന്ന് അദ്ദേഹം ഒരല്പ്പം  വേദനയോടെ പറഞ്ഞു  . ലാല്‍ജോസ് launch ചെയ്ത പുതുമുഖം എന്ന്ഓര്‍ത്താല്‍ കാവ്യ മുതല്‍ അര്‍ച്ചന കവി വരെ പലരുടെയും പേര്‍ പറയുമ്പോള്‍ പോലും  നമ്മള്‍ എളുപ്പം മറക്കുന്ന പേരാവും  മുക്തയുടെത് . സലിം കുമാര്‍ എന്ന മഹാ നടന്‍റെ പെര്‍ഫോര്‍മന്‍സ് അത്രേക്കും ഉള്ളില്‍ തട്ടുന്നത് ആയിരുന്നു എന്ന് പറയാതെ വയ്യ . പിന്നീട് അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡ്‌ എന്ന് അങ്ങനെ അനേകം കാരണങ്ങള്‍ പലതു വേറെ  . അങ്ങനെ കഥയിലെ ആ കൊച്ചു പെണ്‍കുട്ടിയെ നമ്മള്‍ എല്ലാവരും മറക്കാതെ മറന്നു അല്ലെ ? ആ കഥയുടെ seriousness ആന്‍ഡ്‌ injustice ആവും ലാല്‍ജോസിനെ ഇത്രെയും വികാരഭരിതന്‍  ആക്കിയത് എന്ന് അദ്ദേഹം പറയാതെ പറഞ്ഞു .



ഇത് വരെ പറഞ്ഞത് വെറും സിനിമകഥ നാളെ മറ്റൊരു സിനിമ കാണുമ്പോള്‍ ഞാന്‍ ഉള്‍പടെ ഉള്ള പ്രേക്ഷകര്‍ will make a move on with our lives.മുക്ത എന്ന നടി വേറെ ഏതെങ്കിലും സിനിമയില്‍ പ്രത്യക്ഷപെടുന്നതോടെ probably she will also move on . വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സൂര്യനെല്ലി കേസ് ആസ്പദമാക്കി ആണ് 'അച്ഛന്‍ ഉറങ്ങാത്ത വീട്' എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. നാല്‍പതോളം പ്രതികളെ വെറുതെ വിട്ട കേസ് ഓര്‍ക്കുമ്പോള്‍  തന്നെ നമ്മുടെ തലകള്‍ കുനിയുന്നു . ഇപ്പോള്‍ പി ജെ കുര്യന്‍റെ പേരോടെ പത്രങ്ങളും സോഷ്യല്‍ മീഡിയകളും  കൊലിട്ടു കളിക്കുന്നത് ഇതേ കേസ് തന്നെ ആണ് . ഒരു ചതുരംഗ കളി പോലെ ഇരുഭാഗത്തില്‍ പെട്ടവര്‍ ലജ്ജയില്ലാതെ  ഇതിനെ വിനിയോഗിക്കുന്നു . കുര്യന്‍ ഉണ്ടോ ഇല്ലെയോ എന്ന് ചിന്തിക്കാതെ ആ പെണ്‍കുട്ടി അനുഭവിച്ച സംഘര്‍ഷങ്ങളെ ആണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് . നീതി കിട്ടാതെ അലയുന്ന ആ കുടുംബത്തിനെ രക്ഷിക്കുകയല്ലേ കേരളസമൂഹം ചെയ്യേണ്ടത് ? സൈഡ് പിടിച്ചും വാക്പോര്‍ നടത്തിയും കാര്‍ട്ടൂണ്‍ പതിപ്പിച്ചും നമ്മള്‍ ശെരിക്കും ആ പെണ്‍കുട്ടിയെ അല്ലെ വീണ്ടും വീണ്ടും  ചതുപ്പിലേക്ക് തള്ളി വിടുന്നത് ?

വെറും പതിനാറു വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചവരെ വെറുതെ വിടരത് , തക്കതായ നീതിയും ന്യായവും നടപ്പില്‍ ആക്കണം എന്ന ഗീര്‍വാണങ്ങള്‍ വിടുന്നത് അല്ലാതെ വേറൊന്നും നടക്കുന്നില്ല എന്ന് നമ്മള്‍ ദുഖത്തോടെ മനസ്സിലാക്കണം . പൊളിറ്റിക്സ് കളിച്ചു കളയുന്നത് ആ പെണ്‍കുട്ടിയുടെ ജീവിതവും , ജീവിക്കാന്‍ ഉള്ള മോഹങ്ങളും ആണ് . ഈ കേസില്‍ ആരുണ്ട്‌ എന്ന്‍ അല്ല മറിച്ച്‌  ഈ കേസ് എന്ത് കൊണ്ട് ഇത് വരെ തീരുന്നില്ല എന്നാണു നമ്മള്‍ ചിന്തിക്കേണ്ടത് . നീതിപീഠം നോക്കുകുത്തി ആയെന്നു തോന്നിയത് കൊണ്ടാവും ഈ കേസ് സുപ്രീം കോടതി വീണ്ടും പുനപരിശോധിക്കുന്നത്  . ഇതിനു പിന്നില്‍ മനസ്സില്‍ ആകാത്ത എന്തൊക്കെ കളികള്‍ ഉണ്ടെന്നു ഒരു പക്ഷെ നമുക്ക് അറിയില്ല , പക്ഷെ നീതി ലഭിക്കാത്ത ആ കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഏവര്‍ക്കും ഉണ്ട് . വേദനാപരമായ ഈ ദുരന്തതിനെ ഇനിയും politicize ചെയ്യരുതേ എന്നാണ് എന്‍റെ അപേക്ഷ . ചിലപ്പോള്‍ നമ്മുടെ വാക്കുകളുടെ മൂര്‍ച്ച നീതി നടപ്പാക്കാന്‍ തടസ്സം ആയേക്കാം .

NB : ലാല്‍ജോസിന്റെ സ്നേഹം നിറഞ്ഞ വാക്കുകള്‍ കേട്ടിട്ട്  കഥയിലെ ലിസാമ്മ (മുക്ത) കരയുമ്പോള്‍ , ഞാന്‍ ഓര്‍ത്തു പോയത് യഥാര്‍ത്ഥ  ജീവിതത്തിലെ ലിസാമ്മക്ക് വേണ്ടി 2 നല്ല വാക്ക് സംസാരിക്കാന്‍ കേരള സമൂഹം മുന്നോട്ടു വരുന്നില്ലല്ലോ എന്നാണ് .

കഥ അറിയാതെ കോലം കാണുന്നവര്‍ക്ക് വേണ്ടി
http://en.wikipedia.org/wiki/Suryanelli_rape_case

Sunday, February 10, 2013

ഒഴിമുറിയും മധുപാലും

"മധുപാല്‍ ?? ആരാണത് ??? "
"എടി ആ താടി ഒക്കെ വളര്‍ത്തി സ്ഥിരം വില്ലന്‍ ആയി വരുന്ന കക്ഷി ."
"നീ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ കണ്ടിട്ടുണ്ടോ ? അതിലെ വില്ലന്‍ "
"ഇല്ല കണ്ടിട്ടില്ല "
"ഓക്കേ ! നീ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യ് അപ്പൊ വല്ലതും കിട്ടും ."
"ഓ ഈയാള്‍ ?? ഇപ്പൊ മനസ്സിലായി. "
മധുപാല്‍ എന്ന് പറഞ്ഞാല്‍ താടി എന്നുള്ളത് മാറി ഇനി അങ്ങോട്ട്‌ ' ഒഴിമുറി ' ആവട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന .

ചില 'നല്ല' സിനിമ കാണുമ്പോള്‍ അതിലെ കഥയും കഥാപാത്രങ്ങളും നമ്മളോട് കുറെ ചോദ്യങ്ങള്‍ ചോദിക്കും . പലപ്പോളും കഥയെ കുറിച്ചോ അല്ലെങ്കില്‍ കഥ അവസാനിച്ച രീതിയെ കുറിച്ചോ ആവും പിന്നെ  നമ്മുടെ ചിന്ത . ഒഴിമുറി കണ്ടതിനു ശേഷം എനിക്ക് ഓര്‍മ വന്നത് എന്‍റെ മുത്തച്ചനെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ള കഥകള്‍ ആണ്. പണ്ട് കാലത്ത് നമ്മുടെ മുന്‍ തലമുറക്കാര്‍ ജീവിച്ച രീതികളെയും അതിലെ ചില പോരായ്മകളെയും എടുത്ത് കാണിക്കാന്‍ സിനിമയ്ക്ക്‌ കഴിഞ്ഞു എന്ന് വേണം പറയാന്‍ .  സിനിമ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രത്യേകിച്ച് പറയണ്ടല്ലോ . 'ഇശ്ശ്യെ ബോധിച്ചിരിക്കുന്നു '

പണ്ട് കാലത്ത് തിരുവിതാംകൂര്‍ പ്രദേശം പശ്ചാത്തലം ആക്കിയ ഒരു കഥ. first of all ഒഴിമുറി എന്ന് വച്ചാല്‍  ഞമ്മടെ 'divorce'. മല്ലിക അവതരിപ്പിക്കുന്ന മീനാക്ഷി അമ്മ വയസ്സാന്‍ കാലത്ത് തന്‍റെ ഭര്‍ത്താവ് താണു പിള്ളയോട്  ഒഴിമുറിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഇതിനെ ചുറ്റിപറ്റി ഉള്ള present and flashback ആണ് കഥ . താണു പിള്ളക്ക് 71 and മീനാക്ഷി അമ്മയ്ക്ക് 55 വയസ്സും ആയി. ഇവരുടെ മകന്‍ ശരത്ത് (played by asif ali ) ആണെങ്കില്‍ കാര്യം അറിയാണ്ടെ സ്വന്തം അമ്മയെ സപ്പോര്‍ട്ട് ചെയ്യുന്നു. പണ്ട് കാലത്ത് അച്ഛന്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ ഓര്‍മ ഉള്ളത് കൊണ്ടാവാം അമ്മയോട് ആണ് അവനും സ്നേഹം. താണു പിള്ളയുടെ വക്കീല്‍ ബാലാമണി (played by ഭാവന ) മുന്‍ കാലത്തേ സംഭവംകളുടെ ചുരുള്‍ അഴിക്കുമ്പോള്‍ ആണ് കഥ രസകരം ആവുന്നത് . ഇത് വരെ പറഞ്ഞ 4 അഭിനേതാക്കളും തങ്ങളുടെ അടുത്ത കാലത്തേ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന് തന്നെ പറയാം . നായിക തുല്യം ആയി അഭിനയിക്കാന്‍ മല്ലികയ്ക്ക് ഇനിയും അവസരങ്ങള്‍  ഉണ്ടാകും അത്  തീര്‍ച്ച .

പക്ഷെ ഫ്ലാഷ് ബാക്ക്തുടങ്ങുമ്പോള്‍ കാളി പിള്ളയായി ശ്വേത മേനോന്‍ വരുന്നതോടെ  ചുറ്റും ഉള്ളവരെ നമ്മള്‍ മറക്കും. കഥകളിയില്‍ രൗദ്ര ഭീമനെ കണ്ടത് പോലെ 'once in a lifetime performance' കൊണ്ട് ശ്വേത നിറഞ്ഞു നില്‍ക്കുന്നു . താണു പിള്ളയുടെ അമ്മ ആണ് ഇതില്‍ കാളി പിള്ള . താണുവിന്റെ അച്ഛന്‍ ശിവന്‍ പിള്ള ചട്ടംബിയും ലാല്‍ തന്നെ ആണ് അഭിനയിച്ചിരിക്കുന്നത് . Matriarchial  system  ഉണ്ടായിരുന്ന കാലത്ത് നായര്‍ സ്ത്രീകള്‍ ആണുങ്ങളെ ഭരിച്ചിരുന്ന ഇത്രയും ഭംഗി ആയി അവതരിപ്പിച്ചതിന് മധുപാലിനു പ്രത്യേക അഭിനന്ദനങ്ങള്‍ .  കാളിയും , മകന്‍ താണുവും പിന്നെ മല്ലികയുടെയും മുന്‍കാല കഥകള്‍ കോര്‍ത്ത്‌ ഇണക്കുമ്പോള്‍ ആരുടെ ഭാഗത്ത്‌ ആണ് തെറ്റ് എന്ന് അറിയാതെ പ്രേക്ഷകന്‍റെ മനസ്സ് പരക്കം പായും. സ്വന്തം തന്തയെ ശത്രുവോളം വെറുത്ത ശരത്ത് പിന്നീട് മനസ്സിലാക്കുന്നു   തന്തയുടെ തനി പകര്‍പ്പ് ആണ് താന്‍ എന്ന്. സ്വന്തം അച്ഛനോടുള്ള വെറുപ്പിനു മുന്നോടിയായ രണ്ടു കാര്യങ്ങളും അച്ഛന്‍ തന്‍റെ നന്മയ്ക്കു വേണ്ടി ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍  ശരത്തിനും  പ്രേക്ഷകനും ഒരു പോലെ ഈ ഒഴിമുറി കേസിനോട് വിശ്വാസം നഷ്ടപെടുന്നു . ഇനിയും പറഞ്ഞു ഞാന്‍ suspense പൊളിക്കുന്നില്ല . പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും .

തെല്ലും ധൃതി വെയ്ക്കാതെ മെല്ലെ മെല്ലെ  തലയ്ക്കു പിടിക്കുന്ന മദ്യത്തിന്റെ ലഹരി പോലെ ഈ പടം നിങ്ങള്‍ക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു .
ഈ സിനിമയില്‍ മധുപാല്‍ എന്ന മികച്ച ഒരു സംവിധായകന് പുറമേ , ഈ കഥ രചിച്ച ജയമോഹനും  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . മറക്കാതെ ഒഴിമുറി കാണുക !