Pages

Sunday, March 31, 2013

തൂണിലും , തുരുമ്പിലും , സ്റ്റാറ്റസിലും , ഫീടിലും.. ഇരിപ്പൂ ഭവാൻ

ശിവ ഭഗവാനും പാർവതി ദേവിയും ഒരിക്കൽ സ്വന്തം മക്കളായ മുരുകനോടും  ഗണപതിയോടും ഒരു പന്തയം വച്ചു . ആരാണ് ആദ്യം ഈരേഴു ഉലകവും കറങ്ങി വരുന്നത് അവർക്ക് ഒരു ദിവ്യഫലം കൊടുക്കാം എന്നു . മുരുകൻ ഉടൻ തന്നെ പുറപ്പെട്ടു , സ്വതവേ മടിയൻ ആയ ഗണപതി ആവട്ടെ  എവിടെയും പോകാതെ അവിടെ തന്നെ ഇരുന്നു . കുറച്ചു നേരം കഴിഞ്ഞതും ഗണപതി എഴുന്നേറ്റു സ്വന്തം മാതാപിതാവായ ശിവനെയും പാർവതിയെയും വലം വച്ചു പറഞ്ഞു  "നിങ്ങൾ രണ്ടു പേരുമാണ് എന്റെ ലോകം ഇതിൽ അപ്പുറം ഒരു ലോകം തനിക്ക് ഇല്ല".  തന്റെ പുത്രന്റെ ഭക്തിയും മിടുക്കും കണ്ടു ശിവ ഭഗവാൻ ആ ദിവ്യഫലം ഗണപതിക്ക്‌ നൽകി .

ഇത്രെയും നേരം പറഞ്ഞത് ഫ്ളാഷ് ബാക്ക് .

ഈ കാലത്ത് എങ്ങാനും ഇത് പോലൊരു കഥ ഉണ്ടായാൽ ഗണപതി ഒന്നും നോക്കില്ല . സ്വന്തം അച്ഛനും അമ്മയ്ക്കും ഫേസ്ബുക്ക് എടുത്തു കാണിച്ചു കൊടുക്കും . ലോകത്തിനു പുറമേ , ലോകത്തിലെ എല്ലാ ദൈവങ്ങളും ഇവിടെ ഉണ്ട് . ഈസ്റ്റർ പ്രമാണിച്ച് യേശു ഭഗവാൻ ഫേസ്ബുക്കിൽ ആണോ ഉയര്ർത്തു എഴുന്നേറ്റത് എന്ന് തോന്നുന്നു . പക്ഷെ ആരും മോശമല്ല , അല്ലാഹുവിൻറെ വചനങ്ങൾ തിരമാല പോലെ വരുന്നുണ്ട് . ശ്രീരാമനും , ഹനുമാനും ഒക്കെ ടീവീ സീരിയൽ വിട്ടു ഇപ്പോൾ ന്യൂസ്‌ ഫീടുകളിൽ നിറഞ്ഞു നില്ക്കുന്നു .

അന്തോണിച്ചൻ ചാരായം നിർത്തലാക്കി നാട് നന്നാക്കാം എന്ന് വിചാരിച്ചത് തിരിച്ചു അടിച്ചത് പോലെ . ലോകത്തെ ഒന്നടങ്കം ഫേസ്ബുക്ക് വഴി 'ഫ്രണ്ട്സ്' ആക്കാം എന്നു സുക്കർബർഗ്  സാർ വിചാരിച്ചെങ്കിൽ... ബാക്കി ഭക്തി ഗ്രൂപ്പുകാർ നോക്കി കൊള്ളും .

Dear Zuckerberg ,
In the hide news feeds option please provide 'No Religion' option too .
Regards,
A God believer outside Facebook


No comments:

Love to hear what you think!
[Facebook Comment For Blogger]