Pages

Monday, May 13, 2013

വെള്ളമടിയുടെ സിനിമ

മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നു എഴുതി വെയ്ക്കുന്നതോടെ സമൂഹത്തോടുള്ള കടപ്പാട് തീർന്നു എന്നാവും മലയാള സിനിമ മനസ്സിലാക്കി ഇരിക്കുന്നത് . ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുള്ള സിനിമകളിൽ 'മദ്യപാനം , പുകവലി എന്നിവ ആരോഗ്യത്തിനു ഹാനികരം എന്ന ഫൂട്ട്നോട്ട് കാണാം '. പക്ഷെ ഇതുള്ളത് ഒരു സർട്ടിഫിക്കറ്റ് ആയി എടുത്തു സിനിമ മൊത്തം വെള്ളം അടി സീനുകൾ ഇട്ടു നിറച്ചത് പോലെ ഒരു ഫീലിംഗ് . ആഘോഷം ആയാലും ആവേശം ആയാലും സങ്കടം ആയാലും വെള്ളം അടിയും പുകവലിയും ഇല്ലാത്ത സീനുകൾ ഇല്ല . എന്തായാലും A സർട്ടിഫിക്കറ്റ് എന്നാൽ പിന്നെ നായകൻ നായികയെ റേപ്പ് ചെയ്യട്ടെ എന്നു പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ . ചില സീനുകളിൽ മദ്യപാനമോ പുകവലിയോ ഇല്ലാതെ പറ്റില്ല എന്ന് സിനിമ അറിയാവുന്ന ആർക്കും പറയാം . പക്ഷെ സിനിമയിൽ മദ്യപാനം കാണിച്ചേ മതിയാവു എന്ന ഒരു രീതി തെറ്റ് ആണെന്നാണ് എനിക്ക് തോന്നുന്നത് . ന്യൂ ജെനെറേഷൻ ആവുമ്പോ കുറച്ചു ഇരുട്ടും , കുറെ തെറിയും , മദ്യപാനവും ഒക്കെ ഇല്ലാണ്ടെ എങ്ങനാ ഉവ്വേ പടം പിടിക്കുന്നെ ? പിന്നെ ഒരു cliche നിറഞ്ഞ excuse 'നമ്മൾ മല്ലുസിനു വെള്ളം അടി അല്ലേ അണ്ണാ മെയിൻ ഹോബ്ബി '. അത് കൂടി ആവുമ്പോ പൂർത്തി ആയി . സിനിമയിൽ നമ്മൾ പ്രതിജ്വലിപ്പിക്കുന്നതു നമ്മുടെ സംസ്കാരത്തെ കൂടി ആണ് എന്ന് പലപ്പോളും നമ്മൾ മറക്കുന്നു . അടുത്ത കാലത്തെ ഏതു സിനിമ കണ്ടാലും തോന്നും , നാട്ടിലെ മല്ലുസ് രാവിലെ ആകുന്നതും കുപ്പി പൊട്ടിച്ചു അടി തുടങ്ങും എന്ന് . മക്കളുടെ വിലയേറിയ പഠിപ്പിനും , പത്രാസിനും വേണ്ടി വിയർപ്പു ഒഴുക്കുന്നവർ മദ്യം പോയിട്ട് ഒരു കാലി ചായ പോലും വാങ്ങി കുടിക്കാറില്ല, അതല്ലേ സത്യാവസ്ഥ ?? അല്ലെങ്കിലും കോമണ്‍ മാൻ ഒരു ബോറിംഗ് subject ആണല്ലോ , ആ കഥകൾ ഒക്കെയും അന്തിക്കാട് സാർ പറഞ്ഞോളും . സിനിമയിൽ നിന്നും മദ്യപാനവും , പുകവലിയും എടുത്തു മാറ്റാൻ ഞാൻ അൻബുമണി രാമദാസ്‌ അല്ല , പക്ഷെ സിനിമയെ സ്നേഹിക്കുന്ന ചിലർക്ക് എങ്കിലും തോന്നിയത് ഇവിടെ എഴുതുന്നു എന്ന് മാത്രം .


നോട്ട് ദി പോയിന്റ്‌ : വെറും ഒരു ഫൂട്ട്നോട്ട് കൊണ്ട് നാടു നന്നാവും ആയിരുന്നെങ്കിൽ . സ്പിരിറ്റ്‌ എന്ന സിനിമ പുസ്തക രൂപത്തിൽ ആക്കണേ , അതിനെ ബൈബിൾ എന്നും രഞ്ജിത്ത് സാറിനെ യേശു ക്രിസ്തുവെന്നും ലാലേട്ടനെ മാര്പാപ്പയെന്നും കാണണേ നാട്ടാരെ .

No comments:

Love to hear what you think!
[Facebook Comment For Blogger]