Pages

Saturday, May 4, 2013

ക്വാളിറ്റി അഷ്വറൻസ് ട്രെയിനിംഗ് (QA Training)

ഇന്നലെ ലാലേട്ടൻ ക്ളാസ്സിക്ക്  സർവ്വകലാശാല കണ്ടിട്ടു കിടന്നു ഉറങ്ങാൻ ഒരു പാടു വൈകി . ഓഫീസിൽ ഉച്ച ആയപ്പോളേക്കും വല്ലാത്ത ഉറക്ക ക്ഷീണം . കാപ്പുചീനോ അടിക്കാൻ കോഫീ റൂമിലേക്ക്‌ നടക്കുമ്പോൾ കറുത്ത പൂച്ചയെ പോലെ ചിലർ വഴി മുടക്കി . ക്വാളിറ്റി അഷ്വറൻസ്  ട്രെയിനിംഗ് ഉണ്ട് , മേന്ടെറ്റൊരി ആണെന്ന് പറഞ്ഞു . ട്രെയിനിംഗ് ആവുമ്പോ കോഫിയും കടിക്കാൻ കൂക്കീസ്സും കിട്ടും . പിന്നെ AC മുറി , എങ്ങും കുരാകുരിരുട്ടു ചുരുക്കി പറഞ്ഞാൽ സുഖ നിദ്ര . ഒരു തെണ്ടിയും ചോദിക്കാൻ ഇല്ല , പിന്നെ ഞങ്ങൾ പാലക്കാടുക്കാര്ക്ക് ഉച്ച ഉറക്കം വിശേഷം ആണല്ലോ . പ്രതീക്ഷിച്ചത്ര ബോറിംഗ് ട്രെയിനിംഗ് അല്ലായിരുന്നു , കോഫി
യും കുടിച്ചു തലയും കുലുക്കി എല്ലാം മനസ്സിലായ വിധം അവിടെ ഇരുന്നു . ആർക്കും സംശയം തോന്നാത്ത വിധം ഇടക്കെ ഓരോ ഡൌട്ട് വീധം ചോദിച്ചു .

 'Could you repeat it ' , 'WOW thats excellent ' , 'This explains it better ' എന്ന സിമ്പിൾ IT പദങ്ങൾ വച്ച് ദർബാർ രാഗത്തിൽ അലക്കി . ഒന്ന് ഉറക്കം പിടിക്കുംബോളെക്കും 2 സീറ്റ്‌ അപ്പുറത്ത് ഇരുന്നു വേറൊരു കക്ഷിയും കുറെ ഡൌട്ട് ചോദിക്കുന്നു . 'തള്ളെ യെവൻ ആള് പുലി തന്നടേ ' ഞാൻ മനസ്സിൽ ഓർത്തു . പക്ഷേ ഇവന്റെ ഇടക്കെ ഇടക്കെ ഉള്ള ചോദ്യം കാരണം ഉറക്കത്തിനു ഒരു താളം കിട്ടുന്നില്ല , അതു കൊണ്ടാവും 'തള്ളെ യെവനോട് ഉള്ള കലിപ്പ് തീരുന്നില്ല താനും '. മീറ്റിംഗ് കഴിഞ്ഞു കൈയും കാലൊക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു പുറത്തിറങ്ങി . അപ്പോൾ പിറകിൽ നിന്നും നമ്മുടെ ഡൌട്ട് പുലി 'Are you from Kerala ?'. ഞാൻ ഒരൽപം പ്രൌടിയോടെ 'Yeaasss , How'd you find that out ? ' എന്ന് അലക്കി .
ഉടനെ പുള്ളിക്കാരൻ 'എനിക്ക്  സംശയം തോന്നി , നാട്ടിൽ എവിടെയാ ?'
'ഞാൻ പാലക്കാട്‌ , നിങ്ങളോ ??'
'ഞാൻ ചേർത്തല , ചേർത്തല ഒക്കെ അറിയുമോ ?'
'പിന്നല്ലാതെ ?? ഞമ്മടെ ആന്റണിയുടെ സ്ഥലം '
'ഹഹഹ അതേ അതു തന്നെ '
അങ്ങനെ ലോകകാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത ശേഷം ഒരു കോഫി ഒക്കെ കുടിച്ചു ഞങ്ങൾ പിരിയാൻ ഒരുങ്ങി . മനസ്സിൽ ഇത്രെയും നേരം ഉള്ളിൽ ഉള്ള ഒരു കാര്യം ഞാൻ ധൈര്യപൂർവ്വം ചോദിച്ചു ' സത്യത്തിൽ ആ മീറ്റിങ്ങിൽ എന്താണ് നടന്നത് , എനിക്ക് ഒന്നും മനസ്സിലായില്ല . നിങ്ങൾ കുറേയേറെ ഡൌട്ട് ചോദിക്കുന്നത് കണ്ടു അത് കൊണ്ട് ചോദിച്ചതാ '
'ഒന്നും മനസ്സിലാവാണ്ടേ ആണോ , താൻ ഇത്രേ ഒക്കെ ഡൌട്ട് ചോദിച്ചത് ?'
'അതൊക്കെ ഒരു നമ്പർ അല്ലെ ഭായി , എനിക്ക് ഉറക്കം വന്നിട്ട് പാടില്ലായിരുന്നു '
'നമ്മുടെ കമ്പനിയിൽ , ക്വാളിറ്റി അഷ്വറൻസ് മെഷർസ് ഇമ്പ്രൂവ് ചെയ്യാൻ വേണ്ടി ആയിരുന്നു ഈ ട്രെയിനിംഗ് . പലരും ഇതിനെ ഈസി ആയി എടുക്കാർ ആണ് പതിവ് അത് മാറ്റാൻ വേണ്ടി ആയിരുന്നു ആ ട്രെയിനിംഗ് '
'ഇതൊക്കെ വല്ലതും നടക്കുമോ ? ചുമ്മാ ടൈം വേസ്റ്റ് . അക്കരകാഴ്ചയിൽ പറയും പോലെ IT ഈസ്‌ ഇടിവെട്ട് തട്ടിപ്പ് . ബൈ ദി ബൈ ചേട്ടൻ ഏതു ടീമിലെയ ?? ഇവിടെ ഒന്നും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ ?'
'ഐ ആം ദി പ്രോഗ്രാം മാനേജർ ഫോർ ക്വാളിറ്റി അഷ്വറൻസ്  ഇൻ അവർ കമ്പനി '
ഇൻ ഹരിഹർ നഗറിൽ ജഗദീഷ്‌ പരുങ്ങിയത് പോലെ ഞാൻ ഒന്ന് പരുങ്ങി അന്ധാളിച്ചു പോയി .
പണി പാലും വെള്ളത്തിൽ കിട്ടുക എന്ന് പറഞ്ഞാൽ ഇതാകും അല്ലെ ?? ആത്മധൈര്യം സംഭരിച്ചു ഞാൻ കീഴടങ്ങി .
'ഞാൻ പറഞ്ഞത് ഒന്നും ചേട്ടൻ കാര്യം ആക്കേണ്ട , ഇറ്റ്‌ വാസ് ജസ്റ്റ്‌ എ ജോക്ക് '
'മനസ്സിലായി .. ആക്ചുവലി യുവർ ഓപ്പണ്‍ കമന്റ്സ് ആർ വെൽക്കം . അടുത്ത ആഴ്ച ഇതേ ട്രെയിനിംഗ് ഒന്ന് കൂടെ ഉണ്ട്  അതിനു എന്തായാലും വരണം . ഐ വിൽ രജിസ്റ്റർ യു ഇൻ ഫോർ താറ്റ്‌ '
ഞാൻ ചമ്മുകയാണോ , പരുങ്ങുകയാണോ എന്ന് മനസ്സിലാകാതെ ഞാൻ പറഞ്ഞു
'ഓ ഷുവർ , ഇട്സ് മൈ പ്ളെഷർ  '
കൈ കൊടുത്തു ഞങ്ങൾ പിരിഞ്ഞു .
പാലക്കാടിൽ ഒരു ചൊല്ലുണ്ട് ഊൗ *^&%^&% മാട് വെയിലത്തു പോയത് പോലെ എന്ന് .. അതെ അത് തന്നെ ആണ് എൻറെ അവസ്ഥ സത്യം....പരമാർത്ഥം . ഓരോരോ പണി വരുന്ന വഴിയെ...ഹ്ഹോ !!

നോട്ട് ദി പോയിന്റ്‌ : NRI മലയാളീസ്  അക്കരക്കാഴ്ചയിലെ ഡയലോഗ് അടിക്കുമ്പോ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം. 

No comments:

Love to hear what you think!
[Facebook Comment For Blogger]