Pages

Sunday, August 4, 2013

ചില ഫ്രെണ്ട്ഷിപ് ഡേ ഓർമ്മകൾ...

കോളേജ് കാലത്ത് ഫ്രെണ്ട്ഷിപ് ഡേ എന്നും പറഞ്ഞു നമ്മൾ കാട്ടി കൂട്ടിയ ചില കൊപ്രായത്തിന്റെ ഓർമ്മകൾ . ഇതിലേ കഥാപാത്രങ്ങളുടെ പേരുകൾ ഞാൻ വിഴുങ്ങിയത് എനിക്കും അവർക്കും ജീവിക്കാൻ ഉള്ള കൊതി കൊണ്ട് മാത്രം ആണേ ....

ഒരു ദിവസം ക്ലാസ്സ്‌ കട്ട്‌ ചെയ്തു മിലി സ്റ്റോർ വാതിൽക്കൽ സിഗരറ്റ് വലിച്ചു കൊണ്ടുള്ള ഒരു സീരിയസ് ഡിസ്കഷൻ .
'അളിയാ...ഈ ആഴ്ചയിൽ എപ്പോളോ 'friendship day' ആണ് . നമുക്ക് ഇത് ഉപയോഗിച്ച് വേണം ക്ലാസ്സിലെ പെണ്ണുങ്ങളെ പരിചയപ്പെടാൻ'
എന്നിട്ട് ??
'എന്നിട്ട് ആ ഫ്രെണ്ട്ഷിപ്പിലൂടെ പിടിച്ചു കേറി അവളോട്‌ ഞാൻ എന്റെ സ്നേഹം പറയും '
'അത്രെക്കു വേണോ ??'
'ഡേയ് , നിനക്ക് അവൾ രാഖി കെട്ടി എന്ന് പറഞ്ഞിട്ട് നീ കൂടുതൽ കേറി ബ്രദർ കളിക്കേണ്ട . പരിശുദ്ധമായ സ്നേഹത്തിനു നീ തടസ്സം ആവരുത് '
ഇതെല്ലം കേട്ട് ഒരു മുക്കിൽ ഇരുന്ന ഒരുത്തൻ .
'അങ്ങനെ ആണെങ്കിൽ നമുക്ക് ഈ ഫ്രെണ്ട്ഷിപ് ഡേ ഒന്ന് extend ചെയ്തു മറ്റുള്ള ബ്രാഞ്ചിലേക്ക് കൊണ്ട് പോയാലോ ? അവിടെയും ഉണ്ട് നല്ല അടിപൊളി പെണ്ണുങ്ങൾ '
'ഛെ നാണമില്ലേ നിനക്ക് '
'ഉം എന്താ ??'
'ഇതോക്കെ പറയാൻ ഉണ്ടോ ?? രാവിലെ നമ്മുടെ ക്ലാസ്സിലെ പഞ്ചാരയടിക്ക്‌ ശേഷം നേരെ  അടുത്തുള്ള ബ്രാഞ്ചിലേക്ക് നമ്മൾ പോകും. '
'പിന്നേ ഒരു കാര്യം , ഒരു സമരം ഓർഗനൈസ് ചെയ്യണം . എന്നാലേ കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ മുന്നോട്ടു പോകു '
'സമരത്തിന്‌ കാരണം വേണ്ടേ ?? '
'എടാ ഇവന്മാരൊക്കെ ആഗോളവല്ക്കരണം ,  വില വർധന , വിദ്യഭ്യാസ നയം എന്നോക്കെ പറഞ്ഞു പുല്ലു പോലെ അല്ലേ സമരം നടത്തുന്നത് . നമുക്ക് ഒരു കാരണം കിട്ടാൻ ആണോ ബുദ്ധിമുട്ട് . ഹോസ്റ്റലിൽ വെള്ളമില്ല എന്നോ , കോളേജ് ബസ്‌ സമയത്തിന് വരുന്നില്ല എന്നോക്കെ പറഞ്ഞു നടത്താം '
'ഡേയ് അതൊക്കെ നടക്കുമോ ??'
'നീ കൂടുതൽ ആലോചിക്കേണ്ട .. അതിനൊക്കെ ആളുണ്ട് . ഇനി കുറച്ചു fundings വേണം , ഫ്രെണ്ട്ഷിപ് ബാൻഡ് , ഗ്രീറ്റിങ്ങ് കാർഡ്‌ അങ്ങനെ തരികിട ഐറ്റംസ് കുറച്ചു വേണം '
'എന്റെ കൈയിൽ ഒന്നുമില്ല , പിന്നേ ഇപ്പോൾ തന്നേ കുറേ കടം ഉണ്ട് '
'കാഷ് ആലോചിച്ചു ടെൻഷൻ അടിക്കേണ്ട , അത് നമുക്ക് പെണ്ണുങ്ങളുടെ അടുത്ത് നിന്ന് തന്നെ   കടം മേടിക്കാം '

'കൊള്ളാം.. അടിപൊളി !! പെണ്ണുങ്ങൾക്ക്‌ ഗിഫ്റ്റ് മേടിക്കാൻ അവരുടെ തന്നേ fundings '

അങ്ങനെ സമരം നടത്തിയും , കടം മേടിച്ചും , ബാൻഡ് കെട്ടിയും ഞങ്ങൾ ഫ്രെണ്ട്ഷിപ് ഡേ അഥവാ പഞ്ചാര ഡേ ആഘോഷിച്ചു . ഞങ്ങളുടെ കൂട്ടുകെട്ടിന് ഒരു ice breaker ആവാൻ ഈ ഫ്രെണ്ട്ഷിപ് ഡേയ്ക്ക്‌ കഴിഞ്ഞു എന്നതാണ് സത്യം .എന്നാൽ  ഇന്നും പല ഫ്രെണ്ട്ഷിപ് അത് പോലെ തന്നേ നിലനിൽക്കുന്നു എന്നാണ് അതിലേ ഇന്റെരെസ്റിംഗ് ഫാക്റ്റ് .

Happy Friendship Day Everyone !!!


No comments:

Love to hear what you think!
[Facebook Comment For Blogger]