Pages

Thursday, September 12, 2013

DELMA ഓണകാഴ്ച എന്റെ കണ്ണുകളിലൂടെ...


ഈ പ്രാവശ്യം DELMAയുടെ ഓണപരിപാടികൾ പൊടിപൊടിക്കാൻ സജ്ജീകരണങ്ങൾ നടന്നു കൊണ്ട് ഇരിക്കുകയാണ് . ബിജു ഭായ് നാരാണത്തു ഭ്രാന്തനെ പോലെ എല്ലാം ചുമലിൽ ഏറ്റി ഓടി നടക്കുന്നു , ജിപ്സണ്‍ രാവിലെ നേരത്തെ എത്തി സീറ്റ്‌ അറെഞ്ജ്മെന്റ് നടത്തുന്നു , മോഹൻ അങ്കിൾ ടെൻഷൻ മുകത്തു കാണിക്കാതെ പറന്നു നടക്കുന്നു, മനോജേട്ടൻ മനോജ്‌ കെ ജയന്റെ കൂട്ടു ഒരു വെള്ള ജുബ്ബ ഒക്കെ ഇട്ടു റിസപ്ഷനിൽ ടിക്കെറ്റും പിടിച്ചു ഇരിപ്പുണ്ടായിരുന്നു . അജിത , അഭിത , ജൂലി ചേച്ചിമാർ സ്റ്റേജ് ആൻഡ്‌ പിള്ളേർ  ഒരുക്കങ്ങളിൽ മുഴുകി ഇരിക്കുന്നു . പ്രോഗ്രാമിന്റെ MC'മാർ (ജൈസണ്‍ & നിവേദ ) സ്ക്രിപ്റ്റ് തിരിച്ചും മറിച്ചും നോക്കുന്നു . 'കാവിൽ ബ്രദേർസ് ' ചേണ്ടമേളക്കാർ നേരത്തെ എത്തി കഴിഞ്ഞിരിക്കുന്നു . കൊച്ചു കുട്ടികൾ താലം ഏന്തി മിടുക്കികൾ ആയി നിൽപ്പുണ്ടായിരുന്നു . അമ്മമാരും അച്ചന്മാരും XL ഷീറ്റിൽ മക്കളെ നോക്കാൻ ഉള്ള ടൈമിംഗ് എക്സ്ചേഞ്ച് ചെയ്തു കഴിഞ്ഞിരുന്നു . ഈ വക ടെൻഷൻ ഒന്നും അറിയാണ്ടെ പിള്ളേർ അവിടെയും ഇവിടെയും ഓടി നടക്കുന്നുണ്ടായിരുന്നു .  അപ്പോളാണ്‌ ഞാൻ ഓർത്തത്‌ മാവേലി എവിടെ ? പാവം പുള്ളികാരനെ കുപ്പായം ഇടിപ്പിച്ചു , കിരീടവും ധരിപ്പിച്ചു റൂമിൽ ഇട്ടു പൂട്ടിയ ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടില്ല . തമിഴ് നടൻ വിക്രമിനെ പോലെ മലയാളം പറയുന്ന മാവേലിയെ കൊണ്ട് നെടുമുടി വേണു പറയണ്ട മലയാളം ടയലോഗ് പറയിപ്പിക്കാം എന്നു എൽക്കുകയും ചെയ്തു . ഇത് പൊളിഞ്ഞാൽ അമ്മചിയാന്നെ എനിക്ക് മുങ്ങുകയെ രക്ഷ ഉള്ളു . ബിജു ഭായ് ഉള്ളത് ആണ് ഒരു ധൈര്യം , പുള്ളി ഇതോക്കെ എത്ര കണ്ടിരിക്കുന്നു . 

അങ്ങനെ വാതിൽ തുറന്നു മാവേലിയെയും കൂട്ടി ഞങ്ങൾ പ്രൊസെഷൻ ആരംഭിച്ചു . ചാച്ചപ്പനും , ലാരി ഭായിയും  , ബോബ്ബി അങ്കിളും ,  വിൽ‌സണ്‍ ചേട്ടനും എല്ലാരും ഉണ്ടായിരുന്നു . പിന്നേ വിഷിഷ്ടാതിതികൾ (ഗെസ്റ്റ് ) വേറെ (അമേരിക്കയിലെ മലയാളികളുടെ നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്ന 2 പേർ ആണെന്നാണ്‌ കേട്ടത് ) . ജിപ്സണ്‍ ചേട്ടന്റെ ബന്ധുവാണ് നിവിൻ പോളി , നിവിൻ പോളിയെ ഗെസ്റ്റ് ആക്കാൻ ഒരു പദ്ധതി ഉണ്ടായിരുന്നു .  പോളിയെ കിട്ടിയില്ല പകരം പുലിക്കളിക്ക് 2 പുലികളെ കിട്ടി . പുലി എങ്കിൽ പുലി , പോളി അപ്പുറം പാർക്കലാം . പുലികൾ ചെണ്ടയുടെ താളത്തിൽ തുള്ളുന്നുണ്ടായിരുന്നു . ABCD പുലികൾ ആയതു കൊണ്ട്  ഇടക്കെ അങ്ങോട്ടും ഇങ്ങോട്ടും ഇംഗ്ലീഷിൽ എന്തോക്കെ പറയുന്നുണ്ടായിരുന്നു . പുലികളെ വെടി വെയ്യ്ക്കുന്ന വേട്ടക്കാരൻ (ശിക്കാരി ശംഭു ) തന്റെ റോൾ ഉഗ്രനായി പെർഫോം ചെയ്യുന്നുണ്ടായിരുന്നു . ഇവരോട് ഒപ്പം കാവടി ഏന്തിയ കുട്ടികൾ വേറെ . സോ ആൾ ഇൻ ആൾ എ കളർഫുൾ സ്റ്റാർട്ട്‌ .

സ്റ്റേജ് മാനേജ് ചെയ്യൽ ആണ് എനിക്ക് അസൈൻ ചെയ്ത ഡ്യൂട്ടി . നാട്ടിലേ പോലെ കയറു പിടിച്ചു വലിക്കുകയോന്നും വേണ്ട, സ്റ്റേജ് തുറക്കാനും അടയ്ക്കാനും ഒരു സ്വിച്ച് അമത്തിയാൽ മതി .ഇത് പോലത്തെ എത്ര എത്ര സ്റ്റേജുകൾ ഈ കൈകളിൽ ഇട്ടു അമ്മാനം ആടിയ ആളാണ് ഞാൻ . ഹും എന്നോടാ കളി ? സോ സിംബിൾ ! പക്ഷേ സ്റ്റേജ് മാനേജ് ചെയ്യുന്നതിലും ബുദ്ധിമുട്ടാണ് സ്റ്റേജിന്റെ ചുറ്റും ഓടുന്ന കുട്ടികൾ , അതിനിടയിൽ പ്രോഗ്രാമിന് മേക് അപ് ഇടാൻ ഇവരേ ഓടിച്ചു ഇട്ടു പിടിക്കുന്ന അമ്മമാർ ഇവരേ ഒക്കേ മാനേജ് ചെയ്യൽ എന്ന് ഞാൻ വഴിയേ മനസിലാക്കി  . ഒരു പ്രോഗ്രാം കഴിയുംബോളെക്കും അടുത്ത പ്രോഗ്രാമിന് കേറാൻ ഉള്ളവരുടെ തിരക്കു വേറെ  . ഗുരുവായൂർ നട തുറന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ജനപ്രവാഹം . പ്രോഗ്രാമിന് ഒരു XL , ആ XL മനസിലാക്കാൻ ഒരു ഇമെയിൽ പ്രിന്റ്‌ഔട്ട്‌ ഇതെല്ലം പിടിച്ചു പ്രൈവറ്റ് ബസിന്റെ കിളിയെ പോലെ ഞാനും കമ്മിറ്റിക്കാരും മാറി മാറി അവിടേ കടിച്ചു തൂങ്ങി നിന്നു  . 

ഓണസദ്യ വിളംബിയപ്പോൾ എല്ലാവരും സ്നേഹത്തോടെ സഹോധര്യതോടെ ബീവേരെജെസിനെ വെല്ലും ക്യൂ പാലിച്ചു നല്ല കുട്ടികൾ ആയി നിൽക്കുന്നുണ്ടായിരുന്നു . ക്യൂ തെറ്റിക്കാൻ ഒരു രഞ്ജിനി ഹരിദാസൊ , അതു നേരെ ആക്കാൻ (തെറി പറയാൻ ) ഒരു ബിനോയോ ഇവിടെ വേണ്ടി വന്നില്ല . പ്രോഗ്രാം ഒന്നൊന്നായി കഴിയും തോറും കാണികളും അത് ആസ്വധിക്കുന്നുണ്ടായിരുന്നു . ഇപ്പോളത്തെ കുട്ടികൾ അരങ്ങു തകർക്കുന്നത് കാണാൻ തന്നേ ഒരു ചേല് . അമ്മമാർ കുഞ്ഞുങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു . അച്ഛന്മാർ പാവങ്ങൾ.... നോക്കുകുത്തികളെ പോലെ ഓരോ മുക്കിൽ ക്യാമറയും പിടിച്ചു നിൽപ്പുണ്ടായിരുന്നു . 

ഇതിനിടയിൽ ആണ് ഞങ്ങളുടെ ഡാൻസ് . കൂവാൻ ഫിലിയിൽ (philly) നിന്നും കൂട്ടുകാർ നേരത്തെ എത്തിയിരുന്നു . പപ്പേട്ടനും , സുജേഷേട്ടനും , ആൽവിനും ലൈഫ് കോച്ചിനെ പോലെ 'മാനസിക സിദ്ധാന്തങ്ങൾ ' വിളംബുന്നുണ്ടായിരുന്നു . ഞങ്ങടെ ഗുരു അഥവാ ആശാൻ ടോണി ചേട്ടൻ മുങ്ങാൻ സ്റ്റേജിന്റെ പിൻവശത്തെ ഡോർ അന്യേഷിക്കുന്നുണ്ടായിരുന്നു . ഗിരീഷ്‌ ഏട്ടൻ പാട്ടു പാടി ക്ഷീണിച്ചു ആണ് വന്നത് , പുള്ളിയും ബിജു ഭായിയും കൂൾ ആയിരുന്നു . ജോണ്‍സ് , റിജോ പിന്നേ ഞാൻ ഞങ്ങൾക്ക് കൂടുതൽ ടെൻഷൻ മുണ്ട് അഴിഞ്ഞു പോകുമോ എന്നായിരുന്നു . കാളി ദേവിയായി സുനിത ചേച്ചി കുറേ സ്റെപ്സ്‌ ഒക്കേ കാണിച്ചു തന്നു . നേഴ്സെരി ചേരാൻ പോകുന്ന പിള്ളേർ ടീച്ചറെ നോക്കുന്നത് പോലെ ഞങ്ങൾ അവർ പറഞ്ഞത് കേട്ട് തലയാട്ടി നിന്നിരുന്നു . ഡാൻസ് തുടങ്ങിയതും വൻ കൈയടി ആയിരുന്നു . സലിംകുമാർ പറഞ്ഞത് പോലെ 'ഈശ്വരാ നാട്ടുകാർക്ക് മൊത്തം വട്ടയതാണോ ? അതോ എനിക്ക് വട്ടായതാണോ??' . ഡാൻസ് കഴിഞ്ഞു ഗ്രീൻ റൂമിൽ എത്തിയപ്പോൾ , ആശ്വാസം കൊണ്ടാണോ,  അതോ സന്തോഷം കൊണ്ടാണോ , പ്രതീക്ഷിച്ചതിലും ഉപരി അടിപോളി ആയതു കൊണ്ടാണോ എന്നറിയില്ല . ഒന്ന് പ്രസവിച്ചത് പോലെ , ഭാരം ഇറക്കി വച്ച ഫീലിംഗ് . ഡ്രസ്സ്‌ മാറി പുറത്തു ഇറങ്ങിയപ്പോൾ ആരും കൂവിയില്ല , ഭാഗ്യം !! എന്തായാലും സംഭവബഹുലമായ ഒരോണം കൂടേ ഇവിടെ പൂർത്തി ആയി.

DELMAയുടെ ഓണവിശേഷങ്ങൾ ഇങ്ങനെ ഒന്നും പറഞ്ഞാൽ ഒതുങ്ങില്ല . അത് കാണ്ഡം കാണ്ഡം ആയി ഇനിയും ബാക്കി . ഉള്ളത് കൊണ്ട് ഓണം പോലെ എന്നത് ഓർമിപ്പിക്കാൻ ഒരു പൊന്നോണ ബ്ലോഗ്‌ . അത്രേ ഉള്ളു ഇത് . ഈ ഓണത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ  ഓണാശംസകൾ !

നോട്ട് ദി പോയിന്റ്‌ : ഓണം പരിപാടിയുടെ ഫോട്ടോസിന്റെ ലിങ്ക് ഇതാ ഇവിടെ :