Pages

Tuesday, January 21, 2014

ഒരു ഇന്ത്യൻ ആപ്പ് കഥ

ആപ്പിന്റെ (A.A.P) ആപ്പ് ഇളകിയോ അതോ ആപ്പീസ് പൂട്ടിയോ എന്നതാണ് ഇപ്പോളത്തെ
സംസാര വിശേഷം . ഫേസ്ബുക്ക് നിറയേ ആപ്പിനെ തെറി പറഞ്ഞു കോണ്‍ഗ്രെസ്സുകാരും , കമ്മ്യൂണിസ്റ്റുകാരും , മൊദിക്കാരും ഒത്തു ചേർന്ന് ആപ്പിനെ കുറ്റപെടുത്താൻ മത്സരിക്കുന്നത് കാണുംബോൾ ഗാന്ധിജി സ്വപ്നം കണ്ട ഒത്തൊരുമ നാം നേടി എടുത്തു എന്ന് തന്നേ തോന്നി പോകും . കേജരിവാൾ അപ്പി ഇട്ടാൽ പോലും കുറ്റം ആണെന്നാണ് ചിലരുടെ വാദം കാരണം പണ്ട് ഷീല ദിക്ഷിറ്റിനെ ഷിറ്റാൻ സമ്മതിച്ചില്ല അപ്പോൾ പിന്നേ കേജരിവാൾ എന്ത് അടിസ്ഥാനത്തിൽ ഷിറ്റും എന്നാണ് വാദം, അതിനു പിന്നിൽ കുറേ മാധ്യമ ഗുണ്ടകളും രംഗത്ത് ഉണ്ട് . ഡൽഹിയിലെ ഭരണം എങ്ങനേ പോകുന്നു , സർക്കാർ എന്തെല്ലാം പുതിയ പദ്ധതികൾ ആണ് രൂപപെടുത്തിയത് ഒന്നും ഇവർക്ക് അറിയണ്ട . എന്നിട്ട് പറയുന്നത് ആവട്ടേ കേജരിവാൾ ഒരു anarchist ആണെന്നാണ് . നാട് മുഴുവൻ കട്ടു മുടിച്ചവർക്ക് ഭാരതരത്നം വേണോ അതോ പത്മശ്രീ മതിയോ എന്നായിരുന്നു കടിപിടി . അതിനിടയിൽ ഏതോ ഒരു IRS'കാരൻ വന്നു നാട് നന്നാക്കാൻ നോക്കുക എന്ന് വച്ചാൽ അതങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ? ഇതെന്താ വെള്ളരിക്കാ പട്ടണമോ ? എന്നാൽ ഇവരെല്ലാം ഒരു ഭാഗത്ത്‌ ഉണ്ടെങ്കിൽ മറുഭാഗത്ത്‌ കേജരിവാൾ ആവട്ടേ ചെഗുവേരയ്കു അച്യുതാനന്ദനിൽ ഉണ്ടായ സന്തതി പോലെ ആണ് പെരുമാറ്റം . പുള്ളികാരൻ വീറും വാശിയോടെ ഇവരേ നേരിടുന്നത് കാണുംബോൾ സങ്കടം തോന്നും . നമ്മുടെ ഉമ്മൻ ചാണ്ടി സ്റ്റൈലിൽ 'കംബിളിപുതപ്പു കംബിളിപുതപ്പു .. എനിക്ക് ഒന്നും കേൾക്കാൻ വയ്യേ' എന്നും പറഞ്ഞു ignore ചെയ്യാൻ കേജരിവാൾ പഠിക്കണം .  കുറേ കുരച്ചു കുരച്ചു നിർവീര്യം ആയ സോളാർ സമരം ഒരു ബ്ലൂപ്രിന്റ്‌ ആയി ഏറ്റെടുത്തു എത്രയും വേഗം ഭരണത്തിൽ concentrate ചെയ്യണം . കേജരിവാൾ ആൻഡ്‌ ടീം നടത്തുന്ന ഭരണ രീതി പുതിയതാണ് ചിലതെല്ലാം വളരേ കൌതുകം ഉണർത്തുന്നത് ആണ് , ഈ രീതികൾ ശരി ആണോ തെറ്റാണോ എന്ന് നമുക്ക് കാത്തിരുന്നേ കാണാൻ പറ്റു . ഡൽഹിയിലെ ഭരണം കണ്ടു കഴിഞ്ഞിട്ട് പോരെ കേജരിവാൾ തുഗ്ലക്ക് ആണോ അതോ അക്ബർ ആണോ എന്ന വിലയിരുത്തൽ . അതിനു അവർക്ക് ഒരു കൊല്ലത്തെ സാവകാശം എങ്കിലും കൊടുത്തൂടെ ?

 നോട്ട് ദി പോയിന്റ്‌ : ആപ്പിന്റെ ചിഹ്നം ചൂൽ ആണെങ്കിലും , ചില എതിരാളികളെ നേരിടാൻ ചൂൽ പോരാ ചൂരൽ തന്നേ വേണം . 

3 comments:

Anonymous said...

GOOD SUGGESTION,,,,let the people select......give a chance for aap.....

Unknown said...

The best of your Blogs!! Well Said my shabbuss....

Unknown said...

Well Said shabbus..this is the best of your blogs...funny!!!

Love to hear what you think!
[Facebook Comment For Blogger]