Pages

Saturday, July 26, 2014

സന്ദേഷ് ഭായി കഥകൾ

യഥാ യഥാ ഹീ ധര്മസ്യ , 

ഗ്ലനിർവ ഭവതി ഭാരത , 

അഭ്യുഥാനാം അധർമസ്യ , 

തദാത്മാനാം സ്രിജാമി അഹം  !!!


ഇവിടെ ഭഗവദ്ഗീത ശ്ലോകം പറയുന്നത് ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിക്കുന്നതിനെ പറ്റി ആണ് . അങ്ങനെ ഓരോ കഥയിലും ഇതിഹാസത്തിലും  ഒരു യുഗപുരുഷൻ ഉണ്ടായേ മതി ആവു , എന്നാലെ കഥയ്ക്ക്‌ ഒരു വെയിറ്റ് ഉള്ളു . കഥ മുന്നോട്ടു പോകണം എങ്കിൽ ഈ യുഗപുരുഷൻ അവതരിച്ചേ തീരു . ഞങ്ങളുടെ കോളേജ് ബാച്ചിനും ആ ഭാഗ്യം ഉണ്ടായി . ഞങ്ങളുടേതായ ഒരു യുഗപുരുഷൻ . അദ്ദേഹം ആണ് " സന്ദേഷ് ഭായി ". നിങ്ങളുടെ ചിന്തയിൽ സുരേഷ് ഗോപി സ്ലോ മോഷനിൽ നടന്നു വരുന്നത് പോലെ തോന്നുന്നില്ലേ അതാണ്‌ സന്ദേഷ് ഭായി effect . ഈ പറയുന്ന സന്ദേഷ് ഭായി ഞങ്ങളുടെ ബാച്ചിൽ അല്ല പഠിച്ചത് , എന്തിനു ഏറെ ഈ പറയുന്ന ആളേ ഇത് വരേ ഞാൻ ഉൾപ്പടെ പലരും കണ്ടിട്ടേ ഇല്ല . വടക്കൻ പാട്ടിലേ ഒതേനനെ പോലെ സന്ദെഷിനെ കുറിച്ച് പാടി നടന്നത് അങ്ങോരുടെ അരുമ ശിഷ്യൻ ഉണ്ണികുട്ടൻ  (രാകേഷ് ഉണ്ണികൃഷ്ണൻ ) ആയിരുന്നു . ശബ്ദത്തിന്റെ ഗാംഭീര്യവും, ആരേയും തള്ളി തോൽപ്പിക്കാൻ ഉള്ള വാക്ചാതുര്യവും ഉള്ള ഉണ്ണികുട്ടനും സംഘവും കൂടേ സന്ദേഷ് എന്ന പേര് ഞങ്ങളുടെ കോളേജ് ജീവിതത്തിൽ യേശുവിനേക്കാൾ വാഴ്തപ്പെട്ടത്‌ ആക്കി .


എന്ത് പറയാൻ ഉണ്ടെങ്കിലും ഉണ്ണികുട്ടൻ തുടങ്ങുന്നത് ഇങ്ങനേ ആയിരുന്നു " പണ്ടൊരിക്കൽ സന്ദേഷ് ഭായി പറഞ്ഞിരുന്നു … " എന്നിട്ട് അവന്റെ വായിൽ വരുന്ന വിവരക്കേടിൽ കുറച്ചു മസാല ആഡ് ചെയ്തു അങ്ങ് അവതരിപ്പിക്കും . ഹ്ഹോ നുണ ആണെങ്കിലും കേൾക്കാൻ നല്ല സുഖം ആയിരുന്നു.  പലപ്പോഴും അവന്റെ കല്ല്‌ വച്ച നുണകൾ അവൻ പാസ്‌ ആക്കിയിരുന്നത് ആ പാവം സന്ദേശിന്റെ പേര് പറഞ്ഞിട്ടായിരുന്നു . ഫസ്റ്റ് ഇയർ റിസൾട്ട്‌ വന്നു 'മൂഞ്ചി' ഇരിക്കുന്ന സമയത്ത് ഉണ്ണികുട്ടന്റെ വേദവാക്യം ഇങ്ങനേ ആയിരുന്നു "സന്ദേഷ് ഭായി പറഞ്ഞിട്ടുണ്ട് , കുറച്ചു സപ്പ്ലി അടിചാലെ ഭാവിയിൽ നല്ല percentage കിട്ടു ". ഉഴപ്പാൻ തക്കം പാത്തിരുന്ന ഞങ്ങളിൽ പലരും ആ വാക്കുകൾ കണ്ണും അടച്ചു അനുസരിച്ചു  . പിന്നേ percentage , അത് വരും പോകും പക്ഷേ മാർക്കിൽ അല്ല ബുദ്ധിയിൽ ആണ് കാര്യം . ഇത് പറഞ്ഞതും സന്ദേഷ് ഭായി തന്നേ . ഉണ്ണികുട്ടൻ ഓരോ പ്രാവശ്യം സന്ദേഷ് ഭായി എന്ന് പറയുന്നു , അവിടേ ദൂരെ എങ്ങോ സന്ദേഷ് ഭായി ഒന്ന് ചുമച്ചു എന്ന് നമ്മൾ സങ്കല്പിക്കുകയാണെങ്കിൽ . സന്ദേഷ് ഭായി ചുമച്ചു ചുമച്ചു സൈഡ് ആയേന്നെ . അമ്മാതിരി തള്ളു അല്ലേ ഉണ്ണികുട്ടൻ അങ്ങോരുടെ പേരിൽ തള്ളുന്നത് . ഫീകരൻ !!!

പിന്നീടു ഞങ്ങടെ ക്ലാസ്സിലെ പെണ്‍കുട്ടികളിൽ പോലും ആ പേര് ഫേമസ് ആയിരുന്നു . എല്ലാവരുടെയും ചർച്ച വിഷയം ആയിരുന്നു ഈ സന്ദേഷ് ഭായി . മായാവി സിനിമയിലെ മമ്മുട്ടിയെ പോലെ , സന്ദേഷ് ഭായി എന്ന പേരിൽ ഉണ്ണികുട്ടൻ തന്നേ  ആയിരുന്നു യഥാർത്ഥത്തിൽ ആ കഥകൾ തട്ടി വിടുന്നുണ്ടായിരുന്നത് . ഒരിക്കൽ തിരുവനന്തപുരത്ത് നിന്നും ചങ്ങനാശ്ശേരി വരേ ട്രെയിൻ  ടിക്കറ്റ്‌ എടുക്കാണ്ടേ കൊണ്ടു വന്നു . കാരണം ചോദിച്ചപ്പോൾ ഉണ്ണികുട്ടൻ പറഞ്ഞത് ഇത്ര മാത്രം " പണ്ടൊരിക്കൽ സന്ദെഷ് ഭായി പറഞ്ഞിട്ടുണ്ട് , ഇന്ത്യൻ റെയിൽവെയ്സിൽ ടിക്കറ്റ്‌ എടുക്കുന്നത് വെറും ഒരു ഫോർമാലിറ്റി ആണ് . ടി. ടി വന്നാൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങും എന്ന് പറഞ്ഞാൽ  മതി ". തലയ്ക്കു അടി കൊണ്ടത്‌ പോലെ ഞങ്ങൾ 2-3 പേർ അവിടേ നിന്നു . അപ്പോൾ ഉണ്ണികുട്ടന്റെ അഷ്യുരൻസ് "പേടിക്കെണ്ടെട , സന്ദേഷ് ഭായി പറഞ്ഞാൽ പിന്നേ അതിൽ ചോദ്യമില്ല സംഭവം ശെരി ആയിരിക്കും. " . പിടിക്കപെടാതെ റെയിൽവേ പോലീസിന്റെ ഇടി കൊള്ളാതെ വന്നത് ദൈവാധീനം കൊണ്ട് മാത്രം. അവന്റെ ഒരു സന്ദേഷ് ഭായി. യഥാർത്ഥ സന്ദേഷ് ഇത് വായിക്കുകയാണെങ്കിൽ , നിങ്ങൾ അറിയാതെ നിങ്ങളും ഇതിനെല്ലാം ഉത്തരവാദി ആണെന്ന് ഓർക്കുക . ജാഗ്രതൈ !!!

2 comments:

Bipin said...

അവിടെ ഒരു സന്ദേഷ് ഭായി. ഇവിടെയോ നിറയെ സന്ദേഷ് ഭായിമാർ

Anonymous said...

Badai bhai

Love to hear what you think!
[Facebook Comment For Blogger]