Pages

Wednesday, March 25, 2015

എന്താകുമോ എന്തോ ??

ഇന്ന് രാവിലേ എണീറ്റപ്പോൾ തൊട്ടു ഒരു സുഖം ഇല്ല . എന്തോ മറന്നത് പോലേ  അവിടെ ഇവിടെ ആയിട്ടു സ്കൂളിൽ പോകാൻ മടിയുള്ള കുട്ടിയേ പോലെ തൂങ്ങി പിടിച്ചു നടന്നു . 'ഷബ്ബൂ മണി ഏഴു ആയി' എന്ന് പൊണ്ടാട്ടി അലറി വിളിച്ചപ്പോൾ ആണ് ഒന്ന് ഉണർന്നത് . വേഗം റെഡി ആയി ഓഫിസ് പോകാൻ ട്രെയിൻ സ്റ്റേഷനിൽ എത്തി . സ്ഥിരം വായ നോക്കാറുള്ള ചില തരുണിമണികൾ അവിടേ ട്രെയിൻ കാത്തു നിൽപ്പുണ്ടായിരുന്നു . പക്ഷേ എന്താണെന്നു അറിയില്ല ഇന്ന് മനസ്സിൽ സ്ഥിരം പോട്ടാറുള്ള ലഡ്ഡു ഒന്നും പൊട്ടിയില്ല . ട്രെയിനിൽ കേറി ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി . ഓഫീസിൽ എത്തി മോർണിംഗ് സ്റ്റാന്റ് അപ്പിന് ശേഷം കോഫി റൂമിലേക്ക്‌ പോയി . അവിടേ എങ്ങും മൂകത = മ്ലാനത = ശൂന്യത . സ്ഥിരം കാണാറുള്ള അണ്ണാച്ചി ഗാങ്ങ്സ് ആരേയും കാണുന്നില്ല . ഇവർക്ക് ഇത് എന്ത് പറ്റി ??

അങ്ങനെ ഇഴഞ്ഞു ഇഴഞ്ഞു ഡെസ്കിൽ എത്തി . ക്രിക്ക് ഇൻഫോ തുറന്നു കിട്ടിയതെല്ലാം
 വായിച്ചു . കരയുന്ന ടെവില്ലിയര്സ് , ചിരിക്കുന്ന എലിയട്ട് , ഇമോഷൻ ലെസ്സ് മിസ്ബാ അങ്ങനെ അങ്ങനെ അങ്ങനെ . എന്നാ വേൾഡ് കപ്പ്‌ ആണ് ഇത് എന്റെ ഈശോയെ ഒരു രക്ഷയുമില്ല . ആസ്ട്രേലിയയിൽ ഓടി നടന്നു അപ്പി ഇട്ടു അല്ല സോറി തോറ്റു തൊപ്പി ഇട്ടപ്പോൾ ആരെങ്കിലും വിചാരിച്ചോ ഇവന്മാര് എല്ലാ കളിയും ജയിച്ചു സെമിയിൽ എത്തും എന്ന് . ഇതാണ് എനിക്ക് പിടിക്കാത്തത് , ഇനി ഇപ്പോൾ അടുത്ത കളി കഴിയും വരേ ഒരു രക്ഷ ഇല്ലാത്ത ടെൻഷൻ . സ്വന്തം ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ പോലും ഒരു ഇന്ത്യൻ ക്രിക്കറ്റ്‌ ഫാൻ ഇത്രെയും ടെൻഷൻ അനുഭവിക്കില്ല . അതാണ്‌ ഈ ഗെയിം ആയിട്ട് ഉള്ള നമ്മുടേ ഒരു ഇത് .

ഇന്ന് രാത്രിയും നാളേ പുലർച്ചയും ആയിട്ടാണ് ഇവിടേ കളി കാണേണ്ടത് . അപ്പോൾ ഇന്ന് രാത്രിയിലെ ഉറക്കം ഗോവിന്ദാ .ഇന്ന് എന്തും നടക്കുമോ ആവോ ??  ഒരുപാട് പ്രതീക്ഷയോടെ കാണാൻ ഇരിക്കുംബോൾ ലാലേട്ടന്റെ ചില ഊച്ചാളി പടം പോലെ ആവാനും സാധ്യത ഉണ്ട് . പക്ഷേ എന്തൊക്കെ ആയാലും നമ്മുടേ ഇന്ത്യ അല്ലേ , കളി കാണാതെ എങ്ങനെയാ ??

എന്റെ ധോണി ഭായി മിന്നിച്ചേക്കണേ !!!