Pages

Monday, November 9, 2015

മാടുജീവിതം - Once a Cow then always a Cow

ഞങ്ങടെ പുത്രൻ (കുഞ്ചു ) ഇപ്പോൾ ചില്ലറ വാക്കുകൾ പറയാൻ തുടങ്ങിയിരിക്കുന്നു . യൂറ്റൂബ് വഴി പിന്നേ അവന്റെ ഡേ കെയർ വഴി  കുറേ റയിം ഒക്കേ പാടി തുടങ്ങും . ടിപ്പിക്കൽ അപ്പൻ അമ്മമാരുടെ ചീപ്പ്‌ നംബർ ഒക്കേ ഞങ്ങളും ഇറക്കും. ആരേങ്കിലും അതിഥികൾ വന്നാലോ അഥവാ 4 ആൾക്കാരുടെ മുന്നിൽ വെച്ചോ   കുഞ്ജുവിനെ കൊണ്ട് വല്ലതും പറയിച്ചു കൈ അടി മേടിക്കാൻ ഞങ്ങൾ എപ്പോഴും  ഉത്സുകർ ആണ്. അങ്ങനേ ഇരിക്കേ ഇവന് കുറച്ചു അനിമൽസ് ആൻഡ്‌ ദേർ സൌണ്ട്സ് പറഞ്ഞു കൊടുക്കാം എന്ന് വെച്ചു . നമ്മുടെ സ്ഥിരം ടൈഗർ , ലയണ്‍ , ഡോഗ് , ക്യാറ്റ് അങ്ങനെ അങ്ങനെ . ഇന്നലേ രാവിലേ അവന്റെ ജോജി മാമൻ കൊടുത്ത പുലിയുടെ ബൊമ്മ കാണിച്ചിട്ട്  'കുഞ്ചു, ദിസ്‌ ഈസ്‌ എ ടൈഗർ ..ടൈഗർ സെയ്സ് റോർ ' എന്ന് പറഞ്ഞു .  ഉടനേ അവൻ എന്നോട് പറയുവാ 'നോ ആരുഷ് (അതാണ്‌ അവന്റെ ഒറിജിനൽ പേര് ) ഈസ്‌ എ പിഗ്ഗി ' . പിഗ്ഗി എന്നാൽ നമ്മുടേ പന്നികുട്ടൻ . ശെടാ ഇത്രേയും കിടിലം മൃഗങ്ങൾ
ഉണ്ടായിട്ടു ഇവൻ ഈ പന്നിയേ ആണോ ഇഷ്ട്ടപെട്ടത്‌ എന്നു ആലോചിച്ചു ചിരി വന്നു . അപ്പോൾ തോന്നിയ കുബുദ്ധി ആവാം, ഉടൻ തന്നേ അവന്റെ അമ്മയേ ചൂണ്ടി കാണിച്ചിട്ട് ഞാൻ ചോദിച്ചു '..ആൻഡ്‌ അമ്മ ഈസ്‌ ...' . ഇവൻ പിഗ്ഗി പറയും അവളേ 'എടി പോർക്കെ' എന്ന് വിളിച്ചു ഇനി കുറച്ചു ദിവസം കളി ആക്കാം എന്നായിരുന്നു എന്റെ തന്ത്രം . പക്ഷേ അവന്റെ മറുപടി ' ആരുഷ് അമ്മ ഈസ്‌ എ ലയണ്‍ ' എന്നായിരുന്നു . സംഭവം വീട്ടിലേ രാജാവ് അവൾ തന്നേ , പക്ഷേ ഈ പീക്കിരി ചെക്കൻ  പോലും അത് മനസ്സിലാക്കി എന്നത് എന്നെ അംബരപ്പിച്ചു .  തെല്ലു അഹങ്കാരത്തോടെ ലയണ്‍ കിങ്ങിലെ സിംഹത്തിനെ പോലെ തലയെടുപ്പോടെ അവൾ വന്നു അവനു ഒരു ഉമ്മയും കൊടുത്തു . ജീവിതത്തിൽ ആദ്യം ആയി കിട്ടിയ അംഗീകാരം ആണെങ്കിലും അഹങ്കാരത്തിന് ഒരു കുറവുമില്ല എന്ന് എന്റെ മേൽ ഷോവനിസ്റ്റ് ഗ്രന്തികൾ എന്റെ മനസ്സിനോട് പറഞ്ഞു . അവൾക്കു ഇതിന്റെ വല്ല ആവശ്യം ഉണ്ടായിട്ടാണോ എന്നറിയില്ല, അവൾ അവനോടു ചോദിച്ചു 'മോനു വാട്ട് ഈസ്‌ അച്ഛാ ' . (അച്ഛൻ വാട്ടിസ് അടിക്കാറുണ്ട് അത് വല്ലപ്പോളും മാത്രം ... ഇവൾ എതെടാ..ഇതോക്കെ ആരേങ്കിലും കുട്ടിയോട് ചോദിക്കുമോ ?). അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല . ഇവൾ പിന്നേയും കുത്തി കുത്തി ചോദിച്ചു '..ആൻഡ്‌ അച്ഛാ ഈസ്‌ ..' . മണിയൻ പിള്ള രാജു കുട്ടിയുടെ പേര് 'മല..മല..മല' എന്ന് പറഞ്ഞത് പോലെ അവൻ പറഞ്ഞു 'അച്ഛാ ഈസ്‌ എ കൌ' . കോളേജിൽ എന്റെ ചെല്ലപേര് ആയിരുന്നു 'മാട്' എന്ന് . ഇപ്പോൾ ഇന്ത്യ മൊത്തം സംസാരവിഷയം ആയ ഒരു ബീഫ് ആയി എന്നേ അവൻ തളർത്തി . അമ്മ ലയണ്‍ , അച്ഛാ കൌ അല്ലേടാ കള്ളപന്നി ഐ മീൻ പിഗ്ഗി . എന്റെ മുഖത്തെ ചമ്മൽ ആണോ അവളുടെ ഒടുക്കത്തെ പൊട്ടിച്ചിരി ആണോ എന്നറിയില്ല . ബെഡ്ഡിൽ ചാടി ചാടി അവൻ വിളിച്ചു കൂവി 'അച്ഛാ കൌ .. അച്ഛാ കൌ '. ലിവെർപൂൾ ഫുട്ബാൾ താരം കൗ-ട്ടിന്യൊ ആണ് അവൻ കൌ എന്ന് ഉദ്ദേശിച്ചത് എന്ന് ഭാര്യയോടു പറയാം എന്ന് വെച്ചതും ഇതാ വരുന്നു അടുത്ത കുരിശു . 'അച്ഛാ മൂ-മൂ കൌ ... അച്ഛാ മൂ-മൂ കൌ' . അതോടെ എല്ലാം തിരുപ്പതി ആയി. കുറേ ദിവസം ആയി പെങ്ങളെയും അളിയനേയും ഒന്ന് ഫോണ്‍ വിളിച്ചിട്ട് എന്നും പറഞ്ഞു അവിടുന്ന് തടി എസ്കേപ് ആക്കി .  എല്ലാം ശുഭം .

നോട്ട് ദി പോയിന്റ്‌ : 12 കൊല്ലം മുൻപ് ഗിരീഷ്‌ ഇട്ട ആ 'മാട്' എന്ന വിളിപ്പേര് ഞാൻ ഇവിടേ ഓർക്കുന്നു . {നന്ദി ഉണ്ടെടാ ചെറ്റേ}.  ഹിസ്റ്ററി രിപീറ്റ്സ് ഇറ്റ്സെൽഫ് എന്നോക്കെ പറയില്ലേ അത് തന്നേ സംഭവം .

മറ്റോരു  നോട്ട് ദി പോയിന്റ്‌ : ഇന്നലേ ബെന്യാമിന്റെ 'ആടുജീവിതം' വായിച്ചു തീർത്തതെ ഉള്ളു . എന്നേ ആകേ വിസ്മയിച്ച ആ നോവലിന് ഒരു ചെറിയ സ്മരണ കൊടുത്തു കൊണ്ട് ആണ്  ഈ ബ്ലോഗിന്റെ പേര് മാടുജീവിതം എന്നാക്കിയത് . വേറെ ഒന്നും കൊണ്ടല്ല .  ബെന്യാമിൻ അണ്ണാ നമോവാകം .

No comments:

Love to hear what you think!
[Facebook Comment For Blogger]