Pages

Friday, May 1, 2009

മലയാളത്തില്‍ഒരു ബ്ലൊഗ് കിടക്കട്ടെ..........

ബ്ലൊഗ്ഗിങ് തുടങ്ങിയത് മുതല്‍ വിചാരിക്കുന്നു മലയാലളത്തില്‍ ഒരു ബ്ലൊഗ് ഇടണം എന്നു. കൂട്ടുകാരി ഹിതയുടെ ബ്ലൊഗ് വായിച്ചപ്പൊള്‍ ആണു ഇതും കൂടെ ഒന്നു പയറ്റി കളയാം എന്നു തീരുമാനിച്ചത്. കെ.വി. സ്റ്റുടന്‍റ്റ് ആയതിനാല്‍ മലയാളം ഒരു വിഷയമായി പടിച്ചിട്ടില്ല എന്നാലും അമ്മൂമ്മ ഒരു പത്രം വായിക്കാനുള്ള വക പടിപ്പിച്ചിട്ടുണ്ട്. സ്വന്തം മാത്രുഭാഷ എവര്‍ക്കും പ്രിയമാണ്` എന്നാല്‍ നമ്മളില്‍ ഭൂരിഭാഗം പേര്‍ക്കും മലയാളം എഴുതുവാനും വായിക്കാനും അറിയില്ല എന്നതു ഒരു നഗ്നസത്യം.

പണ്‍ട് കത്തുകള്‍ അയച്ചിരുന്ന ചേച്ചിയും അനിയത്തിയും ഇന്നു ഈ-മെയില്‍ അയക്കുന്നു ( എന്റെ സ്വന്തം അമ്മയും വല്ല്യമ്മയും ) അമ്മൂമ്മക്കു ഇപ്പൊളും ശരണം മലയാളത്തില്‍ എഴുതിയ കത്തുകള്‍ തന്നെ. ഞ്ഞാനും എഴുതി ഒരിക്കല്‍ മലയാളത്തില്‍ ഒരു കത്തു ടീച്ചറായ അമ്മ കണ്ടു പിടിച്ചു ഒരായിരം തെറ്റുകള്‍ അതൊടെ ആ പൂതി മാറി കിട്ടി. ഒരിക്കല്‍ രാഗിങ് കാലത്തു സിനിയര്‍ ബെജിസ് ഒരു പ്രെമലെഖനം എഴുതിയിട്ട്` വരാന്‍ പറഞ്ഞു ദീപ്തീക്ക്` കൊടുക്കാന്‍ ആണെത്രെ.
"എടാ ലവ്-ലെറ്റര്‍ മലയാളത്തില്‍ മതി!!" ഇതാണ്` ഉത്തരവ്`.
"അതു വേണൊ ചെട്ടാ?" എന്നു ഞാന്‍.
"പഭ്!! *&*%$ എന്താ നിനക്കു പറ്റില്ലെ??... നിന്നെ കൊണ്ടു ഞാന്‍ എഴുതിപ്പിക്കും"
"അയ്യൊ! അതല്ലാ ഞാന്‍ മലയാളത്തില്‍ ഒരു പ്രെമലെഖനം എഴുതിയാല്‍ ചെട്ടന്ടെ ഉള്ള chance കൂടെ പൊകും ഇംഗ്ളിഷില്‍ പൊരെ? "

ഇതില്‍ നിന്നും നിങള്‍ക്കു മനസിലായി കാണും എന്‍റ്റെ മലയാളം എഴുത്ത് എത്ര കുറവാണെന്നു?.. പറയാന്‍ ലജ്ജ ഉണ്ടെലും മലയാളത്തില്‍ അധികമായി ഒന്നും എഴുതിയിട്ടില്ല ഈ ബ്ലൊഗ് ചിലപ്പൊള്‍ അതിനുള്ള ഒരു തുടക്കമാവും, ആര്‍ക്കറിയാം??

ജഡ്ഡ്‌സണ്‍ ബെന്‍ നിങ്ങള്‍ ആണു ഇനിമേല്‍ എന്‍റ്റെ ബ്ലൊഗ്ഗെര്‍ ഗുരു.....

1 comment:

Anonymous said...

സര്‍വേശ്വരാ! ഇനി ഇതും സഹിക്കണോ? :(

Love to hear what you think!
[Facebook Comment For Blogger]