Pages

Monday, January 30, 2012

പിറന്നാള്‍ പാര

കൂട്ടുകാരന്റെ ഭാര്യയുടെ "surprise birthday" പാര്‍ട്ടിക്ക് വിളിച്ചപ്പോഴേ കഴുത്തിന്‌ ചുറ്റും ഒരു കൊലകയര്‍ വീണ പ്രതീതി. "ഈശ്വര ഇവനും തുടങ്ങിയോ?? ". ആത്മമിത്രം കരിങ്കാലി ആയി, ഇത് തന്നെ ആവും കലികാലം.കോളേജില്‍ കൂടെ നാരങ്ങ സോഡയും കുടിച്ചും, വായും നോക്കി തെണ്ടി തിരിഞ്ഞു നടന്ന 'സന്തപ്പന്‍' ഇവിടെ ഇപ്പൊ 'സാന്‍ഡി' ആയി. എന്തും ആയിക്കോട്ടെ ഇതും കണ്ട് കളയാം. കൃത്യം 12 മണിക്ക് 'as per his plan' ഞങ്ങള്‍ കുറച്ചു പേര്‍ 'grand entry ' നടത്തി. സാന്ടിയുടെ ഭാര്യ ആതിര സന്തോഷത്തില്‍ തുള്ളി ചാടുന്നു. പാവം കൊച്ചു പെണ്ണ് 'surprised' ആയി കാണും. അപ്പോള്‍ step 1 : success. പിന്നെ അങ്ങോട്ട്‌ സാന്‍ഡി-യുടെ പ്രകടനം ആയിരുന്നു. 5 - star ഹോട്ടെലുകള്‍ തോറ്റു പോവുന്ന അലങ്കാരങ്ങള്‍ . "ഈ ന്യൂ ജേഴ്സിയില്‍ ഒരു കൊച്ചു തൃശൂര്‍ പൂരത്തിനുള്ള അലങ്കാരം വേണമായിരുന്നോ?" ഞാന്‍ മനസ്സില്‍ ഓര്‍ത്തു പോയി. ഇതാ വരുന്നു ഒരു setup cake , വായില്‍ കപ്പല്‍ ഒട്ടികാനുള്ള വെള്ളം ഉള്ളത് കൊണ്ട് ഇവനെ തെറി പറയാനും പറ്റില്യ. മെഴുകുതിരികള്‍ ഒന്നൊന്നായി കെടുത്തി , cake മുറിച്ചു കണവനും പോണ്ടാട്ടിയും ഓരോ പീസ് അകത്താക്കി അങ്ങ് romantic ആയി ഒരല്‍പ നേരം കണ്ണോടു കണ്ണും നോക്കി ഇരുന്നു. "പരിസര ബോധം ഇല്ലാത്ത ജാഡ തെണ്ടികള്‍" ഞാന്‍ വീണ്ടും മനസ്സില്‍ പിരുപുരുത്തു.കാത്തു നിന്നില്ല ഒരു പീസ് കേക്ക് ഉടനെ ഞാന്‍ അകത്താക്കി, ബാക്കിയുള്ള food items ലക്‌ഷ്യം ഇട്ടു മുന്നോട്ടു നീങ്ങി. ഇടകിടക്കെ എന്റെ ഭാര്യയോടും ചില കുശലാന്യേഷണങ്ങളും നടത്തി like "നീ കഴിക്കുന്നില്ലേ ?" 'കേക്ക് കൊള്ളാം അല്ലെ?" അങ്ങനെ അങ്ങനെ.... അതില്‍ നിന്നില്ല ഉടനെ ഇതാ വരുന്നു സാന്‍ഡി-യുടെ വക ഒരു rose bouquet . 'ഇവന്‍ ആരെടാ ?? രോമിയോടെ മുത്തച്ചനോ ?' ഇനി ഇവന്‍ ഒരു റൊമാന്റിക്‌ പാട്ട് കൂടെ പാടിയാല്‍ അമ്മച്ചിയാണേ യെവനെ ഞാന്‍ തട്ടും എന്ന് ഞാന്‍ തീരുമാനിച്ചു. ഭാഗ്യത്തിന് അതൊന്നും ഉണ്ടായില്ല . ആഹാരത്തില്‍ മുഴുകി ഇരിക്കുമ്പോള്‍ ഒരു കൂട്ട അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടി 'WOW thats so sweet !!' അതായിരുന്നു generally ഒരു ടോണ്‍. അതാ അവിടെ എന്റെ കയെത്താ ദൂരത്ത് ഒരു 'diamond earring ' കിടന്നു മിന്നുന്നു. എടാ അലവലാതി സന്തപ്പ...പരമ ചെറ്റേ എന്നോട് വേണമായിരുന്നോ ഈ കൊടും വഞ്ചന?? വാങ്ങിയത് പോട്ടെ എന്ന് വെയ്ക്കാം പക്ഷെ ഈ പരസ്യ പ്രസ്താവന വേണമായിരുന്നോ?? ബാക്കിയുള്ള ഭര്‍ത്താക്കന്മാരും എന്റെ അതെ അവസ്ഥയില്‍ അമ്ബാസ്സടരിന്റെ headlamp പോലെ കണ്ണും തള്ളി നിന്നു. ആരോ തിരക്കിനിടയില്‍ 'ഇത് എത്ര കാരട്ടാ??' എന്ന് ചോദിക്കുന്നത് കേട്ടു. എനിക്ക് വായില്‍ 3 kilo carrot കിലോക്ക് 6 രൂപ എന്ന് പറയണം എന്ന് ഉണ്ടായിരുന്നു. പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം സ്ത്രീ ജന്മം പുണ്യ ജന്മം എന്ന് മനസ്സില്‍ നമിച്ചു ഞാന്‍ മിണ്ടാതിരുന്നു. അവന്‍ ഓരോ gift കൊടുക്കുമ്പോഴും എന്റെ പൊണ്ടാട്ടി എന്നെ ഇട കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ശരശയ്യയില്‍ കിടന്ന ഭീഷ്മപിതാമഹന്‍ പോലും ചൂളി പോവുന്ന ആ നോട്ടത്തിന്റെ പൊരുള്‍ അറിഞ്ഞെങ്കിലും അറിയാത്ത പോലെ ഞാന്‍ അഭിനയിച്ചു ജീവിച്ചു പോകുന്നു.
എന്നാലും സാന്‍ഡി പിറ്റേ ദിവസം ഒരു ലഞ്ച് അറേഞ്ച് ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞപ്പോള്‍ അവനോടുള്ള എല്ലാ ദേഷ്യവും മാറി. സ്നേഹം ഉള്ളവനാ സാന്‍ഡി ഇടക്കെ ഇച്ചിരി അഹങ്കാരം കാണിക്കും എന്നെ ഉള്ളു :)

NOTE : ആവശ്യത്തിനു മസാല ഉണ്ടെങ്കിലും ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികം അല്ല. എന്നെ കുറിച്ച് വിവരം ഒന്നും കേട്ടില്ലേല്‍ നിങ്ങള്‍ക്കറിയാം ആരാണ് അതിനു പിന്നില്‍ എന്ന് സസ്നേഹത്തോടെ കാഥികന്‍ ശബരിഷ് പാലക്കാട്‌ :)

Tuesday, January 3, 2012

Mind of a married man...

She asked "What happened dear?? Why do you look so gloomy?"
He replied "Hmm Nothing.."
With a pause and deep breath she continued "I am sorry, i didn't mean what I said. It something else I wanted to say..."
He interrupted "Err.. What?? What did you say?"
She continued " Lemme finish!! I am sure you were not happy the way my Christmas cake turned out to be. Its just that I am not used to this new oven and have been trying some thing new."
He consoled her "Its not that dear, just nothing forget it."
She was distraught and had a pale look on her face "You know sometimes I dont get you, i have no idea what you say and behave like. Am i missing something?"
He looked at her a while and replied "Its a guys thing dear, nothing of your fault. Its just those inexplicable things in a guys life."
She looked at him in a puzzled manner "C'mon you can tell me anything. I'll try to help you out. Thats what wives are meant for"
Before she could break into tears she managed a giggle and continued "you are not having an affair..are you??"
He replied back "C'mon honey now dont be silly"
"Then what is is it..tell me" She insisted.
"Ok..Ok..I'll tell you" He said.
Like an anxious 4 year old listening to her grandmothers stories she prepared herself looking straight at his face and said "Yea tell me I am all ears"
Fixing his throat he said "Liverpool 1 - Blackburn 1. Damn these guys cannot even win matches against team from bottom of the league. The 35 million pound beanpole Andy Carroll he doesnt even know where the goalpost is?? And what the F are downing and henderson doing dilly-dallying in the wings?? How many more matches do we have to wait to see us Liverpool clinically finishing off these small teams."
"And you what that means, this means we are still stuck in 6th spot in the league" He continues in the same breath "DAMN!! these guys have no feelings to the pressure I am going trough."
Amazed by her husband's foolishness she looked at his face and asked "Thats it??"
"Hmmm" he nodded.
Patting on his back she walks into the kitchen biting her teeth in frustration. Well what more can she do??