Pages

Monday, April 2, 2012

മച്ചാന്‍

രമേഷ് : "മച്ചാനെ ഒരു കാര്യം പറഞ്ഞാല്‍ നീ ആരോടും പറയരുത്"
മച്ചാന്‍ : "എന്തു പറ്റിയട? നീ ആകെ വല്ലാണ്ടെ ഇരിക്കുന്നു "
രമേഷ് : "അത് പിന്നെ... ഒരു secret ആണ് നീ ആരോടും പറയരുത് എന്ന് ഉറപ്പു തന്നാലെ ഞാന്‍ പറയു.."
മച്ചാന്‍ : "അളിയാ അമ്മച്ചിയാണേ ഞാന്‍ ആരോടും പറയുല്ല..നീ കാര്യം പറ..വെറുതെ tension അടിപ്പിക്കാതെ.."
രമേഷ് ഉടന്‍ തന്നെ ഒരു cigarette കുളത്തി.
മച്ചാന്‍ : " ബീഡി വലിച്ചിരുന്ന നീ എപ്പോ മുതല്‍ wills ആക്കി ? ലോട്ടറി വല്ലതും അടിച്ചാ ??"
രമേഷ് : "ലോട്ടറി പോലെ ഒക്കെ തന്നെ..നിനക്ക് നമ്മുടെ ജൂനിയര്‍ ആരതിയെ അറിയുമോ?"
മച്ചാന്‍ കുറച്ചു നേരം ഓര്‍ത്തിട്ടു "ഏത് നമ്മുടെ electrical S3 day scholar കുട്ടി അല്ലെ? സ്ഥിരം ഒരു മഞ്ഞ ചുരിദാര്‍ ഒക്കെ ഇട്ടു, കണ്ണ് മൊത്തം കണ്മഷി വാരി തേച്ചു scooty ഓടിച്ചോണ്ട് വരുന്നവള്‍. അവള്‍ അല്ലെ??? "
രമേഷ് : "ഓഹോ ഒരു 5 മിനിറ്റ് കൂടെ തന്നാല്‍ നീ അവളുടെ ജാതകം വരെ പറയുമല്ലോ??"
ഇളിബ്യനായി മച്ചാന്‍ തുടര്‍ന്നു " അവള്‍ക്കു എന്ത് പറ്റി?"
രമേഷ് : "കഴിഞ്ഞ ആഴ്ച ലാബിന്റെ മുന്‍വശത്ത് വച്ച് ഞാന്‍ അവളെ propose ചെയ്തു, ഇന്ന് അവള്‍ സമ്മതം അറിയിച്ചു. നിന്നോട് മാത്രമേ ഇത് ഞാന്‍ പറഞ്ഞിട്ടുള്ളൂ . ഒന്നുമില്ലെങ്കിലും നീ എന്റെ room mate അല്ലെ??"
മച്ചാന്‍ : "കൊച്ചു കള്ളാ ഇതിനിടിയില്‍ നീ ഇതും ഒപ്പിച്ചോ??? അളിയാ ഇന്ന് വൈകിട്ട് എന്തായാലും നീ sreechakrayil കൊണ്ട് പോയി ഒരുഗ്രന്‍ party തരണം. എച്ചിത്തരം ഒന്നും പാടില്ല ഒരുഗ്രന്‍ വെള്ളമടി party "
രമേഷ് : "sreechakra വേണോ?? നമുക്ക് KTDC പോരെ?"
മച്ചാന്‍ : "പോര പോര .. എടാ നമ്മുടെ ജുനിയര്സില്‍ ഏറ്റവും സുന്ദരിയും അച്ചടക്കം ഉള്ളവളെ ആണ് നീ കൊത്തി എടുത്തിരിക്കുന്നത്. അതിനു sree chakra തന്നെ വേണം no compromise !!!"
രമേഷ് : "ok ok ഞാന്‍ ഈ സ്വര്‍ണ മാല തല്ക്കാലം പണയത്തിനു വെയ്ക്കാം . sreechakra എങ്കില്‍ sreechakra "
അങ്ങനെ രണ്ടു കൂട്ടുകാരും കൂടെ അടിച്ചു പാമ്പായി ഹോസ്റ്റലില്‍ കുറച്ചു shows ഇറക്കി അര്‍മാദിച്ചു അടിച്ചു പൊളിച്ചു .

4 വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി രണ്ടു പേരും റെയില്‍വേ സ്റ്റേഷനില്‍ കണ്ടു മുട്ടുന്നു .
മച്ചാന്‍ : "അളിയാ എന്തുണ്ട് വിശേഷം ?? കുറെ കാലമായില്ലേ കണ്ടിട്ട്?? എന്തൊക്കെ ഉണ്ട്??"
രമേഷ് : " ഇങ്ങനെ ഒക്കെ തട്ടിയും മുട്ടിയും പോകുന്നു . ഞാന്‍ ഇപ്പൊ കുറച്ചു കാലമായി ബാംഗ്ലൂരില്‍ ആണ്."
മച്ചാന്‍ : " ആരതിയോ?? കല്യാണം ഒക്കെ setup ആയോ?"
രമേഷ് : " ഓ ഇല്ലെട അത് കുറച്ചു പ്രശ്നങ്ങള്‍ കാരണം നടന്നില്ല, അവളുടെ വീട്ടുകാരെ ധിക്കരിക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ട് ആണ് പോലും "
മച്ചാന്‍ : "Oh I See !! എന്നിട്ട്?"
രമേഷ് : "എന്നിട്ടെന്താവാന്‍ ?? ഞാന്‍ എന്റെ വീടുകാര് വഴി ഒരു ശ്രമം നടത്തി അപ്പോള്‍ അവള്‍ പറയുന്നു അവള്‍ക്കു പണ്ടത്തെ പോലെയുള്ള സ്നേഹം ഇല്ലെന്നു. അവളുടെ വീട്ടുകാര് പറഞ്ഞു അവള്‍ക്കു വേറെ നല്ലൊരു ആലോചന വന്നിട്ടുണ്ട് ദയവു ചെയ്തു അത് മുടക്കരുത് എന്ന് "
മച്ചാന്‍ : "ഹോ... വല്ലാത്ത ചെയ്ത്തായി പോയി. ഞാന്‍ അന്നേ പറയണം എന്നിരുന്നത നിന്നോട്. അവള്‍ ആള് ശരി അല്ലെന്നു. നീ പിന്നെ പ്രേമം അസ്ഥിക്ക് പിടിച്ച അവസ്ഥ ആയതു കൊണ്ട് ഞാന്‍ പറഞ്ഞില്ലെന്നെ ഉള്ളു."
മച്ചാന്‍ തുടര്‍ന്നു " അവള്‍ പോട്ടേട , 'ഓള്‍ ഇല്ലേല്‍ ഓളുടെ ഉമ്മ' എന്നാണ് സലിം കുമാര്‍ പറഞ്ഞിട്ടുള്ളത് . എന്നാലും പന്ന പു**^&^&% മോള്‍ ഇമ്മാതിരി പണി ചെയ്യുമെന്ന് ഞാന്‍ കരുതിയില്ല. നമുക്ക് എന്തായാലും ഇനി ഇപ്പൊ 2 എണ്ണം വിട്ടിട്ടു സംസാരിക്കാം ."
എന്തു ചെയ്യണമെന്നു അറിയാണ്ടെ നിന്ന രമേഷിനെ നിര്‍ബന്ധിച്ചു കൈ പിടിച്ചു കൊണ്ട് ഓട്ടോയില്‍ കേറ്റി മച്ചാന്‍ ഡ്രൈവറോട് പറഞ്ഞു
"ചേട്ടാ KTDC !!"
പുതിയ ബന്ധങ്ങള്‍ ഉണ്ടാകുമ്പോഴും പഴയ ബന്ധങ്ങള്‍ തകരുമ്പോഴും മദ്യത്തിന്റെ ഗന്ധം മാത്രം മാറില്ല നമ്മുടെ നാട്ടില്‍ .

Love to hear what you think!
[Facebook Comment For Blogger]