രാവിലെ ആകുമ്പോ പുട്ടുകുറ്റിയും താങ്ങി പിടിച്ചു കണ്ണില്‍ കാണുന്നത് എല്ലാം ക്യാമറ കണ്ണുകളിലൂടെ പകര്‍ത്തുന്നത് ഇപ്പോള്‍ ഒരു തരം ഹോബി ആണ്. പ്രൊഫഷണല്‍ ഹോബി എന്ന് വേണേല്‍ പറയാവുന്നതാണ്, പിന്നെ ഇതെല്ലം ഫേസ് ബുക്കില്‍ ഇടുന്നതിന്റെ പണി കൂടെ ഉള്ളു. കാക്ക കാഷ്ടിക്കുന്നത് മുതല്‍ ഷാരോത്തെ പ്ലവിന്മേല്‍ ഉള്ള ഓരോ ഇലയും ആധുനിക ലെന്‍സുകള്‍ വഴി ഇവര്‍ ക്ലിക് ചെയ്യും. നമ്മുടെ നാട്ടിലെ ചില കച്ചവടക്കാരെ പോലെ 'ഇവിടെ എന്തും എടുക്കും' അതാണ് ജനറല്‍ principle. ചെറുപ്പകാലത്ത് കുളികടവില്‍ ഒളിഞ്ഞു നോക്കിയതിനു നാട്ടുകാരുടെ തല്ലു കൊണ്ട ദാമു ഇപ്പോള്‍ SLR കൊണ്ട് ചെല്ലുമ്പോള്‍ തരുണിമണികള്‍ ഒട്ടും നാണമില്ലാതെ പോസ് ചെയ്യുനെത്രേ. കഥകളി എന്ന് കേട്ടാല്‍ തന്നെ ഉറങ്ങുന്ന ഉണ്ണിമോന്‍ ആവട്ടെ ഇപ്പോള്‍ കഥകളി എന്ന് കേട്ടാല്‍ തന്നെ 4 - 5 പുട്ടുകുറ്റിയും ആയി ഓടി എത്തും. കഥകളി ആശാന്റെ നെഞ്ചത്ത് കേറി ഇരുന്നു അങ്ങോരുടെ മുഖത്തിലെ വര്‍ണങ്ങള്‍ ഒപ്പി എടുക്കുമ്പോള്‍ കലാമണ്ഡലം എന്നുള്ളത് ഇവന്റെ തറവാട് വക ആണോ എന്ന് തോന്നി പോവുമെത്രേ. ബീഡി വലിക്കുന്ന മുത്തശന്‍ , വെറ്റ്ല മുറുക്കുന്ന അമ്മൂമ്മ , മിട്ടായി നുണയുന്ന കുട്ടികള്‍ ഇവ എല്ലാം ഇപ്പൊ കൌതുക വസ്തു ആയി മാറി കഴിഞ്ഞു. കേരളത്തെ റോഡ് അരികില്‍ മൂത്രം ഒഴിക്കുന്നവരുടെ എണ്ണം കുറയാന്‍ ഉള്ള പ്രധാന കാരണം ഈ ക്യാമറ കണ്ണ് തന്നെ , അങ്ങനെ ചില ഗുണങ്ങളും ഉണ്ട് കേട്ടോ. അമേരിക്കയില്‍ നിന്നും നാട്ടില്‍ വെക്കേഷന് പോയവന്മാര്‍ ഫോട്ടോ ഇടുന്നത് കണ്ടാല്‍ നാട്ടിലെ കമ്മ്യൂണിസ്റ്റ് രാമുഎട്ടന്‍ പറഞ്ഞത് എത്ര ശെരി ' അമേരിക്ക മൊത്തം ബൂര്‍ഷ്വാസികള്‍ ', ആരെ ബോധിപ്പിക്കാന്‍ ആവോ റോഡിലെ പശുവും, വഴി ഓരത്തെ പട്ടിയും, ബിക്ഷക്കാരെയും നേരത്തി നിര്‍ത്തി ഫോട്ടോ എടുത്തിരിക്കുന്നത് . ബ്ലടിഫൂള്‍ !!
കൂട്ടുകാരന്റെ കല്യാണ ഫോട്ടോ ആല്‍ബം ലിങ്ക് കണ്ടപ്പോള്‍ ആക്രാന്തത്തോടെ നോക്കിയാ ഞാന്‍ വിഡ്ഢി ആയി പോവുകയായിരുന്നു . കല്യാണ ചെക്കനും പെണ്ണും ക്യാമറ trick കാരണം ഏകദേശം ഓറഞ്ച് പോലെ ഇരിക്കുന്നു , പിന്നെ പയ്യന്റെ കണ്ണുകള്‍, പെണ്ണിന്റെ കാലിലെ പോളിഷ്, ഒരു പത്തിരുപതു വിളക്കിന്‍റെ ഫോട്ടോസ് (എല്ലാം ഒരേ വിളക്ക് തന്നെ as well as the change in angle ), സദസ്സില്‍ ഉള്ള എല്ലാവരുടെയും കുറെ ബ്ലാക്ക് & വൈറ്റ് portraits , അങ്ങനെ അങ്ങനെ അങ്ങനെ. താലി കെട്ടുന്ന ഒരു ഫോട്ടോ ഉണ്ട് പക്ഷെ നിര്‍ഭാഗ്യവശാല്‍ ചെറുക്കന്റെ മുഖം ഇല്ല . അടൂരിന്റെ പോലത്തെ ചില മനസിലാവാത്ത ബുദ്ധിജീവി പടങ്ങളുടെ കൂട്ടത്തില്‍ ഇതും കിടക്കട്ടെ. പണ്ട് ഇതേ കൂട്ടുകാരന്‍ ഒരു സീദ-സാധ ക്യാമറ കൊണ്ട് ഏതു കല്യാണത്തില്‍ പോയാലും അവിടുത്തെ എല്ലാ ചരക്കുകളുടെയും ഫോട്ടോ മിസ്സ് ആക്കാരില്ലയിരുന്നു , ആ പയ്യന്‍ ഇപ്പൊ എന്ത് പറ്റി ആവോ?? മമ്മുട്ടി പറയും പോലെ 'its a particular case of misuse of technology '
"അളിയാ shutter speed എത്രയായിരുന്നു?" (പിന്നെ...?? മലമ്പുഴ ഡാം അല്ലെ ഷട്ടര്‍ തുറന്നു വിടാന്‍??) , 'exposure കൂട്ടിയാല്‍ ശേരിയാവുമോ?' (ഉറപ്പല്ലേ... exposure കൂടിയിട്ടു അല്ലെ വെറും സ്മിത പിന്നീട് സില്‍ക്ക് സ്മിത ആയി മാറിയത് ഒട്ടും കുറയ്ക്കേണ്ട) എന്നാണു ഇപ്പോളത്തെ trend ചോദ്യങ്ങള്‍ . പത്താം ക്ലാസ്സ് തട്ടിയും മുട്ടിയും പാസ്സായ വര്‍ക്കിച്ചന്‍ ഇപ്പോള്‍ aperture , resolution , shutter delay , shutter speed എന്ന ആധുനിക സിദ്ധാന്തങ്ങള്‍ കൊണ്ട് അമ്മാനം ആടുന്ന കാലം. ബുദ്ധിജീവികളായ മലയാളീസ് ഏതു ഊച്ചാളി ഫോട്ടോ കണ്ടാലും അതിനു 'താത്വികമായ ഒരു അവലോകനം' (സോറി Mr .ശ്രീനിവാസന്‍)കണ്ടെത്തും എന്നുള്ളത് തീര്‍ച്ച . For example ഒരു പൂട്ടിയിട്ട വാതില്‍, പാറി പറക്കുന്ന ബല്ലൂനുകള്‍, സ്റ്റാന്‍ഡില്‍ നില്‍ക്കുന്ന സൈക്കിള്‍, ആകാശം (നീല, കറുപ്പ്, ചുവപ്പ് എല്ലാമെല്ലാം), പണി തീരാത്ത വീട് , സ്രീറ്റ് ലൈറ്റ് ഇങ്ങനത്തെ ചില സാധാരണ ഫോട്ടോകളിലെ കമന്റുകള്‍ വായിച്ചാല്‍ പെറ്റ തള്ള പോലും സഹിക്കൂല്ല . യെവരാണ് യഥാര്‍ത്ഥത്തില്‍ ഈ ക്യാമറ മേനോന്മാരെ കേടു വരുത്തുന്നത് , ഇവന്മാര്‍ എന്തോ സംഭവം ആണെന്ന ഒരു ധാരണ വരുന്നത് ഈ മേലില്‍ പറഞ്ഞ 'കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് കമന്റ്സ് ' കാരണം ആണ് .

എനിക്ക് ഒരു SLR ഇല്ലാത്തതിന്റെ അസൂയ കൊണ്ടോ അതോ മേലില്‍ പറഞ്ഞ ഇവന്മാരുടെ ജാഡ കണ്ടിട്ടാണോ എന്നറിയില്ല ഞാന്‍ ചോദിച്ചു പോവുകയാണ്. 'താന്‍ ആരുവ??..ഒന്നോ രണ്ടോ ഫോട്ടോ എടുത്തു കുറെ പെമ്പിള്ളെരുടെ ലൈക് വാങ്ങി നീ ഒക്കെ എന്തോ ഉണ്ടാക്കിയെട ?? ഇരുട്ടത്ത് ഫോട്ടോ എടുത്തത് കൊണ്ട് നീ സന്തോഷ് ശിവനും , ആകാശത്തിന്റെയും കടലിന്റെയും ഫോട്ടോ എടുത്തത് കൊണ്ട് നീ മധു അമ്പാട്ട് ആവാന്‍ പോണില്ല.. just remember that !!' ;-)