Pages

Friday, June 15, 2012

കേരളത്തില്‍ ബി.ജെ.പി ജയിക്കാന്‍ ഉള്ള കുറുക്കു വഴികള്‍

ഇതില്‍ പറയുന്ന കഥാപാത്രങ്ങളെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ അത് നിങ്ങളുടെ ഭാവന മാത്രം . 'ഞാന്‍ ഒന്നും അറിഞ്ഞില്ലേ' ;-)

1. എല്‍ . ഡി . എഫില്‍ നിന്നും ഇനി ചാടാന്‍ സാദ്ധ്യത ഉള്ള M.L.Aയെ ചാക്കിട്ടു പിടിക്കുക , തൂങ്ങി ചാവും എന്ന് പറഞ്ഞാലും 'suicide prevention course by p c george ' അറ്റന്‍ഡ് ചെയ്യിപ്പിക്കുക . സ്വന്തം സ്ഥാനാര്‍ഥി ആക്കുക ഉജ്വല വിജയം കൊയ്യുക .
2. ജയരാജ methodology കൊണ്ട് എതിര്‍കാക്ഷികളെ നിലയ്ക്ക് നിര്‍ത്തുക , എന്നിട്ടും കലിപ്പുകള്‍ തീരുന്നില്ലെങ്കില്‍ പ്രൊഫസര്‍ കോടി സുനി അണ്ണനോട് ദുഃഖങ്ങള്‍ പങ്കിടുക (ശേഷം സ്ക്രീനില്‍ ഉടനടി കാണാവുന്നതാണ്  )
3. സിനിമാലക്കാര്‍ക്ക് കാശ് കൊടുത്തു രാജഗോപല്ജിയുടെയും , മുരളിധരനെയും കഥാപാത്രങ്ങള്‍ ആക്കി മിമിക്രി or സ്കിറ്റ് അവതരിപിക്കുക പ്രശസ്തി നേടുക.
4.രാജഗോപല്‍ജിയുടെ വേഷ വിധാനം ഒന്ന് മാറ്റുക , കാവി കണ്ടാല്‍ type cast ചെയ്യുന്ന നാട്ടുകാരോട് വേണോ ഈ പ്രഹസനം. പറ്റിയാല്‍ അച്ചുമാമനെ പോലെ tight ജുബ്ബ ആന്‍ഡ്‌ മുണ്ട് ധരിപിക്കുക. (no more കാവി )
5. കെ .എം മാണി ഗ്രൂപ്പും  ആയി ലയിക്കുക , പാര്‍ട്ടിയുടെ പേര് ഭാരതീയ ജനത കോണ്‍ഗ്രസ്‌ (മാണി) എന്നാക്കുക . ജോസ് കെ മാണിയെ അടുത്ത എന്‍ ഡി എ സര്‍ക്കാര്‍ വന്നാല്‍ കേന്ദ്രമന്ത്രി ആക്കം എന്ന വാഗ്ദാനം കൊടുക്കുക. പീ സീ ജോര്‍ജിന് സ്പീക്കര്‍ സ്ഥാനവും , പീ ജെ ജോസെഫിനു ഒരു വിമാനവും കൊടുക്കുക (അമ്മ  സമ്മതിക്കുകയാണെങ്കില്‍ മുല്ലപെരിയറില്‍ ഒരു ഡാമും )
6. നരേന്ദ്ര മോഡിയുമായി തങ്ങള്‍ക്കു ഒരു പരിചയവും ഇല്ലെന്ന വരുത്തി തീര്‍ക്കുക , ഇത് വിശ്വസിക്കുന്ന തക്കം നോക്കി മുസ്ലിം ലീഗിനെ '7 ministers' ഓഫര്‍ കൊടുത്തു വളയ്ക്കുക .
7. ഹിന്ദുത്വം എന്ന വര്‍ഗീയത നിറഞ്ഞ   വാക്ക് പാര്‍ട്ടി നിഗണ്ടുവില്‍ നിന്നും എടുത്തു കളയുക , അതിനു പകരം നായര്‍ , ഈഴവ, കാത്തലിക്, പ്രോട്ടെസ്ടന്റ്റ്, സുന്നി, ഷിയാ , പട്ടിക ജാതി, പട്ടിക വര്‍ഗം , minority  എന്ന കളങ്കം ഇല്ലാത്ത വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുക.
8. ചെഗുവേരയുടെ ട്രെണ്ടി T-shirt  പോലെ ഹനുമാന്‍റെ കിടിലന്‍ T-shirt ഫ്രീ ആയി വിതരണം ചെയ്യുക. അദ്ദേഹം പണ്ട് ലങ്കയില്‍ പോയി ഗോറില്ല യുദ്ധം നടത്തിയ വീരസാഹസിക കഥകള്‍ പറയുക (ഹോ രോമാഞ്ചം )
9. ചുമ്മാ ഇരിക്കുമ്പോ പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും എതിരെ കേസ് കൊടുക്കുക പത്രസമ്മേളനം വിളിക്കുക  . (നമ്മള്‍ ഒട്ടും പുറകില്‍ ആവരത് അല്ലോ )
10. reporter ചാനലിലെ വേണുവിനെ കൊണ്ട് പ്രസംഗങ്ങള്‍ എഴുതിപ്പിക്കുക  (പ്രതിഫലം ആയി ഒരു കോട്ടും ഹാര്‍മോണിയം പെട്ടിയും കൊടുത്താല്‍ പുള്ളിക്കാരന്‍ ഹാപ്പി ), സുരേഷ് ഗോപിയെ കൊണ്ട് ഈ പ്രസംഗം  dub ചെയ്യിപിക്കുക  അതിനു ശേഷം സ്വന്തം ടീ വീ ചാനലില്‍ telecast ചെയ്യുക 
11. by the by ആദ്യം വേണ്ടത് സ്വന്തം പാര്‍ട്ടിയെ പൊക്കി പറയുന്ന പത്രങ്ങളും ചാനലുകളും ആണ് (please make this a priority )
12. നല്ല ഒന്നാന്തരം അപമര്യാധ നിറഞ്ഞ പ്രസംഗങ്ങള്‍ നടത്തുക , ഇടക്കിടക്കെ ഐസ്ക്രീം പാര്‍ലറില്‍ പോവുക , സമരം നടത്തുക, പിള്ളേരെ റോട്ടില്‍ ഇറക്കി സര്‍ക്കാര്‍ മുതലുകള്‍ തല്ലി തകര്‍ക്കുക.
13. ശ്രീനിവാസനെ കൊണ്ട് തിരകഥ എഴുതിപിച്ചു 'കാവി ഉടുത്ത കാദരിക്ക ' എന്ന കോമഡി ചിത്രം നിര്‍മിക്കുക , ഇലക്ഷനില്‍ തോറ്റാലും ചാനലുകാര്‍ ഇതേ പടം വീണ്ടും വീണ്ടും ഇട്ടു പാര്‍ട്ടിയെ ഫ്രീ ആയി advertise ചെയ്തോളും. (consider this as a future investment )
*********************************************************************************
NOTE : 
ഞാന്‍ ഒരു വിഘടനവാധിയോ പ്രതിക്രിയവാധിയോ അല്ല 
ഈ ബ്ലോഗിന് പിന്നില്‍ RSS അല്ല 
പിന്നെ എന്തിനീ ബ്ലോഗ്‌??
നമ്മുടെ നാട്ടിലെ നാറിയ മുന്നണികളുടെ തുലഞ്ഞ ഭരണത്തിന് എതിരെ  മൂന്നാമത് ഒരു സഖ്യം അനിവാര്യം ആണെന്ന് വിശ്വസിക്കുന്ന ഒരു പൌരന്‍. കാലങ്ങള്‍ ആയി കട്ടു മുടിക്കുന്ന കോണ്‍ഗ്രസുകാരും , ഡെമോക്രസി എന്തെന്ന് അറിയാത്ത കമ്മ്യൂണിസ്റ്റ്‌ നെത്രത്വവും കണ്ടു മടുത്ത ഒരു പൌരന്‍.
മതേതരത്വം എന്താണെന്ന് അറിയാത്ത മുസ്ലിം ലീഗുകാരും , NSS , SNDP , ക്രൈസ്തവ സഭക്കാരും കൂടി കച്ചവടമാക്കിയ രാഷ്ട്രീയം കണ്ടു വിഷമിക്കുന്ന ഒരു പൌരന്‍ 
കേരളത്തിനു വേണ്ടി കേന്ദ്രത്തില്‍ നിന്നും എന്തെങ്കിലും നേടി തന്ന രാജഗോപാല്‍ജി , കൂറുമാറി ജനങ്ങളെ കുരങ്ങു കളിപ്പിക്കുന്ന രണ്ടു അലവലാതികളോട് തോറ്റു പോയതില്‍ ഖേധിക്കുന്ന ഒരു സീധ - സാധ പൌരന്‍ 
*********************************************************************************
$$$ഈ ബ്ലോഗ്‌ ഇട്ടതിനു ശേഷം ഞാന്‍ ഒളിവില്‍ ആണെന്നും എന്നെ പാര്‍ട്ടി ഗ്രാമങ്ങളില്‍ തപ്പിയാല്‍ നിങ്ങള്‍ ചമ്മി പോവും എന്ന് ഞാന്‍ സന്തോഷത്തോടെ അറിയിച്ചു കൊള്ളുന്നു..$$$$


No comments:

Love to hear what you think!
[Facebook Comment For Blogger]