Pages

Sunday, July 1, 2012

അവന്‍റെ അമ്മൂമ്മാടെ സ്പിരിറ്റ്‌

നാട്ടിലെ ഒരു കൂട്ടുകാരന്റെ build up കേട്ടിട്ട് ആണ് സത്യം പറഞ്ഞാല്‍ ലാലേട്ടന്റെ സ്പിരിറ്റ്‌ പടം കാണാന്‍ ഇത്രയും interest വന്നത്. പിന്നെ facebook മാഫിയ ഉണ്ടാക്കിയ ഒരു aura . ഈ പടം കണ്ടില്ലേല്‍ ഈ കൊല്ലത്തെ മികച്ച പടം പോയ പോലെ ആയിരുന്നു വെയ്പ്പ് . മലയാളീ സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന മഹാ പ്രതിസന്ധി ആണ് വെള്ളമടി , അതിനുള്ള ഉത്തരം ആണ് സ്പിരിറ്റ്‌ രഞ്ജിത്ത് സാറേ 'you are great ' എന്നൊക്കെ തരത്തില്‍ ആണ് ബ്ലോഗുകളും പത്ര മാധ്യമങ്ങളും പാടി നടക്കുന്നത്. പിന്നെ കുറെ സ്ഥിരം cliched ലാലേട്ടന്‍ ഫാന്‍സ്‌ ആന്‍ഡ്‌ അവരുടെ standard മൊഴി that ലാലേട്ടന്‍ അടിപൊളി, ലാലേട്ടന്‍ makes സ്പിരിറ്റ്‌ an excellent movie . എനിക്ക് അവരോടു പറയാന്‍ ഉള്ളത് 'ഉണ്ട' അഥവാ balls !! ഈ പടത്തില്‍ ഈ പറയുന്ന ഒരു കോപ്പും ഇല്ല .

സ്പിരിറ്റ്‌ the movie is mediocre , ഒരു
average പടം . പുറത്തു  നല്ല മഴ ആണേല്‍ അത് ഒഴിവാക്കാന്‍ തിയറ്ററിനു അകത്തു ഇരുന്നു കാണാന്‍ പറ്റിയ പടം. അത്രയേ ഉള്ളു അതിനുള്ള true സാധ്യത . പിന്നെ രഞ്ജിത്ത് & crew + ലാലേട്ടന്‍ അത് കൊണ്ട് ഉണ്ടാവുന്ന ഒരു initial pull , അത് കൊണ്ട് പടം ഓടിക്കോളും യാതൊരു സംശയവും ഇല്ലാണ്ടെ. Like every other രഞ്ജിത്ത് movie , പടത്തില്‍ കുറെ numbers ഉണ്ട് (stove കത്തിക്കാന്‍ അറിയാത്ത ഭീരു ആയ നായകന്‍,   പോലീസ് ജീപിനു മുന്നില്‍ പോലീസ് ഞങ്ങള്‍ക്ക് പുല്ലാന്നെ എന്ന് silent ആയി പറയുന്ന നായകന്‍ അങ്ങനെ ചില മോഹന്‍ലാല്‍ എന്ന നടന്‍റെ innocence ഒപ്പി എടുക്കുന്ന ചില നിമിഷങ്ങള്‍ ). But കുറെ sequence and numbers തുന്നി കൂട്ടിയാല്‍ സിനിമ ആകില്ല. ഇത് ഒരു documentary ആണെന്ന് പറഞ്ഞു documentary ആരാധകരെ വിഷമിപ്പിക്കാനും പറ്റില്ല. മണിയന്‍ പിള്ള രാജു പറയും പോലെ 'എല്ലാം കൊണ്ട് ചളമായി'. മണിയന്‍ എന്ന കള്ളുകുടിയനെ കാണിച്ചു കൊണ്ട് തമിഴിലെ ശങ്കര്‍ സ്റ്റൈലില്‍ ഒരു മെസ്സേജ് ഉള്ള സിനിമ ഉണ്ടാക്കാന്‍ ശ്രമിച്ചത് അമ്പേ പരാജയം എന്ന് പറയാതിരിക്കാന്‍ വയ്യ. ഇത്രെയും നല്ല theme ഉള്ള story select ചെയ്യുമ്പോ അതിനോട് നീതി പുലര്‍ത്താന്‍ കുറച്ചു കൂടി script വേണം.  തിലകന്‍ പടത്തില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാല്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ ഇല്ല താനും. ആരെയോ സന്തോഷിപ്പിക്കാന്‍ എന്നത് പോലെ ഒരു silly role . ബോയിംഗ് - ബോയിംഗ് സിനിമയില്‍ ജഗതി പറഞ്ഞ നീണ്ട കഥയില്‍ നായികയ്ക്ക് cancer അല്ലെങ്കില്‍ സ്വല്പം kidney trouble കൊടുത്തത് പോലെ ഈ കഥയില്‍ നായകന്‍റെ മുന്‍ ഭാര്യയുടെ (നായിക എന്ന് നാട്ടുകാര്‍ പറയും ഞാന്‍ പറയില്ല )  ഇപ്പോളത്തെ ഭര്‍ത്താവിനു സ്വല്പം (1 %) കാന്‍സര്‍ കൊടുത്ത side track എന്തിനാണെന്ന് ഇപ്പോളും മനസിലായില്ല . 

മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരിക്കലും news TV anchor ആവാത്തത് നമ്മുടെ ഭാഗ്യം . ഈ സിനിമയിലെ മോഹന്‍ലാല്‍ എന്ന TV അവതാരകന്‍ വെറും തല്ലിപൊളി ആണെന്ന് തന്നെ പറയാം. നികേഷ് & വേണു ചെയ്യുന്ന ജോലിയോട് ഒരു ബഹുമാനം തോന്നിയത് ഈ forgettable ലാലേട്ടന്‍ performance കണ്ടതിനു ശേഷം ആണ്. There are glimpses of ലാലേട്ടന്‍ here and there , but overall ലാലേട്ടനെ പടത്തില്‍ ഉപയോഗിക്കാന്‍ രണ്ജിത്തിനു കഴിഞ്ഞിട്ടില്ല . പ്രാന്ജിയെട്ടന്‍ കണ്ടതിനു ശേഷം ലാലേട്ടനെ കൊണ്ട് ഒരു പടം ചെയ്യുമ്പോള്‍ ജനം വലിയ പ്രതീക്ഷയില്‍ ആയിരിക്കും എന്ന് രഞ്ജിത്ത് സാര്‍ മറന്നു കാണും. ഇനി കാവിലെ പാട്ട് മത്സരത്തിനു കാണാം അത്ര തന്നെ.. 

Ground report : ന്യൂ ജേഴ്സിയില്‍  തിയറ്റര്‍ was full , പടം bore ആയി തുടങ്ങിയതോടെ സ്മാര്‍ട്ട്‌ ഫോണ്‍  busy ആയി തുടങ്ങി. whistle അടിച്ചു ലാലേട്ടന്‍ ki ജയ് വിളിക്കാന്‍ plan ഇട്ട ഞാന്‍ ഊശിയായി. ചില മമ്മുട്ടി fans ലാലേട്ടനെ കളി ആക്കാന്‍ ആയി സിനിമ കഴിഞ്ഞപ്പോള്‍ തപ്പ് കൊട്ടിയതോടെ EXIT sign ലക്‌ഷ്യം ആക്കി ഒരോറ്റ ഓട്ടം. പാലക്കാടന്‍  ഗ്രാമങ്ങളില്‍ ഒരു ചൊല്ലുണ്ട് 'ഊ *** യ മാട് വെയിലത്ത്‌ പോയ പോലെ' അത് പോലെ ആയി കേട്ടോളിന്‍  കാണികളുടെ അവസ്ഥ . സ്പിരിറ്റ്‌ പടം കണ്ടു നന്നാവാം എന്ന് വെച്ച് തിയറ്ററില്‍ പോയ കുറെ പേര്‍ പടം കണ്ടു desp ആയി 2 പെഗ് അടിക്കേണ്ടി വന്നു. 'അക്കര കാഴ്ചകള്‍ ഷോയിലെ അണിയറ പ്രവര്‍ത്തകര്‍ അവിടെ പടം കാണാന്‍ ഉണ്ടായിരുന്നു , അപ്പിള്‍ കളഞ്ഞു പോയതെന്ന പോലെ ഗ്രിഗരിയും പടം കഴിഞ്ഞു ദുഖിതനായി വരുന്നുണ്ടായിരുന്നു '. 

Conclusion : സിദ്ധാര്‍ത് അര്‍പിച്ച  രക്ത പുഷ്പാഞ്ജലി അല്ല sorry ചുവന്ന വാള്‍ കണ്ടെങ്കിലും നാട്ടിലെ കുടിയന്മാരുടെ എണ്ണം അഥവാ കുടിയുടെ എണ്ണം കുറയട്ടെ എന്ന് ആഗ്രഹിക്കുന്നു. പടത്തിലെ 'show the spirit' അടുത്ത പടത്തിലെങ്കിലും കുറച്ചു spirit  and  script  ഉണ്ടാവണേ എന്ന്  ഞാന്‍ ആശിക്കുന്നു എന്‍റെ ലാലേട്ടാ  . ഈ പടം കണ്ടു നമ്മുടെ കേരള നിയസഭയില്‍ വരെ discuss ചെയ്തെന്നു പത്രത്തില്‍ വായിച്ചിരുന്നു. അപ്പോളെ പടത്തിന്റെ നിലവാരം മനസ്സിലായി കാണുമല്ലോ.. നമ്മുടെ നേതാക്കന്മാരുടെ sarcasm , nothing beats it .

No comments:

Love to hear what you think!
[Facebook Comment For Blogger]