അങ്ങനെ കഷണ്ടികളുടെ മാര്‍ക്കറ്റ് വാല്യൂ ഇന്ത്യന്‍ കറന്‍സിയുടെ വാല്യൂ പോലെ ദിനം പ്രതി താഴോട്ടു എന്ന അവസ്ഥയില്‍ ആയി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഞാന്‍ നേരത്തെ പറഞ്ഞ ആ ദൈവപുത്രന്‍ പുറപെട്ടു എഴുന്നള്ളിയത് . അതെ അദ്ധേഹത്തിന്റെ തിരോനാമം ആണ് ഫഹദ് (fahad ), യാ യാ ഫാസിലിന്റെ മോന്‍ തന്നെ. പക്ഷെ ഇനി മേലാല്‍ അങ്ങനെ പറയല്ലേ ഓന്‍ ഞമ്മടെ മുത്താണ് മുത്ത് . സൂപ്പര്‍ സ്റ്റാര്‍ ഒന്നും ആയില്ലേലും ആയാലും അവനവന്‍റെ വ്യക്തിത്വത്തില്‍ വിശ്വസിക്കുന്നവന്‍ അവനാണ് നായകന്‍.... വെളുത്ത പെണ്‍കുട്ടികളെ മാത്രം സ്നേഹിക്കുന ചില racist ആണ്‍പിള്ളേരെ പോലെ , മുടി ഉണ്ടെങ്കില്‍ ഏതു കുരങ്ങനെയും സ്നേഹിക്കുന്ന ചില പെണ്ണുങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡ് മാറ്റി ഫഹദ് ഫാന്‍സ് ആണത്രേ. കാരണമെന്താ ?? കാരണം മറ്റൊന്നും അല്ല ഫഹദിന്റെ self confidence . അല്ലെങ്കില്‍ ഇത്രക്കും stereotyped ആയ ഫിലിം ഫീല്‍ഡില്‍ കട്ടി മീശ ഇല്ലാണ്ടെ ഉയരം ഇല്ലാത്ത കഷണ്ടിയായ നായകന്‍ അതും ഇടക്കെ ഒന്ന് ചുംബിക്കാനും മടിക്കാത്ത നായകന്‍ . ഹ്ഹോ യെവന്‍ ആണ് പുലി ബാക്കി എല്ലാം എല്ലാം വെറും കടലാസ് പുലി. ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് കൂടി കിട്ടിയപ്പോള്‍ 'ഓം ഹ്രീം കുട്ടിച്ചാത്താ ' ഇവനെ മതി ഇപ്പോള്‍ എല്ലാര്ക്കും . ഈ അവാര്‍ഡിന്റെ ഒരു കാര്യമേ !!(ഇനി ഇവന്റെ കഷണ്ടി ഒറിജിനല്‍ അല്ല എന്ന് പറഞ്ഞു സലിം കുമാര്‍ കേസ് കൊടുക്കുമോ എന്നറിയില്ല ) . everything seems to be going good for this lad , unless ഇനി ഫാസില്‍ ഒരു melodrama എഴുതി ഇവനെ നായകന്‍ ആക്കുമോ എന്നാണ് മറ്റൊരു പേടി..ധത് മതി എല്ലാം തിരുപ്പതി ആവാന്‍.... പഴനി ആണ്ടവ കാത്തു കൊള്ളനെ :P
ഞാന്‍ ഈ ടൈപ്പ് ചെയ്യുന്ന നേരം കൊണ്ട്, വിഗ് വെയ്ച്ചില്ല എന്ന പേരില്‍ ചിലപ്പോള്‍ ഫഹദിനെ അമ്മ വിലക്കും, മാക്ട മുടക്കും , ലാല്‍ & മമ്മുട്ടി ഫാന്‍സ് മുട്ട് മടക്കും (ഇവര്‍ക്ക് എന്തും ആവാല്ലോ ) അങ്ങനെ പലതും സംഭവിക്കും...അങ്ങനെ എല്ലാം സംഭവിക്കും വരെ ഫഹദ് ആണ് താരം..ഫഹദ് മാത്രം :)
ജയ് ഫഹദ് !! ജയ് ഗുരുവായൂരപ്പാ !!
No comments:
Post a Comment