Pages

Sunday, September 30, 2012

ഒരു ഫേസ്ബുക്ക്‌ ഭക്തി പ്രഭാഷണം

രാവിലെ എണീറ്റതും ചായയുടെ കൂടെ മാതൃഭൂമി ആയിരുന്നെങ്കില്‍ ഇന്ന് അത് ഫേസ്ബുക്ക്‌ updates or news feed ആണ്. ആരൊക്കെ എന്തൊക്കെ ചെയ്യുന്നു , ഏതു ഹോട്ടലില്‍ പോകുന്നു, ഇന്ന് ആരുടെ പിറന്നാള്‍ ആണ് അങ്ങനെ അങ്ങനെ കുറെ കൊച്ചു കൊച്ചു വിശേഷങ്ങള്‍.... ഇതിനിടയില്‍ കുറച്ചു ഗോസ്സിപ്പ് , ചൊറിച്ചില്‍, കുതികാല്‍ വെട്ടു അങ്ങനെ മലയാളി മക്കളുടെ ഫെവേരെറ്റ് ഐറ്റംസ് വേറെ.

പതിവ് തെറ്റിക്കാതെ കബീരിക്ക  ലോകത്ത് മുസ്ലിങ്ങള്‍ക്ക്‌ എതിരെ നടക്കുന്ന എല്ലാ ഫോട്ടോ , പത്രകുറിപ്പ്, സംഭാഷണം  എന്നിവ ശേഖരിച്ചു എത്തിക്കും. അത് കണ്ടു desp ആയി ഇങ്ങനെ ഉണ്ടോ മനുഷ്യര്‍ എന്ന് വിചാരിച്ചു കുളിക്കാന്‍ കേറും. കുളി കഴിഞ്ഞു breakfast ആയില്ല... അപ്പോളേക്കും JK മുസ്ലിങ്ങള്‍ ഹിന്ദുക്കളെ ഇല്ലാതാക്കും ആ ദിവസം ദൂരെ അല്ല എന്ന് പറഞ്ഞു കുറെ പോസ്റ്റും. ഇത് രണ്ടിനും മുറ തെറ്റിക്കാണ്ടേ കുറെ സഖാക്കള്‍ മുദ്രാവാക്യങ്ങളും ആയി എത്തി. "മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി"   .ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും! കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണെങ്കില്‍  ഫേസ്ബുക്ക്‌  ദൈവങ്ങളുടെ സ്വന്തം നാടായി മാറി എന്ന് അതോടെ മനസ്സില്‍ ആക്കും. പിരിവുകാരെ പേടിച്ച പട്ടിയെ വാങ്ങുന്ന വീട്ടുടമയെ പോലെ ഞാന്‍ അവര്‍ എല്ലാവരെയും hide ചെയ്തു മെല്ലെ തടി ഊരും.  ഹ്ഹാ കഴിഞ്ഞില്ല !!(in mg soman style ) എരി തീയില്‍ എണ്ണ philosophy സ്വന്തമാക്കിയ കുറെ atheist ജാഡ തെണ്ടികള്‍ വരുന്നതോടെ 'ഹായ് പൂര്‍ത്തി ആയി '. Secularist കളിക്കുന്ന മലയാളീ ഉള്ളിന്‍റെ ഉള്ളില്‍ ഒരു A  ക്ലാസ്സ്‌ വര്‍ഗീയവാധി ആണെന്ന് നമ്മള്‍ ദുഖത്തോടെ മനസ്സില്‍ ആക്കും.

കത്തനാരും, സ്വാമിജിയും , ഹാജിയാരും  തട്ടി വിടുന്ന  ഉപദേശങ്ങള്‍ share ചെയ്തു ഭക്തിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ പലര്‍ക്കും ഉറക്കം വരുന്നില്ല ... വരില്ല. ഇത്തരം show off ഭക്തിക്കാരെ പലരും ഉള്ളിന്‍റെ ഉള്ളില്‍ isolate ചെയ്തു തുടങ്ങുന്നു എന്നവര്‍ അറിയുന്നില്ല . ഒരു മതത്തിലെ വിശ്വാസം അടിച്ചു ഏല്‍പ്പിക്കുമ്പോള്‍ തന്നെ that defeats the pious intent എന്ന് വിശ്വസിക്കുന്നവര്‍  ആണ് നമ്മളില്‍ പലരും. So what is the purpose behind this? നിങ്ങടെ ദൈവം എത്ര വലിയവന്‍ ആണെങ്കിലും തന്നെ അവന്‍റെ സ്ഥാനം ഫേസ്ബുക്കില്‍ അല്ല നിങ്ങളുടെ മനസ്സില്‍ ആണ്. ഞാന്‍ ഈ പറഞ്ഞ പല ഉദാഹരണങ്ങളിലെ പലരും എന്‍റെ പ്രിയ സുഹൃത്തുക്കളും ബന്ധുക്കളും ആണ്. Its nothing personal against you all , Its my humble request.

അടികുറിപ്പ് :  ഞാന്‍ ഇത് ഇവിടെ ഷെയര്‍ ചെയ്യും നിനക്ക് വേണമെങ്കില്‍ വായിക്കാം അല്ലേങ്കില്‍ കളഞ്ഞിട്ടു പോകാം എന്ന mentality  ആണേല്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല...അങ്ങനെ ഉള്ളവര്‍ക്കും ഈ പോസ്റ്റ്‌ പുട്ട് പോലെ അങ്ങ് കളഞ്ഞിട്ടു പോകാം. ഈ പോസ്റ്റ്‌ എഴുതാന്‍ പ്രചോദനം ആയതു രാജേഷേട്ടന്‍ ഇട്ട ഒരു സ്റ്റാറ്റസ് ആണ് something like this. 'Because of God, i think i have to quit facebook'. ഞാന്‍ പറയാന്‍ ആഗ്രഹിച്ച അതെ വാക്കുകള്‍..
1 comment:

priyamukhi said...

facebook has become a society in itself with its code of conduct, where we have to show our conformity for acceptance. You like my photo , i will like your photo. I have to tell how many pegs i drank so that my drinking friends will like me more. you have to tell how many temples/churches you visited so that you warm a hundred bhakt relatives alias facebook friends. Every business is on facebook why not Bhakti alone??..Oh yous till consider it among another league??

Love to hear what you think!
[Facebook Comment For Blogger]