Pages

Thursday, November 29, 2012

My First Tattoo Experience


The best thing about every tattoo is that it has a story to tell. You never just walk into a tattoo parlor and get the image of a person, god or some sacred words inscribed on your body forever. And neither can you make your mind after a few hours of window shopping session and get yourself inked. But having said that still a big majority amongst us have their own inhibition towards tattoos. And that too even after all that thought process Tattoo is still a big Taboo in our society. Tattoos make people apprehensive and some avoid it thinking about the excruciating pain one has to go through.


 Personally I am a big aficionado on Tattoo as an art. I would just stare at that girl for an extra minute (wink) who dons a tattoo on her. Yes, definitely a turn on. But at the same time hate those few who have inked each and every part of their body. I guess anything over the limit makes it that ineffective. Anyhow, I made this epic decision to get myself a tattoo somewhere in biceps or forearms. And my researches were primarily on Hindu Gods, Sanskrit verses, Chinese symbols etc. But later I found out that , the ever picky grumpy me started hating each design. And more over some of the designs did not make any sense to me personally.  


Though they were fantastic designs to show off but at a personal level of intimacy they fired blanks.And that is where I zeroed down into my wife's name on my forearm. Once I finalized that, the easier part was to find a proper literal to depict her name. Luckily there are umpteen websites which provide such creative art forms. And with little bit of my inner creativity I drew out this particular design. Yes!! Now I could say its something I relate to and I am a big part of. The toughest part was to hide this whole plan from my wife. She knew am a big tattoo buff. But never ever will she agree her name on my hand. 

With all this in my mind I walked into Agaru Tattoos here in Wilmington , Delaware. Ok, the big question is how would you pick a tattoo parlor? Well the simplest answer is research. A simple search in google will provide you the nearest tattoo centers. Make sure you go through their previous work, awards & recognition's are always better, reviews from previous customers always provide you their line of work. And fire a few questions to the tattoo parlor, their specific answer will help you decide. It definitely helped me. Tommy from Agaru responded to my query on design, proposed cost, slot availability etc.
   
      On Nov 17th 2012 around 12 noon I walked into Agaru. All in all it was a cherished experience as the Agaru crew helped me get pass the initial jitters and get into the job right away. Filled up some forms and submitted my proof of ID. All set to walk into Tommy's Clinic or Pod as they call it. As you can see from the pics below, its an interesting art form. Tommy even got one of his colleague to take our pictures at regular intervals. To ease my tensions, he kept engaging in some interesting conversations as well.  

Any Pain?? Hmm a pain somewhere in between a 'mosquito bite' and 'honey bee sting'. That's best is how I can relate to it. And as some have asked me already 'There are 'NO pain killer Injections\Tablets' involved in this whole episode. Its a walk in the park compared to many other things that we go through. And for under $100 we wrapped this thing up completely (Yeah my Indian genes made sure I bargain even the last dollar) . A few tattoo maintenance instructions on how to take care the tattoo and I am all done here.


To all those people interested in getting a tattoo done, don't wait any longer.
Go get it done!!!
May this post inspire at least a few of you out there :)









Sunday, November 18, 2012

എന്തരോ മഹാനുബാവുലൂ ??

എട്ടില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു , മണപുള്ളികാവില്‍ ശാന്തി കൃഷ്ണയുടെ ഡാന്‍സ് ഉണ്ടെന്നു അറിഞ്ഞു. ഓള്‍ പാലക്കാട്‌ ശാന്തി കൃഷ്ണ ഫാന്‍സ്‌ അസോസിയേഷന്‍ ഫൌണ്ടേര്‍ കം ഏക മെമ്പര്‍ ആയ ഞാന്‍ പോകാതെ ഇരിക്കാന്‍ പറ്റുമോ ?? അങ്ങനെ 10-15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയപ്പോള്‍ അവിടെ ഒരു വന്‍ ജനകൂട്ടം . പുതിയ സൈക്കിള്‍ ആരെങ്കിലും അടിച്ചു മാറ്റുമോ എന്ന് പേടിച്ചു ഒന്നും കാണാന്‍ പറ്റാണ്ടെ തിരിച്ചു വീട്ടിലേക്കു വിട്ടു. അതാണ്‌ ഞാന്‍ കാണാന്‍ ആഗ്രഹിച്ച ഒരേ ഒരു ഡാന്‍സ് അത്രയേ ഉള്ളു അതിനെ കുറിച്ച് എനിക്ക് പറയാന്‍ അറിയാവുന്നതും. പിന്നെ കോളേജ് , കല്‍‌പാത്തി രതോല്സവം, അമ്പല പരിപാടികളില്‍ ഡാന്‍സ് കളിക്കുന്ന കുട്ടികളെ വായ നോക്കാന്‍ പോകുന്നതില്‍ അപ്പുറം . ഈ ഡാന്‍സ് ഒക്കെ എന്ത് ?? അതായിരുന്നു പൊതുവേ ഒരു ലൈന്‍ .

അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം ഭാര്യ പറയുന്നത് അടുത്ത ഡെലാവേര്‍ ദിവാലി ഫെസ്ടിവലിന് അവളും കൂട്ടരും കൂടെ ഒരു ഡാന്‍സ് കളിയ്ക്കാന്‍ പോകുന്നു എന്ന് . എന്തായാലും ഇതും ഒന്ന് കണ്ടേക്കാം എന്ന് കരുതി . അങ്ങനെ അവളും ചേച്ചിമാരും കൂടെ പ്രാക്ടീസ് ആയി , പ്രിപറേഷന്‍ ആയി ഒന്നും പറയണ്ടാ ആകെ ബിസി ആയി പോയി. ഊണിലും ഉറക്കത്തിലും അതായി ഇപ്പോള്‍ ചിന്ത . ആഹാരത്തില്‍ ഉപ്പ് കൂടിയത് വരെ 'my mind is obsessed about dance ' എന്ന് ഇവള്‍ പറഞ്ഞു കളയുമോ എന്നായി പേടി. പിന്നെ പോരാത്തതിനു ചില്ലറ insecurities . 'ഇനി ഞാന്‍ കാരണം ഡാന്‍സ് കുളമാവുമോ ഏട്ടാ ??'. ഇതിനു ഉത്തരം പറയുന്നത് വളരെ സൂക്ഷിച്ചു വേണം , കാരണം ഇവള്‍ expect ചെയ്യുന്ന answer കിട്ടും വരെ ചോദ്യം പല ഫോര്‍മാറ്റില്‍ വീണ്ടും വീണ്ടും വന്നു കൊണ്ടേ ഇരിക്കും. കൃഷ്ണ നീയെ രക്ഷ .

അങ്ങനെ D-day വന്നു . ഇവള്‍ക്ക് ഇവിടെ രാവിലെ തൊട്ടു വല്ലാത്തൊരു .പരവേശം . ഫോണില്‍ മെസ്സേജ് അയക്കുന്നു, കാള്‍ ചെയ്യുന്നു. ഡാന്‍സിനു വാടകയ്ക്ക് എടുത്ത ഡ്രസ്സ്‌ തിരിച്ചു മറിച്ചും നോക്കുന്നു. make-up കിറ്റ്‌ ഡബിള്‍ ചെക്ക്‌ ചെയ്യുന്നു. ആകെ ബഹളം മൂര്‍ദ്ധന്യത്തില്‍ എത്തി . കോലം കെട്ടി അങ്ങനെ പോകാന്‍ കാറില്‍ കേറുമ്പോള്‍ എനിക്കും കുറെ instructions , എങ്ങനെ ഫോട്ടോ എടുക്കണം എന്നതിനെ കുറിച്ച്. സംഭവ സ്ഥലത്ത് എത്തി ഇവളും കൂട്ടരും ഗ്രീന്‍ റൂമില്‍ കേറിയതും ഞാന്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു സ്ഥലം അന്യേഷിച്ചു നടന്നു. എന്നെ പോലെ തന്നെ മറ്റു കുറെ ഭര്‍ത്താക്കന്മാരും കയ്യില്‍ പുട്ടുകുറ്റിയും പിടിച്ചു നില്‍പ്പുണ്ടായിരുന്നു . എന്ട്രന്‍സ് പരീക്ഷയ്ക്ക് സീറ്റ്‌ കിട്ടുന്ന പോലെ സന്തോഷം ആയിരുന്നു ഒരു സ്പോട്ട് കിട്ടിയപ്പോള്‍.. . പക്ഷെ ചില സാങ്കേതിക തകരാര്‍ മൂലം അവിടെ നിന്ന്  മാറേണ്ടി വന്നു.

സ്റ്റേജ്ഫ്രണ്ട് തന്നെ ആണ് ബെസ്റ്റ് സ്പോട്ട് എന്ന് നിരൂവിച്ചു ഞാന്‍ നേരെ ചെന്ന് സ്ഥലം പിടിച്ചു. പക്ഷെ അവിടെയും കുത്തക മുതലാളിമാര്‍ ട്രൈപോഡ് ഒക്കെ സെറ്റപ്പ് ആക്കി വെച്ചിരിക്കുന്നു. പിന്നെ ഒരു അണ്ണന്‍ ഇടക്കെ ഇടക്കെ എന്‍റെ ക്യാമറയുടെ മുന്നില്‍ കറക്റ്റ് ആയി വന്നു നില്‍ക്കും. ഈശ്വര ഇവന്‍റെ ഒക്കെ പിന്നാമ്പുറം കാണാന്‍ ആവും എന്‍റെ വിധി. 'hello sir , could you please sit down ?' എന്ന് ഞാന്‍ താഴ്മയായി അപേക്ഷിച്ചു . അവന്‍ അതു തീരെ ബോധിച്ചില്ല എന്ന് തോന്നുന്നു , എന്നെ ഒരു ലുക്ക്‌ വിട്ടിട്ടു അവന്‍ അവിടെ കുത്തി ഇരുന്നു. അങ്ങനെ കടിപിടി കൂടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുറച്ചു ഫോട്ടോ ഒക്കെ എടുത്തു .

തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ഫോട്ടോ കണ്ട  ഭാര്യയുടെ കമന്റ്റ് 'ശബ്ബുവിനു ഫോട്ടോ എടുക്കാന്‍ അറിയില്ല , മോഡ് മാറ്റി നോക്കാം ആയിരുന്നു ' എന്ന് . സര്‍വേശ്വര നീ ഇതൊന്നും കാണുന്നില്ലേ?? എന്തിനീ പരീക്ഷണം ?? ചങ്ക് പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവ് എന്നെങ്കിലും പറയണ്ടേ ??

Balasaheb moves on..

Balasaheb Thackeray passed away yesterday and thus leaves us a big void in our country's democracy. A small faction of people hated him and preferred to subject him as a right wing leader instead of being a mass leader from mumbai. Yes he was a staunch supporter of the Maharastrian Manoos and would fight with tooth and nail on warding off Anti-Hindu elements. But every community and society brings up that social leader who stands up for his people and fight for them. I admire Balasahebji for not only being that peripheral figure in Indian Politics but also for his stance on protecting the nation. In these days of soft speaking back stabbing politicians we had a tough talking 'i-do-what-i-say' sort of leader. His idea of uniting people across religion was based on ethics and not by blind faith, but still with a predominant Hindu agenda.

He was once named among the top 10 powerful personalities in our country. And silently known as a man who could bring Mumbai to a stand still. Having said all this there is pros and cons in being Bal Thackeray. From a cartoonist to a reporter to an editor to a politician. The ride has been always an uphill but held together by his ethos and nationalism. His views were not easily digested by the soft spoken secularism feigning Indians. And were always polarised and provided fiesty headlines in the media. But he was not going to buckle under pressure and kept going on with his hammering views. I wouldn't say we must preach each and every words he publicized but I admired the charisma in him to speak out his mind. He spoke for the majority and knew exactly what he wanted for them.

Balasaheb's death is an irreparable loss in every manner and with Uddhav and Raj Thackeray left to fight it over for supremacy. But as well all know both of them cannot fill the shoes of Balasaheb. Indian Politics lost its own Vito Corleone and you wont get a Godfather like him every day its much more rarer than a Halley's comet to be precise.

BalaSaheb! May his soul Rest in Peace.

Wednesday, November 7, 2012

ഒബാമാനന്ദന്‍ vs റോമ്നിചാണ്ടി

നാട്ടില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിന്‌ പോലും പോവാത്ത നമ്മളില്‍ ചിലര്‍ ഒബാമ വേണോ റോമ്നി വേണോ എന്ന ആശങ്കയില്‍ ആണ്. സ്വന്തം ജില്ലയിലെ MP ഏതു പാര്‍ട്ടി ആണെന്നോ അവരുടെ നയം എന്താണെന്നോ നമുക്ക് അറിയില്ല. പക്ഷെ ഒബാമയുടെ foreign policy അതിനെ കുറിച്ച് ഒരു പ്രസംഗം നടത്താന്‍ വരെ ഏവരും തയ്യാര്‍.. . .ഓഫീസില്‍ കോഫി ബ്രേക്കിന് പോവുമ്പോള്‍ ചില ദെസിസിന്റെ (desi ) വര്‍ത്തമാനം കേട്ടാല്‍ ഇവന്‍റെ മടിയില്‍ ഇരുന്നാണ് ഒബാമ മാമു ഉണ്ണുന്നത് എന്ന് തോന്നി പോകും. അമേരിക്ക-ക്കാരന് ഇല്ലാത്ത കൃമി കടി ആണ് ഇവരുടെ ഒക്കെ മൂട്ടില്‍....... . ഇവിടെ തെലുഗു population കൂടി വരുന്നത് കൊണ്ട് ഇനി ആന്ധ്രയില്‍ election വേണ്ടി വരുമോ എന്ന് തമാശക്ക് ചോദിച്ചപ്പോ അവന്‍റെ മട്ടും ഭാവവും മാറി. കളി മലയാളിയോടോ?? ബ്ലാടി ഫൂള്‍ !!

സത്യത്തില്‍ ഇവിടുത്തെ election ഒന്നാന്തരം ബോര്‍ ആണ്. കൊട്ടും സൂട്ടും ഇട്ടു debate എന്ന പേരില്‍ കുറെ കോമാളിത്തരം കാണിക്കും . debate കഴിഞ്ഞാല്‍ ടീ .വീയില്‍  അതിലും വലിയ debate . ചരക്കു പെമ്പിള്ളേര്‍ കടിച്ചാല്‍ പൊട്ടാത്ത electoral equations എടുത്തിട്ട് ചാമ്പും. നമ്മുടെ നാട്ടില്‍ വര്‍ഗീയത ആണെങ്കില്‍ ഇവിടെ തൊലിയുടെ നിറം, കുടുംബ മഹിമ  എന്നിവ ആണ് നോക്കുന്നത്. നാട്ടിലെ പോലെ തന്നെ ആരും public ആയി പറയാറില്ല പക്ഷെ 'its all decided well ahead '. പല states കാലങ്ങള്‍ ആയി ഒരു പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുത്രേ . പിന്നെ എന്തിനാണ് ഇവിടെ ഒരു election ?? നേരത്തെ 'പാസ്സ്' എന്ന് പറഞ്ഞാല്‍ പോരെ ??  ഇപ്പൊ മലമ്പുഴ എന്നൊക്കെ പോലെ. ആര് നിന്നിട്ടും കാര്യമില്ല "ഞമ്മണ്ട വോട്ടു കൊക്കിക്ക്" . ഏകദേശം അത് പോലെ. പിന്നെ ചില states അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കും (swing states ). ചില കേരള കോണ്‍ഗ്രസ്‌--കാരെ പോലെ. അവരാണ് അവിടെയും ഇവിടെയും താരങ്ങള്‍... .! ..... ലീഗുകാര്‍ക്ക് അറേബ്യയില്‍ നിന്നും കുഴല്‍പണം വരുന്നു അവര്‍ അത് വോട്ടു പിടിക്കാന്‍ ഉപയോഗിക്കുന്നു എന്ന്‍ പണ്ട് മുതല്‍ക്കേ ഒരു പരാതി നമ്മുടെ നാട്ടില്‍ ഉണ്ട്. പേടിക്കേണ്ട ഇവിടെയും ഉണ്ട് അങ്ങനത്തെ പരിപാടി . പേര് മാത്രം വേറെ , ഇവിടെ അതിനെ 'fund raiser ' എന്നൊക്കെ പറയും . അങ്ങനത്തെ ഒരു fund raising ഡിന്നറിനു പ്ലേറ്റിനു $5000 വരെ കൊടുക്കേണ്ടി വരും. ലീഗുകാര്‍ ഇനി നാട്ടില്‍ ബിരിയാണി മേള നടത്തി കാശ് കൊയ്യണം എന്നെ ഞാന്‍ പറയു. പിന്നെ 5 അല്ല 50 മന്ത്രി വരെ 'അനക്ക് ' തന്നെ . ബി.ജെ.പി കാരെ പോലെ ഇവിടെ കാര്യ പരിപാടികള്‍ ഒന്നും ഇല്ലാത്ത libertarians ഉണ്ടെന്നു ആണ് കേള്‍വി. അവരെ ആരും കണ്ടിട്ടില്ല (ഇവിടെ പിന്നെ കയ്യില്‍ കാവി ചരട് ഒരു ഫാഷന്‍ ആയിട്ടില്ല താനും )പക്ഷെ കാര്യത്തോട് അടുക്കുമ്പോ നാട്ടിലെ അതെ പോലെ അവര്‍ വോട്ടു തരം പോലെ മാറ്റി കുത്തും. ഈ മനുഷ്യരുടെ ഒരു കാര്യം , സംഭവം ഭൂമിയുടെ രണ്ടു ദിക്കില്‍ ആണെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ എല്ലാം കണക്കാ .

പൊതുവേ ഇന്ത്യക്കാര്‍ക്ക് പ്രിയം ഒബാമയോട് ആണ്. കാരണം ചോദിച്ചാല്‍ ബബ്ബബ..ബബ്ബബ്ബ  ആണെങ്കിലും ഓന്‍ ആണ് ഇവിടെ ഫുള്‍ സപ്പോര്‍ട്ട് . ഗ്രീന്‍ കാര്‍ഡ്‌ , വിസ , പച്ച നോട്ട്, ഡോളര്‍ റേറ്റ് ഇതൊക്കെ ആണ് മെയിന്‍ റീസണ്‍ . അത് ആര് വന്നാലും ഏകദേശം ഒരുപോലെ ആണ്. പക്ഷെ പുറമേ പറയുമ്പോ 'he is an intelligent , articulate and well read person ' ഇതാണ് cliched statement . ഇതിന്‍റെ പകുതി ചൂട് നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ ഗാന്ധിവീട്ടിലെ മക്കള്‍ നമ്മളെ ഇങ്ങനെ ചൂഷണം ചെയ്യില്ലായിരുന്നു.

ഭഗവാന്‍ തേരി മായ !!!