എട്ടില്‍ പഠിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു , മണപുള്ളികാവില്‍ ശാന്തി കൃഷ്ണയുടെ ഡാന്‍സ് ഉണ്ടെന്നു അറിഞ്ഞു. ഓള്‍ പാലക്കാട് ശാന്തി കൃഷ്ണ ഫാന്‍സ് അസോസിയേഷന്‍ ഫൌണ്ടേര്‍ കം ഏക മെമ്പര്‍ ആയ ഞാന്‍ പോകാതെ ഇരിക്കാന്‍ പറ്റുമോ ?? അങ്ങനെ 10-15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി എത്തിയപ്പോള്‍ അവിടെ ഒരു വന്‍ ജനകൂട്ടം . പുതിയ സൈക്കിള്‍ ആരെങ്കിലും അടിച്ചു മാറ്റുമോ എന്ന് പേടിച്ചു ഒന്നും കാണാന്‍ പറ്റാണ്ടെ തിരിച്ചു വീട്ടിലേക്കു വിട്ടു. അതാണ് ഞാന്‍ കാണാന്‍ ആഗ്രഹിച്ച ഒരേ ഒരു ഡാന്‍സ് അത്രയേ ഉള്ളു അതിനെ കുറിച്ച് എനിക്ക് പറയാന്‍ അറിയാവുന്നതും. പിന്നെ കോളേജ് , കല്‍പാത്തി രതോല്സവം, അമ്പല പരിപാടികളില്‍ ഡാന്‍സ് കളിക്കുന്ന കുട്ടികളെ വായ നോക്കാന്‍ പോകുന്നതില്‍ അപ്പുറം . ഈ ഡാന്‍സ് ഒക്കെ എന്ത് ?? അതായിരുന്നു പൊതുവേ ഒരു ലൈന്‍ .
അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഒരു ദിവസം ഭാര്യ പറയുന്നത് അടുത്ത ഡെലാവേര്‍ ദിവാലി ഫെസ്ടിവലിന് അവളും കൂട്ടരും കൂടെ ഒരു ഡാന്‍സ് കളിയ്ക്കാന്‍ പോകുന്നു എന്ന് . എന്തായാലും ഇതും ഒന്ന് കണ്ടേക്കാം എന്ന് കരുതി . അങ്ങനെ അവളും ചേച്ചിമാരും കൂടെ പ്രാക്ടീസ് ആയി , പ്രിപറേഷന്‍ ആയി ഒന്നും പറയണ്ടാ ആകെ ബിസി ആയി പോയി. ഊണിലും ഉറക്കത്തിലും അതായി ഇപ്പോള്‍ ചിന്ത . ആഹാരത്തില്‍ ഉപ്പ് കൂടിയത് വരെ 'my mind is obsessed about dance ' എന്ന് ഇവള്‍ പറഞ്ഞു കളയുമോ എന്നായി പേടി. പിന്നെ പോരാത്തതിനു ചില്ലറ insecurities . 'ഇനി ഞാന്‍ കാരണം ഡാന്‍സ് കുളമാവുമോ ഏട്ടാ ??'. ഇതിനു ഉത്തരം പറയുന്നത് വളരെ സൂക്ഷിച്ചു വേണം , കാരണം ഇവള്‍ expect ചെയ്യുന്ന answer കിട്ടും വരെ ചോദ്യം പല ഫോര്‍മാറ്റില്‍ വീണ്ടും വീണ്ടും വന്നു കൊണ്ടേ ഇരിക്കും. കൃഷ്ണ നീയെ രക്ഷ .
അങ്ങനെ D-day വന്നു . ഇവള്‍ക്ക് ഇവിടെ രാവിലെ തൊട്ടു വല്ലാത്തൊരു .പരവേശം . ഫോണില്‍ മെസ്സേജ് അയക്കുന്നു, കാള്‍ ചെയ്യുന്നു. ഡാന്‍സിനു വാടകയ്ക്ക് എടുത്ത ഡ്രസ്സ് തിരിച്ചു മറിച്ചും നോക്കുന്നു. make-up കിറ്റ് ഡബിള്‍ ചെക്ക് ചെയ്യുന്നു. ആകെ ബഹളം മൂര്‍ദ്ധന്യത്തില്‍ എത്തി . കോലം കെട്ടി അങ്ങനെ പോകാന്‍ കാറില്‍ കേറുമ്പോള്‍ എനിക്കും കുറെ instructions , എങ്ങനെ ഫോട്ടോ എടുക്കണം എന്നതിനെ കുറിച്ച്. സംഭവ സ്ഥലത്ത് എത്തി ഇവളും കൂട്ടരും ഗ്രീന്‍ റൂമില്‍ കേറിയതും ഞാന്‍ ഫോട്ടോ എടുക്കാന്‍ പറ്റിയ ഒരു സ്ഥലം അന്യേഷിച്ചു നടന്നു. എന്നെ പോലെ തന്നെ മറ്റു കുറെ ഭര്‍ത്താക്കന്മാരും കയ്യില്‍ പുട്ടുകുറ്റിയും പിടിച്ചു നില്‍പ്പുണ്ടായിരുന്നു . എന്ട്രന്‍സ് പരീക്ഷയ്ക്ക് സീറ്റ് കിട്ടുന്ന പോലെ സന്തോഷം ആയിരുന്നു ഒരു സ്പോട്ട് കിട്ടിയപ്പോള്‍.. . പക്ഷെ ചില സാങ്കേതിക തകരാര്‍ മൂലം അവിടെ നിന്ന് മാറേണ്ടി വന്നു.
സ്റ്റേജ്ഫ്രണ്ട് തന്നെ ആണ് ബെസ്റ്റ് സ്പോട്ട് എന്ന് നിരൂവിച്ചു ഞാന്‍ നേരെ ചെന്ന് സ്ഥലം പിടിച്ചു. പക്ഷെ അവിടെയും കുത്തക മുതലാളിമാര്‍ ട്രൈപോഡ് ഒക്കെ സെറ്റപ്പ് ആക്കി വെച്ചിരിക്കുന്നു. പിന്നെ ഒരു അണ്ണന്‍ ഇടക്കെ ഇടക്കെ എന്‍റെ ക്യാമറയുടെ മുന്നില്‍ കറക്റ്റ് ആയി വന്നു നില്‍ക്കും. ഈശ്വര ഇവന്‍റെ ഒക്കെ പിന്നാമ്പുറം കാണാന്‍ ആവും എന്‍റെ വിധി. 'hello sir , could you please sit down ?' എന്ന് ഞാന്‍ താഴ്മയായി അപേക്ഷിച്ചു . അവന്‍ അതു തീരെ ബോധിച്ചില്ല എന്ന് തോന്നുന്നു , എന്നെ ഒരു ലുക്ക് വിട്ടിട്ടു അവന്‍ അവിടെ കുത്തി ഇരുന്നു. അങ്ങനെ കടിപിടി കൂടി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുറച്ചു ഫോട്ടോ ഒക്കെ എടുത്തു .
തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ ഫോട്ടോ കണ്ട ഭാര്യയുടെ കമന്റ്റ് 'ശബ്ബുവിനു ഫോട്ടോ എടുക്കാന്‍ അറിയില്ല , മോഡ് മാറ്റി നോക്കാം ആയിരുന്നു ' എന്ന് . സര്‍വേശ്വര നീ ഇതൊന്നും കാണുന്നില്ലേ?? എന്തിനീ പരീക്ഷണം ?? ചങ്ക് പറിച്ചു കാണിച്ചാല്‍ ചെമ്പരത്തി പൂവ് എന്നെങ്കിലും പറയണ്ടേ ??

1 comment:
Ha Ha.... Good one :). Mode maattan pattatha bharthakkanmarkku ippol valya demand illa ennanu kelvi ! ;)
Post a Comment