നാട്ടില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് പോലും പോവാത്ത നമ്മളില്‍ ചിലര്‍ ഒബാമ വേണോ റോമ്നി വേണോ എന്ന ആശങ്കയില്‍ ആണ്. സ്വന്തം ജില്ലയിലെ MP ഏതു പാര്‍ട്ടി ആണെന്നോ അവരുടെ നയം എന്താണെന്നോ നമുക്ക് അറിയില്ല. പക്ഷെ ഒബാമയുടെ foreign policy അതിനെ കുറിച്ച് ഒരു പ്രസംഗം നടത്താന്‍ വരെ ഏവരും തയ്യാര്‍.. . .ഓഫീസില്‍ കോഫി ബ്രേക്കിന് പോവുമ്പോള്‍ ചില ദെസിസിന്റെ (desi ) വര്‍ത്തമാനം കേട്ടാല്‍ ഇവന്‍റെ മടിയില്‍ ഇരുന്നാണ് ഒബാമ മാമു ഉണ്ണുന്നത് എന്ന് തോന്നി പോകും. അമേരിക്ക-ക്കാരന് ഇല്ലാത്ത കൃമി കടി ആണ് ഇവരുടെ ഒക്കെ മൂട്ടില്‍....... . ഇവിടെ തെലുഗു population കൂടി വരുന്നത് കൊണ്ട് ഇനി ആന്ധ്രയില്‍ election വേണ്ടി വരുമോ എന്ന് തമാശക്ക് ചോദിച്ചപ്പോ അവന്‍റെ മട്ടും ഭാവവും മാറി. കളി മലയാളിയോടോ?? ബ്ലാടി ഫൂള്‍ !!
സത്യത്തില്‍ ഇവിടുത്തെ election ഒന്നാന്തരം ബോര്‍ ആണ്. കൊട്ടും സൂട്ടും ഇട്ടു debate എന്ന പേരില്‍ കുറെ കോമാളിത്തരം കാണിക്കും . debate കഴിഞ്ഞാല്‍ ടീ .വീയില്‍ അതിലും വലിയ debate . ചരക്കു പെമ്പിള്ളേര്‍ കടിച്ചാല്‍ പൊട്ടാത്ത electoral equations എടുത്തിട്ട് ചാമ്പും. നമ്മുടെ നാട്ടില്‍ വര്‍ഗീയത ആണെങ്കില്‍ ഇവിടെ തൊലിയുടെ നിറം, കുടുംബ മഹിമ എന്നിവ ആണ് നോക്കുന്നത്. നാട്ടിലെ പോലെ തന്നെ ആരും public ആയി പറയാറില്ല പക്ഷെ 'its all decided well ahead '. പല states കാലങ്ങള്‍ ആയി ഒരു പാര്‍ട്ടിക്ക് മാത്രമേ വോട്ട് ചെയ്യുത്രേ . പിന്നെ എന്തിനാണ് ഇവിടെ ഒരു election ?? നേരത്തെ 'പാസ്സ്' എന്ന് പറഞ്ഞാല്‍ പോരെ ?? ഇപ്പൊ മലമ്പുഴ എന്നൊക്കെ പോലെ. ആര് നിന്നിട്ടും കാര്യമില്ല "ഞമ്മണ്ട വോട്ടു കൊക്കിക്ക്" . ഏകദേശം അത് പോലെ. പിന്നെ ചില states അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിക്കും (swing states ). ചില കേരള കോണ്‍ഗ്രസ്--കാരെ പോലെ. അവരാണ് അവിടെയും ഇവിടെയും താരങ്ങള്‍... .! ..... ലീഗുകാര്‍ക്ക് അറേബ്യയില്‍ നിന്നും കുഴല്‍പണം വരുന്നു അവര്‍ അത് വോട്ടു പിടിക്കാന്‍ ഉപയോഗിക്കുന്നു എന്ന്‍ പണ്ട് മുതല്‍ക്കേ ഒരു പരാതി നമ്മുടെ നാട്ടില്‍ ഉണ്ട്. പേടിക്കേണ്ട ഇവിടെയും ഉണ്ട് അങ്ങനത്തെ പരിപാടി . പേര് മാത്രം വേറെ , ഇവിടെ അതിനെ 'fund raiser ' എന്നൊക്കെ പറയും . അങ്ങനത്തെ ഒരു fund raising ഡിന്നറിനു പ്ലേറ്റിനു $5000 വരെ കൊടുക്കേണ്ടി വരും. ലീഗുകാര്‍ ഇനി നാട്ടില്‍ ബിരിയാണി മേള നടത്തി കാശ് കൊയ്യണം എന്നെ ഞാന്‍ പറയു. പിന്നെ 5 അല്ല 50 മന്ത്രി വരെ 'അനക്ക് ' തന്നെ . ബി.ജെ.പി കാരെ പോലെ ഇവിടെ കാര്യ പരിപാടികള്‍ ഒന്നും ഇല്ലാത്ത libertarians ഉണ്ടെന്നു ആണ് കേള്‍വി. അവരെ ആരും കണ്ടിട്ടില്ല (ഇവിടെ പിന്നെ കയ്യില്‍ കാവി ചരട് ഒരു ഫാഷന്‍ ആയിട്ടില്ല താനും )പക്ഷെ കാര്യത്തോട് അടുക്കുമ്പോ നാട്ടിലെ അതെ പോലെ അവര്‍ വോട്ടു തരം പോലെ മാറ്റി കുത്തും. ഈ മനുഷ്യരുടെ ഒരു കാര്യം , സംഭവം ഭൂമിയുടെ രണ്ടു ദിക്കില്‍ ആണെങ്കിലും ഉള്ളിന്‍റെ ഉള്ളില്‍ എല്ലാം കണക്കാ .
പൊതുവേ ഇന്ത്യക്കാര്‍ക്ക് പ്രിയം ഒബാമയോട് ആണ്. കാരണം ചോദിച്ചാല്‍ ബബ്ബബ..ബബ്ബബ്ബ ആണെങ്കിലും ഓന്‍ ആണ് ഇവിടെ ഫുള്‍ സപ്പോര്‍ട്ട് . ഗ്രീന്‍ കാര്‍ഡ് , വിസ , പച്ച നോട്ട്, ഡോളര്‍ റേറ്റ് ഇതൊക്കെ ആണ് മെയിന്‍ റീസണ്‍ . അത് ആര് വന്നാലും ഏകദേശം ഒരുപോലെ ആണ്. പക്ഷെ പുറമേ പറയുമ്പോ 'he is an intelligent , articulate and well read person ' ഇതാണ് cliched statement . ഇതിന്‍റെ പകുതി ചൂട് നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ ഗാന്ധിവീട്ടിലെ മക്കള്‍ നമ്മളെ ഇങ്ങനെ ചൂഷണം ചെയ്യില്ലായിരുന്നു.
ഭഗവാന്‍ തേരി മായ !!!

പൊതുവേ ഇന്ത്യക്കാര്‍ക്ക് പ്രിയം ഒബാമയോട് ആണ്. കാരണം ചോദിച്ചാല്‍ ബബ്ബബ..ബബ്ബബ്ബ ആണെങ്കിലും ഓന്‍ ആണ് ഇവിടെ ഫുള്‍ സപ്പോര്‍ട്ട് . ഗ്രീന്‍ കാര്‍ഡ് , വിസ , പച്ച നോട്ട്, ഡോളര്‍ റേറ്റ് ഇതൊക്കെ ആണ് മെയിന്‍ റീസണ്‍ . അത് ആര് വന്നാലും ഏകദേശം ഒരുപോലെ ആണ്. പക്ഷെ പുറമേ പറയുമ്പോ 'he is an intelligent , articulate and well read person ' ഇതാണ് cliched statement . ഇതിന്‍റെ പകുതി ചൂട് നമ്മുടെ നാട്ടില്‍ കാണിച്ചിരുന്നെങ്കില്‍ ഗാന്ധിവീട്ടിലെ മക്കള്‍ നമ്മളെ ഇങ്ങനെ ചൂഷണം ചെയ്യില്ലായിരുന്നു.
ഭഗവാന്‍ തേരി മായ !!!
1 comment:
അമേരിക്കയില്‍ ആര് വരുമെന്നത് ഇന്ത്യാക്കാരനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനം ആണ്. ഒബാമയുടെ നയങ്ങള്‍ നടപ്പാക്കി നമ്മുടെ നടുവ് വളഞ്ഞു നിലത്തു തൊട്ടിരിക്കുകയാണ്. റോംനി വന്നാല്‍ അതിനെന്തെങ്കിലും മാറ്റം വന്നാലോ എന്ന പേടിയാണ്.
Post a Comment