Pages

Wednesday, December 26, 2012

ടെല്‍മ ക്രിസ്മസ് 2012 (സ്വന്തം ലേഖകന്‍ )

 ടെലാവേര്‍ മലയാളീ അസോസിയേഷന്‍ (ടെല്‍മ) വക ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി  ഗാനമേള പരിപാടി led by ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സോമദാസ് . പോരാത്തതിനു ഡിന്നെരിനു  മട്ടണ്‍ ബിരിയാണി . വേറെ എന്ത് വേണം? ഒന്നും നോക്കിയില്ല കണ്ണും മൂടി ഒരു ഫാമിലി  ടിക്കറ്റ്‌ എടുത്തു .  4 മണിക്ക് തുടങ്ങാന്‍ ഇരുന്ന പരിപാടിക്ക് തറവാടികള്‍ ആയി ഞങ്ങള്‍ 4:30'നു  ലേറ്റ്  ആയി  എത്തി. As per മലയാളീ timing ഞങ്ങള്‍ 1 മണിക്കൂര്‍ നേരത്തെ ആണ് അത് കൊണ്ട് പേടിക്കാന്‍ ഇല്ല .  അക്കരകാഴ്ചകള്‍  പ്രോഗ്രാമിനെ ഓര്‍മ പെടുത്തും വിധം കുറെ ചേട്ടായിമാര്‍ കൊട്ടും സൂട്ടും ഇട്ടു നില്‍പ്പുണ്ടായിരുന്നു പോരാത്തതിനു നെഞ്ചത്ത് വലിയൊരു ബാഡ്ജും . നാട്ടില്‍ കമ്മിറ്റി മെമ്പര്‍മാര്‍ നാട്ടുകാരെ കാണിക്കാന്‍ 'എടാ അത് ശെരി ആയില്ലേ?' 'അവര്‍ ഇത് വരെ എത്തിയില്ലേ ?' എന്നൊക്കെ ഉറക്കനെ വിളിച്ചു കൂവി തെക്ക് വടക്ക് ഓടി ഓടി നടക്കും. അത് പോലെ ഇവിടെ മെമ്പര്‍മാര്‍ ഫുള്‍ ടൈം  iPhone കാതില്‍ വെച്ച്  കൊണ്ട് 'നോട്ട് ഒണ്‍ലി ബട്ട്‌ ആള്‍സോ' 'യായാ' എന്നൊക്കെ പറഞ്ഞു നടക്കുന്നത് കണ്ടു .  ഹ്ഹോ മെമ്പര്‍മാരെ സമ്മതിക്കണം !!

പരിപാടി  തുടങ്ങാന്‍ 6 മണി ആയി . ഭാഗ്യത്തിന് മംഗ്ലീഷ് പറയുന്ന ഹോസ്റ്റ്  അല്ലായിരുന്നു..ഇങ്ങൊരും കൊട്ട് ആണെങ്കിലും announcement മലയാളത്തില്‍ തന്നെ ആയിരുന്നു. The program started with a 1 minute silent prayer in remembrance for the Connecticut shootout victims. ഒരു സൈലന്റ് ഇമോഷണല്‍ സ്റ്റാര്‍ട്ട്‌ ആയിരുന്നു എങ്കിലും പിന്നെ അങ്ങോട്ട്‌ ഒരേ പൊളി ആയിരുന്നു. ആദ്യം കുറെ പ്രസംഗം സെക്രട്ടറി , അടിഷനല്‍ സെക്രട്ടറി , ട്രേഷേരെര്‍ , മുഖ്യ അതിഥി , മുഖ്യനല്ലാത്ത അതിഥി അങ്ങനെ കുറെ പേര്‍ പ്രസംഗിച്ചു . സിനിമയില്‍ രജിനികാന്ത് വരുന്നതിനു മുന്‍പുള്ള ഇന്ട്രോ പോലെ പ്രസംഗങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടി. ഇതിനിടയില്‍ ഫെമ , ഫോകാന , ടെല്‍മ ,  അമ്മ , മാക്ട എന്നിങ്ങനെ കുറെ abbreviations  നമ്മെ ഇവര്‍ പഠിപ്പിച്ചു.

അങ്ങനെ എല്ലാത്തിനും ഒടുവില്‍ സോമദാസ് പാടാന്‍ എത്തി. നീ സോമദാസ് അല്ലേട യേശുദാസ്‌ ആണ് യേശുദാസ്‌ . ഒന്ന് വേഗം പാടിക്കേ, കൊതി ആയിട്ട് പാടില്ല. ഓടിയന്‍സിനെ involve ചെയ്യിക്കാന്‍ പുള്ളിക്കാരന്‍ ഞങ്ങടെ ഇടയില്‍ വന്നു വരെ പാടി നോക്കി. രക്ഷ ഇല്ല...പുള്ളി വരുമ്പോ ക്ലാപ്പ് ചെയ്യുമെങ്കിലും പകുതി പേരും എന്നെ പോലെ മട്ടണ്‍ ബിരിയാണിക്ക് വേണ്ടി ആണ് വന്നത് എന്ന് പാവം പുള്ളി അറിഞ്ഞില്ല. ചിലര്‍ ആണെങ്കില്‍ സ്കൂളില്‍ ഹെഡ്മാഷ്‌ റൌണ്ട്സിനു  കാണിക്കുന്ന പേടി പോലെ പാടുന്നവര്‍ അടുത്ത് വന്നാല്‍ മാത്രമേ ക്ലാപ്പ് ചെയ്യുള്ളു ബാക്കി ഉള്ള സമയം മൊബൈലില്‍ കുത്തി കൊണ്ടിരിക്കും . മഹാനായ അയ്യപ്പ ബൈജു ഒരിക്കല്‍ പറഞ്ഞു 'ഇപ്പോള്‍  കുട്ടിക്ക് പാല്‍ കൊടുക്കുന്നത് ഡാഡി ആണെന്ന് ' . അയ്യപ്പ ബൈജു സോന്നാല്‍ സോന്നത് മാതിരി . ഇപ്പോളത്തെ ഡാഡിമാരെ സമ്മതിക്കണം . കുട്ടിയെ നോക്കണം, കുട്ടിക്ക് പാല്‍  കൊടുക്കണം ,  ഇതിനിടയില്‍ പുട്ടുകുറ്റി കൊണ്ട് ഫോട്ടോ എടുക്കണം , facebook അപ്ഡേറ്റ് ചെയ്യണം , 'അയ്യോ സോമദാസ് വന്നെ' ക്ലാപ്പ് ചെയ്യണം , തന്‍റെ അതെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മറ്റു പുരുഷഗണങ്ങളെ കണ്ടു ആദ്യം പുച്ചിക്കണം , പിന്നെ ഉള്ളിന്‍റെ ഉള്ളില്‍ ചിരിക്കണം (ബുഹഹ) , ഒടുവില്‍ സഹതപിക്കണം . പഴുത്ത ഇല വീഴുമ്പോള്‍ പച്ചില ചിരിക്കും പോലെ , എനിക്ക് ഇന്ന് ചിരിക്കാം നാളെ ഞാന്‍ അതെ 'പാല്‍ കൊടുക്കുന്ന ഡാഡി ' ആവും എന്ന് ഓര്‍ത്തു ഞാന്‍ എന്‍റെ ചിന്തകള്‍ വീണ്ടും മട്ടണ്‍ ബിരിയാണി ലക്ഷ്യമാക്കി വിട്ടു.

അങ്ങനെ പാട്ടും കൂത്തും കരോളും കഴിഞ്ഞു ഇനി അല്‍പ്പം ഭക്ഷണം ആവാം. മെല്ലെ ആടിപാടി എത്തിയപ്പോളെക്കും അവിടെ ഒരു ഗമണ്ടന്‍ ക്യൂ . റേഷന്‍ കടയില്‍ മണ്ണെണ്ണ വന്നത് പോലെ എല്ലാവരും തിക്കി തിരക്കി സ്നേഹത്തോടെ ക്യൂ പാലിച്ചു . വിളംബാന്‍ നിന്നവരോട് ഇന്നസെന്റ് പറഞ്ഞത് പോലെ 'കുറച്ചു കൂടെ' 'കുറച്ചു കൂടെ ആവാലോ ' എന്ന് പറഞ്ഞു പ്ലേറ്റ് കുത്തി നിറച്ചു. മട്ടണ്‍ ബിരിയാണി ദിവസം പപ്പന്‍ ഭായ് vegetarian ഹഹഹ , ബിരിയാണിക്ക് അതോടെ ടേസ്റ്റ് കൂടി. 'പപ്പേട്ട മട്ടണ്‍ കടിക്കുമ്പോള്‍  ഒടുക്കത്തെ ടേസ്റ്റ്, പറയാതെ വയ്യ ' . പപ്പേട്ടന്റെ പുന്നാര മോനെ എന്ന് മനസ്സില്‍ വിളിച്ചു കൊണ്ടുള്ള മുഖഭാവം കാണാന്‍ ... ആഹ എന്ത് രസം . ടിക്കറ്റ്‌ എടുത്ത കാശ് അപ്പോള്‍ ആ നിമിഷത്തില്‍ , ആ വേളയില്‍ മുതല്‍ ആയി...........ആമേന്‍ !!

ഒഹ് ബൈ ദി ബൈ ഹാപ്പി ക്രിസ്തുമസ് ടെലാവേര്‍ മലയാളീകളെ  !!

1 comment:

ajitha said...

Superb sabareesh ....ticketinde kaashu mudalaya bhagam anu adipoli :)

Love to hear what you think!
[Facebook Comment For Blogger]