ഒരിക്കൽ ഒരു ക്രിസ്മസ് കാലത്തു എനിക്കും എന്റെ വീടിന്റെ മുന്നിൽ ഒരു വലിയ സ്റ്റാർ തൂക്കി ഇടാൻ ഒരു കൊച്ചു ആഗ്രഹം . പരീക്ഷാ സീസണ്‍ ആയതു കൊണ്ട് , ഇതും ചോദിച്ചു പോയാൽ അച്ഛൻ എന്നെ ഡിന്നർ ആക്കും . അതു കൊണ്ടു അമ്മയെ സോപ്പ് ഇടാൻ തുടങ്ങി . തേങ്ങാ പൊതിച്ച് ചിരവി കൊടുത്തു , തുണി തോരിയിടാൻ രാജമ്മാളെ (അമ്മയുടെ വലം കൈ) സഹായിച്ചു അങ്ങനെ കൈയ്യിൽ ഉള്ള ചില്ലറ നംബർ എല്ലാം ഇറക്കി തുടങ്ങി . ഒന്നും വർക്ക് ആയില്ലെങ്കിൽ തുരുപ്പു ഗുലാനായി ശ്യാമയെ കൊണ്ടു പറയിപ്പിക്കാം എന്ന് കരുതി . എന്റെ ഉത്സാഹം കണ്ടതും അമ്മയ്ക് കാര്യം പിടി കിട്ടി .
'എന്താടാ വേണ്ടത് ? കളിക്കാൻ പോകാൻ ആണോ ?' എന്നോരു ചോദ്യം .
ഇളിഭ്യനായി ഞാൻ പറഞ്ഞു 'അമ്മച്ചിടെ അവിടത്തെ പോലെ ഒരു സ്റ്റാർ നമ്മുടേ വീട്ടിലും വേണ്ടേ ?' .
'ഓഹോ അപ്പോ അതിനാണ് ഈ സോപിംഗ് , ഉം ... ഞാൻ ആലോചിക്കട്ടെ '.
അമ്മ ആലോചിക്കാം എന്ന് പറഞ്ഞാൽ കാര്യം ഏകദേശം നടക്കും . അങ്ങനെ ഒരു ദിവസം അമ്മ സ്കൂൾ കഴിഞ്ഞു വൈകീട്ട് വരുംബോൾ കൈയിൽ ഒരു കൊച്ചു പൊതിയിൽ ഒരു സ്റ്റാർ , ഒരു സീറോ വാട്ട് ബൾബ് പിന്നേ ഒരു പ്ലം കേക്കും .കല്പ്പനയെ ലൈൻ അടിച്ചു ഉർവശിയെ വീഴ്ത്തിയത് പോലത്തെ സന്തോഷം ആയിരുന്നു എനിക്ക് . ഉടനേ ശ്യാമയെ കൂട്ടു പിടിച്ചു ഇത് എവിടെ തൂക്കി ഇടണം എന്ന പ്ലാനിംഗ് ആയി . അച്ഛൻ വരുന്നത് മുൻപേ സംഗതി ഒരുക്കണം അല്ലേങ്കിൽ അമ്മയ്ക്കും ചേർത്ത് കിട്ടും പണി . ദിപുവിന്റെ കൈയിൽ നിന്നും കുറച്ചു വയറും കുറച്ചു L.E.D ബൾബ് എന്നിവ സംഘടിപ്പിച്ചു. എന്റെ വീടിന്റെ മുൻപിൽ ഒരു സണ്‍ഷേഡ് ഉണ്ട് അവിടെ തൂക്കാൻ ആയിരുന്നു ആദ്യത്തെ പ്ലാൻ . പക്ഷേ ഒട്ടും ഹൈറ്റ് ഇല്ലാത്തതു കൊണ്ട് വരുന്നവരുടെയും പോകുന്നവരുടെയും തലയിൽ തട്ടും എന്നുറപ്പായി . അടുത്ത ലൊക്കേഷൻ വീടിന്റെ മുകളിൽ ആയിരുന്നു , പക്ഷേ അവിടേ ആണേങ്കിൽ മഴ കൊള്ളും എന്നായി കുറ്റം . പണ്ടാരം സ്റ്റാർ കൈയിൽ കിട്ടിയിട്ടു ഒന്നു തൂക്കാൻ പറ്റിയില്ല എങ്കിൽ പിന്നേ തൂങ്ങി ചാവുന്നതാണ് നല്ലതു .
വീടിന്റെ ഏറ്റവും റൈറ്റ് സൈഡിൽ ഒരു കൊക്കി അഥവാ കൊളുത്ത് ഉണ്ട് അവിടേ തൂക്കാം എന്നായി ശ്യാമ . എനിക്കു അതത്ര പിടിച്ചില്ലെങ്കിലും ഒരു കൈ നോക്കാം എന്ന് കരുതി . കൊള്ളാം നല്ല അടിപോളി ലൊക്കേഷൻ പോരാത്തതിനു അതിനു നേരെ ഉള്ള വീട്ടിലേ പെണ്‍കുട്ടിയുടെ മുന്നിൽ ഷൈൻ ചെയ്യാനും ഇതൊരു അവസരവും ആയി . പക്ഷേ ആന്റി-ക്ലൈമാക്സ് പോലെ അവിടേ നിന്നു പ്ലഗ് പോയിന്റ് വരേക്കും വയർ എത്തുന്നതും ഇല്ല പോരാത്തതിനു ഭയങ്കര കാറ്റും . ഒന്നു കാറ്റടിച്ചാൽ ഭഗവാൻ വിഷ്ണുവിന്റെ ചക്രം പോലെ സ്റ്റാർ കിടന്നു കറങ്ങും . ആകേ പുലിവാൽ ആയല്ലോ പണ്ടാരം . നക്ഷത്രവും പിടിച്ചു നേരെ അമ്മയുടെ അടുത്തേക്ക് പോയി .
'എന്തായെടാ സ്റ്റാർ തൂക്കുന്നില്ലേ ?' എന്നായി അമ്മ .
ഞാൻ തുറന്നു പറഞ്ഞു 'അമ്മേ നമുക്കു ഈ വീടു മാറാം ' .
ഒന്നും മനസ്സിലാവാതെ അമ്മ ചോദിച്ചു 'അതെന്തിനാടാ ?'
ഞാൻ പറഞ്ഞു 'ഈ വീട്ടിൽ ഒരു സ്റ്റാർ തൂക്കാൻ പോലും സൌകര്യം പോരാ , നമുക്ക് അച്ചേമയുടെ (അച്ഛന്റെ ചേച്ചി ) പോലത്തെ വീടു മതി . അവിടേ ആണേൽ നമുക്കു കാർ പോർച്ചിൽ സ്റ്റാർ തൂക്കാം .'
ചിരിച്ചു കൊണ്ടു അമ്മ പറഞ്ഞു 'ഇന്ന് ഇപ്പോൾ പറ്റില്ല , നാളേ സ്കൂളിൽ നിന്നു വരുന്ന വഴിക്ക് അമ്മ സ്റ്റാർ ഇടാൻ പറ്റിയ ഒരു വീട് വാങ്ങിയിട്ടു വരാം പോരെ ?'
(Sarcasm അഥവാ മനുഷ്യനെ ഒരു മാതിരി ആക്കുന്ന തമാശ , ശ്രീനിവാസൻ കഴിഞ്ഞാൽ പിന്നേ രണ്ടാം സ്ഥാനം എന്റെ അമ്മയ്ക്ക് തന്നെ ആയിരിക്കും )
ഒന്നും പറയാൻ ഇല്ലാതെ നൂലിൽ കെട്ടിയിട്ട നക്ഷത്രവുമായി ഞാൻ എന്റെ മുറിയിലേക്ക് പോയി.
ഇനി ഇപ്പോ എന്തു ചെയ്യും എന്നറിയാതെ ഞാനും ശ്യാമയും മിഴിച്ചു ഇരുന്നു . അവസാനം ഞങ്ങടെ മുറിയിലെ ജനാല കംബിയിൽ തൂക്കി ഇട്ടു . ബൾബ് ഫിറ്റ് ചെയ്തു, L.E.D തൂക്കി ഇട്ടു എല്ലാം റെഡി . പിറ്റേ ദിവസം ട്യുഷൻ ക്ലാസ്സിൽ ദീപക്കും , കാർത്തിക്കും , അവിനാശും ഒക്കെ പറഞ്ഞു സ്റ്റാർ കലക്കി എന്ന് . വേറെ എന്ത് വേണം സന്തോഷിക്കാൻ , അന്ന് മൊത്തം പഠിക്കാതെ ആ സ്റ്റാർ നോക്കി ഇരുന്നു. സ്റ്റാർ നിറച്ചും കൊച്ചു കൊച്ചു ദ്വാരങ്ങൾ ആണ്, അതിലൂടെ വെളിച്ചം ചുമരിൽ തട്ടുംബോൾ 'Merry Christmas' എന്നു പതിയും. ഇനി അടുത്ത ക്രിസ്മസ് ആയിട്ട് വേണം ഒരു പുൽകൂട് ഒപ്പിക്കാൻ എന്നും ആലോചിച്ചു അന്ന് രാത്രി സുഖമായി ഉറങ്ങി . ഇപ്പോഴും എന്റെ മേശയുടെ വലിപ്പിൽ ഉണ്ട് ആ സ്റ്റാർ , അത് തൂക്കാൻ പറ്റിയ ഒരു വീട് ഇത് വരേ ഒത്തു കിട്ടിയിട്ടില്ല എന്ന് മാത്രം .