
സ്കൂള്‍ കാലത്തേ ചില ഓര്‍മ്മകള്‍ ഇങ്ങനെ : ഒരിക്കല്‍ ധോണിയില്‍ കന്മദം ഷൂട്ടിംഗ് കാണാന്‍ ജിജെഷിനെയും ഡബിള്‍സ് അടിച്ചു 15 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി . അവിടെ എത്തിയപ്പോഴേക്കും എല്ലാരും പാലക്കാട് രാജധാനി ഹോട്ടലില്‍ ഉണ്ടെന്ന് ആരോ പറഞ്ഞ് അറിഞ്ഞു. ഓരോ നന്നാരി സര്‍ബത്ത് വീതം അടിച്ചു വീണ്ടും ചവിട്ടി രാജധാനിയിലേക്ക് . അവിടെ അന്ന് ഭയങ്കര ജനകൂട്ടം , കുറെ നേരം തെക്ക് വടക്ക് നടന്നെങ്കിലും രക്ഷ ഇല്ല. നിരാശരായി ഞങ്ങള്‍ തിരിച്ചു പോയി. പാലക്കാടിന്റെ ചൂടില്‍ അന്ന് കുടിച്ച നന്നാരിയുടെ രുചി ഇന്നും നാവിന്നു പോയിട്ടില്ല. അത് മാത്രം മിച്ചം . മഞ്ജു ദിലീപ് കല്യാണം കഴിഞ്ഞത് രാവിലെ മാതൃഭുമിയില്‍ വായിച്ചപ്പോള്‍ ഒടുക്കത്തെ 'desp' . മുറപെണ്ണിനെ വായ്നോക്കി അടിച്ചോണ്ട് പോയത് പോലെ ഉള്ളൊരു വിഷമം. സംഭവം എനിക്ക് അന്ന് 15 വയസ്സേ ഉള്ളു എങ്കിലും ഒടുക്കത്തെ maturity ആയിരുന്നല്ലോ ? (wink ) . മഞ്ജു വാരിയര്‍ കല്യാണം കഴിഞ്ഞതിന്റെ ദുഃഖം മലയാള സിനിമയേക്കാള്‍ ഞങ്ങളെ പോലെ ഉള്ള virtual കാമുകന്മാര്ക്കു ആയിരുന്നു. അന്ന് വൈകീട്ട് സ്കൂളിന്റെ opposite ഉള്ള വിസ്മയ ബേക്കറിയില്‍ ആകെ ഒരു ശ്മശാന മൂകത. എന്നെ പോലെ പലരും ആകെ വിഷമത്തില്‍ . ചില തെണ്ടികള് ദിവ്യ ഉണ്ണിയുടെ പോസ്റ്റര്‍ നോക്കി 'മഞ്ജു പോയാല്‍ എന്ത്? നമുക്ക് ദിവ്യകുട്ടി ഇല്ലേ ?' എന്ന dialogues . ഞാന്‍ മനസ്സില്‍ പിറുപിറുത്തു 'മണ്ടന്മാര് , ആറാം തമ്പുരാനില്‍ മഞ്ജുവിന്റെ പകരം ദിവ്യ ഉണ്ണി ആയിരുന്നേല്‍ ലാലേട്ടന് പ്രിയ രാമന്റെ കൂടെ പോയേനെ . അത്രക്ക് വിത്യാസം ഉണ്ട് ഇവര്‍ തമ്മില്‍ . സൌന്ദര്യബോധം ഇല്ലാത്ത തെണ്ടികള് '.
Back to the article , മഞ്ജു വാരിയര്‍ വീണ്ടും ചിലങ്ക അണിഞ്ഞു നൃത്തം ചെയ്തു എന്നതാണ് സാരം. സിനിമയിലേക്ക് ഉള്ള തിരിച്ചു വരവാണോ എന്ന് അറിയില്ല എന്നാലും പ്രതീക്ഷക്കു വക ഉണ്ട് . ഹിന്ദിയില്‍ ഒരു വലിയ ഇടവേളയ്ക്കു ശേഷം ശ്രിദേവി തിരിച്ചു വന്നില്ലേ ? റിമയും , ഭാമയും , നിത്യയും , രമ്യയും ഒക്കെ പിന്നെ ബ്ബബ്ബബ്ബ !! പിന്നല്ല !!
1 comment:
Pakshe innu ninaku 30 vayasum bharyayum kashandiyum undennu marakkenda cycle edukkunathinu munne!!
Post a Comment