Pages

Sunday, February 10, 2013

ഒഴിമുറിയും മധുപാലും

"മധുപാല്‍ ?? ആരാണത് ??? "
"എടി ആ താടി ഒക്കെ വളര്‍ത്തി സ്ഥിരം വില്ലന്‍ ആയി വരുന്ന കക്ഷി ."
"നീ സ്വപ്നലോകത്തെ ബാലഭാസ്കരന്‍ കണ്ടിട്ടുണ്ടോ ? അതിലെ വില്ലന്‍ "
"ഇല്ല കണ്ടിട്ടില്ല "
"ഓക്കേ ! നീ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യ് അപ്പൊ വല്ലതും കിട്ടും ."
"ഓ ഈയാള്‍ ?? ഇപ്പൊ മനസ്സിലായി. "
മധുപാല്‍ എന്ന് പറഞ്ഞാല്‍ താടി എന്നുള്ളത് മാറി ഇനി അങ്ങോട്ട്‌ ' ഒഴിമുറി ' ആവട്ടെ എന്നാണ് എന്‍റെ പ്രാര്‍ത്ഥന .

ചില 'നല്ല' സിനിമ കാണുമ്പോള്‍ അതിലെ കഥയും കഥാപാത്രങ്ങളും നമ്മളോട് കുറെ ചോദ്യങ്ങള്‍ ചോദിക്കും . പലപ്പോളും കഥയെ കുറിച്ചോ അല്ലെങ്കില്‍ കഥ അവസാനിച്ച രീതിയെ കുറിച്ചോ ആവും പിന്നെ  നമ്മുടെ ചിന്ത . ഒഴിമുറി കണ്ടതിനു ശേഷം എനിക്ക് ഓര്‍മ വന്നത് എന്‍റെ മുത്തച്ചനെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ള കഥകള്‍ ആണ്. പണ്ട് കാലത്ത് നമ്മുടെ മുന്‍ തലമുറക്കാര്‍ ജീവിച്ച രീതികളെയും അതിലെ ചില പോരായ്മകളെയും എടുത്ത് കാണിക്കാന്‍ സിനിമയ്ക്ക്‌ കഴിഞ്ഞു എന്ന് വേണം പറയാന്‍ .  സിനിമ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു എന്ന് ഇനി പ്രത്യേകിച്ച് പറയണ്ടല്ലോ . 'ഇശ്ശ്യെ ബോധിച്ചിരിക്കുന്നു '

പണ്ട് കാലത്ത് തിരുവിതാംകൂര്‍ പ്രദേശം പശ്ചാത്തലം ആക്കിയ ഒരു കഥ. first of all ഒഴിമുറി എന്ന് വച്ചാല്‍  ഞമ്മടെ 'divorce'. മല്ലിക അവതരിപ്പിക്കുന്ന മീനാക്ഷി അമ്മ വയസ്സാന്‍ കാലത്ത് തന്‍റെ ഭര്‍ത്താവ് താണു പിള്ളയോട്  ഒഴിമുറിക്ക് വേണ്ടി അപേക്ഷിക്കുന്നു. ഇതിനെ ചുറ്റിപറ്റി ഉള്ള present and flashback ആണ് കഥ . താണു പിള്ളക്ക് 71 and മീനാക്ഷി അമ്മയ്ക്ക് 55 വയസ്സും ആയി. ഇവരുടെ മകന്‍ ശരത്ത് (played by asif ali ) ആണെങ്കില്‍ കാര്യം അറിയാണ്ടെ സ്വന്തം അമ്മയെ സപ്പോര്‍ട്ട് ചെയ്യുന്നു. പണ്ട് കാലത്ത് അച്ഛന്‍ ചെയ്തു കൂട്ടിയ ക്രൂരതകള്‍ ഓര്‍മ ഉള്ളത് കൊണ്ടാവാം അമ്മയോട് ആണ് അവനും സ്നേഹം. താണു പിള്ളയുടെ വക്കീല്‍ ബാലാമണി (played by ഭാവന ) മുന്‍ കാലത്തേ സംഭവംകളുടെ ചുരുള്‍ അഴിക്കുമ്പോള്‍ ആണ് കഥ രസകരം ആവുന്നത് . ഇത് വരെ പറഞ്ഞ 4 അഭിനേതാക്കളും തങ്ങളുടെ അടുത്ത കാലത്തേ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു എന്ന് തന്നെ പറയാം . നായിക തുല്യം ആയി അഭിനയിക്കാന്‍ മല്ലികയ്ക്ക് ഇനിയും അവസരങ്ങള്‍  ഉണ്ടാകും അത്  തീര്‍ച്ച .

പക്ഷെ ഫ്ലാഷ് ബാക്ക്തുടങ്ങുമ്പോള്‍ കാളി പിള്ളയായി ശ്വേത മേനോന്‍ വരുന്നതോടെ  ചുറ്റും ഉള്ളവരെ നമ്മള്‍ മറക്കും. കഥകളിയില്‍ രൗദ്ര ഭീമനെ കണ്ടത് പോലെ 'once in a lifetime performance' കൊണ്ട് ശ്വേത നിറഞ്ഞു നില്‍ക്കുന്നു . താണു പിള്ളയുടെ അമ്മ ആണ് ഇതില്‍ കാളി പിള്ള . താണുവിന്റെ അച്ഛന്‍ ശിവന്‍ പിള്ള ചട്ടംബിയും ലാല്‍ തന്നെ ആണ് അഭിനയിച്ചിരിക്കുന്നത് . Matriarchial  system  ഉണ്ടായിരുന്ന കാലത്ത് നായര്‍ സ്ത്രീകള്‍ ആണുങ്ങളെ ഭരിച്ചിരുന്ന ഇത്രയും ഭംഗി ആയി അവതരിപ്പിച്ചതിന് മധുപാലിനു പ്രത്യേക അഭിനന്ദനങ്ങള്‍ .  കാളിയും , മകന്‍ താണുവും പിന്നെ മല്ലികയുടെയും മുന്‍കാല കഥകള്‍ കോര്‍ത്ത്‌ ഇണക്കുമ്പോള്‍ ആരുടെ ഭാഗത്ത്‌ ആണ് തെറ്റ് എന്ന് അറിയാതെ പ്രേക്ഷകന്‍റെ മനസ്സ് പരക്കം പായും. സ്വന്തം തന്തയെ ശത്രുവോളം വെറുത്ത ശരത്ത് പിന്നീട് മനസ്സിലാക്കുന്നു   തന്തയുടെ തനി പകര്‍പ്പ് ആണ് താന്‍ എന്ന്. സ്വന്തം അച്ഛനോടുള്ള വെറുപ്പിനു മുന്നോടിയായ രണ്ടു കാര്യങ്ങളും അച്ഛന്‍ തന്‍റെ നന്മയ്ക്കു വേണ്ടി ആയിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍  ശരത്തിനും  പ്രേക്ഷകനും ഒരു പോലെ ഈ ഒഴിമുറി കേസിനോട് വിശ്വാസം നഷ്ടപെടുന്നു . ഇനിയും പറഞ്ഞു ഞാന്‍ suspense പൊളിക്കുന്നില്ല . പടം കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാകും .

തെല്ലും ധൃതി വെയ്ക്കാതെ മെല്ലെ മെല്ലെ  തലയ്ക്കു പിടിക്കുന്ന മദ്യത്തിന്റെ ലഹരി പോലെ ഈ പടം നിങ്ങള്‍ക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു .
ഈ സിനിമയില്‍ മധുപാല്‍ എന്ന മികച്ച ഒരു സംവിധായകന് പുറമേ , ഈ കഥ രചിച്ച ജയമോഹനും  പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . മറക്കാതെ ഒഴിമുറി കാണുക !


No comments:

Love to hear what you think!
[Facebook Comment For Blogger]