ഇന്നലെ മഴവില്‍ മനോരമയുടെ 'കഥ ഇത് വരെ വിത്ത് ലാല്‍ ജോസ് ' കണ്ടു . മലയാളത്തില്‍ എന്‍റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകന്‍, പോരാത്തതിനു ഒറ്റപാലം-കാരന്‍....... . ആകാംഷയോടെ ഇരുന്ന ഇരുപ്പില്‍ എല്ലാ എപ്പിസോഡും കണ്ടു (thanks to youtube). അച്ഛന്‍ ഉറങ്ങാത്ത വീട് എന്ന സിനിമയിലെ ലിസകുട്ടിയെ അവതെരിപ്പിച്ച മുക്ത വന്നതോടെ ലാല്‍ജോസ് ആകെ ഇമോഷണല്‍ ആന്‍ഡ് പ്രൌഡ് ആവുന്നത് ശ്രദ്ധിച്ചു . തന്‍റെ ഇത് വരെ ഉള്ള സിനിമകളിലെ മികച്ച നായിക മുക്ത ആണെന്നും അതിനു കാരണവും അദ്ദേഹം പറഞ്ഞു . ആ ചെറുപ്രായത്തില്‍ അത്രെയും വലിയൊരു റോള്‍ കൈകാര്യം ചെയ്തതിനു ഉള്ള deserved ക്രെഡിറ്റ് ആ നടിക്കോ കഥപാത്രത്തിനോ കിട്ടിയിട്ടില്ല എന്ന് അദ്ദേഹം ഒരല്പ്പം വേദനയോടെ പറഞ്ഞു . ലാല്‍ജോസ് launch ചെയ്ത പുതുമുഖം എന്ന്ഓര്‍ത്താല്‍ കാവ്യ മുതല്‍ അര്‍ച്ചന കവി വരെ പലരുടെയും പേര്‍ പറയുമ്പോള്‍ പോലും നമ്മള്‍ എളുപ്പം മറക്കുന്ന പേരാവും മുക്തയുടെത് . സലിം കുമാര്‍ എന്ന മഹാ നടന്‍റെ പെര്‍ഫോര്‍മന്‍സ് അത്രേക്കും ഉള്ളില്‍ തട്ടുന്നത് ആയിരുന്നു എന്ന് പറയാതെ വയ്യ . പിന്നീട് അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡ് എന്ന് അങ്ങനെ അനേകം കാരണങ്ങള്‍ പലതു വേറെ . അങ്ങനെ കഥയിലെ ആ കൊച്ചു പെണ്‍കുട്ടിയെ നമ്മള്‍ എല്ലാവരും മറക്കാതെ മറന്നു അല്ലെ ? ആ കഥയുടെ seriousness ആന്‍ഡ് injustice ആവും ലാല്‍ജോസിനെ ഇത്രെയും വികാരഭരിതന്‍ ആക്കിയത് എന്ന് അദ്ദേഹം പറയാതെ പറഞ്ഞു .
ഇത് വരെ പറഞ്ഞത് വെറും സിനിമകഥ നാളെ മറ്റൊരു സിനിമ കാണുമ്പോള്‍ ഞാന്‍ ഉള്‍പടെ ഉള്ള പ്രേക്ഷകര്‍ will make a move on with our lives.മുക്ത എന്ന നടി വേറെ ഏതെങ്കിലും സിനിമയില്‍ പ്രത്യക്ഷപെടുന്നതോടെ probably she will also move on . വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സൂര്യനെല്ലി കേസ് ആസ്പദമാക്കി ആണ് 'അച്ഛന്‍ ഉറങ്ങാത്ത വീട്' എന്ന് നമുക്ക് ഏവര്‍ക്കും അറിയാം. നാല്‍പതോളം പ്രതികളെ വെറുതെ വിട്ട കേസ് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മുടെ തലകള്‍ കുനിയുന്നു . ഇപ്പോള്‍ പി ജെ കുര്യന്‍റെ പേരോടെ പത്രങ്ങളും സോഷ്യല്‍ മീഡിയകളും കൊലിട്ടു കളിക്കുന്നത് ഇതേ കേസ് തന്നെ ആണ് . ഒരു ചതുരംഗ കളി പോലെ ഇരുഭാഗത്തില്‍ പെട്ടവര്‍ ലജ്ജയില്ലാതെ ഇതിനെ വിനിയോഗിക്കുന്നു . കുര്യന്‍ ഉണ്ടോ ഇല്ലെയോ എന്ന് ചിന്തിക്കാതെ ആ പെണ്‍കുട്ടി അനുഭവിച്ച സംഘര്‍ഷങ്ങളെ ആണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് . നീതി കിട്ടാതെ അലയുന്ന ആ കുടുംബത്തിനെ രക്ഷിക്കുകയല്ലേ കേരളസമൂഹം ചെയ്യേണ്ടത് ? സൈഡ് പിടിച്ചും വാക്പോര്‍ നടത്തിയും കാര്‍ട്ടൂണ്‍ പതിപ്പിച്ചും നമ്മള്‍ ശെരിക്കും ആ പെണ്‍കുട്ടിയെ അല്ലെ വീണ്ടും വീണ്ടും ചതുപ്പിലേക്ക് തള്ളി വിടുന്നത് ?
വെറും പതിനാറു വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചവരെ വെറുതെ വിടരത് , തക്കതായ നീതിയും ന്യായവും നടപ്പില്‍ ആക്കണം എന്ന ഗീര്‍വാണങ്ങള്‍ വിടുന്നത് അല്ലാതെ വേറൊന്നും നടക്കുന്നില്ല എന്ന് നമ്മള്‍ ദുഖത്തോടെ മനസ്സിലാക്കണം . പൊളിറ്റിക്സ് കളിച്ചു കളയുന്നത് ആ പെണ്‍കുട്ടിയുടെ ജീവിതവും , ജീവിക്കാന്‍ ഉള്ള മോഹങ്ങളും ആണ് . ഈ കേസില്‍ ആരുണ്ട് എന്ന്‍ അല്ല മറിച്ച് ഈ കേസ് എന്ത് കൊണ്ട് ഇത് വരെ തീരുന്നില്ല എന്നാണു നമ്മള്‍ ചിന്തിക്കേണ്ടത് . നീതിപീഠം നോക്കുകുത്തി ആയെന്നു തോന്നിയത് കൊണ്ടാവും ഈ കേസ് സുപ്രീം കോടതി വീണ്ടും പുനപരിശോധിക്കുന്നത് . ഇതിനു പിന്നില്‍ മനസ്സില്‍ ആകാത്ത എന്തൊക്കെ കളികള്‍ ഉണ്ടെന്നു ഒരു പക്ഷെ നമുക്ക് അറിയില്ല , പക്ഷെ നീതി ലഭിക്കാത്ത ആ കുട്ടിയെ സംരക്ഷിക്കേണ്ട ചുമതല നമുക്ക് ഏവര്‍ക്കും ഉണ്ട് . വേദനാപരമായ ഈ ദുരന്തതിനെ ഇനിയും politicize ചെയ്യരുതേ എന്നാണ് എന്‍റെ അപേക്ഷ . ചിലപ്പോള്‍ നമ്മുടെ വാക്കുകളുടെ മൂര്‍ച്ച നീതി നടപ്പാക്കാന്‍ തടസ്സം ആയേക്കാം .
NB : ലാല്‍ജോസിന്റെ സ്നേഹം നിറഞ്ഞ വാക്കുകള്‍ കേട്ടിട്ട് കഥയിലെ ലിസാമ്മ (മുക്ത) കരയുമ്പോള്‍ , ഞാന്‍ ഓര്‍ത്തു പോയത് യഥാര്‍ത്ഥ ജീവിതത്തിലെ ലിസാമ്മക്ക് വേണ്ടി 2 നല്ല വാക്ക് സംസാരിക്കാന്‍ കേരള സമൂഹം മുന്നോട്ടു വരുന്നില്ലല്ലോ എന്നാണ് .
കഥ അറിയാതെ കോലം കാണുന്നവര്‍ക്ക് വേണ്ടി
http://en.wikipedia.org/wiki/Suryanelli_rape_case

No comments:
Post a Comment