Pages

Sunday, March 10, 2013

സാര്‍ ഒരു ചാന്‍സ്

"സാര്‍ ഇതാണ് ഞാന്‍ പറഞ്ഞ കക്ഷി  "
"കയറി വായോ .. അപ്പോള്‍ തനിക്കു ഒരു ചാന്‍സ് വേണം . അല്ലെ?"
"അതെ സാര്‍ , കുറച്ചു കാലം ആയി സിനിമയില്‍ അഭിനയിക്കണം എന്ന മോഹവുമായി കൊച്ചി , ചെന്നൈ , മുംബൈ, രാമോജി എന്നിവിടങ്ങളില്‍ കിടന്നു തിരിയുന്നു "

"താന്‍ ചെറിയ പയ്യന്‍ അല്ലെ ? വല്ല ന്യൂ ജെനെരെഷന്‍ സിനിമയിലും ട്രൈ ചെയ്തൂടെ ? വീ . കെ . പ്രകാശ്‌ എല്ലാ ആഴ്ചയും ഓരോ സിനിമ എടുക്കുന്നുണ്ടല്ലോ ? അല്ലെങ്കില്‍ വിനീത് , ആഷിക് , അന്‍വര്‍ ഇങ്ങനെ കുറെ മിടുക്കന്മാര്‍ ഉള്ളപ്പോള്‍ തനിക്കു ചാന്‍സ് കിട്ടാന്‍ ഇത്ര ബുദ്ധിമുട്ടോ ?"
"സാര്‍ നേരു പറയാല്ലോ , ഇവരെ എല്ലാം പോയി കണ്ടതാണ് "
"എന്നിട്ട് ?"
"ആഷിക് അബുവിന്‍റെ പടത്തില്‍ അഭിനയിക്കാന്‍ കുറച്ചു 'ജാഡ' വേണം , ജാഡ കാണിച്ചാലേ ചാന്‍സ് കിട്ടു. പിന്നെ കുറച്ചു ഹൈഫൈ മംഗ്ലീഷ് അറിഞ്ഞാലേ പിടിച്ചു നില്ക്കാന്‍ പറ്റു . അങ്ങനത്തെ കഥ ആണത്രേ കൂടുതലും .  ചെര്‍പ്ലഷേരിക്കാരന്‍ എന്ത് മംഗ്ലീഷ് പറയാന്‍ ആണ് സാറെ ?  "
"ഉം .. ഇംഗ്ലീഷ് പടം റീമേക്ക് ചെയ്യുമ്പോ പിന്നെ മംഗ്ലീഷ് അറിഞ്ഞേ പറ്റു .. "
"വിനീത് ആവട്ടെ സ്വന്തം കൂട്ടുകാരുടെയോ അച്ഛന്‍റെ കൂട്ടുകാരുടെയോ കൂടെ മാത്രമേ  വര്‍ക്ക്‌ ചെയ്യ് പോലും "
"ഓഹോ .. അപ്പോള്‍ അതും നടക്കില്ല അല്ലെ ?"
"അങ്ങനെ തീര്‍ത്തു പറയാന്‍ പറ്റില്ല സാര്‍ , ഞാന്‍ വിനീതിനെ facebook ഫ്രണ്ട് ആയി ആഡ് ചെയ്തിട്ടുണ്ട് . ചിലപ്പോ നടന്നേക്കും.  "
"അല്ലെങ്കിലും നാട്ടിന്‍പുറത്ത് ഉള്ളവര്‍ക്ക് എന്ത് ന്യൂ ജെനെരെഷന്‍? മലയാള സിനിമയില്‍ കൊച്ചിയില്‍ മാത്രം ആണല്ലോ ന്യൂ ജെനെരെഷന്‍ കഥ നടക്കുന്നത് . അതിനു പുറത്തു ഒരു ലോകം ഇല്ലല്ലോ "

"സാറിന് പ്രിയദര്‍ശന്‍ സാറെ പരിചയം ഇല്ലേ ? പ്രിയദര്‍ശന്‍ സാര്‍ യുവനടന്മാരെ വെച്ച് ഒരു പടം എടുക്കുന്നു എന്ന് കേട്ടു . അവിടെ വല്ല ചാന്‍സും തടയുമോ ? "
"തനിക്കു ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിയുമോ ?"
"ഇല്ല സാര്‍ , കോളേജില്‍  ഞാന്‍ കൂടുതലും വോള്ളിബോള്‍ ആയിരുന്നു "
"CCL കളിപ്പിക്കാന്‍ കുറെ രഞ്ജി താരങ്ങളെ വെച്ച് ഒരു സിനിമ എടുക്കുവാണ് പ്രിയന്‍ .  "
"സാര്‍ , ആരാണ് ഹീറോ ? ലാലേട്ടന്‍ ആണോ ?"
"എയ്യ് അല്ല , ഞാന്‍ പറഞ്ഞല്ലോ ദിസ്‌ ഈസ്‌ ജസ്റ്റ്‌ ഫോര്‍ CCL . ലാല്‍ ബൌള്‍ ചെയ്തു അടുത്ത കാലത്തൊന്നും കപ്പ്‌ കിട്ടില്ല എന്ന് പ്രിയന് നന്നായി അറിയാം . ഒരു സിനിമ എങ്കിലും അഭിനയിച്ചാല്‍ അല്ലെ CCL'ല്‍ കളിപ്പിക്കു പോലും .  ഇത് ക്രിക്കറ്റ്‌ കളിച്ചു ബോള്‍ തലയില്‍ കൊണ്ട് പ്രാന്ത് ആയ ഒരുത്തന്‍റെ കഥ ആണ് . ശ്രീശാന്ത്‌ ആണ് നായകന്‍., ഗെയ്ല്‍ കുട്ടപ്പനോ അങ്ങനെ ഏതോ ഒരുത്തന്‍ ആണ് വില്ലന്‍ . കേരളാ , തമിഴ്നാട്‌  രണ്‍ജി താരങ്ങള്‍ ആണ് മിക്ക റോളിലും . special appearance ആയി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെ പ്ലാനില്‍ ഉണ്ട്  "


"ഈശ്വര !  ഇനി മലയാള  സിനിമയില്‍ കേറണം എങ്കില്‍ മിനിമം ക്രിക്കറ്റ്‌ കളിയ്ക്കാന്‍ അറിഞ്ഞിരിക്കണം എന്നായോ ?"
"തിലകനും , നെടുമുടിയും , ജഗതിയും ഒക്കെ ഉള്ളപ്പോള്‍ നാടകം ആയിരുന്നു സിനിമയിലേക്ക് ഉള്ള വഴി . പിന്നീട് അത് മിമിക്രി ആയി മാറി . ഇനി ഭാവിയില്‍ അത് ക്രിക്കറ്റ്‌ ആയി മാറും . ന്യൂ ജെനെരെഷന്‍ സിനിമയില്‍ ഇവര്‍ക്ക് പറ്റിയ റോളും കാണുമല്ലോ.  "

"സാര്‍ ഞാന്‍ യുണിവേഴ്സിറ്റി കലോത്സവത്തില്‍ മികച്ച നടന്‍ ആയിരുന്നു" "ഉവ്വ് എന്‍റെ assistant പറഞ്ഞു... എടോ മികച്ച നടന്‍ | മികച്ച നടി  ഇതിലൊന്നും ഇപ്പൊ പ്രസക്തി ഇല്ല . താന്‍ ഏഷ്യാനെറ്റ്‌ "മമ്മുട്ടി ദി ബെസ്റ്റ് ആക്ടര്‍ " ജയിച്ച ആരെ എങ്കിലും പിന്നീടു സിനിമയില്‍ കണ്ടിട്ടുണ്ടോ ? ഒന്നോ രണ്ടോ ചെറിയ റോളില്‍ അവിടെയും ഇവിടെയും തല കാണിക്കാം അത്രേ ഒക്കെ പറ്റു . പണ്ടത്തെ പോലെ അല്ല , ചാനല്‍ റൈറ്റ്സും , ഗ്ലോബല്‍ ലൗഞ്ചും ഒക്കെ ആയി മലയാള  സിനിമയില്‍ കാശ് വന്നു തുടങ്ങിയ കാലം ആണ് . ഒരു 'godfather ' ഇല്ലാതെ നായകന്‍ ആവാന്‍ പറ്റില്ല. മികച്ച നടന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ കിട്ടാനുള്ള സൈഡ് റോള്‍ പോലും പോവും .  "



"സാറിന്‍റെ  അഭിപ്രായത്തില്‍  ഞാന്‍ ഇനി എന്ത് ചെയ്യണം ?"
"താന്‍ പോയി വല്ല ക്രിക്കറ്റ്‌ കോച്ചിംഗ് എടുക്കാന്‍ നോക്ക് . ഒന്നും നടന്നില്ലെങ്കില്‍ സന്തോഷ്‌ പണ്ടിത്തിനെ പോയി കാണു ചിലപ്പോള്‍ ഫലിചെക്കും . പിന്നെ ആ മീശ അങ്ങ് വടിചെക്ക് , ഊശാന്‍ താടി ഉള്ളവനെ ഇനി ചാന്‍സ് ഉള്ളു "


No comments:

Love to hear what you think!
[Facebook Comment For Blogger]