വേൾഡ് കപ്പ് ജയിച്ചാലും മെഡൽ നേടിയാലും എന്തൊക്കെ ചെയ്താലും ന്യൂസ് മീഡിയക്ക് ശ്രീശാന്തിന്റെ ആ കരയുന്ന മുഖം ആണ് ആകെ പറയാൻ ഉള്ളത് . കണ്ട സർദാർജിയുടെ തല്ലും മേടിച്ചു വന്നിരിക്കുന്നു നിന്റെ മോൻ എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങൾ . ശ്രീശാന്തിനെ ഹർഭജൻ പിടിച്ചു പൊട്ടിച്ചത് കാലങ്ങൾക്ക് ശേഷം വീണ്ടും പൊങ്ങി വരുന്നു . അന്നേ ശ്രീ അഥവാ മലയാള മനോരമയുടെ പ്രിയപെട്ട ഗോപു മോൻ രണ്ടെണ്ണം സർദാർജിയുടെ ഇഡ്ഡലി മണ്ടയിൽ പൊട്ടിച്ചിരുന്നേൽ അഭിമാനിക്കാം ആയിരുന്നു . തല്ലി ജയിക്കാൻ പറ്റിയില്ലെങ്കിൽ ഒരു ക്വൊട്ടേഷൻ എങ്കിലും കൊടുത്തു തല്ലിച്ച് ഇരുന്നെങ്കിൽ അഭിമാനിച്ചേനെ. അതു പോട്ടെ പ്രീതി സിന്റ കെട്ടിപിടിച്ചു ഒന്ന് ആശ്വസിപ്പിച്ചിരുന്നു എങ്കിൽ പ്രോത്സാഹന സമ്മാനം കിട്ടി എന്നെങ്കിലും പറയാമായിരുന്നു. ആകെ കിട്ടിയത് കുറെ നാണക്കേടും ചെകിടത്തു രണ്ടെണ്ണവും . എല്ലാം ഒന്ന് ഒതുങ്ങി തീർന്നു രണ്ടു പേരും സോറി പറഞ്ഞു കാലം മുന്നോട്ടു നീങ്ങിയ സ്ഥിതിക്ക് ഇപ്പൊ ഇത് പിന്നെയും കുത്തി പൊക്കേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ പത്രക്കാരാ ?
പട്ടിക്ക് എല്ലിൻ കഷ്ണം ഇട്ടത് പോലെ പത്രക്കാർ അത് ഇടാനും, എട്ടും പൊട്ടും തിരിയാത്ത ഗോപു മോൻ അതിൽ കടിച്ചു തൂങ്ങി റ്റ്വിട്ടറിൽ അവൻ എന്നെ പിച്ചി , അപ്പോൾ ഞാൻ അവനെ തോണ്ടി എന്നൊക്കെ വിളമ്പാനും . അതിന്റെ വീഡിയോ പുറത്തു വിടണമെന്നും ഗോപുമോൻ ആവശ്യപെട്ടിട്ടുണ്ട് . വീഡിയോ കാണിച്ചു കാശുണ്ടാക്കാൻ ഇവൻ ആര് സന്തോഷ് പണ്ഡിറ്റോ ?? എല്ലാത്തിനും ഉപരി പത്രങ്ങളിൽ ആകെ ഉള്ളത് ഗോപു മോൻ ഭജ്ജിയെ ബാക്ക് സ്റ്റാബ്ബർ എന്ന് വിളിച്ചു എന്നാണ് . പിന്നിൽ നിന്നും വന്നു അടി കിട്ടിയത് കൊണ്ടാണോ ഇതെന്ന് അറിയില്ല എന്തായാലും സംഭവം ഒന്നു കൊഴുപ്പിക്കാൻ തന്നെയാ ഗോപു മോന്റെ തീരുമാനം . രണ്ടു പേരും ഇന്ത്യൻ ടീമിൽ ഇല്ലാത്ത സ്ഥിതിക്ക് ഇതിനു വലിയ പ്രസക്തി ഒന്നുമില്ല . എന്തായാലും മീഡിയ-ക്കാർ ആകുന്നോളം ഇതിനെ ആഘോഷിക്കും അതെന്തായാലും ഉറപ്പായി .
നോട്ട് ദി പോയിന്റ് : ശ്രീശാന്തിന്റെ കേസിൽ നീതി ലഭിക്കുന്നില്ല , മുഖ്യമന്ത്രി കൈയ്യും കെട്ടി ഇരിക്കുകയാണ് എന്നും പറഞ്ഞു പ്രതിപക്ഷം രംഗത്ത് ഇറങ്ങും മുൻപേ കാര്യങ്ങൾ ഒത്തു തീർപ്പാക്കണേ ഗോപു കുട്ടാ . ഒത്തു തീർപ്പു ആയില്ലെങ്കിൽ അടുത്ത കളിയിൽ ഭജ്ജിക്ക് ഒരു ചെറിയ ബൗണ്‍സർ അല്ലെങ്കിൽ ബീമർ കൊടുത്തു സ്നേഹിക്കണേ എന്നൊരു അപേക്ഷ ഉണ്ട് .... നടക്കുമോ എന്തോ ??

No comments:
Post a Comment