ഈ ചെറി ബ്ളോസ്സം ഫെസ്റ്റിവൽ ഇൻ ഡീസീ 'its fabolous ' . ഓഫീസിലെ ഏതോ ഒരു ദേസിയുടെ പൊങ്ങച്ചം കേട്ടു വന്ന ഭാര്യക്ക് ഒരേ നിർഭന്ധം ഇത് കണ്ടേ മതിയാവു . ശനിയും ഞായറും പുതച്ചു മൂടി ഉറങ്ങാനും , ഫുഡ് അടിക്കാനും , ഫുട്ബോൾ കാണാനും ആണെന്ന നിയമം വരും വരെ എന്നെ പോലെ ഭർത്താക്കന്മാർക്ക് രക്ഷ ഇല്ല . ശെരി പോയി കളയാം എന്ന് ആയി . അങ്ങനെ ഞങ്ങളും ഫ്രെണ്ട്സും കൂടെ പോയി .
അവിടെ ആണെങ്കിൽ ഒടുക്കത്തെ തിരക്ക് . കാർ പാർക്ക് ചെയ്യാൻ ഒരു സ്പോട്ടും തേടി കാർ കുറെ ഓടി . ചെറി ബ്ളോസ്സം ഫെസ്റ്റിവൽ പാർക്കിംഗ് എന്ന് ബോർഡ് ഒക്കെ ഉണ്ടെങ്കിലും സൂചി കുത്താൻ പോലും ഇടമില്ല . ട്രാഫിക് പോലീസ് ചേച്ചിമാർ ട്രാഫിക് നിയന്ത്രിക്കാൻ കെടന്നു പെടാപാട് പെടുന്നു . പാലക്കാട്ടെ സുൽതാൻപെട്ട ജങ്ക്ഷനിൽ 2 ദിവസം കൊണ്ട് വിട്ടാലേ ഇവരൊക്കെ പഠിക്കു . ഇതെല്ലം കഴിഞ്ഞു ഒരു പാർക്കിംഗ് സ്പോട്ട് കിട്ടി . പാർക്കിംഗ് കഴിഞ്ഞപ്പോൾ 'നേച്ചർ കാൾ ടൈം ' . ഇത്ര വലിയ സെറ്റപ്പ് ഒക്കെ ആണെങ്കിലും ഒന്ന് നമ്പർ വണ്‍ പാസ്സാക്കാൻ ഒരു മതിൽ പോലും ഇല്ല . പോരാ പ്ലാന്നിംഗ് തീരെ പോരാ . പിന്നെ കുറെ നേരം 'restroom' തേടി നടന്നു . റസ്റ്റ്‌റൂം എന്നിവർ ഉദ്ദേശിക്കുന്നത് ഒരു പ്ലാസ്റ്റിക് ഡബ്ബ ആണ് . ഉള്ളിൽ കേറിയാൽ കണ്ണ് തുറക്കരത് , കാര്യം സാധിച്ചു പൊന്നോണം . കണ്ണ് തുറന്നാൽ പിന്നെ , എൻറെ ശിവനെ ഒന്നും വേണ്ടായിരുന്നു .
Tidal Basin, അവിടെ ആണ് ചെറി ബ്ളോസ്സം ചാകര എന്ന് ഗൂഗിൾ അമ്മച്ചി പറഞ്ഞു . അങ്ങോട്ട് പോകാൻ ആണെങ്കിൽ മുടിഞ്ഞ തിരക്കും . നെന്മാറ വേലയ്ക്കു പോയത് പോലെ ഉള്ള ഒരു തിരക്ക് . അമേരിക്കയിലെ ഏറ്റവും കൂടുതൽ ഇമ്മിഗ്രന്റ്സ് ചൈനീസ് ആൻഡ് തെലുഗുസ് എന്ന് തെളിയിക്കും വിധം ആയിരുന്നു തിരക്ക് . എല്ലാവരുടെയും നെഞ്ചത്ത് ഓരോ പുട്ടുകുറ്റിയും ഉണ്ട് . ഞാനും വിട്ടു കൊടുത്തില്ല ഭാര്യയുടെ കയ്യിൽ ക്യാമറ ഏല്പിച്ചു "ദില്ലിയിൽ നിന്നും പ്രശാന്ത് രഘുവൻഷം ' എന്ന പോസിൽ ഏതോ ഒരു മെമ്മോറിയൽ കെട്ടിടത്തിന്റെ മുന്നിൽ നെഞ്ചും വിരിച്ചു നിന്നു . ഇതൊക്കെ ആണെങ്കിലും മഷി ഇട്ടു നോക്കിയാൽ പോലും ഒരു ചെറി ബ്ളോസ്സം കാണാൻ കിട്ടിയില്ല . ഒന്നോ രണ്ടോ മരങ്ങൾക്ക് മുന്നിൽ കുറെ പേർ തടിച്ചു കൂടി നില്ക്കുന്നു , അതാവണം നമ്മൾ അന്യെഷിക്കുന്നത് . കൂട്ടത്തിൽ ഉള്ള ഒരു അപ്പൂപ്പൻ പറഞ്ഞു 'ദേർ ആർ മോർ ഓണ്‍ അദർ സൈഡ് ഓഫ് ദി ലേക്ക് ' . അപ്പൂപ്പനു ഇതിന്റെ വല്ല ആവശ്യം ഉണ്ടോ? വല്ല ഭജനയും പാടി ഇരുന്നാൽ പോരെ ? ഇതു കേട്ടതും ജ്ഹാന്സി കി റാണിയുടെ കൂട്ട് എന്റെ ഭാര്യ ദെ പോകുന്നു അങ്ങോട്ട് . ലാലേട്ടൻ സ്റ്റൈലിൽ ഞാൻ മനസ്സിൽ പറഞ്ഞു 'അലഞ്ഞിട്ടുണ്ട് ഞാൻ ഉണക്ക പൂവും തേടി , സഫരോണ്‍ കീ സിന്ദഗി കഭി ഖതം നഹി ഹോ ജാത്തി ഹേ ഹും ഹൌ ' . ഫേസ്ബുക്കിൽ ഇടാൻ ചെറി ബ്ളോസ്സം പിച്ചര്സ് ഇല്ലേൽ ജീവിച്ചു ഇരുന്നിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് , ഞങ്ങളും അവളുടെ പിറകെ ഓടി .
വിഷുവിനു കൊന്നപ്പൂ അന്യേഷിച്ചു നടന്ന ഒരു ബാല്യകാലം ഉണ്ടായിരുന്നു നമുക്ക് , ഇവിടെ വിഷു സമയത്തു കാർ ഓടിച്ചു വരുന്നത് ഈ പൂ അന്വേഷണം ആവും വിധി . ദൈവത്തിന്റെ ഓരോ വികൃതികളെ . 5-6 മണിക്കൂർ അലഞ്ഞതിനു ശേഷം ആരോ പറയുന്നു ഈ പൂക്കൾ അടുത്ത ആഴ്ച പൂക്കും എന്നു , ദൈവമേ പണി പാലും വെള്ളത്തിൽ കിട്ടിയത് പോലെ . അടുത്ത ആഴ്ചയും ഈ ചെറി ബ്ളോസ്സം 'hunt' തുടരരുതെ .. ഈശ്വര !!
നോട്ട് ദി പോയിന്റ് : രാമായണം മൊത്തം വായിച്ചിട്ട് സീത ആരാണെന്ന് ചോദിക്കരത് . പ്ളീസ് ഫൈണ്ട് ദി അറ്റാച്ച്ഡ് ചെറി ബ്ളോസ്സം ഇമേജ് .

No comments:
Post a Comment