Pages

Wednesday, May 29, 2013

മല്ലു ഹൌസ് അഥവാ മലയാളീ ഹൌസ്

രാവിലെ എണിറ്റതും വല്ലാത്ത ആശങ്ക . അമ്മ ചോദിച്ചു വയറ്റിന്നു പോയില്ലെട ?? ഛെ അതല്ല . ഭാര്യ ചോദിച്ചു എന്ത് പറ്റി ?? ഞാൻ പറഞ്ഞു ' ഈ നായിന്റെ മക്കളൊക്കെ കൂടെ പൊളിറ്റിക്സ് കളിച്ചു പണ്ടിത്തിനെ പുറത്താക്കുമോ ? ' ഭാര്യയുടെ മുഖഭാവം മാറുന്നത് കണ്ടു ഞാൻ മെല്ലെ ഓഫീസിലേക്കു പോകാൻ ഒരുങ്ങി . അതെ മലയാളീ ഹൌസ് ഒരു ബാധ പോലെ എന്നെ പിടികൂടിയിരിക്കുന്നു .  ഡ്രാമയും , ഫിലോസഫിയും , സെക്സും , വൈലെന്സും എല്ലാം ഉള്ള ഒരു റിയാലിറ്റി ഷോ . മലയാളീ
ഹൌസ് എന്ന സൂര്യ ടീവീയിലെ പ്രോഗ്രാമിനെ കുറിച്ച് ഒരുപാട് പ്രതിഷേധം ഉണ്ടെങ്കിൽ പോലും.  ഇതു ഒരു സോഷ്യൽ എക്സ്പെരിമെന്റ് ആയി കാണാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത് . പുറമേ നമ്മൾ മലയാളികൾ 'അയ്യേ' എന്ന് പറഞ്ഞു മൂക്കിൽ വിരൽ വച്ച് പരിപാടിയെ തെറി പറയും എങ്കിലും എല്ലാവരും ഇതു കാണാൻ ഉള്ളിൻറെ ഉള്ളിൽ ആഗ്രഹിക്കുന്നു എന്നാണു സത്യം . ഷക്കീല പടം തരുന്ന കുളിർ തരാൻ മല്യാലം പറയുന്ന കുറെ imported ചരക്കുകളും , ഈ ചരക്കുകൾക്ക് ചുറ്റും മണപ്പിച്ചു നടക്കുന്ന രാഹുൽ ഈശ്വരനും  , കൂറ് മാറി രാഷ്ട്രീയം മറന്ന സിന്ധു ജോയ് എന്നിവർ ഉള്ളത്  ആണ് പ്രോഗ്രാമിന്റെ അട്രാക്ഷൻ . ഏറ്റവും സർപ്രൈസ് എലെമെന്റ് ഗ്രാണ്ട്മാസ്ടർ ജീ എസ്സ് പ്രദീപ്‌ തന്നെ ആവും. ഒരു ബുദ്ധിജീവി എന്നതിൽ ഉപരി പുള്ളി ഒരു ഭൂലോക ഫ്രാഡ് ആണെന്നും കൂടെ ഈ പരിപാടി തെളിയിക്കും . പാട്ട് പാടാൻ ചിത്ര അയ്യർ മാമിയും , വയസ്സായെങ്കിലും തരികിടയിൽ ഒട്ടും മോശം അല്ലാതെ നീന ആന്റിയും ഉണ്ട് . എൻറെ ഒരു അങ്കിൾ പറഞ്ഞത് പോലെ നീന ഈ മത്സരം ജയിക്കില്ല പക്ഷെ പോകുന്നതിനു മുൻപ് ഇവിടുന്നു ഒരുത്തനെ അടിച്ചോണ്ട് പോകും അതുറപ്പാ . ഒന്നൊന്നര സുന്ദരി റോസിന് വേണ്ടി രാഹുൽ തന്റെ വേദാന്തം മറന്നു അന്തം വിട്ടു നിൽ
ക്കുന്നത് കാണുമ്പോൾ അവനോടു സഹാനുഭൂതി . വീട്ടിൽ ഭാര്യ ഉലയ്ക്കയും ആയി കാത്തിരിക്കുന്നത് കൂടെ ലൈവ് ആയി സംപ്രേഷണം ചെയ്യുമോ ആവോ ?? പക്ഷെ ഈ പ്രോഗ്രാം ഞാൻ കാണുന്നത് സന്തോഷ്‌ പണ്ഡിറ്റ്‌ കാരണം മാത്രം ആണ് . മറ്റുള്ള ചാനലുകാർ  സന്തോഷിന്റെ ഒരു ഇന്റർവ്യൂ അഥവാ ടോക്ക് ഷോ നടത്താൻ കാത്തിരിക്കുന്ന കാലം ആണിത് . സൂര്യ ടീ വീ സന്തോഷിനു മാക്സിമം ബൂസ്റ്റ്‌ കൊടുക്കുന്നുണ്ട് താനും .  എന്തൊക്കെ പറഞ്ഞാലും ഏഷ്യാനെറ്റിൽ ജഗതീഷിനെ സഹിക്കുന്ന ആർക്കും സന്തോഷിനെ പുട്ടു പോലെ സഹിക്കാവുന്നതെ ഉള്ളു . ഇത്രെയും എരിവും പുളിയും ഉള്ള ഒരു ഷോ മലയാളികൾ എങ്ങനെ മിസ്സ്‌ ചെയ്യും ?? ഒരിക്കലും തീരാ സീരിയലും കണ്ടു ബോറടിച്ച വീട്ടമ്മമാർ ഒരു ചേന്ജിനു ഇതൊക്കെ കാണണം എന്നാണ്‌ എനിക്ക് പറയാൻ ഉള്ളത് . ഇത് നമ്മുടെ സംസ്കാരത്തിന് ചേരാത്ത പരിപാടി ആണെന്ന് പറയുന്നവർ , നമ്മുടെ നാടിൻറെ ഇപ്പോളത്തെ സത്യാവസ്ഥ അറിയാത്തവർ അല്ലെ ? സ്ത്രീകൾക്ക് ഒരു ഭയവും കൂടാതെ ഇത്രെക്കു ഫ്രീ ആയി നടക്കാനോ ഇടപഴകാനോ ഉള്ള സൌകര്യം വേറെ എവിടെ ഉണ്ട് നമ്മുടെ നാട്ടിൽ  . മലയാളീ ഹൌസിൽ ഒരു മുസ്ലിം മെമ്പർ  ഇല്ലാത്തതിന്റെ കുറവ് ഉണ്ട് .  ഏറ്റവും ഓർത്തഡോൿസ്‌ ആയ കമ്മ്യൂണിറ്റി ആണ് മുസ്ലിംസ് അവിടെ നിന്ന് ഒരാൾ ഇത് പോലത്തെ ഒരു എക്സ്പീരിമെന്റിൽ പങ്കെടുത്താൽ എന്താവും കഥ . സോജന്റെ പള്ളി കമ്മിറ്റി , രാഹുലിന്റെ വേദാന്തം ഇതിന്റെ കൂടെ 5 നേരം നിസ്കാരം ചെയ്യുന്ന ഒരു ഉമ്മച്ചികുട്ടി .   മത സൌഹാര്ധം (അങ്ങനെ ഒന്നുണ്ടെങ്കിൽ ) നിലനിർത്താൻ പറ്റുമോ മലയാളികളെ ?? കണ്ടറിയാം ....

നോട്ട് ദി പോയിന്റ്‌ : സാധാരണ തോക്ക് എടുക്കും മുൻപേ വെടി പൊട്ടിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ബ്ലോഗ്ഗർ ബെർളി (ബെർളിത്തരങ്ങൾ  ബ്ലോഗിന്റെ എല്ലാമെല്ലാം ആയ ഇദ്ദേഹം ) മലയാളീ ഹൗസിനെ കുറിച്ച് മൌനം പാലിക്കുന്നത് കാണുമ്പോൾ ഒരു സംശയം . അദ്ദേഹം ആണോ ഈ പ്രോഗ്രാമിലെ ഇനി അടുത്ത ഗസ്റ്റ് ??



Monday, May 13, 2013

വെള്ളമടിയുടെ സിനിമ

മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്നു എഴുതി വെയ്ക്കുന്നതോടെ സമൂഹത്തോടുള്ള കടപ്പാട് തീർന്നു എന്നാവും മലയാള സിനിമ മനസ്സിലാക്കി ഇരിക്കുന്നത് . ഈ അടുത്ത കാലത്ത് ഇറങ്ങിയിട്ടുള്ള സിനിമകളിൽ 'മദ്യപാനം , പുകവലി എന്നിവ ആരോഗ്യത്തിനു ഹാനികരം എന്ന ഫൂട്ട്നോട്ട് കാണാം '. പക്ഷെ ഇതുള്ളത് ഒരു സർട്ടിഫിക്കറ്റ് ആയി എടുത്തു സിനിമ മൊത്തം വെള്ളം അടി സീനുകൾ ഇട്ടു നിറച്ചത് പോലെ ഒരു ഫീലിംഗ് . ആഘോഷം ആയാലും ആവേശം ആയാലും സങ്കടം ആയാലും വെള്ളം അടിയും പുകവലിയും ഇല്ലാത്ത സീനുകൾ ഇല്ല . എന്തായാലും A സർട്ടിഫിക്കറ്റ് എന്നാൽ പിന്നെ നായകൻ നായികയെ റേപ്പ് ചെയ്യട്ടെ എന്നു പറഞ്ഞത് പോലെ ആണ് കാര്യങ്ങൾ . ചില സീനുകളിൽ മദ്യപാനമോ പുകവലിയോ ഇല്ലാതെ പറ്റില്ല എന്ന് സിനിമ അറിയാവുന്ന ആർക്കും പറയാം . പക്ഷെ സിനിമയിൽ മദ്യപാനം കാണിച്ചേ മതിയാവു എന്ന ഒരു രീതി തെറ്റ് ആണെന്നാണ് എനിക്ക് തോന്നുന്നത് . ന്യൂ ജെനെറേഷൻ ആവുമ്പോ കുറച്ചു ഇരുട്ടും , കുറെ തെറിയും , മദ്യപാനവും ഒക്കെ ഇല്ലാണ്ടെ എങ്ങനാ ഉവ്വേ പടം പിടിക്കുന്നെ ? പിന്നെ ഒരു cliche നിറഞ്ഞ excuse 'നമ്മൾ മല്ലുസിനു വെള്ളം അടി അല്ലേ അണ്ണാ മെയിൻ ഹോബ്ബി '. അത് കൂടി ആവുമ്പോ പൂർത്തി ആയി . സിനിമയിൽ നമ്മൾ പ്രതിജ്വലിപ്പിക്കുന്നതു നമ്മുടെ സംസ്കാരത്തെ കൂടി ആണ് എന്ന് പലപ്പോളും നമ്മൾ മറക്കുന്നു . അടുത്ത കാലത്തെ ഏതു സിനിമ കണ്ടാലും തോന്നും , നാട്ടിലെ മല്ലുസ് രാവിലെ ആകുന്നതും കുപ്പി പൊട്ടിച്ചു അടി തുടങ്ങും എന്ന് . മക്കളുടെ വിലയേറിയ പഠിപ്പിനും , പത്രാസിനും വേണ്ടി വിയർപ്പു ഒഴുക്കുന്നവർ മദ്യം പോയിട്ട് ഒരു കാലി ചായ പോലും വാങ്ങി കുടിക്കാറില്ല, അതല്ലേ സത്യാവസ്ഥ ?? അല്ലെങ്കിലും കോമണ്‍ മാൻ ഒരു ബോറിംഗ് subject ആണല്ലോ , ആ കഥകൾ ഒക്കെയും അന്തിക്കാട് സാർ പറഞ്ഞോളും . സിനിമയിൽ നിന്നും മദ്യപാനവും , പുകവലിയും എടുത്തു മാറ്റാൻ ഞാൻ അൻബുമണി രാമദാസ്‌ അല്ല , പക്ഷെ സിനിമയെ സ്നേഹിക്കുന്ന ചിലർക്ക് എങ്കിലും തോന്നിയത് ഇവിടെ എഴുതുന്നു എന്ന് മാത്രം .


നോട്ട് ദി പോയിന്റ്‌ : വെറും ഒരു ഫൂട്ട്നോട്ട് കൊണ്ട് നാടു നന്നാവും ആയിരുന്നെങ്കിൽ . സ്പിരിറ്റ്‌ എന്ന സിനിമ പുസ്തക രൂപത്തിൽ ആക്കണേ , അതിനെ ബൈബിൾ എന്നും രഞ്ജിത്ത് സാറിനെ യേശു ക്രിസ്തുവെന്നും ലാലേട്ടനെ മാര്പാപ്പയെന്നും കാണണേ നാട്ടാരെ .

Saturday, May 4, 2013

ക്വാളിറ്റി അഷ്വറൻസ് ട്രെയിനിംഗ് (QA Training)

ഇന്നലെ ലാലേട്ടൻ ക്ളാസ്സിക്ക്  സർവ്വകലാശാല കണ്ടിട്ടു കിടന്നു ഉറങ്ങാൻ ഒരു പാടു വൈകി . ഓഫീസിൽ ഉച്ച ആയപ്പോളേക്കും വല്ലാത്ത ഉറക്ക ക്ഷീണം . കാപ്പുചീനോ അടിക്കാൻ കോഫീ റൂമിലേക്ക്‌ നടക്കുമ്പോൾ കറുത്ത പൂച്ചയെ പോലെ ചിലർ വഴി മുടക്കി . ക്വാളിറ്റി അഷ്വറൻസ്  ട്രെയിനിംഗ് ഉണ്ട് , മേന്ടെറ്റൊരി ആണെന്ന് പറഞ്ഞു . ട്രെയിനിംഗ് ആവുമ്പോ കോഫിയും കടിക്കാൻ കൂക്കീസ്സും കിട്ടും . പിന്നെ AC മുറി , എങ്ങും കുരാകുരിരുട്ടു ചുരുക്കി പറഞ്ഞാൽ സുഖ നിദ്ര . ഒരു തെണ്ടിയും ചോദിക്കാൻ ഇല്ല , പിന്നെ ഞങ്ങൾ പാലക്കാടുക്കാര്ക്ക് ഉച്ച ഉറക്കം വിശേഷം ആണല്ലോ . പ്രതീക്ഷിച്ചത്ര ബോറിംഗ് ട്രെയിനിംഗ് അല്ലായിരുന്നു , കോഫി
യും കുടിച്ചു തലയും കുലുക്കി എല്ലാം മനസ്സിലായ വിധം അവിടെ ഇരുന്നു . ആർക്കും സംശയം തോന്നാത്ത വിധം ഇടക്കെ ഓരോ ഡൌട്ട് വീധം ചോദിച്ചു .

 'Could you repeat it ' , 'WOW thats excellent ' , 'This explains it better ' എന്ന സിമ്പിൾ IT പദങ്ങൾ വച്ച് ദർബാർ രാഗത്തിൽ അലക്കി . ഒന്ന് ഉറക്കം പിടിക്കുംബോളെക്കും 2 സീറ്റ്‌ അപ്പുറത്ത് ഇരുന്നു വേറൊരു കക്ഷിയും കുറെ ഡൌട്ട് ചോദിക്കുന്നു . 'തള്ളെ യെവൻ ആള് പുലി തന്നടേ ' ഞാൻ മനസ്സിൽ ഓർത്തു . പക്ഷേ ഇവന്റെ ഇടക്കെ ഇടക്കെ ഉള്ള ചോദ്യം കാരണം ഉറക്കത്തിനു ഒരു താളം കിട്ടുന്നില്ല , അതു കൊണ്ടാവും 'തള്ളെ യെവനോട് ഉള്ള കലിപ്പ് തീരുന്നില്ല താനും '. മീറ്റിംഗ് കഴിഞ്ഞു കൈയും കാലൊക്കെ ഒന്ന് സ്ട്രെച്ച് ചെയ്തു പുറത്തിറങ്ങി . അപ്പോൾ പിറകിൽ നിന്നും നമ്മുടെ ഡൌട്ട് പുലി 'Are you from Kerala ?'. ഞാൻ ഒരൽപം പ്രൌടിയോടെ 'Yeaasss , How'd you find that out ? ' എന്ന് അലക്കി .
ഉടനെ പുള്ളിക്കാരൻ 'എനിക്ക്  സംശയം തോന്നി , നാട്ടിൽ എവിടെയാ ?'
'ഞാൻ പാലക്കാട്‌ , നിങ്ങളോ ??'
'ഞാൻ ചേർത്തല , ചേർത്തല ഒക്കെ അറിയുമോ ?'
'പിന്നല്ലാതെ ?? ഞമ്മടെ ആന്റണിയുടെ സ്ഥലം '
'ഹഹഹ അതേ അതു തന്നെ '
അങ്ങനെ ലോകകാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത ശേഷം ഒരു കോഫി ഒക്കെ കുടിച്ചു ഞങ്ങൾ പിരിയാൻ ഒരുങ്ങി . മനസ്സിൽ ഇത്രെയും നേരം ഉള്ളിൽ ഉള്ള ഒരു കാര്യം ഞാൻ ധൈര്യപൂർവ്വം ചോദിച്ചു ' സത്യത്തിൽ ആ മീറ്റിങ്ങിൽ എന്താണ് നടന്നത് , എനിക്ക് ഒന്നും മനസ്സിലായില്ല . നിങ്ങൾ കുറേയേറെ ഡൌട്ട് ചോദിക്കുന്നത് കണ്ടു അത് കൊണ്ട് ചോദിച്ചതാ '
'ഒന്നും മനസ്സിലാവാണ്ടേ ആണോ , താൻ ഇത്രേ ഒക്കെ ഡൌട്ട് ചോദിച്ചത് ?'
'അതൊക്കെ ഒരു നമ്പർ അല്ലെ ഭായി , എനിക്ക് ഉറക്കം വന്നിട്ട് പാടില്ലായിരുന്നു '
'നമ്മുടെ കമ്പനിയിൽ , ക്വാളിറ്റി അഷ്വറൻസ് മെഷർസ് ഇമ്പ്രൂവ് ചെയ്യാൻ വേണ്ടി ആയിരുന്നു ഈ ട്രെയിനിംഗ് . പലരും ഇതിനെ ഈസി ആയി എടുക്കാർ ആണ് പതിവ് അത് മാറ്റാൻ വേണ്ടി ആയിരുന്നു ആ ട്രെയിനിംഗ് '
'ഇതൊക്കെ വല്ലതും നടക്കുമോ ? ചുമ്മാ ടൈം വേസ്റ്റ് . അക്കരകാഴ്ചയിൽ പറയും പോലെ IT ഈസ്‌ ഇടിവെട്ട് തട്ടിപ്പ് . ബൈ ദി ബൈ ചേട്ടൻ ഏതു ടീമിലെയ ?? ഇവിടെ ഒന്നും ഇതിനു മുൻപ് കണ്ടിട്ടില്ലല്ലോ ?'
'ഐ ആം ദി പ്രോഗ്രാം മാനേജർ ഫോർ ക്വാളിറ്റി അഷ്വറൻസ്  ഇൻ അവർ കമ്പനി '
ഇൻ ഹരിഹർ നഗറിൽ ജഗദീഷ്‌ പരുങ്ങിയത് പോലെ ഞാൻ ഒന്ന് പരുങ്ങി അന്ധാളിച്ചു പോയി .
പണി പാലും വെള്ളത്തിൽ കിട്ടുക എന്ന് പറഞ്ഞാൽ ഇതാകും അല്ലെ ?? ആത്മധൈര്യം സംഭരിച്ചു ഞാൻ കീഴടങ്ങി .
'ഞാൻ പറഞ്ഞത് ഒന്നും ചേട്ടൻ കാര്യം ആക്കേണ്ട , ഇറ്റ്‌ വാസ് ജസ്റ്റ്‌ എ ജോക്ക് '
'മനസ്സിലായി .. ആക്ചുവലി യുവർ ഓപ്പണ്‍ കമന്റ്സ് ആർ വെൽക്കം . അടുത്ത ആഴ്ച ഇതേ ട്രെയിനിംഗ് ഒന്ന് കൂടെ ഉണ്ട്  അതിനു എന്തായാലും വരണം . ഐ വിൽ രജിസ്റ്റർ യു ഇൻ ഫോർ താറ്റ്‌ '
ഞാൻ ചമ്മുകയാണോ , പരുങ്ങുകയാണോ എന്ന് മനസ്സിലാകാതെ ഞാൻ പറഞ്ഞു
'ഓ ഷുവർ , ഇട്സ് മൈ പ്ളെഷർ  '
കൈ കൊടുത്തു ഞങ്ങൾ പിരിഞ്ഞു .
പാലക്കാടിൽ ഒരു ചൊല്ലുണ്ട് ഊൗ *^&%^&% മാട് വെയിലത്തു പോയത് പോലെ എന്ന് .. അതെ അത് തന്നെ ആണ് എൻറെ അവസ്ഥ സത്യം....പരമാർത്ഥം . ഓരോരോ പണി വരുന്ന വഴിയെ...ഹ്ഹോ !!

നോട്ട് ദി പോയിന്റ്‌ : NRI മലയാളീസ്  അക്കരക്കാഴ്ചയിലെ ഡയലോഗ് അടിക്കുമ്പോ സൂക്ഷിച്ചും കണ്ടും ഒക്കെ വേണം.