Pages

Saturday, June 1, 2013

കാപട്യം ജയിക്കട്ടെ , ഒത്തുകളി വിജയിക്കട്ടെ, മനുഷ്യത്വം ഒതുങ്ങട്ടെ

ഇന്നലെ അങ്ങനെ അതു സംഭവിച്ചു . മലയാളീ ഹൌസിൽ നിന്നും സന്തോഷ്‌ പണ്ഡിറ്റ്‌ പുറത്തായി . പരിപാടി തുടങ്ങുന്നതിനു മുൻപ് മലയാളികൾ ഏറ്റവും വെറുക്കുന്ന പേഴ്സണാലിറ്റി ആയിരുന്നു പണ്ഡിറ്റ്‌ . എന്നാൽ ഓരോ എപ്പിസോഡ് കഴിയും തോറും പണ്ഡിറ്റ്‌ ഫാൻസ്‌ ഏറി വന്നു എന്നുള്ളതാണ് സത്യം . ഓടിയന്സ് പോൾ ആയിരുന്നേൽ പണ്ഡിറ്റ്‌ പുഷ്പം പോലെ പ്രോഗ്രാം ജയിച്ചു ഫ്ളാറ്റ് കക്ഷത്തിൽ വെച്ച് പോയെന്നെ . അതറിയാവുന്നവർ ഭംഗി ആയി അയാളെ പുറത്താക്കുകയും ചെയ്തു .  സോജൻ, പ്രദീപ്‌, സിന്ധു, ഡാലൂ എന്നിവർ കളിച്ച ഒത്തുകളി ആണ് പണ്ഡിറ്റ്‌ പുറത്താകാൻ ഉള്ള പ്രധാന കാരണം . വളരെ സിമ്പിൾ ആയ പണ്ഡിറ്റ്‌ കാര്യങ്ങൾ വെട്ടി തുറന്നു പറയുന്നത് ജനങ്ങൾക്ക്‌ ഇഷ്ടമാണെങ്കിലും ഈ കൊണ്ടെസ്റ്റിൽ പിടിച്ചു നിൽക്കണം എങ്കിൽ നല്ലോണം കുതന്ത്രം വേണം, ഗ്രൂപ്പ്‌ കളി വേണം പിന്നേ വേറെ പലതും കൂടെ . രാഹുലിന്റെ കണ്ണുകടിയും , സിന്ധുവിന്റെ പിന്നിൽ നിന്നുള്ള കുത്തും , നീനയുടെ സോപ്പും , സോജന്റെ ദേഷ്യം എല്ലാം സഹിച്ചു കഴിയുന്നതിലും ഭേദം വെളിയിൽ ചാടുന്നതാണ് എന്നു സന്തോഷിനു തോന്നി കാണും .   സുര്യ ടീവീയെ സംബന്ധിച്ചോളം അവർ സന്തോഷിനെ മാക്സിമം ഊറ്റി . പുള്ളിക്കു അറിയാവുന്ന പാട്ടും , ഡാൻസും എല്ലാം ആടി പാടി . ഇനി പുള്ളിയെ കൊണ്ട് ഒരു പ്രയോജനം ഇല്ലെന്നു അവർക്കും തോന്നി കാണും . പക്ഷെ ഒരു കാര്യം പറയാതെ വയ്യ , മലയാളീ ഹൌസിൽ എല്ലാവരും സന്തോഷ്‌ പുറത്തു പോയപ്പോൾ കാണിച്ച പ്രകടനങ്ങൾ കണ്ടപ്പോൾ പലരോടും ഒരു തരം പുച്ഛം ആണ് , മറുവശത്ത് കണ്ടത് സന്തോഷിന്റെ ഡീസെൻസിയും .

മലയാളീ ഹൌസിൽ ഇനി എന്ത് ??
സന്തോഷ്‌ ഇല്ലാതെ മലയാളീ ഹൌസ് ഡ്രൈ ആയെന്നു തന്നേ പറയാം . കേരളം വെറുക്കാൻ ആഗ്രഹിക്കുന്ന പീ സീ ജോർജിനെയോ , ജഗതീഷിനെയോ, രഞ്ജിനി ഹരിദാസിനെയൊ  കൊണ്ട് വരാതെ രക്ഷ ഇല്ലെന്നു ചുരുക്കം . ജനങ്ങൾ പൈസ കൊടുത്തു sms അയച്ച് പരിപാടി മുന്നോട്ട് കൊണ്ട് പോകുന്ന കാര്യവും ഇച്ചിരി കഷ്ടത്തിൽ ആണ് .

സന്തോഷ്‌ പണ്ഡിറ്റ്‌ ഇനി എന്തു ചെയ്യും  ??
ഇപ്പോൾ കിട്ടിയ സല്പ്പെരു വച്ച് പുള്ളി ഇനി വല്ല ന്യൂ ജെനെരെഷൻ സിനിമയിലും ട്രൈ ചെയ്യണം . അതും അല്ലെങ്കിൽ ആകേ അടിപിടി കോഞ്ഞാട്ടയായി കിടക്കുന്ന യുഡീഎഫിൽ ചേരണം . ഉള്ളത് മുകത്തു നോക്കി പറയാൻ ആൾ  ഇല്ലാണ്ടെ കഷ്ടപ്പെടുന്ന ചില കൂട്ടർക്ക് വേണ്ട ഫയർ പവർ ആണ് സന്തോഷ്‌ .

നോട്ട് ദി പോയിന്റ്‌ :  പൊട്ടനെ പട്ടർ ചതിച്ചു , പട്ടരെ ദൈവം ചതിച്ചു എന്നു പറയും പോലെ ഇതിൽ മുന്തിയ തറ വേലകളും നുംബെഴസും ആയി തിങ്കൾ , രാഹുൽ എന്നിവർ കാത്തിരിപ്പ്‌ ഉണ്ടെന്നു ആരും മറക്കാതിരുന്നാൽ കൊള്ളാം . 


No comments:

Love to hear what you think!
[Facebook Comment For Blogger]