ഉത്തരാഖണ്ടിൽ നടക്കുന്ന പ്രളയവും ദുരന്തങ്ങളും തടയാൻ ഒരു വ്യക്തമായ പ്ലാനിന്റെ അഭാവം കണ്ടു . എന്നാൽ പരസ്പരം പഴി ചാരി നടക്കുന്ന ഒരു രാഷ്ട്രീയ സമൂഹം ആണ് കേരളത്തിൽ ഉള്ളത് എന്നും ഇത് വ്യക്തമാക്കി . ഇതാ ഇവിടെ നോക്കു ......

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മന്ത്രി കേ സീ ജോസെഫിനോട് മലയാളികളെ രക്ഷിക്കാൻ എന്ത് കൊണ്ട് കേരളാ സംസ്ഥാന സർക്കാർ വീഴ്ച കാട്ടി എന്ന് ചോദിച്ചു. ദുരന്തത്തിൽ പെട്ടാൽ മലയാളി എന്നോ തമിഴൻ എന്നോ ഇല്ല എന്ന് പറഞ്ഞു . കേന്ദ്രത്തിൽ ആന്റണി , മുല്ലപ്പള്ളി എന്നിവർ ഫോണിൽ ബന്ധപെട്ടു എന്നാണ് അദ്ദേഹം പറഞ്ഞത് . ഇതേ സമയം തമിഴ്‌നാട് , ഗുജറാത്ത് സംസ്ഥാനങ്ങൾ ആവട്ടെ തങ്ങളുടെ representatives'നെ dehradun ബേസ് ചെയ്തു അയച്ചു എന്നാണ് അറിഞ്ഞത് . ഇതിനു പ്രതികരിച്ച പാലക്കാട് എം.പീ, എം.ബീ.രാജേഷ് ആരോപിച്ചത് കേരളാ സർക്കാർ തങ്ങളുടെ മന്ത്രിസഭ നിലനിർത്താൻ ഉള്ള തത്രപ്പാടിലാണ് എന്ന്. ഒരു Member Of Parliament എന്ന നിലയിൽ രാജേഷ് ഒരു വലിയ തോൽവി ആണെന്നല്ലേ സത്യത്തിൽ ഇത് കാണിക്കുന്നത് ?? ഉടൻ ന്യൂസ് റിപ്പോർട്ടർ ചോദിച്ചു , ഒരു പ്രതിപക്ഷം എന്ന നിലയിൽ ഇടതുപക്ഷവും ഇതിനെ കുറിച്ച് എന്തെ ഒന്നും മിണ്ടിയില്ല എന്ന് ?? അത് കേട്ട് ഒന്ന് പരുങ്ങി എങ്കിലും രാജേഷ് പറഞ്ഞത് ഇങ്ങനെ 'എന്ത് കൊണ്ട് മീഡിയ ഈ കാര്യം ഉന്നയിച്ചില്ല എന്നാണ് .' (ഒരു പാലക്കാട്‌കാരൻ ആയ എനിക്ക്, എന്റെ എം.പീയുടെ ഉത്തരം കേട്ട് യെവനോട് പുച്ഛം തോന്നി ). അപ്പോൾ ഇനി മുതൽ പ്രതിപക്ഷത്തിന്റെ ജോലി മീഡിയ ഏറ്റെടുക്കണം എന്നാണോ രാജേഷേട്ടാ നിങ്ങൾ പറയുന്നത് ?? ഒരു എം.പീക്ക് പ്രതിപക്ഷത്തിൽ ഇരുന്നാൽ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റില്ല എന്നാണോ ഇത് പറയുന്നത് ??

ഉമ്മൻ ചാണ്ടി രാജി വെയ്യ്ക്കണം എന്ന് പറഞ്ഞു സമരം ചേയ്യുന്ന അച്ചു മാമൻ , ഇനി മുതൽ അതിൽ കെ.സീ. ജോസെഫിനെ കൂടെ ചേർക്കണം എന്ന് അപേക്ഷിക്കുന്നു. നിങ്ങൾക്ക് സമരം ചെയ്യാൻ ഒരു variety ആയിക്കോട്ടെ , നാട്ടുകാരുടെ കാര്യം ആര് നോക്കാൻ ?? പിന്നെ രാജേഷ് ഇനി എങ്കിലും പരസ്പരം പഴി ചാരാണ്ടേ മലയാളികൾക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കണം Mr. മലയാളി സമൂഹത്തോട് യാതൊരു ഉത്തരവാദിത്വം ഇല്ലാതെ പെരുമാറിയ സംസ്ഥാന സർക്കാരും , രാജേഷും ഇനി എങ്കിലും ഇത് പോലെ പെരുമാരരതു എന്ന് അപേക്ഷിക്കുന്നു.
1 comment:
ഒരു ലോക സഭ തിരഞ്ഞെടുപ്പല്ലേ അടുത്ത് തന്നെ വരാൻ പോകുന്നത്? ഇത്തരം രാജേഷു മാരെ ഡൽഹി യിലോട്ട് അയക്കാതിരിക്കാൻ മലയാളീസ് ശ്രമിക്കണം. ഇല്ല. അപ്പോൾ നമ്മൾ പാർട്ടി നോക്കും. ഏതു പൊട്ടനെ നിർത്തിയിട്ടും പാർട്ടി പറഞ്ഞാൽ വോട്ടിടും. അതാ കുഴപ്പം. അത് മാറ്റണം.
Post a Comment