Sunday, July 28, 2013
Mallu Funny Smileys
Reactions: |
Wednesday, July 10, 2013
കേരളാ പൗലോസ് ......

ആഭ്യന്തര മന്ത്രി തന്നേ കേസിന്റെ വഴി മാറ്റുന്ന ഈ കാലഘട്ടത്തിൽ എല്ലാ പഴിയും വീണ്ടും അതേ കാക്കിയുടെ നെഞ്ചത്ത് തന്നേ. കോളേജ് കാലത്ത് ഞങ്ങടെ ചില ഡൂക്കിലി വിദ്യാർഥി നേതാക്കൾ അടിപിടി കേസിൽ അകത്താകും . ഉള്ളിൽ കേറണ്ട താമസം അവനേ പുറത്തു ഇറക്കാൻ മുകളിൽ നിന്നും വിളി വരും . മുകളിൽ എന്ന് പറഞ്ഞാൽ ഗുരുവായൂർ അപ്പന്റെ വിളി അല്ല മറിച്ചു മറ്റൊരു ജില്ലാതല ഡൂക്കിലി നേതാവാവും അത് . അന്നോക്കെ ഈ ഡൂക്കിലി നേതാവിന്റെ പവറിൽ നമ്മൾ സന്തോഷിക്കാറുണ്ട് . എന്നാൽ ഇപ്പോൾ മനസിലാവുന്നു , ഒരു പൌരൻ എന്ന നിലയിൽ നമ്മൾ ചെയ്യുന്ന ഒരു വലിയ കുറ്റം അല്ലേ അത് ?? ഇതു പോലത്തെ ചെറിയ കേസ് ഒതുക്കി ഒതുക്കി ആണ് ഈ ഡൂക്കിലി നേതാവ് നാളേ നമ്മുടെ നാട് ഭരിക്കുന്നതും, ഒരു കൂസലും ഇല്ലാതെ കട്ടു മുടിക്കുന്നതും .
പോലീസിനെ ശക്തിപ്പെടുത്താൻ ഇവരേ answerable to court\law ആക്കണം അല്ലാതെ not to a minister\party എന്ന് എനിക്കു തോന്നാറുണ്ട് . ഇതിന്റെ implications discuss ചെയ്യണം എന്നാൽ പോലും ഇവരെ നോക്കുകുത്തികൾ അഥവാ ഡമ്മി ആക്കുന്നതിലും ബെധമാവും എന്ന് തോന്നുന്നു.
NOTE : ഇതിനു എല്ലാം മറുപുറം പറയാൻ ഉദാഹരണം ധാരാളം , പക്ഷേ നാടിന്റെ സമാധാനത്തിനു പോലീസ് സേനയ്ക്ക് കൂടുതൽ സപ്പോർട്ട് വേണം ജനങ്ങളിൽ നിന്നും അതിലും കൂടുതൽ രാജ്യം ഭരിക്കുന്ന നേതാക്കന്മാരിൽ നിന്നും .
Feel free to add your comments here!!
Posted by
Shabbu
at
Wednesday, July 10, 2013
Links to this post
Labels:
bloody mallu,
kerala politics,
Malayalam,
Malayalam Blog
Reactions: |
Thursday, July 4, 2013
ഒരു അവധികാല ഓർമ
അച്ഛനും അമ്മയും വന്നതിൽ പിന്നേ സമയം പോവുന്നത് തന്നേ അറിയുന്നില്ല. നാട്ടിലേ കാര്യങ്ങളും കഥകളും ഒക്കെ കേട്ടു ഇരിക്കുന്ന സുഖം ഒന്നു വേറെ തന്നേ... പിന്നെ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം. പക്ഷേ ഞങ്ങൾ ഓഫിസിലേക്കു പോയി കഴിഞ്ഞാൽ ഇവർ എന്തു ചെയ്യും എന്ന് ആലോചിച്ചു ചെറിയ ഒരു ആശങ്കയും ഉണ്ട് . അമ്മ ഡയറി എഴുതിയും , ഏഷ്യാനെറ്റ് കണ്ടും ഇടക്ക് യൂറ്റൂബിൽ സിനിമ കണ്ടും സമയം കൊല്ലും. അച്ഛൻ ആണ് ശരിക്കും പെട്ടത് , നാട്ടിൽ ഓടി ചാടി നടന്ന ആൾ ഇപ്പോൾ മലയാളീ ഹൌസിൽ പെട്ടത് പോലെ ആയി . ചില ദിവസങ്ങളിൽ ഞാൻ ഓഫീസിൽ നിന്നും വരുന്നതും കാത്തു പുള്ളിക്കാരൻ ബാൽകണിയിൽ ഇരിക്കും. കാലചക്രം ഒരു മുഴുവൻ കറക്കം പോയത് പുള്ളിക്കും എനിക്കും ഓർമ്മ വരുന്നത് അപ്പോളാണ് . പണ്ട് അച്ഛനെയും കാത്തു ഞാനും ശ്യാമയും ഗ്രില്ലിൽ തൂങ്ങി കളിക്കും അച്ഛൻ വന്നതും സ്കൂട്ടറിൽ റൌണ്ട് പോകാൻ . ഇപ്പോൾ കാര്യങ്ങൾ ഏകദേശം തിരിച്ചു ആയി എന്ന് മാത്രം .
പക്ഷേ ഈയിടക്കെ പുള്ളിക്കാരൻ ഭയങ്കര ബിസി-ബിസി ആണ് . കാരണം മറ്റൊന്നും അല്ല , പുള്ളിക്ക് ഇവിടെ ഒരു കൂട്ടുകാരനെ കിട്ടിയിട്ടുണ്ട് . ഞങ്ങടെ അപാർട്ട്മെന്റിലെ സ്വിമ്മിംഗ് പൂൾ ലൈഫ് ഗാർഡ് ആണ് ഈ പുതിയ കൂട്ടുകാരൻ . ഹിസ് നെയിം ഈസ് സാഷാ , വയസ്സ് 21 . ആളൊരു ഉക്രൈൻ നിവാസി ആണ് , ഇവിടെ ഫിസിക്കൽ എജുകെഷൻ കോഴ്സ് പഠിക്കാൻ വന്നതാണ് പാർട്ട് ടൈം ആണ് ഈ ലൈഫ് ഗാർഡ് പണി . ഇവർ രണ്ടു പേരും ഉച്ചക്ക് ഒരുമിച്ചു ചെസ്സ് കളിക്കും മുറി ഇംഗ്ലീഷിൽ സ്വന്തം നാടിനെ കുറിച്ച് പുകഴ്ത്തും അമേരിക്കൻ വിശേഷങ്ങൾ പങ്കിടും അങ്ങനെ അങ്ങനെ ഇവർ പരസ്പരം സമയം കൊല്ലും. അത് കൊണ്ട് ഓഫീസിൽ നിന്നും വന്നതും എനിക്ക് കുറെ കഥകൾ കേൾക്കാം . സാഷയുടെ ചെസ്സ് കളി , ശംഭളം എന്നിങ്ങനെ . ആദ്യത്തെ രണ്ടു കളി അച്ഛാ ജയിച്ചെങ്കിലും റഷ്യകാരൻ കളി പഠിച്ചു ഇപ്പോൾ അച്ഛൻ ആണ് തോറ്റു തൊപ്പി ഇടുന്നത് എന്നാണ് അമ്മയുടെ കമന്റ് . അച്ഛൻ ഊണ് കഴിക്കുംബോൾ സാഷ കഴിച്ചു കാണുമോ എന്ന് വേവലാതി പെടുന്നത് കണ്ടിട്ട് സാഷയെ അച്ഛൻ ദത്തു എടുത്തു എന്നാണ് ഞാൻ കളിയാക്കുന്നത് . അച്ചയെ കുറിച്ച് പറയുംബോൾ സാഷയ്ക്കു ആയിരം നാവാണ് , 'ഹി ഈസ് വെരി ഫണ്ണി' മുതൽ 'ഹി കെയർ എബൌട്ട് മി , ഡെയിലി ആസ്ക് മി ഇഫ് ഐ ഹാഡ് ലഞ്ച് . ഗുഡ് പെർസണ്‍ '. പൂളിൽ ആണ്ടിനും സങ്കരാന്തിക്കും ഒരാൾ വന്നാൽ ആയി , ബാക്കി ഉള്ള സമയം കൊല്ലുന്ന സാഷയും എന്റെ അച്ഛനും ഒരു തോണിയിൽ സഞ്ചരിക്കുന്നവർ ആണെന്ന് പറഞ്ഞാൽ അതിൽ തെറ്റില്ല . ഒരു തരം symbiosis , അത്രേക്കും ഒരു അപൂർവ്വമായ ഫ്രണ്ട്ഷിപ്പ് ആവും ഇത്.
40 വയസ്സിന്റെ അന്തരമോ , വെവ്വേറെ രാജ്യത്വമോ, അന്യ ദേശമോ, ഒരു പൊതു ഭാഷയുടെ അഭാവമോ ഒന്നും ഇത് പോലത്തെ ഊഷ്മളമായ ഒരു സൌഹൃദം പങ്കിടാൻ ഇവർക്ക് തടസം ആവുന്നില്ല . ചിലപ്പോൾ രണ്ടു നിഷ്കളങ്കർ ആയ മനുഷ്യരുടെ പങ്കിടുന്ന ഒരു സ്നേഹം കൂടി ആവാം ഇത് . അസൂയയോ , കുശുംബോ , ജാതിയോ , മതമോ ഇല്ലാത്ത , ഒന്നും അങ്ങോട്ടും ഇങ്ങോട്ടും പ്രതീക്ഷിക്കാത്ത ഒരു ചെറു സുഹൃത്ത് ബന്ധം . അത് തന്നേ അല്ലെ ഇതിന്റെ ഹൈലൈറ്റ് ??

40 വയസ്സിന്റെ അന്തരമോ , വെവ്വേറെ രാജ്യത്വമോ, അന്യ ദേശമോ, ഒരു പൊതു ഭാഷയുടെ അഭാവമോ ഒന്നും ഇത് പോലത്തെ ഊഷ്മളമായ ഒരു സൌഹൃദം പങ്കിടാൻ ഇവർക്ക് തടസം ആവുന്നില്ല . ചിലപ്പോൾ രണ്ടു നിഷ്കളങ്കർ ആയ മനുഷ്യരുടെ പങ്കിടുന്ന ഒരു സ്നേഹം കൂടി ആവാം ഇത് . അസൂയയോ , കുശുംബോ , ജാതിയോ , മതമോ ഇല്ലാത്ത , ഒന്നും അങ്ങോട്ടും ഇങ്ങോട്ടും പ്രതീക്ഷിക്കാത്ത ഒരു ചെറു സുഹൃത്ത് ബന്ധം . അത് തന്നേ അല്ലെ ഇതിന്റെ ഹൈലൈറ്റ് ??
Feel free to add your comments here!!
Posted by
Shabbu
at
Thursday, July 04, 2013
Links to this post
Labels:
Blog,
Emotional,
General,
Malayalam Blog
Reactions: |
Subscribe to:
Posts (Atom)