Pages

Saturday, October 26, 2013

ഹാലോവീൻ പാർട്ടി (Halloween Party)

ഹാലോവീൻ (Halloween) പാർട്ടി എന്ന് അജിത ചേച്ചിടെ ഇമെയിൽ കണ്ടപ്പോൾ തൊട്ടു ആകെ ഒരു excitement . പണ്ട് സ്കൂളിൽ ഫാൻസി ഡ്ര
സ്സ്‌ മത്സരങ്ങൾ ഈ കൈകളിൽ ഇട്ടു അമ്മാനം ആടിയ ആളാണ്‌ ഞാൻ , എന്നോടാ കളി ? സ്വന്തം വലിയ പല്ലുകൾ മറയ്ക്കുന്ന കോന്ത്രൻ പല്ലും കുറേയേറെ ചായവും പൂശി അവിടെ ചെന്നു . ഭാര്യക്കും ഫിറ്റ്‌ ചെയ്തു ഒരു ഭൂതത്താൻ പല്ല്.. ബുഹഹ ! പാർട്ടിക്ക് ഫുടടും scary ആയിരിക്കണം എന്നായിരുന്നു പ്ലാൻ. അമ്മായിഅമ്മ ഉണ്ടാക്കിയ 'ഭൂതത്താൻ അപ്പം 3D ' അലങ്കരിച്ചു എടുക്കാനും മറന്നില്ല . പേര് കേട്ടു ഞെട്ടേണ്ട , സംഭവം നമ്മടെ സീധ സാധ മത്തൻ കൊണ്ട് ഒരു അപ്പം . പക്ഷേ വിനയന്റെ സിനിമ പോലെ ഒരു ഗംഭീരൻ പേര് തന്നേ വെച്ചു (ലൈക്‌ ഡ്രാക്കുള 3D ). മോന് ഇടാൻ പറ്റിയ ഹാലോവീൻ കോസ്ട്യും ഒന്നും തടഞ്ഞില്ല അത് കൊണ്ട് ഒരു പുലി തൊപ്പി ഇട്ടു അവനെയും ഇറക്കി .  അടുത്ത കൊല്ലം നമുക്ക് ലുട്ടാപ്പിയും കുട്ടൂസനും ആയി ഇറങ്ങാമെട, ഈ കൊല്ലം ഇങ്ങനെ പോകട്ടെ !!

അവിടെ ചെന്നപ്പോൾ നമ്മൾ വെറും ശിശുക്കൾ , നമ്മുടെ കൂട്ടുകാർ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സെറ്റപ്പ് ഭൂതങ്ങളായി രംഗത്ത് എത്തിയിട്ടുണ്ടായിരുന്നു. 'രക്തദാഹി പാത്തുമ്മ' ,'പ്രൊജക്റ്റ്‌ മാനേജരുടെ കോട്ടിട്ട ഡ്രാകുള ' , 'കറുത്ത പൂച്ച ' , 'മഞ്ഞ പൂച്ച ', 'നാഗവല്ലി ', 'ജുബ്ബ ഇട്ട ഡ്രാകുള ', 'വൈറ്റ് ആൻഡ്‌ വൈറ്റ് മമ്മി' , 'സാത്താന്റെ റാണി ', 'ചുവന്ന തലമുടി ഉള്ള രക്തരക്ഷസ്സ് ', ''എട്ടുകാലി റാണി  ' ,' മുഖത്ത് പരിക്ക് പറ്റിയ കടമറ്റത്ത്‌ കത്തനാർ ' അങ്ങനെ അങ്ങനെ  കുറേ പേക്കോലങ്ങൾ. സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് പോലെ 'തള്ളേ !! പെറ്റ തള്ള സഹിക്കൂല്ലട്ടാ ', അമ്മാതിരി ലൂക്സ് ആയിരുന്നു എല്ലാവരും . ഇവരേ എല്ലാവരെയും പേടിപ്പിക്കാൻ ചിലർ മേക്ക്-അപ്പ് ഇല്ലാതെയും വന്നിരുന്നു , തനി രൂപം കൊണ്ട് തന്നേ ഭയാനകം പിന്നെന്തിനു വെറുതെ ചായം പൂശി സമയം കളയണം എന്നിവർ കരുതി കാണും. നല്ലൊരു വീട് അങ്ങനെ ഭൂതത്താൻ കൊട്ടാരം ആക്കി മാറ്റി . ലേഡിസ് ഒരുക്കിയ ഫുടടും അതിന്റെ decorations അതിലേറെ കിടുക്കി എന്ന് പറയാതെ വയ്യ .


ഇത്രേ ഒക്കെ കോലം ഇട്ടെങ്കിലും ഒരു കൊച്ചു കുട്ടി പോലും പേടിച്ചില്ല എന്നതാണ് അതിശയം . എന്റെ കുട്ടികാലത്ത് ഇമ്മാതിരി കോലം കണ്ടിരുന്നേൽ ഞാൻ കട്ടിലിന്റെ അടിയിൽ നിന്നും ഒരിക്കലും പുറത്തു ഇറങ്ങിയിട്ടുണ്ടാവില്ല .  കുട്ടികളും excited ആയിരുന്നു , എല്ലാവർക്കും ഒന്ന് creative ആകുവാൻ ഒരു ചാൻസ് . അതാണ്‌ എനിക്ക് ഈ ഹാലോവീനിൽ ഏറ്റവും ഇഷ്ടം . അച്ഛൻ അമ്മമാർ കുട്ടികളെ അണിയിച്ചു ഒരുക്കി മാറി നിൽക്കാതെ , അവരും കൂടേ sportive ആയി പങ്കെടുക്കുന്ന ഒരു ആഘോഷം . അതാണ്‌ അതിന്റെ ബൂട്ടി !!

No comments:

Love to hear what you think!
[Facebook Comment For Blogger]