ആപ്പിന്റെ (A.A.P) ആപ്പ് ഇളകിയോ അതോ ആപ്പീസ് പൂട്ടിയോ എന്നതാണ് ഇപ്പോളത്തെ
സംസാര വിശേഷം . ഫേസ്ബുക്ക് നിറയേ ആപ്പിനെ തെറി പറഞ്ഞു കോണ്‍ഗ്രെസ്സുകാരും , കമ്മ്യൂണിസ്റ്റുകാരും , മൊദിക്കാരും ഒത്തു ചേർന്ന് ആപ്പിനെ കുറ്റപെടുത്താൻ മത്സരിക്കുന്നത് കാണുംബോൾ ഗാന്ധിജി സ്വപ്നം കണ്ട ഒത്തൊരുമ നാം നേടി എടുത്തു എന്ന് തന്നേ തോന്നി പോകും . കേജരിവാൾ അപ്പി ഇട്ടാൽ പോലും കുറ്റം ആണെന്നാണ് ചിലരുടെ വാദം കാരണം പണ്ട് ഷീല ദിക്ഷിറ്റിനെ ഷിറ്റാൻ സമ്മതിച്ചില്ല അപ്പോൾ പിന്നേ കേജരിവാൾ എന്ത് അടിസ്ഥാനത്തിൽ ഷിറ്റും എന്നാണ് വാദം, അതിനു പിന്നിൽ കുറേ മാധ്യമ ഗുണ്ടകളും രംഗത്ത് ഉണ്ട് . ഡൽഹിയിലെ ഭരണം എങ്ങനേ പോകുന്നു , സർക്കാർ എന്തെല്ലാം പുതിയ പദ്ധതികൾ ആണ് രൂപപെടുത്തിയത് ഒന്നും ഇവർക്ക് അറിയണ്ട . എന്നിട്ട് പറയുന്നത് ആവട്ടേ കേജരിവാൾ ഒരു anarchist ആണെന്നാണ് . നാട് മുഴുവൻ കട്ടു മുടിച്ചവർക്ക് ഭാരതരത്നം വേണോ അതോ പത്മശ്രീ മതിയോ എന്നായിരുന്നു കടിപിടി . അതിനിടയിൽ ഏതോ ഒരു IRS'കാരൻ വന്നു നാട് നന്നാക്കാൻ നോക്കുക എന്ന് വച്ചാൽ അതങ്ങനെ സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ? ഇതെന്താ വെള്ളരിക്കാ പട്ടണമോ ? എന്നാൽ ഇവരെല്ലാം ഒരു ഭാഗത്ത് ഉണ്ടെങ്കിൽ മറുഭാഗത്ത് കേജരിവാൾ ആവട്ടേ ചെഗുവേരയ്കു അച്യുതാനന്ദനിൽ ഉണ്ടായ സന്തതി പോലെ ആണ് പെരുമാറ്റം . പുള്ളികാരൻ വീറും വാശിയോടെ ഇവരേ നേരിടുന്നത് കാണുംബോൾ സങ്കടം തോന്നും . നമ്മുടെ ഉമ്മൻ ചാണ്ടി സ്റ്റൈലിൽ 'കംബിളിപുതപ്പു കംബിളിപുതപ്പു .. എനിക്ക് ഒന്നും കേൾക്കാൻ വയ്യേ' എന്നും പറഞ്ഞു ignore ചെയ്യാൻ കേജരിവാൾ പഠിക്കണം . കുറേ കുരച്ചു കുരച്ചു നിർവീര്യം ആയ സോളാർ സമരം ഒരു ബ്ലൂപ്രിന്റ് ആയി ഏറ്റെടുത്തു എത്രയും വേഗം ഭരണത്തിൽ concentrate ചെയ്യണം . കേജരിവാൾ ആൻഡ് ടീം നടത്തുന്ന ഭരണ രീതി പുതിയതാണ് ചിലതെല്ലാം വളരേ കൌതുകം ഉണർത്തുന്നത് ആണ് , ഈ രീതികൾ ശരി ആണോ തെറ്റാണോ എന്ന് നമുക്ക് കാത്തിരുന്നേ കാണാൻ പറ്റു . ഡൽഹിയിലെ ഭരണം കണ്ടു കഴിഞ്ഞിട്ട് പോരെ കേജരിവാൾ തുഗ്ലക്ക് ആണോ അതോ അക്ബർ ആണോ എന്ന വിലയിരുത്തൽ . അതിനു അവർക്ക് ഒരു കൊല്ലത്തെ സാവകാശം എങ്കിലും കൊടുത്തൂടെ ?

നോട്ട് ദി പോയിന്റ് : ആപ്പിന്റെ ചിഹ്നം ചൂൽ ആണെങ്കിലും , ചില എതിരാളികളെ നേരിടാൻ ചൂൽ പോരാ ചൂരൽ തന്നേ വേണം .
5 comments:
Like
Like
GOOD SUGGESTION,,,,let the people select......give a chance for aap.....
The best of your Blogs!! Well Said my shabbuss....
Well Said shabbus..this is the best of your blogs...funny!!!
Post a Comment