Pages

Wednesday, February 19, 2014

ഗായത്രിയുടെ വേദനയും , മലയാളിയുടെ സന്തോഷവും

ഏതോ ഒരു വെള്ളക്കാരി മാതാ അമൃതാനന്ദമയി വെറും തട്ടിപ്പ് ആണെന്ന് പറയേണ്ട താമസം
അവരേ തെറി പറയാൻ ചാടി ഇറങ്ങിയിരിക്കുകയാണ് മലയാളികൾ . ഒരു സിനിമ കഥയെ വെല്ലും രൂപത്തിൽ ഡ്രാമയും , 5-6 ബലാൽസംഘവും , കാശ് വെട്ടിപ്പും , തട്ടിപ്പും കൂടേ ആയതോടെ മലയാളികൾ ഹാപ്പി . ഒരു വെള്ളക്കാരിയെ ഒരു സ്വാമിജി കേറി പിടിച്ചു , സത്യം ആയാലും അല്ലേലും പുസ്തകത്തിൽ ഉണ്ടല്ലോ അത് മതി എന്നും പറഞ്ഞു നമ്മുടേ പത്രങ്ങൾ ഇതിനേ കൊണ്ടാടും തീർച്ച . ഒരു 'ഏകലവ്യൻ പാർട്ട്‌ 2 ' വരേ പ്രതീക്ഷിക്കാം .  'ഗെയ്ൽ ട്രേഡ്വെൽ' അഥവാ ഗായത്രി എന്ന് അറിയപെടുന്ന മദാമ സന്യാസി എഴുതിയ പുസ്തകം വായിക്കാതെ അമ്മയേ തെറി പറയാൻ കാത്തിരിക്കുകയാണ് നമ്മളിൽ പലരും . ശ്രീശാന്ത് കോഴ കേസിൽ പെടുംബോളും ഭൂരിഭാഗം ഇതേ മലയാളികളും അവനേ തെറി പറയാൻ മുൻ നിരയിൽ ഉണ്ടായിരുന്നു .

ഇത്രെയും വായിച്ചതും നിങ്ങളും കരുതും ഞാൻ അമ്മയുടെ പരമോന്നത ഭക്തൻ ആവും എന്ന് .  എന്നാൽ എനിക്ക് ഭക്തി പറഞ്ഞു നടക്കുന്ന മനുഷ്യദൈവങ്ങളോട് പുച്ഛം ആണ്, കാരണം പുച്ചിക്കാൻ എളുപ്പം ആണ്. ഒരു മലയാളിക്ക്  അതിനു പ്രത്യേകിച്ച് ഒരു ട്രെയിനിംഗ് വേണ്ടല്ലോ  . എന്നാൽ മനുഷ്യദൈവങ്ങൾ ഫുൾ തട്ടിപ്പ് ആണോ എന്ന് ചോദിച്ചാൽ ? എനിക്ക് അറിയില്ല എന്നേ ഞാൻ പറയു .  അർദ്ധ സത്യങ്ങളും പിന്നേ തന്റേതു അല്ലാത്ത മൂല്യങ്ങളും ചേരുമ്പോൾ ആണ് ഇത്തരത്തിൽ എടുത്തു ചാടി അഭിപ്രായം പറയാൻ നമ്മളേ ശീലിപ്പിക്കുന്നത് . മാതാ അമൃതാനന്ദമയി-യുടെ ചില ഭക്തർ ചേർന്ന് പ്രസിദ്ധീകരിച്ചു ഈ ബ്ളോഗ് കൂടെ വായിച്ചു നോക്കിയാൽ ഗായത്രിയുടെ അസുഖം വേറെ എന്തോ ആണെന്നു തോന്നി പോകും .
http://ammascandal.wordpress.com/
പിന്നേ  മനുഷ്യദൈവങ്ങൾ ഉണ്ടോ എന്ന് ചോദിച്ചാൽ ഏതു ഉറക്കത്തിൽ ആയാലും ഞാൻ പറയും ഉണ്ട് അത് ദ്രാവിഡും മറഡോണയും ആണെന്ന് . എന്റെ പ്രായത്തിനും ഇല്ലാത്ത പക്വതയക്കും എല്ലാത്തിനും ഉപരി എൻറെ പേർസണൽ ഇന്റെരെസ്റ്റ്‌ കൂടേ ആവാം ഇതിനുള്ള കാരണം. ഇങ്ങനെ എല്ലാവർക്കും അവരവരുടെ വെർഷൻ ഓഫ് മനുഷ്യദൈവം ഉണ്ട് . 'മാതാ , പിതാ , ഗുരു , ദൈവം ' ഫിലോസഫി പാലിക്കുന്നവർ ദൈവത്തെ അന്യേഷിച്ചു പുറത്തു പോകേണ്ടതും ഇല്ല . എന്നാൽ ദൈവം എന്നൊരു സംഭവം ഇല്ല എന്ന് വിശ്വസിക്കുന്നവർക്ക് പിന്നേ മനുഷ്യനിൽ മാത്രം വിശ്വസിച്ചാൽ മതി.

പക്ഷേ എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾ ഒരേതു പോലെ ആവണം എന്നില്ലല്ലോ . ഒരു പ്രായം അല്ലെങ്കിൽ ഒരു പ്രത്യേക സാഹചര്യം എത്തുമ്പോൾ മനുഷ്യന് ഒരു 'spiritual awakening' വേണ്ടി വരും . നമ്മളിൽ പലരും ബെര്ളിതരങ്ങൾ ബ്ലോഗ് വായിക്കുന്ന അതേ ഉത്സാഹത്തോടെ അവർ ഭക്തി മാർഗം സ്വീകരിക്കും ഈ മനുഷ്യദൈവങ്ങളെ religiously ഫോളോ ചെയ്യും  . ഈ മനുഷ്യ ദൈവങ്ങൾ ആണ് പിന്നേ ഇവരുടെ എല്ലാമെല്ലാം . ഗായത്രിയും ഒരു കാലത്ത് ഇങ്ങനേ ആയിരുന്നു ,  എന്റെ കുടുംബത്തിലും സുഹൃത്തുക്കളുടെ ഇടയിലും ഇങ്ങനെ ഭക്തിയിൽ മുങ്ങിയ പലരും ഉണ്ട്. അവർക്ക് ഈ ഭക്തിയിൽ എന്തോ ഒരു സുഖം ലഭിക്കുന്നുണ്ട് അത് അവർണനീയം ആണ് . 'നട്ടപ്രാന്തു' എന്ന് ഞാൻ മനസ്സിൽ പറയും എങ്കിലും അവരുടെ സന്തോഷത്തിൽ ഞാനും സന്തുഷ്ടൻ ആണ് . അങ്ങനെ ഉള്ളവരെ ഗായത്രിയുടെ ഈ 'ഇക്കിളി പുസ്തകം ' വേദനിപ്പിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു .




3 comments:

Bipin said...

ഇവിടെ ഭക്തി മാർഗം അല്ല പ്രശ്നം. മനുഷ്യരെ ഇങ്ങിനെ പറ്റിച്ച്, എതിർക്കുന്നവരെ കൊന്ന് കോടിക്കണക്കിന് പണം പിടിച്ചു പറിച്ച് സ്വിസ് ബാങ്കിൽ ഇട്ടു സുഖിക്കുന്ന ഇവരാണ് പ്രശ്നം.

Bipin said...

ഇവിടെ ഭക്തി മാർഗം അല്ല പ്രശ്നം. മനുഷ്യരെ ഇങ്ങിനെ പറ്റിച്ച്, എതിർക്കുന്നവരെ കൊന്ന് കോടിക്കണക്കിന് പണം പിടിച്ചു പറിച്ച് സ്വിസ് ബാങ്കിൽ ഇട്ടു സുഖിക്കുന്ന ഇവരാണ് പ്രശ്നം.

Bipin said...

എങ്ങിനെയും കാശുണ്ടാക്കാനുള്ള വഴി തേടുകയാണ് ഈ ദൈവങ്ങൾ. അതാണ്‌ പ്രശ്നം.

Love to hear what you think!
[Facebook Comment For Blogger]