Pages

Wednesday, May 28, 2014

തീക്കടൽ കടഞ്ഞ തിരുമധുരം

ട്രെയിൻ കമ്പാർട്ട്മെന്റിന്റെ അങ്ങേ അറ്റത്തു നിന്നും ഒരു വയസ്സായ അമ്മൂമ്മ പതിയേ പതിയേ നടന്നു വരുന്നത് ഞാൻ ശ്രദ്ധിച്ചു . വെളുത്ത മുടിയും കറുത്ത ഫ്രേം ഉള്ള കണ്ണടയും ചൂടി അവർ ട്രെയിനിലെ തിരക്കു മാറാൻ ഒരു വശത്തു മാറി നിൽപ്പുണ്ട് . കുട്ടികളുടെ ബഹളത്തിനിടയിലും , പോര്ട്ടര്മാരുടെ ഓട്ടത്തിനിടയിൽ ആരേയും ഉപദ്രവിക്കാതെ ഒരു ഭാഗത്തേക്ക് ഒതുങ്ങി കൂടിയിട്ടുണ്ട് . അവർക്ക് ടിക്കറ്റ്‌ ഏതായാലും ഇല്ല എന്ന് ഏകദേശം ഉറപ്പാണ് , എന്നാലും അവർ എന്തിനാണ് അവിടേ ഇങ്ങനേ നിൽക്കുന്നത് എന്ന് മനസ്സിലായില്ല . നാട്ടിൽ പോകുന്ന excitement കാരണം ഭാര്യ എന്നോട് എന്തൊക്കേയോ പറയുന്നുണ്ട്, ശ്രദ്ധിക്കാതെ അതിനെല്ലാം ഞാൻ ഉം മൂളുന്നുമുണ്ട് . എന്റെ മനസ്സു മുഴുവൻ ആ മുത്തശിയിൽ ആയിരുന്നു . അവരുടെ അടുത്ത നീക്കം കാത്തു ഞാൻ അവിടെ ഇരുന്നു . ട്രെയിൻ ഓടി തുടങ്ങിയിതും അവർ ഒരു ഭാണ്ഡത്തിൽ നിന്നും കുറേ പുസ്തകം എടുത്തു കൈയ്യിൽ അടുക്കി വെച്ചു . ഒരു തോളത്തു ബാക്കി ഉള്ള ഭാണ്ടവും മറ്റേ തോളത്തു ഇമ്മിണി വലിയ സഞ്ചിയും ഉണ്ട് . വെള്ളയിൽ കറുത്ത ബോർഡർ ഉള്ള വേഷ്ടിയും മുണ്ടും ആണ് വേഷം , തണുപ്പ് തട്ടാതിരിക്കാൻ ആവും woolen socks ധരിച്ചിരിക്കുന്നത്‌ . ഇത് കാണുംബോൾ മനസ്സിൽ ഒരൽപം വിഷമം . എന്തിനാണ് വയസ്സാങ്കാലത്ത് ഇവർ ഈ സാഹസത്തിനു നിൽക്കുന്നത് എന്ന് ഊഹിക്കവുന്നതെ ഉള്ളു . എന്നാലും വേണ്ടിയിരുന്നില്ല ഭഗവാനേ .

ഒന്ന് രണ്ടു പേർ പുസ്തകങ്ങളുടെ വില വിവരങ്ങൾ അന്യേഷിക്കുന്നുണ്ട് പക്ഷേ പൊതുവെ ആരും അങ്ങോട്ട്‌ വാങ്ങുന്നില്ല . പയ്യേ പയ്യേ അമ്മൂമ്മ ഞങ്ങളുടെ സീറ്റിനു അടുത്ത് എത്തി . ഞാൻ എണീറ്റപ്പോൾ പുസ്തകങ്ങൾ അവിടേ ഇറക്കി വച്ചു .  ഓരോ പുസ്തകങ്ങൾ എടുത്തു അതിന്റെ ഒരു ചെറിയ റിവ്യൂ പറഞ്ഞു തുടങ്ങി. പുസ്തകങ്ങളേ സ്വന്തം കുഞ്ഞുങ്ങളേ പോലെ സ്നേഹിക്കുന്ന ഒരു അമ്മയായിട്ട്‌ ആണ് എനിക്ക് തോന്നിയത് . എന്നാൽ പുസ്തകങ്ങളും ആയി ഒരു ബന്ധവും ഇല്ലാത്ത വിട്യാസുരൻ ആണ് ഞാൻ എന്ന് അമ്മൂമ്മയ്ക്ക് അറിയില്ല താനും . സത്യം പറഞ്ഞാൽ എന്നിൽ ഞാൻ ഏറ്റവും വെറുക്കുന്നത് എന്റെ വായന കുറവ് ആണ് . ഉണ്ണികുട്ടൻ കുറേ പുസ്തകങ്ങൾ suggest ചെയ്യും . ഇന്ന് വായിക്കാം നാളേ വായിക്കാം എന്ന് പറഞ്ഞു എല്ലാം ശൂന്യം . എന്നാൽ ഇന്ന് ഒരു പുസ്തകം വാങ്ങി വായിച്ചിട്ട് തന്നേ കാര്യം . ആകെക്കൂടെ അറിയാവുന്ന കുറച്ചു എഴുത്തുകാരുടെ പേര് പറഞ്ഞു നോക്കി , അതൊന്നും അമ്മൂമ്മയുടെ അടുത്ത് ഇല്ല . എല്ലാം ഒരൽപം മുന്തിയ ഇനം , ചിലതിന്റെ പേര് പോലും എനിക്കു മര്യാദയ്ക്കു ഉച്ഛരിക്കാൻ പറ്റും എന്ന് തോന്നുന്നില്ല . പക്ഷേ ഈ അമ്മൂമ്മയേ വെറും കൈയോടെ വിടുന്നതും ശെരി അല്ല .

കൂട്ടത്തിൽ ഏറ്റവും വില കൂടിയത് ഒരെണ്ണം എടുത്തു 'തീക്കടൽ കടഞ്ഞ തിരുമധുരം' by 'സീ. രാധാകൃഷ്ണൻ' . 'നല്ല selection ആണ് മോനെ , മലയാളത്തിന്റെ പിതാവ് തുഞ്ചത്ത് എഴുത്തച്ചനെ കുറിച്ചുള്ള കൃതി ആണ് '. ഭാര്യയേ  നോക്കി 'കണ്ടില്ലേ എന്റെ കഴിവു ' എന്ന ഒരു നോട്ടവും നോക്കി ഞാൻ അമ്മൂമ്മ പറയുന്നതും കേട്ടു നിന്നു . പൈസ എല്ലാം കൊടുത്തു ഞാൻ അമ്മൂമ്മയോട് ചോദിച്ചു 'ഇനി എപ്പോൾ വീട്ടിലേക്കു പോകും ?'. വെള്ളം കുടിച്ചു കൊണ്ട് അവർ പറഞ്ഞു 'ഇനി അറക്കൊണത്തു ഇറങ്ങി അടുത്ത ട്രെയിനിൽ കേറി വീട്ടിലേക്കു പോകും . പ്രാരാബ്ധങ്ങളുടെ ചുരുള് അഴിക്കാൻ നിൽക്കാതെ അവർ പറഞ്ഞു 'എന്നും പുസ്തകങ്ങൾ ആണ് എനിക്ക് കൂട്ട് , തിരുവനന്തപുരത്തേക്ക് പോകുന്ന ഈ ട്രെയിനിൽ മിക്കവാറും നല്ല കച്ചവടം നടക്കും അതിനു പുറമേ നമ്മടേ നാട്ടുകാരേ എല്ലാം കണ്ടു സന്തോഷത്തോടെ പോകാം '. എന്റെ മോനേയും കൊഞ്ചിച്ചു അവർ പുസ്തകങ്ങളും തൂക്കി പതിയേ അങ്ങ് തിരക്കിലേക്ക് മറഞ്ഞു പോയി .

ചെന്നൈ - ട്രീവാണ്ട്രം ട്രെയിനിൽ യാത്ര ചെയ്യുന്ന പലരും ഇവരേ കണ്ടിട്ടുണ്ടാവും . അവരുടെ പേര് എനിക്ക് അറിയില്ല, പക്ഷേ അവരേ ഞാൻ ഇടയ്ക്ക് ഓർക്കുന്നു . അവർക്ക് സുഖമാണ് എന്ന് കരുതുന്നു . 

Thursday, May 1, 2014

കേരളവിശേഷം 2014 - പാർട്ട് ഒന്ന്

പ്രവാസികൾ കേരളം അറിയുന്നത് പത്രങ്ങളിലൂടെയും ന്യൂസ്‌ ചാനലുകളിലൂടെയും ആണ് . ഞങ്ങളുടെ കണ്ണിൽ കേരളത്തിൽ വരുന്നകൊച്ചു കൊച്ചു  മാറ്റങ്ങൾ ശ്രദ്ധയിൽ പെടുന്നില്ല എന്നതാണ് സത്യം . ഈ പ്രാവശ്യം അവധിക്കു നാട്ടിൽ വന്നതിനു ശേഷം എന്റെ കണ്ണിൽ പെട്ട ചില സ്മാൾ കാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു .

അമ്പട ഓഡി 

അമേരിക്കയിൽ ഒരു ആവരേജ് മലയാളി ഓടിക്കുന്നത് ടോയോട്ടയോ ഹോണ്ടയോ ആവും . ഇത്തിരി കൂടി പോയാൽ ഒരു BMW. ഞമ്മടെ കൊച്ചു പാലക്കാടിൽ തന്നേ ഞാൻ 3 Audi കണ്ടു കഴിഞ്ഞു . ബെൻസ്‌ , BMW ഒക്കേ പിന്നേ ചവറു കണക്കിന് . സുതാര്യ കേരളം എന്ന് ചാണ്ടി സാർ പറയുമ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല . കൊച്ചി ഭാഗത്ത്‌ മീൻ വിൽക്കുന്നത് പോലും മാരുതി സ്വിഫ്റ്റിൽ ആണെന്നാണ്‌ കേട്ടത് . അമേരിക്കയിലും ദുഫായിലും ഉള്ള ചില കൂട്ടുകാർ ഹോണ്ടയുടെയും , നിസ്സാന്റെയും മുൻപിൽ കൂളിംഗ് ഗ്ലാസ്‌ ഒക്കേ ഇട്ടു നെഞ്ചും വിരിച്ചു ഫോട്ടോ ഇടുമ്പോൾ ആലോചിക്കുക ഓഡിയോട് ആണ് നിന്റെ ഒക്കേ കളി .

യെഹ് കടുക്കാംകുന്നം ജാനേ കാ രാസ്ത കൈസാ ഹൈ ഹൌ ഹഹ ??

സന്ദേശത്തിൽ യശ്വന്ത് സഹായ്-ജി ( ഇന്നസെന്റ് ) 'ഹിന്ദി നഹി മാലൂം ??, ഉല്ലു കാ പട്ട , ചമ്പൂർണ്ണ  ചാച്ചരത ' എന്നൊക്കേ പറഞ്ഞു നമ്മൾ മലയാളികളേ കളി ആക്കിയപ്പോൾ നമ്മൾ രസിച്ചു ചിരിച്ചു മരിച്ചു . എന്നാൽ ഇന്ന് ബംഗാളിയോ ഹിന്ദിയോ അറിയാതെ കേരളത്തിൽ പച്ച വെള്ളം പോലും കിട്ടില്ല . റെയിൽവേ സ്റ്റെഷനിൽ ബംഗാളികളുടെ തിരക്ക് കാരണം ചായയും വടയും പത്രവും ഒക്കെ സെൽഫ് സർവീസ് ആക്കി മാറ്റി . ആവശ്യം ഉള്ളവൻ പ്ലാറ്റ്ഫൊർമിൽ സ്റാളിൽ പോയി വാങ്ങിക്കാവുന്നതാണ്. ഹോട്ടലിലും , കടകളിലും , വീട് പണിക്കും എന്തിനു പറയുന്നു കേരളത്തിന്റെ സ്വയം തൊഴിലുകൾ ആയ തെങ്ങു കയറ്റത്തിനും , രാഷ്ട്രീയ ജാതകൾക്ക് വരേ ബംഗാളികളെ വിനിയോഗിച്ചു തുടങ്ങി . "അഗർ ഹിന്ദി നഹി മാലൂം , തോ മാർ കായേന്ഗ്ഗെ . സംജാ ?'. ഒന്ന് വഴി അറിയാൻ എങ്കിലും കുറച്ചു ഹിന്ദി അറിഞ്ഞാൽ നിങ്ങൾക്ക് നല്ലതു .

പരസ്യം അപഹാസ്യം 

ടീവീ കാണുന്നവർ ശ്രദ്ദിച്ചു കാണും . ഇപ്പോളത്തെ എല്ലാ പരസ്യങ്ങളിലും മോടെലുകൾ (ആണും പെണ്ണും ) വെളുത്തു മെലിഞ്ഞു ഇരിക്കുന്നവർ ആണ് . കറുത്തവർ നാടിനു അപമാനം ആയതു പോലെ ആണ് ഫ്രേമിൽ എവിടെയും സായിപ്പിന്റെയും മധാമയുടെ കൊച്ചുങ്ങൾ . വഴി ഓരത്തെ ഫ്ലെക്സ് ബോർഡിൽ അള്ളി പിടിച്ചിരിക്കുന്ന പെമ്പിള്ളേർ എല്ലാം തനി യുറോപ്യൻ . നമ്മുടെ നാട്ടിലേ സുന്ദരി പെണ്ണുങ്ങളുടെ പിന്നാലേ ആണ് ഇന്ത്യയിലെ ഒക്കുമിട്ട ആണുങ്ങളും . എന്നാൽ സ്വന്തം നാട്ടിൽ ഈ പൂച്ച കണ്ണുള്ള വെള്ള കൂറകളെ ആണ് പരസ്യക്കാർക്കു പ്രിയം .  ഉള്ളിന്റെ ഉള്ളിൽ നമ്മൾ രേസിസ്റ്റ് ആവാതെ എവിടെ പോകാൻ ? ഇത് കണ്ടല്ലേ പിള്ളേരും വളരുന്നത്‌ .

ചില്ലറ-കളെ  നിങ്ങൾ എവിടെ ??

സരിതാ നായർ ചില വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ 'ചില്ലറ വല്ലതും തടയും ' എന്ന പ്രതീക്ഷയിൽ ആണ് പത്രക്കാർ . ഇത് ആ ചില്ലറ അല്ല ഇത് വേറെ സീധാ സാധ വെറും ചില്ലറ . കേരളത്തിൽ ഒരു കടയിലും ചില്ലറ ഇല്ല എന്നത് ബഹുരസം തന്നേ ആണ് . എല്ലാം റൌണ്ട് ആക്കി ബാക്കി പൈസയ്ക്ക് മിട്ടായിയോ , കേക്കോ കിട്ടുന്നതാണ് . 8 രൂപയ്ക്ക് ചായ വാങ്ങിച്ചപ്പോൾ എനിക്ക് കിട്ടിയത് ഒരു ചായയും 2 കേക്കും . പിച്ചകാരന് പോലും  ഒരു രൂപാ വേണ്ടാ എന്നതാണ് സത്യം .  അവരേ പറഞ്ഞിട്ടും കാര്യം ഇല്ല 1 രൂപ കൊടുത്താൽ ബാക്കി 9 രൂപ അവരു തന്നേ കണ്ടെത്തണം . ബസിലെ കണ്ടക്ടർ പോലും ചില്ലറയ്ക്ക് വേണ്ടി അലയുന്ന ദയനീയ കാഴ്ചയാണ് ഞാൻ കണ്ടത് . ചിലും-ചിലും എന്ന് ലെതെർ ബാഗിൽ ചില്ലറ കുലുക്കി നടന്ന കണ്ടക്ടർ-മാരുടെ സുവർണ്ണ കാലം ഒക്കേ കഴിഞ്ഞു എന്ന് തന്നേ പറയാം .