Pages

Thursday, May 1, 2014

കേരളവിശേഷം 2014 - പാർട്ട് ഒന്ന്

പ്രവാസികൾ കേരളം അറിയുന്നത് പത്രങ്ങളിലൂടെയും ന്യൂസ്‌ ചാനലുകളിലൂടെയും ആണ് . ഞങ്ങളുടെ കണ്ണിൽ കേരളത്തിൽ വരുന്നകൊച്ചു കൊച്ചു  മാറ്റങ്ങൾ ശ്രദ്ധയിൽ പെടുന്നില്ല എന്നതാണ് സത്യം . ഈ പ്രാവശ്യം അവധിക്കു നാട്ടിൽ വന്നതിനു ശേഷം എന്റെ കണ്ണിൽ പെട്ട ചില സ്മാൾ കാര്യങ്ങൾ ഇവിടെ കുറിച്ചിടുന്നു .

അമ്പട ഓഡി 

അമേരിക്കയിൽ ഒരു ആവരേജ് മലയാളി ഓടിക്കുന്നത് ടോയോട്ടയോ ഹോണ്ടയോ ആവും . ഇത്തിരി കൂടി പോയാൽ ഒരു BMW. ഞമ്മടെ കൊച്ചു പാലക്കാടിൽ തന്നേ ഞാൻ 3 Audi കണ്ടു കഴിഞ്ഞു . ബെൻസ്‌ , BMW ഒക്കേ പിന്നേ ചവറു കണക്കിന് . സുതാര്യ കേരളം എന്ന് ചാണ്ടി സാർ പറയുമ്പോൾ ഇത്രെയും പ്രതീക്ഷിച്ചില്ല . കൊച്ചി ഭാഗത്ത്‌ മീൻ വിൽക്കുന്നത് പോലും മാരുതി സ്വിഫ്റ്റിൽ ആണെന്നാണ്‌ കേട്ടത് . അമേരിക്കയിലും ദുഫായിലും ഉള്ള ചില കൂട്ടുകാർ ഹോണ്ടയുടെയും , നിസ്സാന്റെയും മുൻപിൽ കൂളിംഗ് ഗ്ലാസ്‌ ഒക്കേ ഇട്ടു നെഞ്ചും വിരിച്ചു ഫോട്ടോ ഇടുമ്പോൾ ആലോചിക്കുക ഓഡിയോട് ആണ് നിന്റെ ഒക്കേ കളി .

യെഹ് കടുക്കാംകുന്നം ജാനേ കാ രാസ്ത കൈസാ ഹൈ ഹൌ ഹഹ ??

സന്ദേശത്തിൽ യശ്വന്ത് സഹായ്-ജി ( ഇന്നസെന്റ് ) 'ഹിന്ദി നഹി മാലൂം ??, ഉല്ലു കാ പട്ട , ചമ്പൂർണ്ണ  ചാച്ചരത ' എന്നൊക്കേ പറഞ്ഞു നമ്മൾ മലയാളികളേ കളി ആക്കിയപ്പോൾ നമ്മൾ രസിച്ചു ചിരിച്ചു മരിച്ചു . എന്നാൽ ഇന്ന് ബംഗാളിയോ ഹിന്ദിയോ അറിയാതെ കേരളത്തിൽ പച്ച വെള്ളം പോലും കിട്ടില്ല . റെയിൽവേ സ്റ്റെഷനിൽ ബംഗാളികളുടെ തിരക്ക് കാരണം ചായയും വടയും പത്രവും ഒക്കെ സെൽഫ് സർവീസ് ആക്കി മാറ്റി . ആവശ്യം ഉള്ളവൻ പ്ലാറ്റ്ഫൊർമിൽ സ്റാളിൽ പോയി വാങ്ങിക്കാവുന്നതാണ്. ഹോട്ടലിലും , കടകളിലും , വീട് പണിക്കും എന്തിനു പറയുന്നു കേരളത്തിന്റെ സ്വയം തൊഴിലുകൾ ആയ തെങ്ങു കയറ്റത്തിനും , രാഷ്ട്രീയ ജാതകൾക്ക് വരേ ബംഗാളികളെ വിനിയോഗിച്ചു തുടങ്ങി . "അഗർ ഹിന്ദി നഹി മാലൂം , തോ മാർ കായേന്ഗ്ഗെ . സംജാ ?'. ഒന്ന് വഴി അറിയാൻ എങ്കിലും കുറച്ചു ഹിന്ദി അറിഞ്ഞാൽ നിങ്ങൾക്ക് നല്ലതു .

പരസ്യം അപഹാസ്യം 

ടീവീ കാണുന്നവർ ശ്രദ്ദിച്ചു കാണും . ഇപ്പോളത്തെ എല്ലാ പരസ്യങ്ങളിലും മോടെലുകൾ (ആണും പെണ്ണും ) വെളുത്തു മെലിഞ്ഞു ഇരിക്കുന്നവർ ആണ് . കറുത്തവർ നാടിനു അപമാനം ആയതു പോലെ ആണ് ഫ്രേമിൽ എവിടെയും സായിപ്പിന്റെയും മധാമയുടെ കൊച്ചുങ്ങൾ . വഴി ഓരത്തെ ഫ്ലെക്സ് ബോർഡിൽ അള്ളി പിടിച്ചിരിക്കുന്ന പെമ്പിള്ളേർ എല്ലാം തനി യുറോപ്യൻ . നമ്മുടെ നാട്ടിലേ സുന്ദരി പെണ്ണുങ്ങളുടെ പിന്നാലേ ആണ് ഇന്ത്യയിലെ ഒക്കുമിട്ട ആണുങ്ങളും . എന്നാൽ സ്വന്തം നാട്ടിൽ ഈ പൂച്ച കണ്ണുള്ള വെള്ള കൂറകളെ ആണ് പരസ്യക്കാർക്കു പ്രിയം .  ഉള്ളിന്റെ ഉള്ളിൽ നമ്മൾ രേസിസ്റ്റ് ആവാതെ എവിടെ പോകാൻ ? ഇത് കണ്ടല്ലേ പിള്ളേരും വളരുന്നത്‌ .

ചില്ലറ-കളെ  നിങ്ങൾ എവിടെ ??

സരിതാ നായർ ചില വെളിപ്പെടുത്തലുകൾ നടത്തുമ്പോൾ 'ചില്ലറ വല്ലതും തടയും ' എന്ന പ്രതീക്ഷയിൽ ആണ് പത്രക്കാർ . ഇത് ആ ചില്ലറ അല്ല ഇത് വേറെ സീധാ സാധ വെറും ചില്ലറ . കേരളത്തിൽ ഒരു കടയിലും ചില്ലറ ഇല്ല എന്നത് ബഹുരസം തന്നേ ആണ് . എല്ലാം റൌണ്ട് ആക്കി ബാക്കി പൈസയ്ക്ക് മിട്ടായിയോ , കേക്കോ കിട്ടുന്നതാണ് . 8 രൂപയ്ക്ക് ചായ വാങ്ങിച്ചപ്പോൾ എനിക്ക് കിട്ടിയത് ഒരു ചായയും 2 കേക്കും . പിച്ചകാരന് പോലും  ഒരു രൂപാ വേണ്ടാ എന്നതാണ് സത്യം .  അവരേ പറഞ്ഞിട്ടും കാര്യം ഇല്ല 1 രൂപ കൊടുത്താൽ ബാക്കി 9 രൂപ അവരു തന്നേ കണ്ടെത്തണം . ബസിലെ കണ്ടക്ടർ പോലും ചില്ലറയ്ക്ക് വേണ്ടി അലയുന്ന ദയനീയ കാഴ്ചയാണ് ഞാൻ കണ്ടത് . ചിലും-ചിലും എന്ന് ലെതെർ ബാഗിൽ ചില്ലറ കുലുക്കി നടന്ന കണ്ടക്ടർ-മാരുടെ സുവർണ്ണ കാലം ഒക്കേ കഴിഞ്ഞു എന്ന് തന്നേ പറയാം .




2 comments:

Bipin said...

ഓഡി

കുറെ ഓഡികൾ വരുന്നത് ഗള്ഫ് പണം കൊണ്ട്. കുറെ എണ്ണം നമ്മള് ഇവിടെ തന്നെ ഉണ്ടാക്കുന്ന കള്ളപ്പണം കൊണ്ട്.

ക്യാ കരേഗാ?

മലയാളികൾ സബ് ലോഗ് ഗൾഫിലും അമേരിക്കയിലും മറ്റു ബാഹർ ജഗയിലും പോയാൽ ബംഗാളികളും ബീഹാറികളും ഇല്ലാതെ ഹം കേരളത്തിൽ കൈസേ ജീവിക്കും?

മോഡലുകൾ

നിറം ഞങ്ങൾക്ക് പ്രശനമില്ല. കറുപ്പായാലും മതി. പക്ഷെ ശരീരത്തിൻറെ ഷേപ്പ് ആണ് പ്രശ്നം. ലവണ തൈലം കുറെ പുരട്ടി നോക്കി. പിന്നെ ഫെയർ ആൻഡ്‌ ലവ് ലി തേച്ച് വെളുക്കാനുള്ള പുറപ്പാടിൽ ആണ് എല്ലാവരും.

ചില്ലറ

എന്ത് ചില്ലറ? ഇവിടെ എല്ലാം ഇപ്പോൾ കോടികളിൽ ആണ്. സരിത വെട്ടിച്ചത് 100 കോടി, ശബരീനാഥ് 500 കോടി, അങ്ങിനെ പോകുന്നു കണക്കുകൾ. ഇതിലെവിടെ ഒരു രൂപക്ക് സ്ഥാനം?

Bipin said...

ഓഡി

കുറെ ഓഡികൾ വരുന്നത് ഗള്ഫ് പണം കൊണ്ട്. കുറെ എണ്ണം നമ്മള് ഇവിടെ തന്നെ ഉണ്ടാക്കുന്ന കള്ളപ്പണം കൊണ്ട്.

ക്യാ കരേഗാ?

മലയാളികൾ സബ് ലോഗ് ഗൾഫിലും അമേരിക്കയിലും മറ്റു ബാഹർ ജഗയിലും പോയാൽ ബംഗാളികളും ബീഹാറികളും ഇല്ലാതെ ഹം കേരളത്തിൽ കൈസേ ജീവിക്കും?

മോഡലുകൾ

നിറം ഞങ്ങൾക്ക് പ്രശനമില്ല. കറുപ്പായാലും മതി. പക്ഷെ ശരീരത്തിൻറെ ഷേപ്പ് ആണ് പ്രശ്നം. ലവണ തൈലം കുറെ പുരട്ടി നോക്കി. പിന്നെ ഫെയർ ആൻഡ്‌ ലവ് ലി തേച്ച് വെളുക്കാനുള്ള പുറപ്പാടിൽ ആണ് എല്ലാവരും.

ചില്ലറ

എന്ത് ചില്ലറ? ഇവിടെ എല്ലാം ഇപ്പോൾ കോടികളിൽ ആണ്. സരിത വെട്ടിച്ചത് 100 കോടി, ശബരീനാഥ് 500 കോടി, അങ്ങിനെ പോകുന്നു കണക്കുകൾ. ഇതിലെവിടെ ഒരു രൂപക്ക് സ്ഥാനം?

Love to hear what you think!
[Facebook Comment For Blogger]