Pages

Sunday, July 13, 2014

സൈക്കിൾ കട മണിയേട്ടൻ

ഇന്ന് ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു മഹാമനുഷ്യൻ നമ്മളേ വിട്ടു പോയി . അദ്ദേഹം എന്റെ ജീവിതത്തിൽ എങ്ങനെ വന്നു എന്ന് പറയും മുൻപ് അദ്ദേഹം ആരാണെന്നു ഞാൻ പറയാം. അദ്ധേഹത്തിന്റെ പേരാണ് മണിയേട്ടൻ . ഞാൻ ജനിച്ചു വളർന്നു വന്ന നാട്ടിൽ സൈക്കിൾ കട മണിയേട്ടൻ എന്ന് പറഞ്ഞാൽ ആരും അറിയും . ഒരു സൈക്കിൾ കട നടത്തുന്നതിൽ ഉപരി മണിയേട്ടൻ ഒരു കളരി ആശാൻ കൂടേ ആണു . അതു കൊണ്ട് തന്നേ മർമ ചികിത്സ  ഉഴിച്ചിൽ പിഴിച്ചിൽ തടവൽ എന്നു വേണ്ട ഇങ്ങനത്തെ എല്ലാ കാര്യങ്ങൾക്കും മണിയേട്ടൻ കൂടിയേ തീരു .

നാട്ടിൽ എവിടെ ഫുട്ബോൾ കളി ഉണ്ടെങ്കിലും അതിൽ ചാടി ഇറങ്ങാൻ ഞാൻ ഉണ്ടാകും . എന്നാൽ കളിയിൽ പലപ്പോഴും പരുക്ക് പറ്റുന്നത് ഒരു പതിവാണ് താനും. എന്റെ ചില കൂട്ടുകാർ എന്നേ കളി ആക്കുന്നത്  ഞാൻ 2 മിനിറ്റ് കളിക്കും ബാക്കിയുള്ള സമയം പരുക്കുമായി ഒരു സൈഡിൽ കിടക്കും എന്നാണ് . വല്ല ഇന്റർനാഷണൽ താരം ആയിരുന്നേൽ പരുക്ക് എന്ന് പറഞ്ഞു പത്രത്തിൽ കൊടുക്കാം ആയിരുന്നു . ഇതിപ്പോ ട്യൂഷൻ എന്നും പറഞ്ഞു വീട്ടിൽ നിന്നും പുറത്തു ചാടിയിട്ടു പാടത്തു പോയി ഫുട്ബോൾ കളിച്ചു ചവിട്ടു കൊണ്ട് എന്ന് പറഞ്ഞാൽ അമ്മ എന്നേ അടുപ്പിൽ ഇട്ടു വേവിക്കും . അപ്പോൾ മണിയേട്ടൻ ആണ് എന്റെ ഏക ആശ്രയം . നോണ്ടിയും മുടന്തിയും മണിയെട്ടന്റെ കടയിൽ എത്ര പേർ പോകും എന്നോ ? ഇടക്കിടക്കെ ഞാനും പോകും എന്റെ പരുക്കിന്റെ ആഴം അറിയാൻ .

ഒരു 2 മാസം മുൻപ് മണിയേട്ടനെ കണ്ടു എന്റെ ഇടത്തേ മുട്ടു ഉഴിപിച്ചിരുന്നു . 'ഉണ്ണ്യേ , ഇതോന്നും കാര്യം ആക്കണ്ടട്ടോ . നീ ധൈര്യായിട്ട് പന്ത് കളിച്ചോ ' എന്നാണ് മണിയേട്ടൻ പറഞ്ഞത് . എനിക്ക് തേയ്ക്കാൻ ഒരു കുപ്പി എണ്ണയും കൊടുത്തു വിട്ടു . ഇനി നാട്ടിൽ പോകുമ്പോൾ സൈക്കിൾ കടയിൽ മണിയേട്ടൻ ഇല്ല എന്ന് പറയുമ്പോൾ ഓർക്കാൻ തന്നേ പറ്റുനില്ല . എന്റെ നാട്ടിൽ എനിക്ക് ചെറുപ്പം മുതൽക്കൽ ആരാധനയുള്ള ഒരു പറ്റം ആൾക്കാരുണ്ട് . അവരിൽ ഒരാൾ ഇനി അങ്ങോട്ട്‌ ഇല്ല എന്നാ യാഥാർത്ഥ്യം എന്നേ വേദനിപ്പിക്കുന്നു . ലോകം വെട്ടിപിടിക്കാം എന്ന വ്യാമോഹത്തിൽ നാട് വിട്ട ഞാൻ തിരിച്ചു നാട്ടിൽ എത്തുമ്പോൾ ഇവരാരും ഉണ്ടാവില്ലേ ? ഉണ്ടാവണേ എന്നാണു പ്രാർത്ഥന !!!

1 comment:

മുക്കുവന്‍ said...

nostalgic one.. innaley ullor innividillaa.. ini varukilla...

Love to hear what you think!
[Facebook Comment For Blogger]