Pages

Thursday, December 25, 2014

kIsS oF lOvE

അളിയാ ഇന്നൊരു സമരം ഉണ്ട്..... കൂടുന്നോ ? കോളേജ് കാലത്തെ ഒരു സ്ഥിരം ചോദ്യം ആയിരുന്നു ഇത് . അസ്ഥിക്ക് വിപ്ലവം പിടിച്ച കുറേ കുട്ടി സഖാക്കളും , ഖദർ-ഉണ്ണികളും , എ.ബി.വീ.പീ-ക്കാരും ഒക്കേ ഉണ്ടായിരുന്നു എങ്കിലും സമരം നടത്താൻ ആൾബലം പൊതുവെ കുറവായിരുന്നു . അപ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ താൽപര്യം ഉള്ള എന്നേ പോലത്തെ പിള്ളേരെ വിളിച്ചാൽ അവർ അപ്പോൾ ഇറങ്ങി ചെല്ലും . ഒന്ന് കണ്ണു ഇറുക്കിയാൽ വഴി തെറ്റുന്ന പുഷ്പന്മാരെ പോലെ ആണ് ഇവരിൽ പലരും . വിളിക്കേണ്ട താമസം അങ്ങു ഇറങ്ങി ചെന്നോളും പിന്നേ ക്ലാസ്സിൽ വന്നു പെമ്പിള്ളെരുടെ മുന്നിൽ വിപ്ലവം ആണ് അവരേ ഈ സമരത്തിൽ എത്തിച്ചത് എന്ന് വരേ കാച്ചും . അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് , ജെനെരലി എന്നെ പോലെ ഒന്നിനും കൊള്ളാത്ത കുറേ പേർ ഈ സമരത്തിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട് . ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഈ ഉമ്മ സമരം ഇത് പോലത്തെ ഒരു 'പോള' വിപ്ലവം (എല്ലാം അല്ല , ചിലത് മാത്രം )  ആണോ എന്നൊരു ആശങ്ക എന്നേ പോലെ പലർക്കും ഉണ്ട് . സദാചാര ഗുണ്ടായിസം ഏറെ കൂടുതൽ ആണെന്ന സത്യം മനസ്സിലാക്കുമ്പോഴും അതിനുള്ള ഉത്തരം ഒരു ചുംബന സമരം ആണോ എന്ന് എനിക്ക് അറിയില്ല . അത്രയ്ക്ക് വിപ്ലവും സദാചാരവും തമ്മിൽ സംഘർഷം ആണെങ്കിൽ പിന്നേ ആ സദാചാര ഗുണ്ടകളെ പിടിച്ചു അങ്ങ് ഫ്രഞ്ച് കിസ്സ്‌ അടിക്കാൻ മുതിരണം . ഒരാളുടെ ചൊടിയും തീരും , മറ്റേ ആളുടെ കടിയും തീരും .

ചുംബന സമരം കൊണ്ട് വ്യക്തി സ്വാതന്ത്ര്യം ആണ് ഉദ്ദേശിക്കുന്നത് അത് പോലെ ഇത് ഒരു വിപ്ലവം ആണ് എന്നോക്കെ വായിക്കുമ്പോൾ ഇതിൽ ഇത്രേ ഒക്കേ പറയാൻ എന്ത് ഇരിക്കുന്നു എന്ന് തോന്നി പോകുന്നു . ഒരാണിനും പെണ്ണിനും ചുംബിക്കാൻ നാട്ടുകാരുടെ പെർമിഷൻ വേണം എന്ന് പറയുന്നത് പോഴത്തരം അല്ലേ ? അവർ അങ്ങ് കിസ്സ്‌ ചെയ്തോട്ടെ ഭായി , ഇങ്ങൾക്ക്‌ എന്താ ? ഇന്ന്  ഒരു പെണ്ണിനെ വളയ്ക്കാൻ ഒരു ആവറേജ് മലയാളി പയ്യൻസ് എത്ര പാട് പെടുന്നു എന്ന് ആർക്കും അറിയേണ്ടല്ലോ ? ഇവളുമാരുടെ ജാടയും സഹിച്ചു പഞ്ചാര അടിച്ചു ഒലിപ്പിച്ചു കുപ്പിയിൽ ആക്കി കോഫി ഷോപ്പിൽ എത്തിക്കുമ്പോഴേക്കും മനുഷ്യന്റെ ഊപ്പാട ഇളകും (ഒരൽപം സെക്സിസം ആണെങ്കിൽ ക്ഷമിക്കുക എല്ലാം ഒരു തമാശ ആണേ )  . അങ്ങനെ ഉള്ള ഇവരേ സദാചാര കമ്മിറ്റി വന്നു വേട്ടയാടുന്നത് എവിടത്തെ ന്യായം ആണ് ? ഈ കിസ്സ്‌ ഓഫ് ലവ് റെവൊലുഷൻ  ഇതിനെല്ലാം ഒരു പരിഹാരം ആവും എങ്കിൽ അത് അങ്ങനെ തന്നേ സംഭവിക്കട്ടെ. അവർക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും.

Kiss Of Love -   Facebook Page വീക്ഷിക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിൽ ഉപരി അത് ഒരു Anti-Fascist സെറ്റപ്പ് അല്ലേ എന്നൊരു സംശയം . ഫാസിസം അവസാനിപ്പിക്കാൻ , ചുംബനം എന്നൊരു എക്സ്പ്രെസ്സിവ് മോമെന്റിനെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യം എങ്കിൽ ഇത് ഒരു never ending saga ആവുകയെ ഉള്ളു. സദാചാര ഗുണ്ടകളേ എതിർക്കാൻ ചേരുന്നത് മറ്റൊരു വിപ്ലവ ഗുണ്ടായിസം ആകുമോ എന്നാണു എന്റെ പേടി . ജന വികാരം മനസിലാക്കി ചേർത്തി തട്ടി കൂട്ടി ഉണ്ടാക്കിയ ഒരു അസന്തുലിത രാഷ്ട്രീയ കരു നീക്കം പോലെ ഉണ്ട് അതിലേ ചില കമന്റ്സ് . ഈ സമരം തുടങ്ങിയ കാരണങ്ങൾ തന്നേ ആണോ ഇപ്പോളും ഇത് മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .  ഇത് എന്റെ മാത്രം വീക്ഷണം അല്ല കുറച്ചു അധികം പേർക്ക് തോന്നിയ ഒരു കാര്യം ആണ് . എന്തോക്കെ ആണെങ്കിലും ഈ സമരം അങ്ങ് ഹിറ്റ്‌ ആയി എന്ന് സമ്മതിച്ചേ പറ്റു . ഇതിൽ നിന്നും എന്തെങ്കിലും നന്മ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു .


നോട്ട് ദി പോയിന്റ്‌ : കപട സദാചാരികളെ ഒതുക്കാൻ കിസ്സ്‌ ഓഫ് ലവ് ആണ് ഉപായം എങ്കിൽ , വഴിയോരത്ത് മൂത്രം ഒഴിക്കുന്നവരെ ഒതുക്കാൻ അവരേ പാലഭിഷേകം ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .  രാഹുൽ പശുപാലൻ ഇതിനേ നേരിടാൻ മാർഗം വല്ലതും കണ്ടിട്ടുണ്ടോ ?

Monday, December 8, 2014

ക്രിസ്മസ് പരിപാടി 2014 @ ഡെല്മ

കമ്മിറ്റിയിൽ ഉള്ളത് കൊണ്ട് ഡെല്മ നടത്തുന്ന പ്രോഗ്രാമിനെ കുറിച്ച് ഞാൻ തന്നേ വാരുന്നത് ശരി അല്ല എന്നാലും ഈ ബ്ലോഗിന്റെ പേര് ഓർത്തെങ്കിലും ഡെല്മക്കാർ എനിക്ക് എതിരെ  കൊട്ടേഷൻ കൊടുക്കില്ല എന്ന് കരുതുന്നു . ഇന്നലേ ആയിരുന്നു നുമ്മടെ ഡെല്മ ക്രിസ്മസ് പരിപാടി . എല്ലാ കൊല്ലവും പോലെ ഗാനമേള ഓർകെസ്സ്റ്റ്രാ നടത്താം എന്നായി 'icing on the cake' ആയി DJയും . ഡെല്മയുടെ   ഇൻ-ഹൌസ് DJ കിരണ്‍ അവരുടെ കൂടെ  വരും എന്ന് ജോസേട്ടൻ കമ്മിറ്റി മീറ്റിംഗിൽ ഊന്നി ഊന്നി പ്രഖ്യാപിക്കുകയും ചെയ്തു .  അപ്പോൾ DJ ഓക്കേ , ഇനി ഗാനമേളക്കാർ ? കഴിഞ്ഞ കൊല്ലത്തെ ഗാനമേളയുടെ തിക്താനുഭവങ്ങൾ കാരണം മനസ്സിൽ ചെറിയ ഒരു പേടി ഉണ്ടായിരുന്നു. കഴിഞ്ഞ കൊല്ലം വന്നവർ ഒരേ പാട്ട് (നാക്ക മൂക്ക..നാക്ക മൂക്ക ) ഒരു പത്തു ഇരുപതു പ്രാവശ്യം പാടി കാണും. എന്നാലും പുതിയ ഒരു ട്രൂപ് വരുമ്പോൾ അങ്ങനെ ആവില്ല എന്നു നല്ല്ലൊരു പ്രതീക്ഷ ഉണ്ടായിരുന്നു . Eventcatz എന്ന organizers ആണ് DJ ആൻഡ്‌ ഗാനമേള രണ്ടും കൊണ്ട് വരുന്നത് . ഫില്ലി , ന്യു യോർക്ക്‌ , ഡീ സീ , ന്യു ജേഴ്സി എന്നിവിടിങ്ങളിലെ കലാകാരന്മാരെ അവർ ഒന്നിച്ചു കൊണ്ട് വരും എന്നാണ് പ്രസിഡന്റ്‌ ലാരി ഭായി പറഞ്ഞത് .അങ്ങനെ ഇന്നലെ പറഞ്ഞതിലും നേരത്തെ അവർ എത്തി . നല്ല സെറ്റപ്പ് ലൈറ്റ് , സ്പീക്കർ സിസ്റ്റം ഒക്കെ ഉണ്ട് . സ്റ്റേജ് റെഡി ആക്കാനും ഇൻസ്റ്റ്രുമന്റ്സ് സെറ്റപ്പ് ചെയ്യാനും അവർ അധികം നേരം എടുത്തില്ല താനും . ഒട്ടും ജാഡ ഇല്ലാത്ത പാവം ട്രൂപ്പ് , അല്ലാണ്ടേ നാട്ടിൽ ഞാൻ കണ്ടിട്ടുള്ള ചില ഗാനമേളക്കാരെ കണ്ടാൽ എന്റെ പോന്നോ !! സിനിമ നടൻ അനൂപ്‌ ചന്ദ്രന്റെ സ്വരം ഉള്ള ഒരു ഘടി ആയിരുന്നു അവരുടെ ഓർഗനൈസർ . അങ്ങനെ എല്ലാം റെഡി ആയി അവർ പാടി തുടങ്ങിയതും കണ്ണ് നിറഞ്ഞു പോയി . കമ്മിറ്റിക്കാർ (ഞാൻ ഉൾപടെ) പതിയെ ബാഡ്ജ് ഊരി പോക്കെറ്റിൽ ഇട്ടു തുടങ്ങി . എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടിൽ അവിടെ മിഴിച്ചു നിന്നു . പാട്ടിന്റെ സെലെക്ഷൻ ആണോ അതോ പാടാൻ അറിയാഞ്ഞിട്ടാണോ എന്ന് അറിയില്ല അവർ 
പാടുന്നത് കണ്ടിട്ട് എനിക്ക് പോയി 2 പാട്ട് പാടാൻ ഉള്ള കോണ്‍ഫിഡൻസ് കിട്ടി എന്ന് വേണേൽ പറയാം . നമ്മുടെ നാട്ടിൽ പരിപാടി കുളം ആയാൽ കൂവുന്ന ഒരു പതിവു ഉണ്ട്, എല്ലാം കഴിഞ്ഞു കമ്മിറ്റിക്കാർ അവരെ  പിടിച്ചു മുറിക്കു അകത്തു പൂട്ടി ഇടും . കോട്ടും സൂട്ടും ഇട്ടതു കൊണ്ട് ആരും കൂവിയില്ല , പക്ഷേ പൂട്ടി ഇടണം എന്ന് പലർക്കും മോഹം ഉണ്ടായി കാണും . അതിൽ തെറ്റു പറയാൻ ഇല്ല . ഏതോ ഒരു പാട്ടുകാരൻ ഹരി മുരളിരവം തെറ്റി പാടിയപ്പോൾ അയാളേ കൊണ്ട് ആ നാട്ടുകാർ അതേ പാട്ടു 10 വട്ടം പാടിച്ച ഒരു കഥ കേട്ടിട്ടുണ്ട് . ഇവിടേ ആയിരുന്നേൽ പല പാട്ടുകാരും (എല്ലാവരും ഇല്ല , ചിലർ മാത്രം ) ബുദ്ധിമുട്ടിയേനെ. പിന്നെ യേശുദാസ് പാടിയാലും അതിൽ സംഗതി പോരാ സാധനം ഇല്ല എന്ന് പറയുന്നവർ ആണ് നമ്മൾ മലയാളികൾ . അപ്പോൾ പിന്നെ ഈ പാവം ഗാനമേളയിൽ കുറ്റം കണ്ടു പിടിക്കാൻ ആണോ ബുദ്ധിമുട്ട് ?? ബേസിക്കലി  ഡെല്മ ഒരു കൊച്ചു സംഘടനയാണ്, നമ്മുടെ ബട്ജറ്റ് ആവട്ടേ അതിലും ചെറുത്‌ . കോണ്‍ഫിഡന്റ് ഗ്രൂപ്പ്‌ സ്പൊണ്‍സർ ആയിരുന്നു എങ്കിലും ആകെ 40 ഫുൾ ടൈം മെംബേഴ്സ് ഉള്ള ഡെല്മയ്ക്കു അതിന്റേതായ പരിമിതികൾ ഉണ്ടെന്നു നമ്മൾ മനസ്സിലാക്കണം . നാളെ ഡെല്മയിൽ ഒരു 150 ഫുൾ ടൈം മെംബേർസ് ആവട്ടേ യേശുദാസിനെ തന്നേ  ഇറക്കാം എന്ന് ചാണ്ടിച്ചൻ വാക്കു തന്നിട്ടുണ്ട്. പിന്നല്ല !!


 ആൾക്കാരുടെ മൂഡ്‌ മാറുന്നതിനു മുൻപ് തന്നെ ഫുഡ്‌ വിളംബി തുടങ്ങി . അങ്ങനെ ആൾക്കാരുടെ കോണ്‍സെണ്ട്രേഷൻ മൊത്തം ഫുഡിൽ ആയി. ഞങ്ങളിൽ പലരും വീട്ടിൽ ഉണ്ടാക്കിയ ഹോംലി ഫുഡ്‌ ആസ്വദിച്ചു കഴിച്ചു കൊണ്ട് എല്ലാവരും ബിസി ആയി . ഈ തിരക്കു പിടിച്ച ലൈഫിലും നാട്ടുകാർക്ക് വേണ്ടി ആഹാരം ഉണ്ടാക്കിയ എല്ലാ സ്ത്രീ ജനങ്ങൾക്കും ഒരായിരം നന്ദി . ഓഡിയൻസ്സിന്റെ റെസ്പോണ്‍സ് മനസിലാക്കിയ പാട്ടുകാർ പിന്നേ അടിച്ചുപൊളി പാട്ടിലോട്ടു പോയി തുടങ്ങി . അതോടെ സട കുടഞ്ഞു എഴുന്നേറ്റ സിംഹത്തിനെ പോലെ കുട്ടികളും പാട്ടുകാരും കാണികളും എല്ലാവരും ഡാൻസ് തുടങ്ങി . പിന്നേ അങ്ങോട്ട്‌ സ്റ്റേജ് DJ ഏറ്റെടുത്തു . DJ കിരണിനെ കുറിച്ച് 2 വാക്ക് , ആള് ചില്ലറക്കാരൻ അല്ല . പേരിൽ തന്നേ ഒരു bass ഉണ്ട് 'കിരണ്‍ ചന്ദ്രഹാസ' എന്നാണ് ഫെസ്ബുക്കിലെ പേര് . ഹി ഈസ്‌ എ ന്യു ജെനെറേഷൻ DJ, എ കമ്പ്ലീറ്റ്‌ ഫ്രീക്കൻ . കാതിൽ കമ്മലും , വഴി തെറ്റിയ താടിയും , യോ യോ വേഷവും നടത്തവും പിന്നേ കഴുത്തിൽ റോസാപ്പൂവിന്റെ ടാറ്റൂ, തിളങ്ങുന്ന equipments (ആപ്പ ചട്ടി കമിഴ്ത്തി ഇട്ടിട്ടു അതിനു ചുറ്റും കുറേ ലൈറ്റ് പിടിപ്പിച്ചത് ) ഒക്കേ ആയിട്ടാണ് പുള്ളിയുടെ പെർഫോർമൻസ് . ഇപ്പോളത്തെ ന്യു ജെനെറേഷൻ സിനിമാക്കാർ ഇങ്ങോരെ കണ്ടു വേണം പഠിക്കാൻ . പുള്ളിടെ കല്യാണം കഴിയാത്തത് ആണോ അതോ കല്യാണം കഴിഞ്ഞ വിഷമം ആണോ എന്നറിയില്ല ബാംഗ്ലൂർ ഡെയ്സിലെ മംഗല്യം പാട്ടു പുള്ളി ഇടയ്ക്കിടെ കേൾപ്പിച്ചു . ബാക്കി സ്ഥിരം അടിച്ചു പൊളി കുത്ത് പാട്ടു എല്ലാം ഇറക്കി അങ്ങോട്ടു ഓളം ആക്കി .  പാട്ടിന്റെ കുറവു പാട്ടുകാർ ഡാൻസിൽ തീർത്തു എന്ന് പ്രത്യേകം പറയണം .   ഡാൻസ് കളിച്ചു കളിച്ചു അവസാനം കപ്പിൾ ഡാൻസ് കളിക്കാനും ഡെല്മക്കാർ മുതിർന്നു എന്നത് മറക്കാനേ പറ്റില്ല  . വീട്ടിൽ ഭാര്യയുടെ താളത്തിന് തുള്ളുന്ന
ഭർത്താക്കന്മാർ എല്ലാവരും മതി മറന്നു ഭാര്യയേം കൂട്ടി 'rocked the dance floor'.  എന്തായാലും പരിപാടി ഉഗ്രൻ ആയി എന്നതിൽ ഒരു സംശയം വേണ്ട . ഡെല്മ കുടുംബക്കാർ എല്ലാം ഒന്നടങ്കം അടിച്ചു പൊളിച്ചു അതിൽ കൂടുതൽ  എന്ത് വേണം .  അനിലേട്ടന്റെ വെളിച്ചപാടും , മോഹൻ അങ്കിളിന്റെ ഗോവിന്ദയും ,  നെബുവിന്റെ കുതിരയും  ,അദുവിന്റെ കുത്തു ഡാൻസും , പപ്പേട്ടന്റെ സർപ്പവും  എല്ലാം കലാമണ്ഡലം കേരളീയ കലകളുടെ കൂട്ടത്തിലേക്ക് ചേർക്കപെടേണ്ടതാണ് .

ഇതിനിടയിൽ ലോകത്തിലെ ആദ്യത്തെ വനിത സാന്റയേയും ഡെല്മ രംഗത്തു ഇറക്കി . ഈ സാന്റാ അഥവാ സാന്റിക്കു (സുനിത ചേച്ചി ) പോഷകാഹാരത്തിന്റെ കുറവു വളരേ വ്യക്തം ആയിരുന്നു . സാന്റാ എന്താ ഡയറ്റിങ്ങ് ആണോ എന്നാണ് പലരും ചോദിച്ചത് . എന്നാലും പിള്ളേരോടൊപ്പം തുള്ളി ചാടുവാനും കാണികളോട് ഒത്തിണങ്ങാൻ എവർ റെഡി ആയിരുന്നു ഈ സാന്റി. അത് കൊണ്ടു പിള്ളേർ സൂപ്പർ ഹാപ്പി, ഫോട്ടോ എടുക്കാൻ കുടുംബങ്ങളും ഡബിൾ ഹാപ്പി . അല്ലെങ്കിൽ പല ക്രിസ്സ്മസ്സ് ഫോട്ടോയ്ക്കും ഭർത്താവിന്റെ കണ്ണ് സാന്റയുടെ കൈ സ്വന്തം ഭാര്യയുടെ പുറത്തു ആണോ എന്ന് നോക്കുന്ന വിധം ആണ് . ഇവിടേ ലേഡി സാന്റയായത് കൊണ്ട് ആർക്കും കുഴപ്പം ഇല്ല .


നോട്ട് ദി പോയിന്റ്‌ : ഈ ഡെലാവേറിൽ ഒന്ന് പട്ടിണി കിടക്കാൻ വേണം $20 ഡോളർ അപ്പോളാണ് $30 ഡോളറിനു സ്റ്റാർട്ടർ , ഫുഡ്‌ ,  ഡ്രിങ്ക്സ് , ഡാൻസ് , മ്യൂസിക്‌ , ഫോട്ടോ ....ഇത്രേം ഒക്കെ പോരെ ? ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നത് വെറും അത്യാഗ്രഹം അല്ലേ മോനേ ദിനേശാ!!!