Pages

Thursday, December 25, 2014

kIsS oF lOvE

അളിയാ ഇന്നൊരു സമരം ഉണ്ട്..... കൂടുന്നോ ? കോളേജ് കാലത്തെ ഒരു സ്ഥിരം ചോദ്യം ആയിരുന്നു ഇത് . അസ്ഥിക്ക് വിപ്ലവം പിടിച്ച കുറേ കുട്ടി സഖാക്കളും , ഖദർ-ഉണ്ണികളും , എ.ബി.വീ.പീ-ക്കാരും ഒക്കേ ഉണ്ടായിരുന്നു എങ്കിലും സമരം നടത്താൻ ആൾബലം പൊതുവെ കുറവായിരുന്നു . അപ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ താൽപര്യം ഉള്ള എന്നേ പോലത്തെ പിള്ളേരെ വിളിച്ചാൽ അവർ അപ്പോൾ ഇറങ്ങി ചെല്ലും . ഒന്ന് കണ്ണു ഇറുക്കിയാൽ വഴി തെറ്റുന്ന പുഷ്പന്മാരെ പോലെ ആണ് ഇവരിൽ പലരും . വിളിക്കേണ്ട താമസം അങ്ങു ഇറങ്ങി ചെന്നോളും പിന്നേ ക്ലാസ്സിൽ വന്നു പെമ്പിള്ളെരുടെ മുന്നിൽ വിപ്ലവം ആണ് അവരേ ഈ സമരത്തിൽ എത്തിച്ചത് എന്ന് വരേ കാച്ചും . അപ്പോൾ ഞാൻ പറഞ്ഞു വരുന്നത് , ജെനെരലി എന്നെ പോലെ ഒന്നിനും കൊള്ളാത്ത കുറേ പേർ ഈ സമരത്തിൽ ഒക്കെ പങ്കെടുത്തിട്ടുണ്ട് . ഇപ്പോൾ കേരളത്തിൽ നടക്കുന്ന ഈ ഉമ്മ സമരം ഇത് പോലത്തെ ഒരു 'പോള' വിപ്ലവം (എല്ലാം അല്ല , ചിലത് മാത്രം )  ആണോ എന്നൊരു ആശങ്ക എന്നേ പോലെ പലർക്കും ഉണ്ട് . സദാചാര ഗുണ്ടായിസം ഏറെ കൂടുതൽ ആണെന്ന സത്യം മനസ്സിലാക്കുമ്പോഴും അതിനുള്ള ഉത്തരം ഒരു ചുംബന സമരം ആണോ എന്ന് എനിക്ക് അറിയില്ല . അത്രയ്ക്ക് വിപ്ലവും സദാചാരവും തമ്മിൽ സംഘർഷം ആണെങ്കിൽ പിന്നേ ആ സദാചാര ഗുണ്ടകളെ പിടിച്ചു അങ്ങ് ഫ്രഞ്ച് കിസ്സ്‌ അടിക്കാൻ മുതിരണം . ഒരാളുടെ ചൊടിയും തീരും , മറ്റേ ആളുടെ കടിയും തീരും .

ചുംബന സമരം കൊണ്ട് വ്യക്തി സ്വാതന്ത്ര്യം ആണ് ഉദ്ദേശിക്കുന്നത് അത് പോലെ ഇത് ഒരു വിപ്ലവം ആണ് എന്നോക്കെ വായിക്കുമ്പോൾ ഇതിൽ ഇത്രേ ഒക്കേ പറയാൻ എന്ത് ഇരിക്കുന്നു എന്ന് തോന്നി പോകുന്നു . ഒരാണിനും പെണ്ണിനും ചുംബിക്കാൻ നാട്ടുകാരുടെ പെർമിഷൻ വേണം എന്ന് പറയുന്നത് പോഴത്തരം അല്ലേ ? അവർ അങ്ങ് കിസ്സ്‌ ചെയ്തോട്ടെ ഭായി , ഇങ്ങൾക്ക്‌ എന്താ ? ഇന്ന്  ഒരു പെണ്ണിനെ വളയ്ക്കാൻ ഒരു ആവറേജ് മലയാളി പയ്യൻസ് എത്ര പാട് പെടുന്നു എന്ന് ആർക്കും അറിയേണ്ടല്ലോ ? ഇവളുമാരുടെ ജാടയും സഹിച്ചു പഞ്ചാര അടിച്ചു ഒലിപ്പിച്ചു കുപ്പിയിൽ ആക്കി കോഫി ഷോപ്പിൽ എത്തിക്കുമ്പോഴേക്കും മനുഷ്യന്റെ ഊപ്പാട ഇളകും (ഒരൽപം സെക്സിസം ആണെങ്കിൽ ക്ഷമിക്കുക എല്ലാം ഒരു തമാശ ആണേ )  . അങ്ങനെ ഉള്ള ഇവരേ സദാചാര കമ്മിറ്റി വന്നു വേട്ടയാടുന്നത് എവിടത്തെ ന്യായം ആണ് ? ഈ കിസ്സ്‌ ഓഫ് ലവ് റെവൊലുഷൻ  ഇതിനെല്ലാം ഒരു പരിഹാരം ആവും എങ്കിൽ അത് അങ്ങനെ തന്നേ സംഭവിക്കട്ടെ. അവർക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും.

Kiss Of Love -   Facebook Page വീക്ഷിക്കുമ്പോൾ വ്യക്തി സ്വാതന്ത്ര്യത്തിൽ ഉപരി അത് ഒരു Anti-Fascist സെറ്റപ്പ് അല്ലേ എന്നൊരു സംശയം . ഫാസിസം അവസാനിപ്പിക്കാൻ , ചുംബനം എന്നൊരു എക്സ്പ്രെസ്സിവ് മോമെന്റിനെ ചൂഷണം ചെയ്യുകയാണ് ലക്ഷ്യം എങ്കിൽ ഇത് ഒരു never ending saga ആവുകയെ ഉള്ളു. സദാചാര ഗുണ്ടകളേ എതിർക്കാൻ ചേരുന്നത് മറ്റൊരു വിപ്ലവ ഗുണ്ടായിസം ആകുമോ എന്നാണു എന്റെ പേടി . ജന വികാരം മനസിലാക്കി ചേർത്തി തട്ടി കൂട്ടി ഉണ്ടാക്കിയ ഒരു അസന്തുലിത രാഷ്ട്രീയ കരു നീക്കം പോലെ ഉണ്ട് അതിലേ ചില കമന്റ്സ് . ഈ സമരം തുടങ്ങിയ കാരണങ്ങൾ തന്നേ ആണോ ഇപ്പോളും ഇത് മുന്നോട്ടു കൊണ്ട് പോകുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .  ഇത് എന്റെ മാത്രം വീക്ഷണം അല്ല കുറച്ചു അധികം പേർക്ക് തോന്നിയ ഒരു കാര്യം ആണ് . എന്തോക്കെ ആണെങ്കിലും ഈ സമരം അങ്ങ് ഹിറ്റ്‌ ആയി എന്ന് സമ്മതിച്ചേ പറ്റു . ഇതിൽ നിന്നും എന്തെങ്കിലും നന്മ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു .


നോട്ട് ദി പോയിന്റ്‌ : കപട സദാചാരികളെ ഒതുക്കാൻ കിസ്സ്‌ ഓഫ് ലവ് ആണ് ഉപായം എങ്കിൽ , വഴിയോരത്ത് മൂത്രം ഒഴിക്കുന്നവരെ ഒതുക്കാൻ അവരേ പാലഭിഷേകം ചെയ്യണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .  രാഹുൽ പശുപാലൻ ഇതിനേ നേരിടാൻ മാർഗം വല്ലതും കണ്ടിട്ടുണ്ടോ ?

2 comments:

Bipin said...

അതാണ്‌ ശരി. ഗുഡ് ഐഡിയ. അടുത്ത ചുംബന സമരം എല്ലാ സദാചാര ഗൂണ്ടാകളെയും പരസ്യമായി ഉമ്മ വയ്ക്കുന്ന ചടങ്ങായിരിയ്ക്കണം.

Anonymous said...

Kiss of lov ena parupadi penvanibhathinu pinmara aa nina varthanaml vaychahananlloo samara reethy sharyay thoniyila engilm mattulvrde karythio illatha sadhaxharam parnju edapedunvarrk marupadi kodukendath thanne ....engilm i think kiss of lov nte reethy udeshm onm athra nalatharnila ..thudanru vana varthakalm ath shary vakunu

Love to hear what you think!
[Facebook Comment For Blogger]