Pages

Monday, February 16, 2015

ഇതു മഞ്ഞു കാലം

ഇവിടെ അമേരിക്കയിൽ ഇതു മഞ്ഞു പെയ്‌യും കാലം . നാട്ടിൽ ഉള്ളപ്പോൾ മഞ്ഞു കാണുന്നത്
ടീ.വീയിൽ മാത്രം ആണ് . പിന്നെ അച്ഛന്റെ പട്ടാള ബഡായികളിലും മഞ്ഞിനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് . ജെനെറലി മഞ്ഞു എന്ന് കേൾകുമ്പോൾ തന്നെ ദേഹം ആസകലം ഒന്ന് കുളിരു കോരും അല്ലെ ?? ഒരു ആവേറെജ് ഇന്ത്യൻ സിനിമയിൽ മഞ്ഞിനെ നമ്മൾ ഉപമിക്കുന്നത് റൊമാൻസ് ആയിട്ടാണ് .  വെളുത്ത പഞ്ഞി കഷ്ണം പോലെ അവ പാറി പറന്നു നടക്കുന്നു അതിനു ഇടയിലൂടെ കോട്ട് ഇട്ട നായകൻ തുണി ഉടുക്കാത്ത നായികയെ എടുത്തു പൊക്കുന്നു . പാവം നായിക തണുപ്പ് സഹിക്കാൻ വയ്യാതെ പാട്ടിൽ മൊത്തം ഓട്ടവും ഡാൻസും ആണ്, നായകൻ നല്ല സ്റ്റൈൽ ആയിട്ട് അവിടെ പ്രതിമയെ പോലെ നിൽക്കും . സിനിമാക്കാരെ പറഞ്ഞിട്ടു കാര്യമില്ല , സ്ത്രീജനങ്ങൾക്ക്‌ മഞ്ഞു ഒരു വീക്നേസ്സ് ആണെന്ന് കല്യാണത്തിന് ശേഷം ആണ് ഞാൻ മനസ്സിലാക്കിയത് . ഞങ്ങളുടെ കല്യാണം കഴിഞ്ഞ പുതുക്കത്തിൽ ഒരു പാതിരാത്രിക്ക്‌ എന്റെ പൊണ്ടാട്ടി ജനാലക്കൽ മഞ്ഞും കണ്ടു കൊണ്ട് വായും പൊളിച്ചു നിൽക്കുന്നു . അവളുടെ മനസ്സിൽ റൊമാൻസ് ആയിരുന്നു എങ്കിൽ എന്റെ മനസ്സിൽ പണ്ടാരം ആ കാറിലെ സ്നോ രാവിലേ ക്ലീൻ ചെയ്യണ്ടേ എന്നായിരുന്നു . ചിലപ്പോൾ അവൾ കോട്ടും തൊപ്പിയും ഒക്കേ ഇട്ടു മഞ്ഞത്ത് പോയി നിൽക്കും . നിലാവത്ത് കോഴിയെ അഴിച്ചു വിട്ടത് പോലെ അന്തവം കുന്തവും ഇല്ലാതെ പെറുമാറും എന്നിട്ട് പറയും 'ഐ ലവ് സ്നോ '. കിലുക്കത്തിലെ രേവതിയിൽ കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശിക്ക് ഉണ്ടായത് പോലെ ഉള്ള പെരുമാറ്റം . ഇത്രെയും പോരെ സ്നോവിനെ വെറുക്കാൻ ??

ഇപ്പോൾ ഏകദേശം പിടി കിട്ടിയില്ലേ ? എനിക്ക് സ്നോ എന്ന് പറഞ്ഞാൽ ദേഷ്യം ആണ് . ഇതു പോലൊരു അലന്ന പരിപാടി വേറെ ഇല്ല . മനുഷ്യൻ ഒന്ന് പുറത്തു ഇറങ്ങണം എങ്കിൽ കവച കുണ്ഡലം ഒക്കേ അണിയുന്നത് പോലെ കോട്ട് , തൊപ്പി , മഫ്ലർ , ഗ്ലൌസ് , സ്നോഷൂ എന്ന് വേണ്ട എല്ലാ കോപ്പും വലിച്ചു കേറ്റണം . ഇത് ഒക്കേ ഇട്ടാലും ബുദ്ധിമാനായ തണുത്ത കാറ്റ് എങ്ങനെ എങ്കിലും ഉള്ളിൽ കേറി പറ്റും . 'ഓള് ആ തട്ടം ഇട്ടു കഴിഞ്ഞാൽ , ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റൂല്ല്യ ' എന്നാണു മഹാകവി നിവിൻ പോളി പറഞ്ഞിട്ടുള്ളത് . അത് പോലെ ആണ് ഈ തുണി എല്ലാം വലിച്ചു കേറ്റിയാൽ പിന്നേ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല . റോബോട്ടിനെ പോലെ പമ്മി പമ്മി വഴുക്കി വീഴാതെ മെല്ലെ വേണം നടക്കാൻ .  ഗ്ലൌസ് ഇട്ടാൽ ഫോണ്‍ അറ്റൻഡ് ചെയ്യാൻ പറ്റില്ല , ഫോണ്‍ എടുത്താൽ തൊപ്പി ഉള്ളത് കൊണ്ട് ഒന്നും കേൾക്കാൻ പറ്റില്ല എല്ലാം കഴിഞ്ഞു ഒന്ന് സംസാരിക്കാം എന്ന് വച്ചാൽ തണുത്തിട്ട് ചുണ്ട് അനങ്ങില്ല .

ഇത്തരം പതിനായിരം പ്രശ്നങ്ങൾ നേരിടുന്ന ഒരു മലയാളിയെ അങ്ങ് ദുഫായിൽ ഉള്ള കൂട്ടുകാർക്ക് പുഛം ആണ് . 'നിനക്കൊക്കെ സുഖം അല്ലേ , ഞങ്ങളേ പോലെ ചൂടത്ത് കഷ്ടപ്പെടണ്ടല്ലോ' എന്നാണു അവന്മാരുടെ വാദം . പിന്നെ ഇവരെ വഴി തെറ്റിക്കാൻ നമ്മുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ഫേസ്ബുക്കിൽ മഞ്ഞിന്റെയും , മഞ്ഞു മനുഷ്യന്റെയും , മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന വീടിന്റെയും ഫോട്ടോ ഇട്ടു അങ്ങ് കൊഴുപ്പിക്കും . 'അമ്മയ്ക്ക് പ്രാണവേദന , മകൾക്ക് വീണ വായന' എന്നത് പോലെ ആണ് ഈ വിരോധാഭാസം . അത് കൊണ്ട് മഞ്ഞു എന്താണെന്ന് അറിയാത്ത സുഹൃത്തുകൾക്കു വേണ്ടി ആണ് ഈ ബ്ലോഗ്‌ . മഞ്ഞുകാലം വെറും സാഡ് സീൻ ആണ് ബ്രോ , ഇതിൽ റൊമാന്റിക് ആയിട്ടു ഒന്നുമില്ല . ആകേ ഉള്ളത് തണുപ്പ് , തണുപ്പ്,  ഒരു ഒന്നു ഒന്നര തണുപ്പ് .

നോട്ട് ദി പോയിന്റ്‌ :   പക്ഷേ മഞ്ഞു കാലം വന്നാൽ എല്ലാം അങ്ങ് അവാർഡ്‌ പടം സീൻ അല്ല കേട്ടോ . നല്ലോണം മഞ്ഞു പെയ്താൽ നമുക്ക് 'വർക്ക്‌ ഫ്രം ഹോം' ചെയ്യാൻ ഉള്ള സൌകര്യം ഉണ്ട് അതായത് 'വീട്ടിൽ നിന്നും വേണമെങ്കിൽ ജോലി ' എടുക്കാം എന്ന് അർഥം . അത് കൊണ്ടാവും രാത്രി 9-10 മണി ആകുമ്പോ എല്ലാ ഇന്ത്യാക്കാരും ജനാലക്കൽ വന്നു കാവൽ കിടക്കും. ഈശ്വര ഇന്നെങ്ങാനും മഞ്ഞു പെയ്യുമോ , ഒരു 2-3 ഇഞ്ച്‌ സ്നോ ഉണ്ടെങ്കിൽ വർക്ക്‌ ഫ്രം ഹോം എന്നും പറഞ്ഞു നാളേ  ഇവിടെ ചുരുണ്ടു കൂടാം ആയിരുന്നു . ബൈ ദി ബൈ ഇന്ന് രാത്രി സ്നോ ഉണ്ടെന്നാണ് weather.com പറയുന്നത് .....  കർത്താവേ മിന്നിച്ചേക്കണേ !!!

3 comments:

Bipin said...

നയാഗ്ര വെള്ളച്ചാട്ടം മുഴുവൻ ഘനീഭവിച്ച് മഞ്ഞ് ആയി ഇരിയ്ക്കുന്ന ചിത്രങ്ങൾ കണ്ട് കുളിര് കോരി അമേരിക്കൻ വാസികളുടെ ഭാഗ്യത്തിൽ അസൂയ പൂണ്ട് ഇരിക്കുമ്പോഴാണ് ഈ മഞ്ഞു വിരോധിയുടെ എഴുത്ത് വായിച്ചത്.

സത്യത്തിൽ മഞ്ഞും തണുപ്പും ഇങ്ങിനെയൊക്കെയാണ്.

ചുട്ടു പൊള്ളുന്ന മണലാരണ്യത്തിലെ മനുഷ്യൻ മഞ്ഞിനെ സ്വപ്നം കാണുന്നു. മഞ്ഞു കാരൻ ചൂടും.

മകര മാസത്തിലെ പ്രഭാതങ്ങളിലെ കുളിര് ആണ് മലയാള നാട്ടിലെ മലയാളിയ്ക്ക് മഞ്ഞു കാലം. കുംഭ മാസത്തിലെ വെറി കൊടുംചൂടും.

നല്ല എഴുത്ത്.

Love to hear what you think!
[Facebook Comment For Blogger]