Pages

Saturday, June 20, 2015

Madhavan Uncle's ശതാഭിഷേകം

ഞങ്ങളുടെ ഈ കൊച്ചു ഡെലാവെരിൽ ഒരു ഭജന സംഘം ഉണ്ട് . മാസത്തിൽ ഒരിക്കൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചു കൂടി ഭജന ഒക്കേ പാടി വീട്ടമ്മമാർ കൊണ്ട് വരുന്ന രുചിയേറിയ ഭക്ഷണം ഒക്കെ കഴിക്കും . സത്യം പറഞ്ഞാൽ ഞാൻ അത്ര റെഗുലർ അല്ല , എന്നാലും ദീപ്തിയും മോനെയും പറ്റാവുന്നതും ഉന്തി തള്ളി പറഞ്ഞു വിടും . ഈ ഭജന സംഘം നടത്തി പോകുന്നത് ഇവിടത്തെ കുറെ അങ്കിൾ ആൻഡ്‌ ആന്റിമാർ ആണ് . അതിൽ ഒരു അങ്കിൾ ആണ് മാധവന് അങ്കിൾ . ഡെലാവെരിലെ ഒരു കാരണവർ ആണ് എന്ന് തന്നെ പറയാം . മാധവന് അങ്കിളുടെ എണ്‍പതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ആഴ്ച്ച. ചെറുപ്പകാലത്ത് അമ്മ പറഞ്ഞിട്ടുണ്ട് എണ്‍പതാം പിറന്നാൾ എന്ന് പറഞ്ഞാൽ ശതാഭിഷേകം ആണെന്ന് . ഈ മനുഷ്യ ആയുസ്സിൽ അദ്ദേഹം ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടിട്ടുണ്ട് എന്ന് . അങ്ങനത്തെ ഒരു ചടങ്ങ് കാണുന്നത് തന്നെ പുണ്യം ആണെന്നാണ്‌ ഐതീഹ്യം . നാട്ടിൽ ആയിരുന്നേൽ ഇങ്ങനത്തെ ഒരു കാരണവരുടെ  കാൽക്കൽ വീണു അനുഗ്രഹം മേടിക്കാൻ തന്നെ കുറെ പേര് ഉണ്ടായേന്നെ . എന്ത് വന്നാലും ഇത് മിസ്സ്‌ ചെയ്യരതു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു . ഇതേ ദിവസം എന്റെ പ്രിയ സുഹൃത്ത്‌ ശിമ്ജിത് അലികോയ ഒരു ഫുട്ബോൾ ടൂർണമെന്റ് ഓര്ഗനൈസ് ചെയ്യുന്നുണ്ടായിരുന്നു , മനസ്സ് ഒരല്പം പതറി എങ്കിലും ഇത് മിസ്സ്‌ ചെയ്യരതു എന്ന് തോന്നി .  


ഏതൊരാള്ക്കും മാധവൻ അങ്കിളിനോട് ഒരു വല്ലാത്ത ആത്മബന്ധം തോന്നി പോകും . അതാണ്‌ അങ്കിളിന്റെ ഒരു ശൈലി . അങ്കിൾ പാലക്കാട്ടുകാരൻ ആയതു കൊണ്ട് എനിക്ക് സ്നേഹം ഇത്തിരി കൂടുതൽ ആണ് താനും. എന്റെ അച്ചച്ചന്റെ ചില രീതികൾ അങ്കിളിനും ഉണ്ട് , especially   ആ സ്റ്റോറി narration സ്റ്റൈൽ . എന്റെ അച്ചച്ചൻ ഒരു പഴയ പട്ടാളക്കാരൻ
ആയിരുന്നു , അത് കൊണ്ട് എല്ലാ കഥകളും യുദ്ധവും ജീപ്പും , വിമാനവും, തോക്കും നിറഞ്ഞതായിരുന്നു .  പക്ഷെ കഥ മുന്നേറും തോറും അതിലെ പട്ടാളക്കാരൻ നമ്മൾ ആയി മാറും. മാധവന് അങ്കിളും ഏതെങ്കിലും ഒരു incident വിവരിക്കുമ്പോൾ നമ്മളും അതിൽ involve  ആയി പോകും . മറുവശത്ത് നമ്മൾ എന്തെങ്കിലും പറയുമ്പോൾ അങ്കിൾ മുഴുവൻ ക്ഷമയോടെ കേട്ടിരിക്കുകയും ചെയ്യും. ഇപ്പോഴും അങ്കിളിനെ ഓരോ കാര്യങ്ങൾ അറിയാൻ കുട്ടികളെക്കാൾ ജിന്ഘ്യാസയാണ് . ഇങ്ങനെ കുറെ കുറെ കൊച്ചു കൊച്ചു കാര്യങ്ങൾ ഉണ്ട് , അതെല്ലാം ആവും ഇദ്ദേഹത്തെ എല്ലാവര്ക്കും ഇത്രെക്കും ഇഷ്ട്ടമാവാൻ കാരണം . ഉദയൻ ആണ് താരം എന്നാണു പൊതുവെ ചൊല്ല് , എന്നാൽ ഉദയൻ അല്ല മറിച്ചു മാധവൻ ആണ് ഇവിടെ താരം!! 


അങ്ങനെ ഇവയറ്റ്‌ (eVite) ലിങ്ക് അനുസരിച്ച് കിട്ടിയ അട്ദ്രസ്സിൽ ഞങ്ങൾ എത്തി . ജീവിതത്തിൽ ആദ്യമായി ആവും,  ഞാൻ പറഞ്ഞ സമയത്ത് എവിടെ എങ്കിലും എത്തുന്നത്‌ . ഈശ്വര ഇനി ഞാൻ കാരണം ഡെലാവെരിൽ പെരുമഴ പെയ്യുമോ എന്നൊരു ആശങ്കയോടെ ആണ് ഹാളിനു അകത്തു കേറിയത്‌ . മാധവൻ അങ്കിളിന്റെ വൈഫ്‌ സുശീല ആന്റിയെ പരിചയപെടുത്താൻ വിട്ടു പോയി. ആന്റി ആണ് എന്റെ റോക്ക്-സ്റ്റാർ . ഫുൾ അടിച്ചുപൊളി എന്ന് പറഞ്ഞാൽ പോരാ അതുക്കും മേലെ. ആരോടും ഈസി ആയി ഇടപഴകാൻ ആന്റിക്ക് ഒരു പ്രത്യേക സ്കിൽ ഉണ്ട് .  ഒബാമ എങ്ങാനും ഡെലാവെർ-കാരൻ ആയിരുന്നേൽ സുശീല ആന്റിയെ പരിചയം ഉണ്ടായേന്നെ . അത്രേക്കും interactive ആണ് ആന്റി .  ഈ പറഞ്ഞ സ്കിൽ ഹാള്ളിൽ വന്നിട്ടുള്ള ക്രൌഡ് കണ്ടാൽ തികച്ചും വ്യക്തം ആണ് താനും . ഈ നാട്ടിൽ തൊലിയുടെ നിറം പറയുന്നത് റേസിസം ആയതു കൊണ്ട് അതിനു മുതിരുന്നില്ല . എന്നാലും ഇത്രയും diverse ആയിട്ടുള്ള ഒരു ക്രൌഡ് ഓഫീസ് പാര്ട്ടിക്കു മാത്രമേ കണ്ടിട്ടുള്ളു . അതിനുള്ള ഫുൾ ക്രെഡിറ്റ്‌ അങ്കിൾ ആൻഡ്‌ ആന്റിക്ക് കൊടുത്തെ മതിയാവു .  

ആണുങ്ങൾ എല്ലാം ഡ്രിങ്ക്സ് സെക്ഷനിലും , സ്ത്രീകൾ എല്ലാം ഫുഡ്‌ സെക്ഷനിലും ഒന്നിച്ചു കൂടി നില്പ്പുണ്ടായിരുന്നു . പിള്ളേർ ഡീ.ജെയുടെ പാട്ടിനൊത്ത് തുള്ളുന്നുണ്ടായിരുന്നു. Birthday Boy ആവട്ടെ എല്ലാവരോടും കുശലാന്യേഷണം പറഞ്ഞു ചിരിച്ചു നടപ്പുണ്ടായിരുന്നു . ഇതിനിടയിലും ഞങ്ങടെ കൂടേ ഒരു സെൽഫിക്കു പോസ് ചെയ്യാൻ അങ്കിൾ റെഡി ആയി. ഇതിനു ശേഷം അങ്കിളിന്റെ പെണ്‍മക്കൾ രണ്ടു പേരും സ്വന്തം അച്ഛനേ കുറിച്ചുള്ള ചില ഓർമ്മകൾ അയവിറക്കി . ചില ബന്ധുക്കളും സുഹൃത്തുക്കളും ഈ അവസരത്തിൽ അദ്ധേഹത്തെ കുറിച്ച് ചില നല്ല വാക്കുകൾ പങ്കിട്ടു . എനിക്ക് അതിൽ ഏറ്റവും ഇന്റെരെസ്റിംഗ് ആയി തോന്നിയത് , എല്ലാവരെയും ഒരുപാടു അറിഞ്ഞു സഹായിക്കുന്ന അദ്ധേഹത്തിന്റെ മനസ്സിനേ ആണ് എല്ലാവര്ക്കും ഇത്രേക്കും ഇഷ്ടം . എന്റെ അച്ഛന്റെ ആ ഒരു നേച്ചർ , ചിലപ്പോൾ എനിക്ക് അറിയുന്ന ഞാൻ ബഹുമാനിക്കുന്ന കുറേ പേർക്ക് ആ സ്വഭാവം ഉള്ളത് കൊണ്ടാവും മാധവൻ അങ്കിളിനോട് എനിക്കും ഈ സ്നേഹം . എന്നെ പോലെ തന്നെ ഇവിടെ പലർക്കും . 

No comments:

Love to hear what you think!
[Facebook Comment For Blogger]