Pages

Saturday, July 4, 2015

Premam Effect...Phew!!

പ്രേമം സിനിമ ഇറങ്ങിയ നാൾ മുതൽക്കൽ ഫേസ്ബുക്കിലും വാറ്റ്സാപ്പിലും പ്രേമത്തിന്റെ അയ്യർകളി ആണ് . യൗറ്റുബിൽ 'മലരേ' പാട്ടു ഏറ്റവും കൂടുതൽ പ്രാവശ്യം കേട്ടതിനു എനിക്ക് ഗൂഗിളിന്റെ പ്രശംസ പത്രം ചിലപ്പോൾ കിട്ടിയേക്കും. ഒന്നൊന്നര ലവ് സ്റ്റോറി ആയിരിക്കും , കർത്താവേ മിന്നിച്ചേക്കണേ എന്നും പറഞ്ഞു കാത്തിരിപ്പ്‌ ആയിരുന്നു . അമേരിക്ക എന്ത് വലിയ രാജ്യം ആയിട്ട് എന്താണ് കാര്യം ? മാങ്ങതൊലി !! നല്ലോരു മലയാളം പടം തിയറ്ററിൽ വരുമ്പോഴേക്കും മനുഷ്യൻ കാത്തു കാത്തു ശശി ആവും. അവസാനം ഇന്നാണ് പ്രേമം ഇവിടേ റിലീസ് ആയതു .  ആദ്യത്തെ ഷൊവിനു തന്നേ വച്ചു പിടിച്ചു .

അൽഫോൻസ്  പുത്രാ , നീയോരു പുത്രൻ അല്ല അപ്പൻ ആണ് അപ്പൻ . കിടിലൻ പടം എന്ന് പറഞ്ഞാൽ പോര , ഒരു ഒന്ന് ഒന്നര പടം. നീയാണ് നുമ്മ പറഞ്ഞ നടൻ , അല്ല സോറി ഡയറക്ടർ . ഭീകരൻ !!
 എനിക്ക് ഈ സിനിമ റൊമാന്റിക്‌ ആയിട്ട് തോന്നിയതെ ഇല്ല എന്നുള്ളതാണ് സത്യം .  മറിച്ചു എനിക്ക് ഈ സിനിമ തന്നത് ചില നല്ല കോളേജ് ഓർമ്മകൾ ആണ് . ജുനിയർസിനെ റാഗ് ചെയ്യാൻ ഓടി പോകുന്നതും , ആൾ മാറി റാഗ് ചെയ്യലും , ചീട്ടുകളിയും , ഡെസ്കിലെ കൊട്ടും പാട്ടും , ഡാൻസ് കളിയും അങ്ങനെ പലതും . ഞാൻ മറന്ന ചില നിരുപദ്രവകാരി ആയ തമാശകൾ . ചില രംഗങ്ങൾ കണ്ടപ്പോൾ ശരിക്കും എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആയി വളരേ സാമ്യം തോന്നി . എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ ഉണ്ണികുട്ടനും രഘുവും (സിനിമയിൽ കോയയും ശംഭുവും ) ഏതു നേരവും എന്റെ ഷർട്ട്‌ നീ ഇട്ടു & നീ അത് അലക്കിയില്ല എന്നും പറഞ്ഞു ഏതു നേരവും കടിപിടി ആയിരുന്നു . ഒരിക്കൽ നടു റോഡിൽ വച്ചു ഉണ്ണികുട്ടൻ ആ ഷർട്ട്‌ ഊരി കൊടുക്കയും ചെയ്തിരുന്നു . അത് പോലെ തന്നെ മറ്റൊരു രംഗത്തിൽ  മലരിനെ കാണാൻ ജോർജ് തെക്ക് വടക്ക് നടക്കുന്നത് പോലെ അഞ്ജനയെ കാണാൻ രഘു എത്ര പ്രാവശ്യം നടന്നിരിക്കുന്നു ? അവന്റെ പിന്നാലേ ഞങ്ങൾ എത്ര നടന്നിരിക്കുന്നു ? (ഒരൽപം ദുരുദ്ദേശം ഞങ്ങൾക്കും ഉണ്ടെന്നു വെച്ചോ ). അത് പോലെ ഹൊസ്റ്റലിലെ സ്ഥിരം കാഴ്ച ആയിരുന്നു ചിംബ്രു രാഗേഷ് ഫോണും കാതിൽ വെച്ചിട്ട് ഓരോ ജനൽക്കൽ ചാരി നിന്ന് സോള്ളുന്നത് .  ഈ സിനിമയിലെ ഹൈലൈറ്റ് ജോർജിന്റെയും കൂട്ടരുടെയും മാസ്സ് ഡാൻസ് ആണ് . ഇതേ പോലൊരു ഡാൻസ് ഞങ്ങളും കളിച്ചിരുന്നു , ഞങ്ങടെ ഡാൻസ് മാസ്റ്റർ 'ബാക്ക്സ്ട്രീറ്റ് ബോയ്സ്' specialist ദോരെൻ എന്നൊരു മണിപ്പൂരി ആയിരുന്നു . ഡാൻസ് ചെയ്തു മനുഷ്യന്റെ ഊപ്പാട അവൻ ഇളക്കി തന്നു , ഓരോ പ്രാക്ടീസ് കഴിയും തോറു ഒന്ന് പ്രസവിച്ച അനുഭൂതി ആയിരുന്നു അന്നൊക്കെ ... അമ്മാതിരി സ്റെപ്സ്‌ അല്ലായിരുന്നോ ?? എന്നിട്ട് സ്റ്റേജിൽ പരിപാടി എട്ടു നിലയിൽ പൊട്ടി . ആ ഡാൻസിനു ശേഷം റോഡിലൂടെ നടന്നാൽ പിള്ളേർ കൂവി തുടങ്ങിയിരുന്നു .  ഗിരിഷിന്റെയും സുദീപിന്റെയും അശോകിന്റെയും പറ്റിൽ കഴിച്ച മീൻ ഫ്രൈ ഓംലെറ്റ്‌ ആണ് കാന്റീൻ രംഗങ്ങളിൽ നിന്നും ഓർമ വന്നത് . ഏതെങ്കിലും ഒരു ബലിയാടിനെ ഞങ്ങൾ ഡെയിലി ഒപ്പിക്കും ആയിരുന്നു . അവനേ സോപ്പ് ഇട്ടു കുളിപ്പിച്ച് കിടത്തി അവന്റെ പേരിൽ ചാംബുന്നത് അമ്പലത്തിൽ നെയ്‌ വിളക്ക് കത്തിക്കും പോലെ ഉള്ള പുണ്യ പ്രവർത്തി ആയിരുന്നു . ഇനിയും ഒരുപാടുണ്ട് ഇത് പോലത്തെ ചില കൊച്ചു കൊച്ചു ഓർമ്മകൾ .

ഈ സിനിമയിൽ പ്രേമത്തിന്റെ കാസറ്റ്‌ ആൻഡ്‌ ക്രുവിനു പ്രത്യേകം നന്ദി പറയണം . എന്നേ ഒരുപാട് ചിരിപ്പിച്ചതിനു . രണ്ടര മണിക്കൂർ പോയത് അറിഞ്ഞതെ ഇല്ല . അതിനു ശേഷം ഇതാ ഇപ്പോൾ ഇത് എഴുതി തീരും വരേ മനസ്സിൽ  ആ ക്യാമ്പസ് കാലത്തിന്റെയും അന്നത്തെ കുറേ നല്ല സുഹൃതുകളുടെയും ഓർമയിൽ ഇങ്ങനെ പറന്നു പാറി നടക്കുന്ന ഒരു ഫീലിംഗ് .

Well Done Team Premam and Thank You very much !!