Pages

Monday, November 2, 2015

ഒരു മോഡേണ്‍ ട്രെയിൻ വീക്ഷണം

ട്രെയിൻ യാത്ര പൊതുവെ ബോറടി ആണ് . സ്മാർട്ട്‌ ഫോണ്‍ വന്നതോടെ ബോറടിയുടെ രിച്റ്റെർ സ്കേൽ കൂടി എന്ന് വേണം പറയാൻ . ആളുകൾ പരസ്പരം സംസാരിക്കാതെ ഫോണിൽ കുത്തി
കുത്തി സമയം കളയുന്നു . അപ്പോൾ ആണ് എലെക്ട്രിസിറ്റി ബോർഡ്‌ രതീഷ്‌ ഏട്ടൻ പറഞ്ഞു തന്ന ടെക്നിക് ഓർമ വന്നത് . പല പല ആളുകൾ വരുന്ന ട്രെയിനിൽ ഒളിഞ്ഞിരിക്കുന്ന ചില കാരക്ട്ടേർസ് ഉണ്ടാവും . അവരേ കണ്ടെത്തുക , വീക്ഷിക്കുക സമയം പോകുന്നത് അറിയുകയേ ഇല്ല . അങ്ങനെ ഫില്ലി യാത്രകൾക്ക് ഇടയിൽ ദിവസവും കാണുന്ന ചില വിരുതന്മാരെ നിങ്ങൾക്കും പരിച്ചയപെടുത്തുന്നു (ഓമന പേരോട് കൂടേ )


#യമൻ 
കറുകറുത്ത നിറം ഉരുക്കു പോലത്തെ ശരീരം. യമന്റെ കൊംബ് ഓർമ പെടുത്തും വിധം തലയിൽ ആ ഡോക്ടർ ട്രേയുടെ ഹെഡ് സെറ്റും ഉണ്ട് . ഇടക്കെ പൂരത്തിന് താളം പിടിക്കണ
ആനയുടെ കൂട്ട് തല ഇടത്തോട്ടും വലത്തോട്ടും ആട്ടി ആട്ടി ട്രെയിനും കാത്തു നിൽപ്പുണ്ടാവും ചുള്ളൻ . ഇതെല്ലാം പോരാഞ്ഞിട്ട് ആശാൻ ഓടിക്കുന്ന കാർ ആവട്ടെ കാള കൊമ്പിന്റെ ചിന്നം ഉള്ള Dodge Ram .  ചില നേരങ്ങളിൽ ഫോണിൽ കുടുകുട അട്ടഹസിക്കുന്നതു കാണാം , ചിത്രഗുപ്തനും ആയി ഉള്ള സംഭാഷണം ആവും ആർക്കു അറിയാം ?

#ചെമ്ബത്തി 
ഇവൾ ഇന്ത്യക്കാരി ആവാൻ ഒരു സാധ്യതയും ഇല്ലെന്നാണ് ഞങ്ങടെ കൂട്ടത്തിലെ ചില സീ ഐ ടീകളുടെ  നിഗമനം . അത് എങ്ങനെ മനസ്സിലായി എന്നു ആരാഞ്ഞപ്പോൾ , അവൾ മുടി ചെമ്ബിച്ചിട്ടുണ്ട് എന്നായി ഉത്തരം . കുനിശ്ശേരി ഗ്രാമത്തിലെ പെംബിള്ളെർ വരേ മുടി ചെംബിക്കുന്ന ഈ കാലത്ത് ഒരു ഇൻഡോ അമേരിക്കന് മുടി ചെമ്ബിച്ചു കൂടേ യുവർ ഹോണർ? എന്തായാലും ഈ നയന മനോഹരിയുടെ അഴിച്ചിട്ട കാർകൂന്തൽ ചെമ്ബിച്ചത് പല തർക്കങ്ങൾക്കും വഴി വെയ്ക്കുന്നു അവൾ ഇതൊന്നും അറിയാതെ ട്രെയിനിനു പുറത്തേക്കു കണ്ണും നട്ടി ഇരിക്കുന്നു .

#മമ്മുട്ടി 
ഇങ്ങോർ എന്നും ഫൊർമൽസെ ഇടു . നല്ല വൃത്തിക്ക് ഡ്രൈ ക്ലീൻ ചെയ്ത ഷർട്ട്‌ ആൻഡ്‌ പാന്റ്സ് ഇട്ടു ക്ലീൻ ഷേവ് ചെയ്തു പുയാപ്ലയെ പോലെ വരൂ . സ്റ്റെഡി ലൈക്‌ എ വടി സ്റ്റൈലിൽ മാത്രമേ ആശാൻ നടക്കു , ചിലപ്പോൾ തോന്നും ഷർട്ടിൽ ചുളുവു വീഴാതേ ഇരിക്കാൻ ആണ് ഇങ്ങോര് ഇത്രേക്കും എയർ പിടിച്ചു നടക്കുന്നത് എന്ന് . മമ്മുട്ടി എന്ന് പേരിടാൻ കാരണം , വയസ്സിത്രേ ഒക്കേ ആയെങ്കിലും മുടിഞ്ഞ ഗ്ലാമർ ആണ് പന്നിക്ക് . പോരാത്തതിന് ഏതു നേരവും കൂളിംഗ്‌ ഗ്ലാസ്‌ ധരിച്ചേ ഇങ്ങോരെ കാണാൻ സാധിക്കു . അതിപ്പോ രാത്രി ആയാലും ശെരി , പുറത്തു പേമാരി ആയാലും ശെരി .

#പുസ്തകപുഴു 
ഒരു ടിപിക്കൽ വെള്ളക്കാരി . ചുണ്ണാംബുതരയിലെ ചുണ്ണാംബ് മൊത്തം വാരി പൂശിയാലും ഇവളുടെ നിറത്തിന്റെ ഏഴു അയലത്ത് എത്തില്ല . ആ വെളുത്ത മുകത്തു ഒരു കറുത്ത കണ്ണട , കയ്യിൽ സർവനെരത്തും ഒരു പുസ്തകം അല്ലെങ്കിൽ ഒരു കിന്ട്ൽ (amazon kindle) . ഒരു ദിവസം ഇത്ര പുസ്തകം വായിഛെക്കാമേ എന്ന് ദൃഡപ്രതിഞ്ജ എടുത്തവൾ . ട്രെയിനിനു അകത്തു സീറ്റ്‌ കിട്ടിയിലെങ്കിൽ പോലും അതു സാരം ആക്കാതെ നിന്ന നില്പിൽ പുസ്തകം വായിക്കാൻ ഒരുംബെട്ടു ഇറങ്ങിയ വനിതാരത്നം.

#കൊശവൻ
കാണാൻ ഒരു മംഗോളിയൻ ലുക്ക്‌ . രാത്രി മുഴുവൻ ഗൂർഖ പണി കഴിഞ്ഞു വന്നതാവും വിദ്വാൻ. കാലുകൾക്ക് ഇടയിൽ കൈ തിരുകി വെച്ച് തല ചില്ലിൽ ചാരി വെച്ചിട്ട് വായും പൊളിച്ചു ഉറങ്ങുന്നത് കണ്ടാൽ സ്ലീപിംഗ് ബ്യൂട്ടി നാണിച്ചു പോകും . എണിക്കടാ കൊശവാ (dude) നിന്റെ സ്റ്റേഷൻ എത്തി എന്ന് സ്ഥിരം പറയിക്കുന്ന വേന്തരൻ. ആളൊരു കൊശവൻ ആണെങ്കിലും ബുദ്ധിമാൻ ആണ് , ടിക്കറ്റ്‌ കണ്ടക്ടർ വന്നു ഉറക്കം മുടക്കാതിരിക്കാൻ monthly പാസ്‌ ചെവിയിൽ തിരുകി വെച്ചാണ് കൊശവന്റെ ഉറക്കം .

ഇവരിൽ ആരും മലയാളം ബ്ലോഗുകൾ വായിക്കില്ല എന്ന വിശ്വാസത്തോടെ പൂർത്തിയാക്കുന്നു !! 

No comments:

Love to hear what you think!
[Facebook Comment For Blogger]