Pages

Wednesday, March 2, 2016

ചന്ദ്രൻസ് ജപ്പാൻ ദോശ

ഇന്നാൾ വൈകീട്ട് ഒരു ദിവസം ഓഫീസിൽ നിന്നും വന്നതും എൻറെ പുത്രൻ ഒരു ചെറിയ പാത്രത്തിൽ കുറേ പേപ്പർ കഷ്ണങ്ങൾ മുറിച്ചിട്ട് ഒരു സ്പൂൺ ഇട്ടു ശക്തിയായി ഇളക്കുന്നു .
"കുഞ്ചു , വാട്ട്‌ ആർ യു ഡുയിങ്ങ് കണ്ണാ ?"
"ഐയാം കുക്കിംഗ്‌ "
"ഓ ഐ സീ , വാട്ട്‌ ആർ യു കുക്കിംഗ്‌ ?"
ഒരു 30 സെക്കന്റ്‌ നീണ്ടു നിന്ന 'ഗിബ്ബരിഷിൽ' എനിക്ക് ആകേ കിട്ടിയത് 'ദേ ചേഫ് കുക്കിംഗ്‌', 'മിക്സിങ്ങ്' എന്ന് കുറച്ചു വാക്കുകൾ  ആണ് .
  'ദി ആപ്പിൾ ഹാസ്‌ ദെഫിനിറ്റിലി ഫാളെൻ ഫാർ ഫ്രം ദി ട്രീ!!!' എന്ന് ഞാൻ മനസ്സിൽ ഓർത്തു . എനിക്ക് പാചകത്തിൽ യാതോരു വിധം ഇന്റെരെസ്റ്റും ഇല്ല എന്ന് തന്നേ പറയാം . പക്ഷേ സർവയിവ് ചെയ്യാൻ ഉള്ള പൊടികൈകൾ അറിയാം എന്ന് മാത്രം . ഇവൻ ആകട്ടേ ഈ രണ്ടര വയസ്സിലേ ചെഫ്‌ കളി ആണ് . വളരേ നല്ലത് ! ഉപയോഗപ്രദം !!



അപ്പോൾ പറഞ്ഞു വന്നത് 'ദേ ചേഫ്' അവൻറെ അമ്മ അതായത് എൻ മനൈവി സ്ഥിരം കാണുന്ന ഒരു പ്രോഗ്രാം ആണ് മഴവിൽ മനോരമ ചാനലിലെ  'ദേ ചേഫ് '.
ഈ പ്രോഗ്രാം കണ്ടിട്ട് ആണ് ഇവൾ എനിക്ക് ചായയിൽ തേങ്ങ പിരിയും , ഇഡലിയിൽ ചീസ് സ്റ്റഫിങ്ങ് ,ത്രിവർണ പതാക പോലുള്ള പാസ്റ്റ എന്ന ചില  ആഗോള ഗവേഷക ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കി തരുന്നത് .  പണി പാളി എന്ന് ചിന്തിക്കാൻ വരട്ടേ . പണി പാലും വെള്ളത്തിൽ വരാൻ കിടക്കുന്നതെ ഉള്ളു . ഇതിലേ ഘടി ചെഫുകൾ ആയ ചില പുരുഷ ഗണങ്ങൾ (ജോഷി , ലിജോ , അസ്ഗർ , ഷമീം...ഇനിയും ഉണ്ട് കുറേ ) കുക്ക് ചെയ്യുന്നത് കാണുമ്പോൾ എൻ മനൈവി എന്നേ പുച്ഛത്തോടെ പാക്കും . ആ നോട്ടത്തിന്റെ അർഥം മനസ്സിലായാലും ഒന്നും അറിയാത്ത പോലെ ഞാൻ അവിടേ വളിച്ച ചിരിയോടെ ഇരിക്കും . എന്തു ചെയ്യാം പാചക കാര്യത്തിൽ ഞാൻ എന്റെ അച്ഛന്റെ മോൻ തന്നേ ആണ് .

എന്റെ അച്ഛന്റെ ഒരു കുക്കിംഗ്‌ കഥ ഇവിടേ ഓർക്കുന്നു .
ഒരിക്കൽ അമ്മ ഏതോ ഫങ്ക്ഷൻ അറ്റൻഡ് ചെയ്യാൻ  പോയ സമയത്ത് അച്ഛൻ അടുക്കള ഭരണം ഏറ്റെടുത്തു . രാവിലേ അമ്മ ഉണ്ടാക്കിയ ദോശ വിത്ത്‌ ഇടലി പൊടി ഞങ്ങൾക്ക് കൊടുക്കാൻ ആയിരുന്നു അമ്മ കൊടുത്ത ഇൻസ്ട്രക്ഷൻ . എന്നാൽ എനിക്കും അനിയത്തിക്കും ഓംലെറ്റ്‌ വേണം എന്ന് വാശിയായി . സ്നേഹനിധിയായ അച്ഛൻ ഓംലെറ്റ്‌ ഉണ്ടാക്കാൻ തുടങ്ങി . ദോശകല്ല്‌ ചൂട് കൂടിയത് കൊണ്ട് ഓംലെറ്റ്‌ സ്ക്രാംബിൾ ആവാൻ തുടങ്ങി . തോൽവി എന്തെന്ന് അറിയാത്ത മിലിട്ടറി മാൻ ഉടനേ ദോശ മുറിച്ചു ചെറു കഷ്ണങ്ങൾ ആകി അതിലോട്ടു ഇട്ടു കുറച്ചു നെയ്യും ഇഡ്ഡലി പൊടിയും ഇട്ടു ഇളക്കി അതിനേ അങ്ങോട്ട്‌ പൊരിച്ചെടുത്തു . എല്ലാം കൂടേ ഉരുട്ടി എടുത്ത് പ്ലേറ്റിൽ ആക്കി ഞങ്ങടെ മുന്നിലോട്ടു വെച്ചപ്പോൾ അച്ഛൻ അതിനു ഒരു പേരും ഇട്ടു 'ജപ്പാൻ ദോശ '. കൈപുണ്യം പ്ലസ്‌ വലിയപാടം സുബ്രഹ്മണ്യ സ്വാമിയുടെ കുറച്ചു ദൈവസഹായം പിന്നേ ഒരുപാട് നെയ്‌ ഉള്ളത് കൊണ്ട് സംഭവം ഒടുക്കത്തെ റ്റേസ്റ്റ് ആയിരുന്നു . ഞാനും അനിയത്തിയും ക്ലീൻ ബൌൾഡ് .അമ്മയുടെ ഒരു ആഴ്ചത്തെ നെയ്‌ ആണ് അച്ഛൻ ഒരു നേരം കൊണ്ട് കാലി ആക്കിയത്, അതിനു ശേഷം അമ്മ അച്ഛനെ അടുക്കളയിൽ അടുപ്പിച്ചിട്ടില്ല അച്ഛൻ നിർബന്ധിചിട്ടുമില്ല . ഇത്രേയും മഹത്തായ ഒരു പാചക പാരമ്പര്യം ഉള്ള ഞാൻ അടുക്കളയിൽ കേറാത്തത് എന്തു കൊണ്ടാണെന്ന് മനസിലായില്ലേ ?

നോട്ട് ദി പോയിന്റ്‌ : 'ചന്ദ്രൻസ് ജപ്പാൻ ദോശ' ഉണ്ടാക്കാൻ ഉള്ള വിധം കോപ്പിരയറ്റെഡ് ആണ് . ഇത് ഉപയോഗിക്കും മുൻപ് എന്റെ അച്ഛന്റെ അനുവാദം വാങ്ങേണ്ടതാണ് എന്ന് പ്രത്യേകം അറിയിക്കുന്നു . ജീവനിൽ കൊതി ഉള്ളവർ അത് ചെയ്യുമാറാകട്ടെ !

1 comment:

Shyama said...

Acha same technique Japan rice aakiyum thannitund. Athil mulaku podi aayirunnu with broken omelette and rice :D add to the copyright!!

Love to hear what you think!
[Facebook Comment For Blogger]