ഇന്നലേ അലക്സ് മോന്റെ ഒന്നാമത്തേ പിറന്നാൾ പാർട്ടി ആയിരുന്നു . സ്ഥിരം കാണാറുള്ള മുഖങ്ങൾ ,
ഹലോ!!
ഹൌ ടു യു ടു!!
അവിടെ കുറച്ചു ഇടൂ!!
ഇവിടെ കുറച്ചു ഇടൂ!!
എല്ലാം കഴിഞ്ഞപ്പോൾ ഞാൻ നൈസ് ആയിട്ട് ഫുഡ് സെക്ഷനിലേക്കു നീങ്ങി. നീങ്ങി എന്ന് മാത്രമല്ല സ്ഥിരതാമസം ആക്കി . ചില ഗോൾ അടി വീരന്മാർ അത് നോട്ട് ചെയ്തു "എന്താ ഭായ് ഫുൾ ടൈം പോളിങ് ആണോ ?" എന്നുള്ള കമന്റ് പാസ് ആക്കി തുടങ്ങി . അതിൽ ഒന്നും തളരാതെ ഞാൻ എന്റെ കർമത്തിൽ മുഴുകി . ഞങ്ങൾക്ക് വേണ്ടി മരിച്ച ധീര വീര ശൂര കോഴികൾ ആണ് ഇവിടെ 65 ആയും ചെട്ടിനാടും ആയി കിടക്കുന്നതു , അവരേ കുറിച്ചു എങ്കിലും ഒരു ചിന്ത ജെറോം വേണ്ടേ ?? അങ്ങനെ ഞാൻ വെട്ടി വെട്ടി വിഴുങ്ങുമ്പോൾ ആണ് ശ്രദ്ദിച്ചത് . എല്ലാവരും സാമാന്യം നല്ല പോളിങ് ആണ് . ചിലരുടെ പ്ലാസ്റ്റിക് പ്ളേറ്റുകൾ ഭാരം താങ്ങാൻ അരുതാതെ "U" ആകൃതിയിൽ നിൽക്കുന്നു . മറ്റു ചിലർ വെജിറ്റേറിയൻ ഫുഡ് കാണുമ്പോൾ "U" ടേൺ അടിച്ചു വീണ്ടും നോൺവേജ് സെലക്ഷനിലേക്കു വെച്ച് പിടിക്കുന്നു .
ഈ കോലാഹലങ്ങൾക്കു ഇടയിൽ എൻ്റെ ശ്രദ്ധയിൽ പെട്ടത് മൂന്നേ മൂന്നു പേർ മാത്രം ആഹാരം
കഴിക്കുന്നില്ല . ആദ്യത്തെ ആൾ സാക്ഷാൽ പരമശിവൻ സൃഷ്ടിയുടെയും സംഹാരത്തിന്റെയും മൂർത്തി . പാർട്ടി പ്ലാൻ ചെയ്ത വ്യക്തി ഇതേ പാർട്ടി കെട്ടി പൂട്ടാൻ ഉള്ള വ്യക്തി , ഓൻ അങ്ങോട്ട് പറന്നു നടക്കുവാ . എല്ലാവരും കഴിച്ചുവോ കുടിച്ചുവോ എന്ന് അറിയാൻ ആയി ഓടി കിതക്കുന്നു . ഇടക്കേ ഇടക്കേ പാർവതിക്ക് ഓരോ കമാൻഡ് വിടുന്നുണ്ട് . കറിക്കു ഉപ്പു ഉണ്ടോ മുതൽ ഐസ്‌ക്രീമിൽ ഐസ് ഉണ്ടോ എന്നുള്ള എല്ലാ വികടചോദ്യങ്ങൾക്കു പാവം പരമശിവൻ ഉത്തരം പറയേണ്ടി വരുന്ന സ്ഥിതി .
രണ്ടാമത്തേ ആൾ സാക്ഷാൽ മഹാവിഷ്ണു . ഭഗവാൻ വിഷ്ണുവിന് ഒരു സുദർശന ചക്രമേ ഉള്ളു , ഇദ്ദേഹത്തിന് രണ്ടു ചക്രങ്ങൾ ഉണ്ട് . ഒരു അടിച്ചു പൊളി പാട്ടു അങ്ങോട്ട് ഇട്ടിട്ടു ഈ ചക്രങ്ങൾ പിടിച്ചു തിരിയോട് തിരി . ഇടക്കെ ഓരോ മന്ത്രങ്ങൾ പോലെ ചിലതു വിളിച്ചു പറയുന്നത് കേൾക്കാം . ഒരു അശരീരി പോലെ അത് വീണ്ടും വീണ്ടും പറയും. ഫോർ എക്സാമ്പിൾ "put your hands together " "the next song is " അങ്ങനെ അങ്ങനെ . ഭഗവാൻ മഹാവിഷ്ണുവിന്റെ വലത്തേ കൈയ്യിൽ ശംഖു ആണെങ്കിൽ ഇദ്ദേഹം രണ്ടു ശംഖു ആകൃതിയിൽ ഉള്ള യന്ത്രം കഴുത്തിൽ തൂക്കിയാണ് തുള്ളുന്നത് . നാട്ടിലേ അമ്പലങ്ങളിൽ ദൈവം നടയ്ക്കു അകത്തും വെളിച്ചപ്പാട് പുറത്തും ആണ് . എന്നാൽ ഇവിടേ ഭഗവാനും വെളിച്ചപാടും രണ്ടും ഒരേ ആൾ ആണ് . ഉറഞ്ഞു തുള്ളി , ചക്രങ്ങളിൽ തിരിച്ചു , എവെരിബഡി ഗെറ്റ് റെഡി എന്നോക്കെ വിളിച്ചു കൂവുമ്പോളും കക്ഷിക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടി കാണൂല്ല . അങ്ങനെ പരമശിവനും മഹാവിഷ്ണുവും കഴിഞ്ഞു ഇനിയുള്ളത് പാവം ബ്രഹ്‌മാവ് ആണ് .
ബ്രഹ്‌മാവിന് 3 തലയാണെങ്കിൽ ഈ ബ്രഹ്‌മാവിന് 3 ലെന്സ് ആണ് . ഓരോ ചലനവും തന്റെ ക്യാമെറയിൽ പിടിക്കാൻ വിശപ്പും ദാഹവും മാറ്റി വെച്ചിട്ടു ഉള്ളൊരു പരവേശം കാണുമ്പോൾ നേരത്തേ പറഞ്ഞ ധീര ശൂര കോഴികൾ എണിറ്റു നിന്ന് സൽയൂട്ട് അടിക്കും . എല്ലാം കഴിഞ്ഞു ഫോട്ടോ
പുറത്തിറങ്ങുമ്പോൾ ബ്രഹ്‌മാവിന്റെ മാത്രം ഒരു ഫോട്ടോ പോലും ഇല്ല താനും . ഐതീഹ്യങ്ങൾ പറയുന്നത് ബ്രഹ്‌മാവിന് നമ്മൾ അമ്പലം പണിയാറില്ല എന്നാണു , ഇവിടേയും ഏകദേശം അത് തന്നേ കഥ . എല്ലാം കഴിഞ്ഞു പാർട്ടി ഫോട്ടോകൾ ഫേസ്‌ബുക്കിൽ ഇറങ്ങുമ്പോൾ പാവം ബ്രഹ്‌മാവ് ശശി . ബ്രഹ്‌മാവിന്റെ പേര് ഫോട്ടോയുടെ താഴത്തേ വലത്തേ അറ്റത്തു കഷ്ട്ടപെട്ടു ഇടും എങ്കിലും എന്നേ പോലുള്ള ചില എമ്പോക്കികൾ അത് ക്രോപ് ചെയ്തു കളയും . ചുരുക്കി പറഞ്ഞാൽ ബ്രഹ്‌മാവ് വീണ്ടും 'ശശി'.
ഇത്രേയും വായിച്ച നിങ്ങൾ വിചാരിച്ചു കാണും എന്റെ മനസ്സ് അലിഞ്ഞു ഞാൻ ഇവർക്കുള്ള ആഹാരം എടുത്തു മാറ്റി വെച്ച് കാണും എന്ന് . 'ത്രിമൂർത്തികളോട് കളിക്കാൻ നമ്മൾ ഇല്ലേ ' . എന്റെ പ്രിയപ്പെട്ട ഭഗവാൻ ഗണപതിയെ ഓർത്തു മോദകരൂപമുള്ള രണ്ടു ഗുലാബ് ജാമുൻ കൂടേ അകത്താക്കി ഞാൻ അങ്ങോട്ട് സൈഡ് ആയി .
നോട്ട് ദി പോയിന്റ് : ഓരോ മനുഷ്യനിൽ ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന ആൾ ആണ് ഞാൻ . ഇതിനേ ആ രീതിയിൽ കാണും എന്ന് പ്രതീക്ഷിക്കുന്നു .